Contents

Displaying 9351-9360 of 25173 results.
Content: 9665
Category: 24
Sub Category:
Heading: എസക്കിയേലിനൊരു ചക്കരയുമ്മ
Content: നൂറ്റാണ്ടുകൾക്കു മുമ്പു ജീവിച്ചിരുന്ന നവോമി എന്നൊരമ്മയെക്കുറിച്ചു പറയാം. എലിമെലെക്ക് എന്നായിരുന്നു അവരുടെ ഭർത്താവിന്റെ പേര്. യൂദയായിലെ ബേതലഹേമിലായിരുന്നു അവരുടെ താമസം. രണ്ടാൺ മക്കൾ. നാട്ടിൽ ക്ഷാമമുണ്ടായപ്പോൾ അവർ മൊവാബ് എന്ന വിജാതീയ പട്ടണത്തിലേക്കു കുടിയേറി. അവിടെ വച്ച് മക്കൾ രണ്ടുപേരും വിവാഹിതരായി. എന്നാൽ പത്തു വർഷങ്ങൾക്കുള്ളിൽ നവോമിയുടെ ഭർത്താവിനെയും ആൺ മക്കളെയും മരണം ക്രൂരമായി കവർന്നെടുത്തു. അനാഥരായ മൂന്നു സ്ത്രീകൾ മാത്രം ആ വീട്ടിൽ അവശേഷിച്ചു. ഒടുവിൽ നവോമിക്കു നാട്ടിലേക്കു മടങ്ങാതെ വഴിയില്ലെന്നായി. ചെറുപ്പത്തിലേ വിധവകളായിപ്പോയ മരുമക്കളെ രണ്ടു പേരേയും അവരുടെ പിതൃഭവനങ്ങളിലേക്കു മടക്കി അയയ്ക്കാൻ തീരുമാനിച്ചു. ഇരുവരേയും അരികിൽ വിളിച്ച് നവോമി അവരെ കെട്ടിപ്പിടിച്ചു ചുംബിച്ചു. മൂവരും പൊട്ടിക്കരഞ്ഞു. ചുംബനം സ്വീകരിച്ച് മൂത്തവൾ മടങ്ങിപ്പോയി. എന്നാൽ ഇളയവൾ ചുംബനത്തിനൊപ്പം അമ്മയുടെ ഹൃദയവും സ്വന്തമാക്കി പിരിയാതെ നിന്നു. മൂത്തവളെക്കുറിച്ച് പിന്നീടാരും കേട്ടിട്ടില്ല. എന്നാൽ നവോമിക്കൊപ്പം നിന്ന ഇളയവൾ അവൾക്കൊപ്പം ഇസ്രായേലിലേക്കു പോയി. യൂദാ ഗോത്രത്തിന്റെ ഭാഗമായി. ദൈവത്തോടും മനുഷ്യരോടും വിശ്വസ്തയായി ജീവിച്ചു. ദൈവം അവളെ സമൃദ്ധമായി അനുഗ്രഹിച്ചു. അനേക തലമുറകൾക്കിപ്പുറം അവൾ ദൈവപുത്രനായ യേശുവിന്റെ കുടുംബ ചരിത്രത്തിൽ പേരെഴുതപ്പെട്ട ഭാഗ്യവതികളായ അഞ്ചമ്മമാരിൽ ഒരാളായി. അതായത് സാക്ഷാൽ യേശുക്രിസ്തുവിന്റെ വലിയ വല്യമ്മച്ചി! അവളാണ് രൂത്ത്! ബൈബിളിൽ ഒരു പുസ്തകം തന്നെയുണ്ട് അവളുടെ പേരിൽ. സത്യത്തിൽ നവോമി നൽകിയ ചുംബനം ചരിത്രത്തിലേക്ക് രൂത്തിനുള്ള ഒരു ക്ഷണമായിരുന്നു. ആ ചുംബനത്തിനുള്ള രൂത്തിന്റെ മറുപടിയാകട്ടെ ഇസ്രായേലിന്റെ ചരിത്രത്തെത്തന്നെ സ്വാധീനിച്ച ഒരു തീരുമാനത്തിൽ അവളെ കൊണ്ടുചെന്ന് എത്തിക്കുകയും ചെയ്തു. 