Content | നോമ്പുകാലത്ത് വിചിന്തനം ചെയ്യുവാന്‍ സഹനങ്ങളെക്കുറിച്ച് വിശുദ്ധര്‍ പറഞ്ഞിരിക്കുന്ന 10 വാക്യങ്ങള്‍.
“പീഡാസഹനവും കുരിശുമരണവും വഴി ക്രിസ്തു സഹനത്തിനു പുതിയൊരു അര്‍ത്ഥം നല്‍കി : അതിനാല്‍ നമ്മളെ യേശുവിനോടു താദാത്മ്യപ്പെടുത്തുവാനും, അവന്റെ രക്ഷാകരപദ്ധതിയില്‍ പങ്കാളികളാകുവാനും സഹനം വഴി കഴിയും” (1505) എന്നാണ് കത്തോലിക്കാ പ്രബോധനത്തില്‍ സഹനത്തെ കുറിച്ച് പറയുന്നത്.
സഹനങ്ങള്‍ പാഴാക്കരുതേ! വിശുദ്ധര്‍ പറഞ്ഞ 10 വാക്യങ്ങള്‍
നമ്മള്‍ ആഗ്രഹിക്കുന്നില്ലെങ്കിലും ജീവിതത്തിന്റെ കൂടെപിറപ്പ് പോലെ നമ്മേ പിന്തുടരുന്ന ഒരു യാഥാര്‍ത്ഥ്യമാണ് സഹനം. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 1505 ഇപ്രകാരം പഠിപ്പിക്കുന്നു, "ക്രിസ്തു തന്റെ പീഡാസഹനവും കുരിശു മരണവും വഴി സഹനത്തിന് പുതിയൊരു അര്‍ത്ഥം നല്‍കി. അന്നു മുതല്‍ നമ്മെ അവിടുത്തോട് അനുരൂപപ്പെടുത്തുവാനും അവിടുത്തെ രക്ഷാകരമായ പീഡാസഹനത്തോട് ഐക്യപ്പെടുത്തുവാനും അതിന് കഴിയും". അതെ, നമ്മുടെ പാപപങ്കിലമായ ഹൃദയങ്ങളെ ശുദ്ധീകരിക്കുവാന്‍ സഹനങ്ങള്‍ക്ക് കഴിയും. നമുക്ക് വേദനകള്‍ നല്‍കുന്ന സഹനങ്ങള്‍ നമ്മളെ ക്രിസ്തുവിനോട് ഐക്യപ്പെടുത്തുക മാത്രമല്ല, നമ്മുടെ സഹനങ്ങളെ ആത്മാക്കളുടെ മോക്ഷത്തിനായി സമര്‍പ്പിക്കുവാനും സാധിക്കും.
“നിങ്ങളുടെ സഹനങ്ങള്‍ പാഴാക്കരുത്” എന്നാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പത്രോസിന്റെ സിംഹാസന കാലത്ത് വിശുദ്ധന്‍ ഓര്‍മ്മിപ്പിച്ചത്. ഈ നോമ്പ് കാലത്ത് സ്വന്തം സഹനങ്ങളെ സന്തോഷങ്ങളുടെ വാതിലാക്കി മാറ്റുവാന്‍ സഹായിക്കുന്ന തിരുസഭയിലെ വിശുദ്ധര്‍ പറഞ്ഞിരിക്കുന്ന 10 പ്രസിദ്ധമായ വാക്യങ്ങളാണ് താഴെ നല്‍കുന്നത്. ഓരോ വാചകവും സഹനത്തെ രക്ഷാകരമാക്കി മാറ്റുന്നതിനുള്ള ചൂണ്ടുപലകയാക്കി നമ്മുക്ക് കാണാം.
(1) “നിങ്ങളുടെ ജീവിതത്തില്‍ വേദനയും സഹനങ്ങളും ഉണ്ടായേക്കാം. പക്ഷെ, യേശുവിന്റെ ചുംബനങ്ങളായ വേദന, ദുഃഖം, സഹനം എന്നിവ – യേശുവിന് ചുംബിക്കുവാന്‍ കഴിയത്തക്കവിധം നമ്മള്‍ യേശുവിനോട് അടുത്തു എന്നതിന്റെ അടയാളങ്ങളാണ്” - കൊല്‍ക്കത്തയിലെ വിശുദ്ധ മദര്‍ തെരേസ.
