category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപ്രോലൈഫ് പതാകയും ലോഗോയും പ്രകാശനം ചെയ്തു
Contentകൊച്ചി: മനുഷ്യജീവന്റെ സമഗ്രസംരക്ഷണത്തിനും ജീവസമൃദ്ധിക്കുമായി പ്രവര്‍ത്തിക്കുന്ന കേരള കത്തോലിക്കാസഭയുടെ പ്രസ്ഥാനമായ പ്രോലൈഫ് സമിതിയുടെ ലോഗോയും പതാകയും പ്രകാശനം ചെയ്തു. പൊതുസമൂഹത്തിന്റെ നന്മയ്ക്കും ജീവന്റെ സംസ്‌കാരത്തിന്റെ വ്യാപനത്തിനുമായി എല്ലാ ഇടവകകളിലും പ്രോലൈഫ് ശുശ്രൂഷകള്‍ വ്യാപിപ്പിക്കണമെന് പതാക പ്രകാശനം ചെയ്തുകൊണ്ട് വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ ആഹ്വാനം ചെയ്തു. പ്രോലൈഫര്‍ എന്നു പറയുന്നതില്‍ അഭിമാനമുണ്ടെന് അദ്ദേഹം പറഞ്ഞു. സഭയുടെ ശുശ്രൂഷകളുടെ അടിസ്ഥാനം മനുഷ്യജീവനോടുള്ള ആദരവും സംരക്ഷണവുമാണെും അപരന്റെ ജീവനെ ആദരിക്കുവാനും സംരക്ഷിക്കുവാനുമാണ് പ്രോലൈഫ് ശുശ്രൂഷകളിലൂടെ കത്തോലിക്കാസഭ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പേപ്പല്‍ പതാകയുടെ മാതൃകയിലുള്ള വെള്ളയും മഞ്ഞയും കലര്‍ കളറിലുള്ള പതാകയില്‍ ബഹുവര്‍ണകളറിലുള്ള ലോഗോ ആലേഖനം ചെയ്തിട്ടുണ്ട്. സാര്‍വത്രിക സഭയെയും പ്രതിനിധീകരിച്ച് വിശുദ്ധ കുരിശുനുള്ളില്‍ അഞ്ചു മക്കളും മാതാപിതാക്കളും അടങ്ങു കുടുംബവും, 'അരുത് അബോര്‍ഷന്‍' എ സന്ദേശം നയിക്കുന്ന കുഞ്ഞിനെ മാറോടു ചേര്‍ത്തു ആശ്ലേഷിക്കു അമ്മ, സമൂഹത്തിലെ വിവിധ വിഭാഗം വേദനിക്കുന്ന വ്യക്തികളെ കരുതലോടെ സംരക്ഷിക്കണം എന്ന സന്ദേശം നല്കുന്ന 'കരുതലിന്റെ കരങ്ങള്‍' എന്നിവ അടങ്ങിയതാണ് ലോഗോ. 'ജീവന്റെ സമൃദ്ധി സമഗ്രസംരക്ഷണം' എ മുദ്രാവാക്യവും ലോഗോയുടെ ഇരുവശങ്ങളിലും ചേര്‍ത്തിട്ടുണ്ട്. വരാപ്പുഴ അതിരൂപതയിലെ പൊറ്റക്കുഴി ലിറ്റില്‍ ഫ്‌ളവര്‍ ഇടവകാംഗമായ ടാബി ജോര്‍ജ്ജാണ് ലോഗോ ചിത്രീകരിച്ചത്. വരാപ്പുഴ അതിരൂപതാ മോണ്‍. മാത്യു ഇലഞ്ഞിമറ്റം അധ്യക്ഷത വഹിച്ചു. പ്രോലൈഫ് സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, പ്രസിഡന്റ് സാബുജോസ് എന്നിവര്‍ പ്രസംഗിച്ചു. ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്ജ് എഫ്.സി.സി, വരാപ്പുഴ രൂപതാ പ്രൊ-ലൈഫ്, ഫാമിലി ഡയറക്ടര്‍ ഫാ. ആന്റണി കൊച്ചേരി, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്ര'റി ഷിബു ജോ സെക്രട്ടറി മാര്‍'ിന്‍ ന്യൂനസ്, എറണാകുളം മേഖലാ പ്രസിഡന്റ് ജോസ് സി എബ്രാഹം, സിസ്റ്റര്‍ ജോസഫിന്‍, മിനിസ്ട്രി കോ ഓര്‍ഡിനേറ്റര്‍മാരായ ഫ്രാന്‍സിസ്‌ക, ഷൈനി തോമസ്, ലിസാ തോമസ്, ജോസ് നടുവിലപറമ്പ് എന്നിവര്‍ സംബന്ധിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-03-26 08:47:00
Keywordsലോഗോ
Created Date2019-03-26 08:34:43