'അധരങ്ങളിലൂടെയും ദന്തങ്ങളിലൂടെയും മൃദുവായി ഒഴുകിയിറങ്ങുന്ന ഉത്തമമായ വീഞ്ഞു പോലെയായിരിക്കട്ടെ നിന്‍െറ ചുംബനങ്ങള്‍' എന്ന് ഉത്തമഗീതത്തിൽ (7:9) ദൈവം മനുഷ്യനോട് എത്ര പ്രണയാർദ്രമായാണ് പറഞ്ഞു വച്ചത്! ചുംബനം പരസ്പരം വിട്ടുപിരിയാനുള്ള ശരീരങ്ങളുടെ ദു:ശാഠ്യത്തിന്റെ അടയാള വാക്കല്ല. മറിച്ച് ഗാഢമായി ഒട്ടിച്ചേരാനുള്ള ഹൃദയങ്ങളുടെ അനശ്വര വാഗ്ദാനമാണ്. മൃദുവും ഉത്തമവുമായ വീഞ്ഞുപോലെ വീര്യമുള്ള വാക്കിന്റെ ദാനം! ഗത്സെമനിയിൽ യേശുവിന്റെ കവിളിൽ യൂദാസിന്റെ ആത്മാവു കെട്ട ചുംബനം പതിയുമ്പോൾ സമയം രാത്രിയായിരുന്നു. സ്നേഹത്തിന്റെ പവിത്രമായ അടയാളം വ്യഭിചരിക്കപ്പെട്ട കൊടും രാത്രി. ചുംബനം കഴിഞ്ഞ് ഇരുവരും മരണപ്പെട്ടു. ചുംബിച്ചവൻ ഓർമ്മ പോലും ബാക്കിയില്ലാത്ത ഇരുട്ടായി മാറി. ചുംബനമേറ്റവൻ മൂന്നാം ദിവസം പ്രകാശത്തേക്കാൾ ശോഭയുള്ളവനായി ഉയർത്തെഴുനേറ്റു. ആത്മാവില്ലാത്ത ചുംബനം ചിലപ്പോൾ ഒരായുധമാണ്. മുറിവേൽപ്പിക്കാൻ ശ്രമിക്കുന്ന വഞ്ചകനെ തിരിഞ്ഞു കൊത്തുന്ന ആയുധം. ജീവനറ്റ ചുംബനങ്ങൾക്കിടയിൽ നിന്ന് ദൈവമേ ഞാൻ എന്നെത്തന്നെ എങ്ങനെ വേർതിരിച്ചെടുക്കും! അസീസ്സിയിൽ നിന്നുള്ള ഒരു വിപ്ലവകാരിയായിരുന്നു ഫ്രാൻസിസ്. ക്രിസ്തുവിന്റെ പിന്നാലെ അയാൾ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു നടന്നു. അന്നൊരിക്കൽ എതിരെ വന്ന കുഷ്ഠരോഗിയുടെ പഴുത്തു ചീഞ്ഞ വ്രണങ്ങളിൽ ഒരു ഭ്രാന്തനെപ്പോലെ ചുംബിക്കുമ്പോൾ എന്തൊരാവേശമായിരുന്നു അയാൾക്ക്! കണ്ടു നിന്നവർ അറപ്പോടെ മുഖം തിരിച്ചു കളഞ്ഞിട്ടും അയാൾ പിൻമാറുന്നില്ല. ചുംബനം കൊണ്ട് അയാൾ അപരന്റെ മുറിവുകൾ ഒന്നൊന്നായി സുഖപ്പെടുത്തിക്കൊണ്ടിരുന്നു. ഒടുവിൽ സുഖപ്പെടാത്ത അഞ്ചു തിരുമുറിവുകൾ മാത്രമുള്ള ശരീരവുമായി അയാൾ നിൽക്കുമ്പോൾ ഫ്രാൻസിസ് അമ്പരക്കുന്നു, ദൈവമേ... ഇതു നീയായിരുന്നോ എന്ന്! ചുംബനമേറ്റവനായിരുന്നു ഒന്നാമത്തെ ക്രിസ്തു, ചുംബിച്ചവൻ രണ്ടാമത്തേതും. ചുംബനം മുറിവേൽപ്പിക്കലല്ല, ആത്മശരീരങ്ങളുടെ സൗഖ്യപ്പെടുത്തലാണ്. ഹൃദയം കൊണ്ടെങ്കിലും ഒന്നു ചുംബിച്ചിരുന്നെങ്കിൽ സുഖപ്പെടുമായിരുന്ന എത്ര മനുഷ്യരാണ് മുന്നിലൂടെ കൈനീട്ടി കടന്നു പോയിട്ടുള്ളത്! അമ്പത്തിമൂന്നു വയസ്സുള്ള വിനിചിയോ എന്ന മനുഷ്യനെക്കുറിച്ച് ലോകമറിഞ്ഞത് ഫ്രാൻസിസ് പാപ്പായുടെ ഒരു ചുംബനത്തിലൂടെയാണ്. വത്തിക്കാനിൽ വച്ചാണ്. ന്യൂറോ ഫൈബ്രോമത്തോസീസ് എന്ന പാരമ്പര്യരോഗത്താൽ വികൃതരൂപിയിത്തീർന്ന വിനിചിയോയെ വഴിവക്കിൽ കണ്ട് പാപ്പാ അറച്ചു നിന്നില്ല. നെഞ്ചോടു ചേർത്തു കെട്ടിപ്പിടിച്ചു. പിന്നെ അയാളുടെ വികൃതമായ മുഖത്തോടു ചേർത്ത് തന്റെ മുഖമമർത്തി. ഒരു ചുംബനത്തിൽ അയാളെ ഫ്രാൻസിസ് പാപ്പാ സ്വന്തമാക്കി; അയാൾ ദൈവത്തേയും! ചുംബനം ഒരാളെ സ്വന്തമാക്കുന്നതിന്റെ അടയാളമാണ്. നീ എന്റേതും ഞാൻ നിന്റേതുമാണെന്ന് ശരീരം കൊണ്ട് ആയിരം തവണ പറയുന്നതിനു പകരം ആത്മാംശമുള്ള ഒരു ചുംബനം മതി. ഇപ്പോഴിതാ തിരുവനന്തപുരത്തുകാരൻ എസക്കിയേലിനും ആ ഭാഗ്യമുണ്ടായിരിക്കുന്നു. ഒരു തുണിക്കെട്ടു പോലെ അമ്മയുടെ കരങ്ങളിൽ ശാന്തനായുറങ്ങുന്ന അവൻ മൾട്ടിപ്പിൾ ബ്രെയിൻ സിസോഡറുള്ള ഒരു കുഞ്ഞാണെന്നാണ് വായിച്ചറിഞ്ഞത്. ഏതാണ്ട് പൂർണ്ണമായും നിശ്ചലമായ ആ ഇളം ശരീരത്തിൻമേൽ എന്നതിനേക്കാൾ അവന്റെ ആത്മാവിലാണ് ഫ്രാൻസിസ് പാപ്പാ ചുംബിച്ചത്! ആ ചുംബനത്തിന്റെ സത്യം അവനെ സുഖപ്പെടുത്തട്ടെ! കുഞ്ഞെസക്കിയേലിനുള്ള പാപ്പായുടെ ചുംബനം വെറുമൊരു സ്നേഹാശ്ലേഷം മാത്രമായിരുന്നില്ല. രോഗിയാണെന്നറിഞ്ഞിട്ടും ഇറുത്തു കളയാതെ, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ, തങ്ങളുടെ കൊച്ചു ജീവിതത്തിന്റെ തണലിൽ, അവനെ നട്ടുവളർത്താൻ ധീരത കാട്ടിയ ആ മാതാപിതാക്കളുടെ ത്യാഗസുരഭിലമായ സ്നേഹത്തിൻ മേലുള്ള ദൈവത്തിന്റെ കൈയ്യൊപ്പു കൂടിയായിരുന്നു അത്! എസക്കിയേൽ, നിനക്കു നൽകാനൊരു ചക്കരയുമ്മ ഇപ്പോൾ എന്റെ ഹൃദയത്തിലിരുന്നു വിങ്ങുന്നു! പാപ്പാ ഫ്രാൻസിസ്, മനുഷ്യ ഹൃദയങ്ങളെ സ്വന്തമാക്കാൻ അങ്ങയോളം പോന്നവർ ഭൂമിയിൽ ഇപ്പോൾ അധികമില്ല! അയൽപക്കത്തെങ്കിലും വന്ന് ഞങ്ങളുടെ കുഞ്ഞെസക്കിയേലിനെ തൊട്ടനുഗ്രഹിച്ചതിന് ഒരായിരം നന്ദി! കാരുണ്യവും വിശ്വസ്‌തതയും തമ്മില്‍ ആശ്ലേഷിക്കും; നീതിയും സമാധാനവും പരസ്‌പരം ചുംബിക്കും (സങ്കീര്‍ത്തനങ്ങള്‍ 85:10). #repost
Image: /content_image/SocialMedia/SocialMedia-2019-02-07-23:57:06.jpg
Keywords: കരുണ
Content: 9666
Category: 18
Sub Category:
Heading: ചാവറയച്ചന്റെ 214ാമത് ജന്മദിനാഘോഷം
Content: മാന്നാനം: വിശുദ്ധ ചാവറയച്ചന്റെ 214ാമത് ജന്മദിനത്തിന്റെ അനുസ്മരണാഘോഷം മാന്നാനം കെ.ഇ. സ്‌കൂളില്‍ നടക്കും.10നു വൈകുന്നേരം അഞ്ചിനു തിരുവനന്തപുരം പ്രോവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ സിഎംഐയുടെ അധ്യക്ഷതയില്‍ പി.ജെ. ജോസഫ് എംഎല്‍എ ഉദ്ഘാടനംചെയ്യും. ഫാ. ഫ്രാന്‍സിസ് വള്ളപ്പുര രചിച്ച ഗ്രന്ഥത്തിന്റെ പ്രകാശനവും ചാവറയച്ചന്‍ രചിച്ച മലയാളത്തിലെ ആദ്യ ഖണ്ഡകാവ്യമായ അനസ്താസ്യയുടെ രക്തസാക്ഷ്യത്വത്തിന്റെ നാടകാവിഷ്‌കാരവും കര്‍മസാഗരം സിനിമയുടെ ചിത്രീകരണ ഉദ്ഘാടനവും നടക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, സുരേഷ് കുറുപ്പ് എംഎല്‍എ, ഡോ. സി.വി. ആനന്ദബോസ്, ഡോ. ബാബു സെബാസ്റ്റ്യന്‍, ഡോ.ബി. ഇക്ബാല്‍, വി.എന്‍. വാസവന്‍, തോമസ് ചാഴികാടന്‍, പി.യു. തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.
