Monday Mirror - 2025

സഹനങ്ങള്‍ പാഴാക്കരുതേ! വിശുദ്ധര്‍ പറഞ്ഞ 10 വാക്യങ്ങള്‍

സ്വന്തം ലേഖകന്‍ 25-03-2019 - Monday

നോമ്പുകാലത്ത് വിചിന്തനം ചെയ്യുവാന്‍ സഹനങ്ങളെക്കുറിച്ച് വിശുദ്ധര്‍ പറഞ്ഞിരിക്കുന്ന 10 വാക്യങ്ങള്‍. “പീഡാസഹനവും കുരിശുമരണവും വഴി ക്രിസ്തു സഹനത്തിനു പുതിയൊരു അര്‍ത്ഥം നല്‍കി : അതിനാല്‍ നമ്മളെ യേശുവിനോടു താദാത്മ്യപ്പെടുത്തുവാനും, അവന്റെ രക്ഷാകരപദ്ധതിയില്‍ പങ്കാളികളാകുവാനും സഹനം വഴി കഴിയും” (1505) എന്നാണ് കത്തോലിക്കാ പ്രബോധനത്തില്‍ സഹനത്തെ കുറിച്ച് പറയുന്നത്.

സഹനങ്ങള്‍ പാഴാക്കരുതേ! വിശുദ്ധര്‍ പറഞ്ഞ 10 വാക്യങ്ങള്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ലെങ്കിലും ജീവിതത്തിന്റെ കൂടെപിറപ്പ് പോലെ നമ്മേ പിന്തുടരുന്ന ഒരു യാഥാര്‍ത്ഥ്യമാണ് സഹനം. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 1505 ഇപ്രകാരം പഠിപ്പിക്കുന്നു, "ക്രിസ്തു തന്റെ പീഡാസഹനവും കുരിശു മരണവും വഴി സഹനത്തിന് പുതിയൊരു അര്‍ത്ഥം നല്‍കി. അന്നു മുതല്‍ നമ്മെ അവിടുത്തോട് അനുരൂപപ്പെടുത്തുവാനും അവിടുത്തെ രക്ഷാകരമായ പീഡാസഹനത്തോട് ഐക്യപ്പെടുത്തുവാനും അതിന് കഴിയും". അതെ, നമ്മുടെ പാപപങ്കിലമായ ഹൃദയങ്ങളെ ശുദ്ധീകരിക്കുവാന്‍ സഹനങ്ങള്‍ക്ക് കഴിയും. നമുക്ക് വേദനകള്‍ നല്‍കുന്ന സഹനങ്ങള്‍ നമ്മളെ ക്രിസ്തുവിനോട് ഐക്യപ്പെടുത്തുക മാത്രമല്ല, നമ്മുടെ സഹനങ്ങളെ ആത്മാക്കളുടെ മോക്ഷത്തിനായി സമര്‍പ്പിക്കുവാനും സാധിക്കും.

“നിങ്ങളുടെ സഹനങ്ങള്‍ പാഴാക്കരുത്” എന്നാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പത്രോസിന്റെ സിംഹാസന കാലത്ത് വിശുദ്ധന്‍ ഓര്‍മ്മിപ്പിച്ചത്. ഈ നോമ്പ് കാലത്ത് സ്വന്തം സഹനങ്ങളെ സന്തോഷങ്ങളുടെ വാതിലാക്കി മാറ്റുവാന്‍ സഹായിക്കുന്ന തിരുസഭയിലെ വിശുദ്ധര്‍ പറഞ്ഞിരിക്കുന്ന 10 പ്രസിദ്ധമായ വാക്യങ്ങളാണ് താഴെ നല്‍കുന്നത്. ഓരോ വാചകവും സഹനത്തെ രക്ഷാകരമാക്കി മാറ്റുന്നതിനുള്ള ചൂണ്ടുപലകയാക്കി നമ്മുക്ക് കാണാം.

(1) “നിങ്ങളുടെ ജീവിതത്തില്‍ വേദനയും സഹനങ്ങളും ഉണ്ടായേക്കാം. പക്ഷെ, യേശുവിന്റെ ചുംബനങ്ങളായ വേദന, ദുഃഖം, സഹനം എന്നിവ – യേശുവിന് ചുംബിക്കുവാന്‍ കഴിയത്തക്കവിധം നമ്മള്‍ യേശുവിനോട് അടുത്തു എന്നതിന്റെ അടയാളങ്ങളാണ്” - കൊല്‍ക്കത്തയിലെ വിശുദ്ധ മദര്‍ തെരേസ. (2) ദൈവം എന്നോട് പറഞ്ഞു, “എന്റെ കുഞ്ഞേ, നീ നിന്റെ ശാരീരികവും, മാനസികവുമായ സഹനങ്ങള്‍ വഴി എന്നെ സന്തോഷിപ്പിക്കൂ. എന്റെ മകളേ, നീ സഹജീവികളുടെ അനുകമ്പ തേടരുത്. നിന്റെ ശുദ്ധവും, കളങ്കരഹിതവുമായ സഹനങ്ങളുടെ സുഗന്ധമാണ് എനിക്ക് ആവശ്യം. സഹജീവികളില്‍ നിന്ന് മാത്രമല്ല നിന്നില്‍ നിന്നു തന്നെ നിന്നെ വേര്‍തിരിക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നീ എത്രമാത്രം സഹനങ്ങളെ സ്നേഹിക്കുന്നുവോ, അത്രമാത്രം എന്നോടുള്ള നിന്റെ സ്നേഹം ശുദ്ധമായിത്തീരും”

– വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍ (ഡിവൈന്‍ മേഴ്സി ഇന്‍ മൈ സോള്‍) നിന്നും. (3) “മറ്റുള്ളവര്‍ക്ക് വേണ്ടി നന്മകള്‍ ചെയ്യുകയും, പ്രാര്‍ത്ഥിക്കുകയും, സഹനങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നവര്‍ ഈ ഭൂമിയില്‍ തിളങ്ങില്ല. പക്ഷേ, നിത്യജീവന്റെ രാജധാനിയില്‍ അവര്‍ ധരിക്കുവാന്‍ പോകുന്നത് എത്ര തേജസ്സാര്‍ന്ന കിരീടമാണ്! സഹനത്തിന്റെ പ്രേഷിതര്‍ എത്ര അനുഗ്രഹീതര്‍” - വിശുദ്ധ ജോസ് മരിയ എസ്ക്രിവ.


Related Articles »