category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവചന വ്യാഖ്യാനത്തിന്റെ പ്രായോഗിക ശൈലിയുമായി പൗലോസ് പാറേക്കര അച്ചൻ സെഹിയോനിൽ: സോജിയച്ചനോടൊപ്പം കുടുംബ നവീകരണ ധ്യാനം ഏപ്രിൽ 10,11 തീയതികളിൽ
Contentബർമിങ്ഹാം: ക്രിസ്തു മാർഗത്തിന്റെ പ്രായോഗിക വശങ്ങളെ തീർത്തും സാധാരണവൽക്കരിച്ചുകൊണ്ട്, സ്വതസിദ്ധമായ പ്രഭാഷണ ശൈലികൊണ്ട് ബൈബിൾ വചനങ്ങളുടെ അർത്ഥതലങ്ങൾക്ക്‌ മാനുഷികഹൃദയങ്ങളിൽ സ്ഥായീഭാവം നൽകുന്ന പ്രശസ്ത വചന പ്രഘോഷകൻ റവ.ഫാ.പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ സെഹിയോൻ യുകെ ഡയറക്ടർ റവ. ഫാ.സോജി ഓലിക്കലിനൊപ്പം സെഹിയോനിൽ കുടുംബ നവീകരണ ധ്യാനം നയിക്കുന്നു. ദൈവിക സ്നേഹത്തിന്റെ വിവിധതലങ്ങളെ മാനുഷിക ജീവിതത്തിന്റെ പ്രായോഗികവശങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട്, വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കരണത്തിലൂടെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കാൻ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന സുവിശേഷപ്രവർത്തകനാണ് പൗലോസ് പാറേക്കര അച്ചൻ. നവസുവിശേഷവത്ക്കരണ രംഗത്ത് വിവിധങ്ങളായ മിനിസ്ട്രികളിലൂടെ ദൈവിക പദ്ധതികളുടെ പൂർത്തീകരണത്തിനായി നിലകൊള്ളുന്ന ഫാ.സോജി ഓലിക്കലും ഏതൊരു ക്രൈസ്തവ സഭയുടെയും അടിസ്ഥാനമായി നിലകൊള്ളുന്ന കുടുംബ ജീവിതത്തിന് യേശുവിൽ ബലമേകുന്ന ആത്മീയ ഉപദേശകൻ പാറേക്കര അച്ചനും ഒരുമിക്കുന്ന ഈ ധ്യാനം ആത്മീയ സാരാംശങ്ങളെ സാധാരണവൽക്കരിച്ചുകൊണ്ട് മലയാളത്തിൽ ഏപ്രിൽ 10,11 ബുധൻ , വ്യാഴം ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ രാത്രി 9 വരെ ബർമിങ്ഹാം സെന്റ് ജെറാർഡ് കാത്തലിക് പള്ളിയിലാണ് നടക്കുക. ഫാ.സോജി ഓലിക്കലും സെഹിയോൻ യൂറോപ്പും രണ്ടുദിവസത്തെ ഈ സായാഹ്‌ന ആത്മീയവിരുന്നിലേക്കു ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു. ** #{red->none->b->കൂടുതൽ വിവരങ്ങൾക്ക്: ‍}# ജെന്നി തോമസ് ‭.07388 326563‬ ** #{red->none->b->അഡ്രസ്സ്: ‍}# ST. JERARDS CATHOLIC CHURCH <br> 2 RENFREW SQUARE <br> CASTLE VALE <br> BIRMINGHAM B35 6JT
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-03-19 10:05:00
Keywordsസോജി
Created Date2019-03-19 09:53:30