Content | കേംബ്രിഡ്‌ജ്: സെഹിയോൻ യുകെ മിനിസ്ട്രി നയിക്കുന്ന "ഏവൈക് ഈസ്റ്റ് ആംഗ്ലിയ" കാത്തലിക് ബൈബിൾ കൺവെൻഷൻ നാളെ ഞായറാഴ്ച കേംബ്രിഡ്ജിൽ നടക്കും. കാനോൻ ഹൊവാൻ മിത്തിന്റെ ആത്മീയ നേതൃത്വത്തിൽ വചന പ്രഘോഷകനും പ്രമുഖ ആത്മീയ രോഗശാന്തി ശുശ്രൂഷകനുമായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് കൺവെൻഷൻ നയിക്കും.
വലിയ നോമ്പിന്റെ വ്രതശുദ്ധിയിൽ പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവിൽ നടക്കുന്ന കൺവെൻഷനിൽ വി .കുർബാന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ഉണ്ടായിരിക്കും. പരിശുദ്ധാത്മാഭിഷേകത്താൽ ദേശത്തിന് അനുഗ്രഹമായി മാറിക്കൊണ്ട് വരദാനഫലങ്ങൾ വർഷിക്കപ്പെടുന്ന ഈ കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 7 വരെയാണ് നടത്തപ്പെടുക.
സെഹിയോൻ യുകെ ടീം നളെ നടക്കുന്ന എവയ്ക്ക് ഈസ്ററ് ആംഗ്ളിയ ബൈബിൾ കൺവെൻഷനിലേക്ക് യേശുനാമത്തിൽ ഏവരെയും സ്വാഗതം ചെയ്യുന്നു.
#{red->none->b-> അഡ്രസ് }#
Our Lady Of Lourdes Catholic Church <br> 135.High Street <br> Sawston <br> Cambridge <br> Cb 22 3 Hj
#{red->none->b->കൂടുതൽ വിവരങ്ങൾക്ക്: }#
ഷാജി 07828057973 |