Image: /content_image/India/India-2019-02-08-00:09:43.jpg
Keywords: ചാവറ
Content: 9667
Category: 1
Sub Category:
Heading: പാവങ്ങളുടെ അമ്മയുടെ മണ്ണില്‍ ആഗോള രോഗി ദിനാഘോഷത്തിന് നാളെ തുടക്കം
Content: വത്തിക്കാന്‍ സിറ്റി: ലൂര്‍ദ്ദ് മാതാവിന്റെ മധ്യസ്ഥതയാല്‍ രോഗികള്‍ക്ക് സൗഖ്യം ലഭിക്കുന്നതിന്റെ സ്മരണാര്‍ത്ഥവും, ലോകമെങ്ങുമുള്ള രോഗികളെയും, രോഗീ പരിപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും പ്രാര്‍ത്ഥനയിലൂടെ പ്രത്യേകം ഓര്‍മ്മിക്കുവാനുമായി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ആരംഭം കുറിച്ച ആഗോള രോഗി ദിനാഘോഷത്തിന് നാളെ കൊല്‍ക്കത്തയില്‍ തുടക്കമാകും. ഫെബ്രുവരി 9-11 തീയതികളിലായി നടക്കുന്ന 27-മത് ആഗോള രോഗി ദിനാഘോഷത്തില്‍ മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായി ബംഗ്ലാദേശി കര്‍ദ്ദിനാളായ പാട്രിക് ഡി’റൊസാരിയോ, സമഗ്ര മാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്സണും എന്നിവരും പങ്കെടുക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള രൂപതകളും കത്തോലിക്കാ ആതുരശുശ്രൂഷാ സ്ഥാപനങ്ങളും രോഗീദിനം ആചരിക്കുമ്പോള്‍, രോഗികളോടും നിരാലംബരോടും സഭയ്ക്കുള്ള എന്നും തുടരേണ്ട “നല്ല സമറിയക്കാരന്‍റെ മാതൃക”യുടെ ഓര്‍മ്മപ്പെടുത്തലാകും ദിനാചരണമെന്ന് വത്തിക്കാന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അനുസ്മരിച്ചു. ഇന്തോനേഷ്യ, ജപ്പാന്‍, ഖസാഖിസ്ഥാന്‍, കൊറിയ, ലാവോസ്-കമ്പോഡിയ, മലേഷ്യ-സിംഗപ്പൂര്‍-ബ്രൂനേയ്, മ്യാന്മാര്‍, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, തായിലണ്ട്, തായിവാന്‍, തീമോര്‍ ലെസ്തേ, വിയറ്റ്നാം, ഹോംകോങ്, മക്കാവൂ, മംഗോളിയ, നേപ്പാള്‍, കിര്‍ഗിസ്ഥാന്‍, താജികിസ്ഥാന്‍, തുര്‍ക്ക്മനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ആഗോള രോഗി ദിനാഘോഷത്തിനായി കൊല്‍ക്കത്തയില്‍ എത്തിച്ചേരുന്നുണ്ട്. 1992 മെയ് 13-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് ഓരോ വര്‍ഷവുമുള്ള ലൂര്‍ദ് തിരുനാള്‍ ദിനമായ ഫെബ്രുവരി 11 ആഗോള രോഗീ ദിനമായി പ്രഖ്യാപിച്ചത്. 