category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപെസഹ, ദുഃഖവെള്ളി ദിനങ്ങളിലെ മൂല്യനിര്‍ണയ ക്യാമ്പ് പ്രതിഷേധാര്‍ഹം: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്
Contentകൊച്ചി: പെസഹാവ്യാഴം, ദുഃഖവെള്ളി ദിനങ്ങളിലെ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പ് നടത്താനുള്ള സംസ്ഥാന ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ തീരുമാനം അത്യന്തം വേദനാജനകവും പ്രതിഷേധാര്‍ഹവുമാണെന്നു കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതി. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസ അവകാശങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും മത്സരിക്കുകയാണെന്നും ഡ്യൂട്ടിക്ക് ഹാജരാകാത്തവര്‍ക്കെതിരെയും ഇടവിട്ട ദിവസങ്ങളില്‍ വരുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന ഭീഷണിയും ആശങ്കാജനകമാണെന്നും സംഘടന നേതൃത്വം വ്യക്തമാക്കി. കേന്ദ്രഭരണപ്രദേശങ്ങളില്‍ ദുഃഖവെള്ളിയാഴ്ചകളിലെ അവധി റദ്ദാക്കിയതും 13 സംസ്ഥാനങ്ങളില്‍ പെസഹാ വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടത്തുന്നതും െ്രെകസ്തവ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. മാര്‍ച്ച് 17, 24, ഏപ്രില്‍ ഏഴ്, 28, മേയ് അഞ്ച്, 12 എന്നീ ഞായറാഴ്ചകളില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഡിപ്പാര്‍ട്ട്‌മെന്റ് പരീക്ഷകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. പ്രധാന അധ്യാപകര്‍ക്ക് തിരുവനന്തപുരത്തു സീമാറ്റിന്റെ നേതൃത്വത്തിലുള്ള പരിശീലന പരിപാടികള്‍ ഞായറാഴ്ചകളിലാണു സംഘടിപ്പിച്ചിരിക്കുന്നത്. ഈ മാസം 24 ഞായറാഴ്ച എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. അന്നേ ദിവസം പരീക്ഷകള്‍ നടത്തുന്നതിനു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിട്ടുനല്‍കാന്‍ മാനേജ്‌മെന്റുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഫെബ്രുരി17ന് ജില്ലകള്‍ തോറും ഐടി അറ്റ് സ്‌കൂള്‍ ക്യാന്പുകള്‍ സംഘടിപ്പിച്ചു. ഗിഫ്റ്റഡ് ചില്‍ഡ്രന്‍ ക്യാന്പ് വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചതും ഞായറാഴ്ചയാണ്. 2018 സെപ്റ്റംബര്‍ 23, 30 ഒക്ടോബര്‍ ഏഴ്, ഞായറാഴ്ചകളും ഐടി അറ്റ് സ്‌കൂള്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. മാറ്റിവച്ച പരീക്ഷകള്‍ ഞായറാഴ്ചകളില്‍ നടത്തുമെന്ന മന്ത്രി കെ.ടി. ജലീലിന്റെ പ്രസ്താവനയും ഇതു സര്‍ക്കാര്‍ നയമാണെന്ന സൂചന നല്‍കുന്നു. ഈ നയസമീപനങ്ങള്‍ മതേതരത്വത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതി കുറ്റപ്പെടുത്തി. യോഗം കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍ ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് സാലു പതാലില്‍, ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍, ട്രഷറര്‍ ജോസ് ആന്റണി, സിബി വലിയമറ്റം, മാത്യു ജോസഫ്, ഷാജി മാത്യു, ഡി.ആര്‍. ജോസ് ജയിംസ് കോശി, എം. ആബേല്‍ എന്നിവര്‍ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-03-18 08:45:00
Keywordsടീച്ചേ
Created Date2019-03-18 08:38:13