(2) ദൈവം എന്നോട് പറഞ്ഞു, “എന്റെ കുഞ്ഞേ, നീ നിന്റെ ശാരീരികവും, മാനസികവുമായ സഹനങ്ങള്‍ വഴി എന്നെ സന്തോഷിപ്പിക്കൂ. എന്റെ മകളേ, നീ സഹജീവികളുടെ അനുകമ്പ തേടരുത്. നിന്റെ ശുദ്ധവും, കളങ്കരഹിതവുമായ സഹനങ്ങളുടെ സുഗന്ധമാണ് എനിക്ക് ആവശ്യം. സഹജീവികളില്‍ നിന്ന് മാത്രമല്ല നിന്നില്‍ നിന്നു തന്നെ നിന്നെ വേര്‍തിരിക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നീ എത്രമാത്രം സഹനങ്ങളെ സ്നേഹിക്കുന്നുവോ, അത്രമാത്രം എന്നോടുള്ള നിന്റെ സ്നേഹം ശുദ്ധമായിത്തീരും”
– വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍ (ഡിവൈന്‍ മേഴ്സി ഇന്‍ മൈ സോള്‍) നിന്നും.
(3) “മറ്റുള്ളവര്‍ക്ക് വേണ്ടി നന്മകള്‍ ചെയ്യുകയും, പ്രാര്‍ത്ഥിക്കുകയും, സഹനങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നവര്‍ ഈ ഭൂമിയില്‍ തിളങ്ങില്ല. പക്ഷേ, നിത്യജീവന്റെ രാജധാനിയില്‍ അവര്‍ ധരിക്കുവാന്‍ പോകുന്നത് എത്ര തേജസ്സാര്‍ന്ന കിരീടമാണ്! സഹനത്തിന്റെ പ്രേഷിതര്‍ എത്ര അനുഗ്രഹീതര്‍” - വിശുദ്ധ ജോസ് മരിയ എസ്ക്രിവ.
“എപ്പോഴൊക്കെ ഞാന്‍ എന്റെ സഹനങ്ങളില്‍ നിന്നും ഓടിയൊളിക്കുന്നുവോ, അപ്പോഴൊക്കെ, ഞാന്‍ ഒരിക്കലും എന്റെ സഹനങ്ങളില്‍ അകന്നിട്ടില്ല എന്ന് യേശു എന്നോടു പറയുമായിരുന്നു. ഞാന്‍ യേശുവിനോട് പറഞ്ഞു. യേശുവേ അത് നിന്റെ ഇഷ്ടം എന്റേതല്ല.’ ദൈവത്തിനു മാത്രമേ എന്നെ സന്തോഷവതിയാക്കുവാന്‍ സാധിക്കുകയുള്ളൂവെന്ന്‍ അവസാനം എനിക്ക് മനസ്സിലായി. എന്റെ സകല പ്രതീക്ഷകളും ഞാന്‍ അവനില്‍ സമര്‍പ്പിച്ചു...” - വിശുദ്ധ ജെമ്മാ ഗല്‍ഗാനി.
(4)
(5) “നമ്മുടെ കഷ്ടതകളെ പെരുപ്പിക്കുന്ന ആത്മസ്നേഹത്തിന്റെ പ്രതിഫലനമില്ലാത്ത ഒരു കുരിശും കുരിശല്ല. സമാധാനത്തോടെയുള്ള സഹനം സഹനമല്ല. നമ്മള്‍ നമ്മുടെ കഷ്ടതകളെക്കുറിച്ച് പരാതി പറയുന്നു. യേശുവിന്റെ കുരിശ് വഹിക്കുന്നതിനേക്കാള്‍ കൂടുതലായി മറ്റൊന്നും നമ്മളെ യേശുവിനേപ്പോലെയാക്കുന്നില്ല, അതിനാല്‍ നമുക്ക് കഷ്ടപ്പാടുകളില്ല എന്നാണ് നമ്മള്‍ പരാതിപറയേണ്ടത്. സ്നേഹവും, കുരിശിലെ നന്മയും വഴി യേശുവുമായുള്ള ആത്മാവിന്റെ ഐക്യപ്പെടല്‍ എന്തൊരു മനോഹരം!” – വിശുദ്ധ ജോണ്‍ വിയാന്നി.