1993-ല്‍ ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ വെച്ചായിരുന്നു ആദ്യ ആഗോള രോഗീ ദിനം ആഘോഷിച്ചത്. 1929-ല്‍ ഒരു മിഷ്ണറിയായി എത്തി രോഗികളുടെയും, പാവങ്ങളുടെയും, അനാഥരുടേയും കണ്ണിലുണ്ണിയായി വിശുദ്ധ മദര്‍ തെരേസയുടെ പ്രേഷിത മണ്ഡലമായ കൊല്‍ക്കത്ത ആഗോള രോഗികളുടെ ദിനാഘോഷത്തിന് ഏറ്റവും അനുയോജ്യമായ വേദിയായാണ് ഏവരും വിലയിരുത്തുന്നത്.
Image: /content_image/News/News-2019-02-08-00:28:42.jpg
Keywords: രോഗി
Content: 9668
Category: 1
Sub Category:
Heading: ഐ‌എസ് തട്ടിക്കൊണ്ടുപോയ ഇറ്റാലിയന്‍ വൈദികന്‍ ജീവനോടെയുണ്ടെന്ന് റിപ്പോര്‍ട്ട്
Content: വത്തിക്കാന്‍ സിറ്റി: ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിറിയയില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവദികള്‍ തട്ടിക്കൊണ്ടുപോയ ഈശോ സഭാംഗമായ ഇറ്റാലിയന്‍ പുരോഹിതന്‍ ജീവിച്ചിരിപ്പുണ്ടെന്ന വാര്‍ത്ത പുറത്ത്. മരിച്ചുവെന്ന് പലരും വിധിയെഴുത്ത് നടത്തിയ ഫാ. ഡാല്‍’ഒഗ്ലിയോ എന്ന വൈദികന്‍ ജീവിച്ചിരിപ്പുണ്ടെന്ന വാര്‍ത്തയാണ് ബ്രിട്ടീഷ് ദിനപത്രമായ ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണം ഇപ്പോഴും തുടരുന്ന മേഖലയില്‍ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നാണ് കുര്‍ദ്ദിഷ് ഉറവിടങ്ങളെ ഉദ്ധരിച്ചുകൊണ്ട് പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകനായ ജോണ്‍ കാന്റ്ലിയും, ന്യൂസിലന്‍ഡ്‌ സ്വദേശിനിയായ ഒരു നേഴ്സും അദ്ദേഹത്തോടൊപ്പമുണ്ട്. സുരക്ഷിതമായ പലായനത്തിനും, സ്വയം രക്ഷക്കുമായി അമേരിക്കയുടെ പിന്തുണയോട് കൂടി ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുന്ന അറബ് സേനയോട് വിലപേശുവാനായിട്ടാണ് അവരെ ബന്ദിയാക്കി വെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 30 വര്‍ഷക്കാലമായി ഡമാസ്കസില്‍ നിന്നും 80 കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന ആറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഡെയിര്‍ മാര്‍ മൂസ എന്ന പുരാതന ആശ്രമത്തില്‍ സേവനം ചെയ്തുവരികയായിരിന്ന അദ്ദേഹം 2013 ജൂലൈ 29-ന് വടക്കന്‍ സിറിയയിലെ റാക്കായില്‍ നിന്നുമാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോകുന്നത്. പിന്നീട് തീവ്രവാദികള്‍ അദ്ദേഹത്തെ കൊലപ്പെടുത്തി അല്‍-ഹൌത്താ എന്നറിയപ്പെടുന്ന ഗര്‍ത്തത്തിലേക്ക് എറിഞ്ഞുവെന്നൊരു വാര്‍ത്ത