category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ന്യൂനപക്ഷ ക്ഷേമ പദ്ധതിയില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് അവഗണന തുടരുന്നു
Contentകൊച്ചി: ന്യൂനപക്ഷ ക്ഷേമത്തിനായുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി ജനവികാസ് കാര്യക്രം (പിഎംജെവൈകെ) പദ്ധതിയുടെ നടത്തിപ്പാനായുള്ള കമ്മിറ്റികളില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് അവഗണന. പദ്ധതിക്കായി രൂപീകരിച്ചിട്ടുള്ള ജില്ലാതല കമ്മിറ്റികളില്‍ എക്‌സ് ഒഫീഷ്യോ പ്രതിനിധികള്‍ക്കു പുറമേയുള്ള 39 അംഗങ്ങളില്‍ ക്രൈസ്തവ വിഭാഗത്തില്‍നിന്നുള്ളത് ഏഴു പേര്‍ മാത്രം. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന പൊതുഭരണ വകുപ്പാണു ജില്ലാതല കമ്മിറ്റികള്‍ രൂപീകരിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കായുള്ള വിവിധ ക്ഷേമപദ്ധതികള്‍ ഏകോപിപ്പിക്കുകയും ഗുണഭോക്താക്കളെ കണ്ടെത്തുകയുമാണു കമ്മിറ്റിയുടെ ലക്ഷ്യം. പേരെടുത്ത ന്യൂനപക്ഷ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്നവര്‍ എന്ന നിലയിലാണു ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള മൂന്നു പേരെ അതതു ജില്ലാ കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കെസിബിസിയുടെയും സീറോ മലബാര്‍ സഭയുടെയും ആസ്ഥാനം ഉള്‍പ്പെടെ പ്രമുഖമായ െ്രെകസ്തവ സ്ഥാപനങ്ങളുള്ള എറണാകുളം ജില്ലയില്‍ ഒരാളെപ്പോലും െ്രെകസ്തവവിഭാഗത്തില്‍നിന്നു ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പാലക്കാട്, ഇടുക്കി, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലും െ്രെകസ്തവ വിഭാഗങ്ങളില്‍നിന്ന് ഒരാള്‍ പോലും കമ്മിറ്റികളിലില്ല. ഈ ജില്ലകളിലെല്ലാം ഒരു ന്യൂനപക്ഷ വിഭാഗത്തില്‍നിന്നുള്ളവര്‍ മാത്രമാണു പേരെടുത്ത ന്യൂനപക്ഷ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്നത്. പേരെടുത്ത ന്യൂനപക്ഷ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്നവരിലെ 39 അംഗങ്ങളില്‍ 30 ഉം ഒരു സമുദായത്തില്‍നിന്നു മാത്രമുള്ളവരാണ്. സംസ്ഥാനത്തെ എല്ലാ ജില്ലാ കമ്മിറ്റികളിലും ഈ സമുദായത്തിന് പങ്കാളിത്തമുണ്ട്. തൃശൂര്‍, കാസര്‍ഗോഡ്, വയനാട്, ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളില്‍ മാത്രമാണ് െ്രെകസ്തവ വിഭാഗത്തിനു പ്രതിനിധികളുള്ളത്. കോട്ടയം ജില്ലയില്‍ മാത്രം രണ്ട് അംഗങ്ങളുണ്ട്. സിക്ക്, ജൈന സമുദായങ്ങള്‍ക്ക് യഥാക്രമം എറണാകുളം, വയനാട് ജില്ലകളിലായി ഒന്നു വീതം പ്രതിനിധികളാണുള്ളത്. ജില്ലാ കളക്ടര്‍ ചെയര്‍മാനും ഡെപ്യൂട്ടി കളക്ടര്‍ കണ്‍വീനറുമായ കമ്മിറ്റിയില്‍, അതതു ജില്ലകളിലെ എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍, ജില്ലാ വ്യവസായ ഓഫീസര്‍, സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍, ത്രിതല പഞ്ചായത്തുകളുടെ ഓരോ പ്രതിനിധികള്‍ എന്നിവരും അംഗങ്ങളാണ്. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ പ്രതിനിധികളായി 13 ജില്ലാ കമ്മിറ്റികളിലുള്ള 39 അംഗങ്ങളില്‍ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ആറില്‍ ഒതുങ്ങി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-02-20 09:04:00
Keywordsന്യൂനപക്ഷ
Created Date2019-02-20 08:58:19