category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപ്രതിഷേധത്തിന് ഫലം: കുമ്പസാര അവേഹളനത്തിന് മാപ്പ് ചോദിച്ച് നടന്‍
Contentകൊച്ചി: ക്രൈസ്തവ സമൂഹത്തിന്റെ പരിപാവന കൂദാശയായ കുമ്പസാരത്തെ കളിയാക്കി മഴവില്‍ മനോരമയില്‍ നടന്ന പരിപാടിയില്‍ ഖേദം രേഖപ്പെടുത്തി മാപ്പ് ചോദിച്ച് നടന്‍ ബിനു അടിമാലി. സഭയും സഭാ വിശ്വാസികളെയും കളങ്കപ്പെടുത്തുന്ന രീതിയിൽ ഗെയിം പണിഷ്മെൻറ് ചെയ്ത പ്രോഗ്രാം തെറ്റാണെന്ന് മനസ്സിലായെന്നും ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. ഗെയിമിംഗ് സെക്ഷൻ നോക്കുന്ന ആളുകളാണ് ചെയ്യാൻ പറഞ്ഞതെന്നും തെറ്റാണെന്ന് ബോധ്യമുണ്ടെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. അനുരജ്ഞന കൂദാശയെ ഏറ്റവും മോശകരമായ രീതിയില്‍ അവതരിപ്പിച്ച 'തകർപ്പൻ കോമഡി' എന്ന പരിപാടി മൂന്ന്‍ ദിവസം മുന്‍പാണ് ചാനല്‍ സംപ്രേക്ഷണം ചെയ്തത്. ഇതേ തുടര്‍ന്നു വിശുദ്ധ കൂദാശയെ അശ്ളീല സംഭാഷണത്തിന്റെ ഇടമാക്കി അവതരിപ്പിച്ച ചാനൽമാപ്പ് പറയണമെന്നു വിശ്വാസികൾ ഒന്നടങ്കം ആവശ്യപ്പെട്ടിരിന്നു. ഇത് സംബന്ധിച്ചു സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ചാനലിന്റെ പേജിലും യൂട്യൂബ് അക്കൌണ്ടിലും വളരെ ശക്തമായാണ് വിശ്വാസികള്‍ പ്രതികരിച്ചത്. ക്രൈസ്തവര്‍ക്ക് നേരെ സംഘടിത ആക്രമണങ്ങള്‍ നടത്തുവാനുള്ള പ്രധാന കാരണം നിശബ്ദ നിലപാടാണെന്നും കൂദാശകള്‍ക്ക് നേരെയുള്ള ആക്രമണത്തിന് ശക്തമായി പ്രതികരിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേര്‍ നവ മാധ്യമങ്ങളില്‍ ആഹ്വാനം നല്‍കി. ഇതേ തുടര്‍ന്നു യൂട്യൂബില്‍ നിന്ന്‍ വീഡിയോ നീക്കം ചെയ്യുവാന്‍ മഴവില്‍ മനോരമ നിര്‍ബന്ധിതരായി തീരുകയായിരിന്നു. ഇതിന് പിന്നാലെയാണ് മാപ്പ് ചോദിച്ചു നടനും രംഗത്തെത്തിയത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkhttps://www.facebook.com/permalink.php?story_fbid=1057931427728879&id=854154374773253&__xts__[0]=68.ARDb49rV3Y1zavnM67dgu9bBhEGjzvmnaeyKV7VjlgC9xdjzJmtXYVrmvkxUCYHQ8DFGze4OLfCF6D-hz2Q8UZzjl6p4WbKT8hir
News Date2019-03-27 18:29:00
Keywordsകുമ്പസാര
Created Date2019-03-27 18:16:15