വിമതപക്ഷത്തിനിടയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഡെയിര്‍ എസ്സോര്‍ ഗവര്‍ണറേറ്റില്‍ അദ്ദേഹം ജീവനോടെയിരിപ്പുണ്ടെന്നാണ് ഇപ്പോള്‍ ലഭ്യമായ വിവരം. മാര്‍ മൂസ ആശ്രമത്തിന്റെ പുനര്‍ നിര്‍മ്മാണത്തിലും, അതിനെ വിവിധ മതങ്ങള്‍ തമ്മിലുള്ള സംവാദങ്ങളുടെ കേന്ദ്രമാക്കുന്നതിലും ഫാ. ഒഗ്ലിയോ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തകരുമായുള്ള സൗഹൃദം കാരണം സിറിയയില്‍ നിന്നും നാടുകടത്തപ്പെട്ട ഫാ. ഒഗ്ലിയോ 2013-ല്‍ സിറിയയില്‍ വിമതപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ മേഖലയില്‍ പ്രവേശിച്ച് അധികം താമസിയാതെ തട്ടിക്കൊണ്ടുപോകലിനിരയാവുകയായിരുന്നു. ലൊംബാര്‍ഡിയിലെ ഇറ്റാലിയന്‍ മേഖലയില്‍ 2012-ലെ സമാധാന പുനസ്ഥാപനത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെ പേരില്‍ നല്‍കിവരുന്ന പീസ്‌ പ്രൈസ് പുരസ്ക്കാരം ഇദ്ദേഹത്തിനായിരുന്നു.
Image: /content_image/News/News-2019-02-08-12:49:29.jpg
Keywords: വൈദിക
Content: 9669
Category: 18
Sub Category:
Heading: മഞ്ഞനിക്കരയിലേക്ക് തീര്‍ത്ഥാടക സംഘങ്ങള്‍
Content: പത്തനംതിട്ട: മഞ്ഞനിക്കരയില്‍ പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 87ാമത് ഓര്‍മപ്പെരുന്നാളില്‍ പങ്കെടുക്കാനായി നാടിന്റെ നാനാഭാഗങ്ങളില്‍നിന്നു കാല്‍നട തീര്‍ത്ഥാടക സംഘങ്ങളുടെ നിലക്കാത്ത പ്രവാഹം. ദിവസങ്ങള്‍ക്കു മുന്‍പേ യാത്ര ആരംഭിച്ച വടക്ക്, ഹൈറേഞ്ച് മേഖലകളില്‍നിന്നുള്ള തീര്‍ത്ഥാടകരാണ് ഏറ്റവുമധികം ദൂരം താണ്ടി കബറിങ്കലെത്തിയത്. ഇവരോടൊപ്പം കിഴക്ക്, തെക്ക് മേഖലകളില്‍നിന്നുള്ളവരും വിവിധ ഇടവകകളുടെ നേതൃത്വത്തിലും പദയാത്രകളെത്തി. ക്‌നാനായ അതിഭദ്രാസനാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ ചേര്‍ന്നു തീര്‍ത്ഥാടകസംഘങ്ങളെ സ്വീകരിച്ചു. സന്ധ്യാനമസ്‌കാരത്തിനു ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമന്‍ ബാവയും സഭയിലെ മെത്രാപ്പോലീത്തമാരും നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന തീര്‍ത്ഥാടക സമാപന സമ്മേളനം പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധി സ്വീഡന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബെന്യാമിന്‍ അത്താസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠ കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു.
