category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവാൾമാർട്ടില്‍ സാത്താനിക ഉൽപന്നങ്ങൾ: മുന്നറിയിപ്പുമായി ഭൂതോച്ചാടകൻ
Contentകാലിഫോര്‍ണിയ: നാനൂറ്റിഅന്‍പതോളം സാത്താനിക ഉൽപന്നങ്ങൾ വിൽപ്പനയ്ക്കുവെച്ചു അന്താരാഷ്ട്ര റീട്ടെയിൽ ഭീമനായ വാൾമാര്‍ട്ട്. ഇതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ഭൂതോച്ചാടകനായ വൈദികന്‍ രംഗത്തെത്തിയിട്ടുണ്ട്. വിൽപ്പനയ്ക്കുള്ള വസ്തുക്കളില്‍ സാത്താനിക പ്രതിമകളും, ക്രിസ്തുവിന്റെ ക്രൂശിത രൂപത്തെ നിന്ദിക്കുന്ന സാത്താനിക പോണോഗ്രഫിയും, പെൻറ്റഗ്രാം ചിഹ്നത്തോടു കൂടിയ ആഭരണങ്ങളും, മറ്റു വസ്തുക്കളും സാത്താനിക ബൈബിളും മന്ത്രവാദത്തിന് ഉപയോഗിക്കുന്ന പുസ്തകങ്ങളും ഉൾപ്പെടുന്നുണ്ട്. സാത്താന്‍ സഭയുടെ അടയാളമായ ബാഫോമെറ്റ് എന്ന, ആടിന്റെ തലയോട് സദൃശ്യമായ തലയുള്ള രൂപമാണ് ഇതിൽ പ്രധാനം. ഇതിനെതിരെ പേരു വെളിപ്പെടുത്താത്ത ഭൂതോച്ചാടകനായ ഒരു വൈദികനാണ് നാഷ്ണൽ കാത്തലിക് രജിസ്റ്ററിനു നല്‍കിയ അഭിമുഖത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സാത്താനികമായ വസ്തുക്കൾ വിറ്റ് പൈശാചികതയെ നിസ്സാരവൽക്കരിക്കുന്നത് ആളുകളെ അപകടത്തിലാക്കാൻ സാധ്യതയുളള കാര്യമാണെന്ന് അദ്ദേഹം തുറന്ന്‍ പറഞ്ഞു അത്ഭുത മെഡൽ മാതാവുമായും ക്രൂശിതരൂപം ക്രിസ്തുവുമായി നമ്മെ ബന്ധപ്പെടുത്തുന്നത് പോലെ സാത്താനികമായ വസ്തുക്കൾ അണിയുന്നത് പൈശാചികതയിലേക്ക് ആളുകളെ നയിക്കും. വിഷയത്തില്‍ വാൾമാർട്ട് കമ്പനിക്ക് വലിയ ബോധ്യമില്ലായെന്നും അല്ലായെങ്കിൽ അവർ അറിഞ്ഞുകൊണ്ട് സാത്താനിക വസ്തുക്കൾക്ക് പ്രചാരണം നൽകുകയാണെന്നും മൈക്കിള്‍ എന്ന വിളി പേര് നല്‍കിയിരിക്കുന്ന വൈദികന്‍ പറയുന്നു. രണ്ടായാലും വാൾമാർട്ട് പൈശാചികത വ്യാപിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ആടിന്റെ തലയുള്ള ബാഫോമെറ്റ് യഥാർത്ഥത്തിൽ ഉയർന്ന പദവിയുള്ള ഒരു സാത്താനാണ്. സ്വർഗ്ഗത്തിൽനിന്ന് പുറത്താക്കുന്നതിന് മുമ്പ് സ്വർഗ്ഗത്തിൽ ഉണ്ടായിരുന്ന പദവികൾ ഇപ്പോഴും സാത്താൻമാർ അതേപടിതന്നെ നിലനിർത്തുന്നുണ്ട്. സാത്താനിക വസ്തുക്കളുടെ മേൽ, ശാപം കാണാൻ സാധ്യതയുണ്ടെന്നും അതിനാൽ ആളുകൾ അത് കത്തിച്ചുകളയണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം വാൾമാർട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് നിർത്തുക എന്ന തീരുമാനത്തിൽ പല ക്രൈസ്തവ വിശ്വാസികളും എത്തിച്ചേർന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-03-27 20:58:00
Keywordsസാത്താ, പിശാ
Created Date2019-03-27 10:52:50