Content | ചാലക്കുടി: മുപ്പതാമത് പോട്ട ദേശീയ ബൈബിള്‍ കണ്‍വെന്‍ഷന് പ്രാര്‍ത്ഥനാ നിര്‍ഭരമായ തുടക്കം. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന കണ്‍വെന്‍ഷന് ഒരുക്കമായി ബൈബിള്‍ പ്രതിഷ്ഠ വിന്‍സന്‍ഷ്യന്‍ സഭയുടെ മേരിമാത പ്രൊവിന്‍ഷ്യല്‍ ഫാ. ജയിംസ് കല്ലിങ്ങല്‍ നടത്തി. ഇന്നു രാവിലെ ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്.
ബിഷപ്പ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍, പ്രമുഖ വചനപ്രഘോഷകരായ ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. ഡൊമിനിക് വാളമ്നാല്‍, ഫാ. മാത്യു ഇലവുങ്കല്‍, ഫാ. ആന്റോ ചീരപറമ്പില്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വചനപ്രഘോഷണം നടത്തും. 15,000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലും കിടപ്പുരോഗികള്‍ക്കു പ്രത്യേക സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
കെഎസ്ആര്‍ടിസിയുടെ എല്ലാ ബസുകള്‍ക്കും പോട്ട ആശ്രമം ജംഗ്ഷനില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കണ്‍വെന്‍ഷന്റെ തത്സമയ സംപ്രേക്ഷണം പോട്ട ആശ്രമത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ലഭ്യമാണ്.
|