Image: /content_image/India/India-2019-02-09-03:41:59.jpg
Keywords: തീര്‍ത്ഥാ
Content: 9670
Category: 18
Sub Category:
Heading: ന്യൂനപക്ഷ അവകാശങ്ങളെ കൂച്ചുവിലങ്ങിടാനുള്ള നീക്കത്തില്‍ നിന്ന്‍ പിന്മാറണം: മാര്‍ ജോസഫ് പാംപ്ലാനി
Content: കണ്ണൂര്‍: കേരള വിദ്യാഭ്യാസ നിയമത്തിന്റെ ഭേദഗതിയിലൂടെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൂച്ചുവിലങ്ങിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി. കെഇആര്‍ ഭേദഗതിയിലൂടെ ന്യൂനപക്ഷവിഭാഗത്തിന്റെ അവകാശങ്ങള്‍ ഹനിക്കാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.ആര്‍. ജോസ് അധ്യക്ഷത വഹിച്ചു. സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ മാനേജര്‍ ഫാ. ഡൊമിനിക് മാടത്താനി എസ്‌ജെ, സംസ്ഥാന സെക്രട്ടറി മാത്യു ജോസഫ് വരമ്പുങ്കല്‍, കോഴിക്കോട് മേഖല പ്രസിഡന്റ് ബിജു ഓളാട്ടുപുറം, കോഴിക്കോട് മേഖല ട്രഷറര്‍ ബിജു കുറുമുട്ടം, സംസ്ഥാന വൈസ് പ്രസിഡന്റ് സിബി വലിയമറ്റം എന്നിവര്‍ പ്രസംഗിച്ചു. തലശേരി അതിരൂപത അസിസ്റ്റന്റ് കോര്‍പറേറ്റ് മാനേജര്‍ ഫാ. മാത്യു ശാസ്താംപടവില്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ സി.ഡി. സജീവ് നന്ദിയും പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് സാലു പതാലില്‍, ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍, ട്രഷറര്‍ ജോസ് ആന്റണി, സി.ടി. വര്‍ഗീസ്, തലശേരി അതിരൂപത സെക്രട്ടറി ജോബി ജോണ്‍ മൂലയില്‍, ട്രഷറര്‍ ജയിംസ് മന്നാകുളം, ഡോ. റോസ എംസി, ടി.ജെ. എല്‍സമ്മ എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് നഗരത്തില്‍ നിന്ന് സമ്മേളന വേദിയായ സെന്റ് മൈക്കിള്‍സ് സ്‌കൂളിലേക്ക് അധ്യാപക റാലി നടക്കും.
