category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകുമ്പസാരത്തെ വികലമായി ചിത്രീകരിച്ച് മഴവിൽ മനോരമ: വ്യാപക പ്രതിഷേധം
Contentകൊച്ചി: പരിപാവന കൂദാശയായ കുമ്പസാരത്തെ വളരെ മോശകരമായി അവതരിപ്പിച്ച മഴവിൽ മനോരമ ചാനലിനെതിരെ വ്യാപക പ്രതിഷേധം. വിശുദ്ധ കൂദാശയെ അശ്ളീല സംഭാഷണത്തിന്റെ ഇടമാക്കി അവതരിപ്പിച്ച ചാനൽ അധികൃതർ മാപ്പ് പറയണമെന്നാണ് വിശ്വാസികൾ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം ആവശ്യപ്പെടുന്നത്. തിരുത്തൽ നടപടി ഉണ്ടാകാത്ത പക്ഷം നിയമപരമായി മുന്നോട്ട് പോകാൻ തയാറെടുക്കുന്നതായി ഏതാനും വിശ്വാസികൾ നവ മാധ്യമങ്ങളിൽ കുറിച്ചു. ചാനലിന്റെ 'തകർപ്പൻ കോമഡി' എന്ന പരിപാടിയിലാണ് കുമ്പസാരത്തെ അതീവ മോശകരമായി അവതരിപ്പിച്ചത്. കുമ്പസാരം എന്തെന്നു പോലും അറിയാത്ത അതിന്റെ മഹത്വത്തെപ്പറ്റി ധാരണയില്ലാത്ത തരത്തിൽ സെലിബ്രിറ്റിയിസത്തിന്റെ ഭാഗമായി കാട്ടിക്കൂട്ടലുകൾ കാണിക്കുന്ന ചാനൽ അവതാരകരും നടന്മാരും നടിമാരും ഒരുപ്പോലെ മാപ്പ് പറയണമെന്ന് വിശ്വാസികൾ ആവശ്യപ്പെടുന്നു. മറ്റ് മത വിശ്വാസങ്ങളെ ഇതിന് സമാനമായി ആക്ഷേപിക്കാത്തത് ഭയം കൊണ്ടാണെന്ന് ചിലർ ചൂണ്ടിക്കാട്ടി. ചാനലിൽ വിളിച്ചു നൂറുകണക്കിന് ആളുകളാണ് ഇതിനോടകം പ്രതിഷേധം അറിയിച്ചിരിക്കുന്നത്. അതേസമയം യൂട്യൂബിൽ നിന്ന് വിവാദ വീഡിയോ ചാനല്‍ നീക്കം ചെയ്തിട്ടുണ്ട്. പരിപാടി അവതരിപ്പിച്ചവർ മാപ്പ് പറയാതെ പ്രതിഷേധം അവസാനിപ്പിക്കില്ലായെന്ന തീരുമാനത്തിലാണ് വിശ്വാസികൾ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-03-27 13:09:00
Keywordsപ്രതിഷേധ
Created Date2019-03-27 12:56:54