(6) “കഴിഞ്ഞകാലത്ത് ചെയ്തുകൂട്ടിയ പാപങ്ങള്‍ക്കും തെറ്റുകള്‍ക്കും പരിഹാരം ചെയ്യുന്നതിനുള്ള അവസരമാണ് കഷ്ടതകളും, ക്ലേശങ്ങളും നമുക്ക് നല്‍കുന്നത്. നമ്മുടെ പാപങ്ങള്‍ കാരണമുണ്ടായ മുറിവുകള്‍ സൗഖ്യപ്പെടുത്തുവാന്‍ വരുന്ന വൈദ്യനേപ്പോലെയാണ് അത്തരം അവസരങ്ങളില്‍ നമ്മുടെ കര്‍ത്താവ് വരുന്നത്. ദൈവീകമായ മരുന്നുകളാണ് ക്ലേശങ്ങള്‍” - ഹിപ്പോയിലെ വിശുദ്ധ അഗസ്റ്റിന്‍.
(7) “കഷ്ടതകളും, ദുരിതങ്ങളും അനുഭവിക്കുന്നവര്‍ പ്രാര്‍ത്ഥിക്കുന്നില്ല എന്ന്‍ ഒരിക്കലും ചിന്തിക്കരുത്. അവന്‍ തന്റെ കഷ്ടപ്പാടുകള്‍ ദൈവത്തിനു സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. തലമൂടി പ്രാര്‍ത്ഥിക്കുന്നവനേക്കാള്‍ കൂടുതല്‍ അവനാണ് പ്രാര്‍ത്ഥിക്കുന്നത്. അവന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ പൊടിഞ്ഞാല്‍ അതാണ് പ്രാര്‍ത്ഥന” - ആവിലായിലെ വിശുദ്ധ തെരേസ.
(8) “എനിക്കെന്ത് സംഭവിക്കുമെന്നെനിക്കറിയില്ല; ഒരുകാര്യം എനിക്കുറപ്പാണ് ദൈവം ഒരിക്കലും തന്റെ വാഗ്ദാനം ഉപേക്ഷിക്കില്ല. “ഭയപ്പെടരുത്, ഞാന്‍ നിനക്ക് കഷ്ടതകള്‍ തരും, പക്ഷെ അവയെ സഹിക്കുവാനുള്ള ശക്തിയും ഞാന്‍ നിനക്ക് തരും” യേശു നിരന്തരം എന്നോട് പറയുന്നു “നിത്യേനയുള്ള രക്തസാക്ഷിത്വം കൊണ്ട് ഞാന്‍ നിന്റെ ആത്മാവിനെ ശുദ്ധീകരിക്കുവാന്‍ ആഗ്രഹിക്കുന്നു..” “എത്ര പ്രാവശ്യം..” അല്‍പ്പനേരം മുന്‍പ് യേശു എന്നോട് പറഞ്ഞു “മകനേ, ഞാന്‍ നിന്നെ കുരിശില്‍ തറച്ചില്ലായിരുന്നെങ്കില്‍ നീ എന്നെ ഉപേക്ഷിക്കുമായിരുന്നോ” - പീട്രെല്‍സിനായിലെ വിശുദ്ധ പിയോ.
(9) “ദൈവരാജ്യത്തിന്‍റെ പ്രത്യാശ യേശുവിന്റെ കുരിശു മരണത്തില്‍ നിന്നാരംഭിച്ച മഹത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. പുനരുത്ഥാനമാണ് ഈ മഹത്വത്തെ വെളിപ്പെടുത്തിയത് – യുഗാന്ത്യം വരെയുള്ള മഹത്വം. യേശുവിന്റെ സഹനങ്ങളില്‍ പങ്ക് ചേരുന്നവര്‍, തങ്ങളുടെ സഹനങ്ങളിലൂടെ ഈ മഹത്വത്തിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു” - വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ - സാല്‍വിഫിക് ഡൊളോറിസ്.
(10) “ഞാന്‍ സഹനങ്ങളും, സ്നേഹത്തിലുള്ള ആനന്ദവും ആഗ്രഹിക്കുന്നു. ഇതാണ് ഞാന്‍ പൂവിതറുന്ന രീതി. മുള്ളുകള്‍ക്കിടയില്‍ റോസാപ്പൂക്കള്‍ ശേഖരിക്കുമ്പോഴും ഞാന്‍ പാട്ട് പാടും, മുള്ളുകള്‍ എത്ര വലുതും, കൂര്‍ത്തതുമാകുന്നുവോ എന്റെ പാട്ടും അത്രത്തോളം മാധുര്യമുള്ളതാകും” – ലിസ്യൂവിലെ വിശുദ്ധ കൊച്ചു ത്രേസ്യ. |