Image: /content_image/India/India-2019-02-09-03:40:40.jpg
Keywords: പാംപ്ലാ
Content: 9671
Category: 1
Sub Category:
Heading: മയക്കുമരുന്ന് വേട്ടയിലെ രക്തച്ചൊരിച്ചൽ: മെത്രാനോട് മാപ്പ് ചോദിച്ച് ഫിലിപ്പൈൻ പോലീസ് മേധാവി
Content: മനില: ഫിലിപ്പീൻസിൽ മയക്കുമരുന്ന് മാഫിയക്കെതിരെ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രക്തച്ചൊരിച്ചൽ നടത്തിയ മുൻ ദേശീയ പോലീസ് മേധാവി റൊണാൾഡ് ഡെല്ല റോസ മാനസാന്തര പാതയിൽ. നടപടി മൂലം ജീവന്‍ നഷ്ട്ടമായ ആയിരകണക്കിന് പേരുടെ മരണത്തിൽ ഖേദം രേഖപ്പെടുത്തുന്നതായി അദ്ദേഹം കസീറസ് ആർച്ച് ബിഷപ്പ് റൊളാന്റോ ട്രിയ ടിറോണ അറിയിച്ചു. ഇരുപതിനായിരത്തിലധികം മയക്കു മരുന്ന് ഉപയോക്താക്കളും വില്‍പ്പനക്കാരുമാണ് ഫിലിപ്പൈൻ പ്രസിഡൻറ് റോഡ്രിഗോ ഡൂട്ടെര്‍ട്ടയുടെ മയക്കുമരുന്ന് വേട്ടയിൽ കൊല്ലപ്പെട്ടതെന്ന് മനുഷ്യവകാശ സംഘടനകളുടെ കണക്കില്‍ പറയുന്നത്. ഫെബ്രുവരി ആറിന് തികഞ്ഞ മനസ്താപത്തോടെ ആർച്ച് ബിഷപ്പിനോട് കാര്യങ്ങൾ വിവരിച്ചപ്പോൾ അദ്ദേഹം പോലീസ് മേധാവിയെ പുല്‍കുകയും ആശീർവദിക്കുകയും ചെയ്തു. മയക്കുമരുന്ന് ലോബികളുമായി നടത്തിയ പോരാട്ടങ്ങളിൽ ഓരോ കൊലപാതകങ്ങളെയും സമർപ്പിച്ച് ദൈവത്തോട് മാപ്പ് ചോദിച്ചിരുന്നു. ദൈവത്തിന്റെ പ്രതിനിധിയെന്ന നിലയിൽ ബിഷപ്പ് നല്കിയ പാപമോചനം വിലമതിക്കാനാവത്തതാണെന്ന് ഡെല്ല റോസ കൂട്ടിച്ചേർത്തു. ഫിലിപ്പൈൻ ദേശീയ പോലീസിന്റെ അധ്യക്ഷനായിരിക്കെ 2016 മുതൽ നടന്ന മയക്കുമരുന്ന് അന്വേഷണ പരമ്പരയിലേക്ക് പ്രസിഡന്റ് റോഡ്രിഗോ ഡൂട്ടെര്‍ട്ട നേരിട്ട് ഡെല്ല റോസയെ ദേശീയ പോലീസ് അധ്യക്ഷനായി നിയമിക്കുകയായിരുന്നു. കൊലപാതകത്തിൽ പങ്കില്ലെങ്കിലും പോലീസ് മേധാവിയെന്ന നിലയിൽ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫിലിപ്പൈൻ പ്രസിഡൻറ് റോഡ്രിഗോ ഡൂട്ടെര്‍ട്ടയുടെ നേതൃത്വത്തില്‍ നടത്തിയ മയക്കുമരുന്ന്‍ വേട്ടയ്ക്കെതിരെ കത്തോലിക്ക സഭ ശക്തമായി രംഗത്തുവന്നിരിന്നു.
Image: /content_image/News/News-2019-02-09-03:59:45.jpg
Keywords: ഫിലിപ്പീ
Content: 9672
Category: 18
Sub Category:
Heading: മാരാമണ്‍ കണ്‍വെന്‍ഷന്‍ നാളെ മുതല്‍: ഇന്ന് മാര്‍ത്തോമ്മ വനിതാ സംഗമം
Content: മാരാമണ്‍: ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്‌മയായി കണക്കാക്കപ്പെടുന്ന മാരാമണ്‍ കണ്‍വെന്‍ഷന്‍ നാളെ ആരംഭിക്കുവാനിരിക്കെ മാര്‍ത്തോമ്മാ സഭയിലെ വനിതകളുടെ കൂട്ടായ്മയായ സേവികാസംഘത്തിന്റെ ശതാബ്ദി സമാപനത്തോടനുബന്ധിച്ച് ലോക മാര്‍ത്തോമ്മാ വനിതാ സംഗമം ഇന്നു മാരാമണ്‍ മണല്‍പ്പുറത്തു നടക്കും. ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സേവികാസംഘം പ്രസിഡന്റ് ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ അധ്യക്ഷതവഹിക്കും. അഖിലലോക സഭാ കൗണ്‍സില്‍ മോഡറേറ്റര്‍ ഡോ. ആഗ്‌നസ് റെജിന മ്യൂറല്‍ ഓബം, അമേരിക്കയിലെ സെന്റര്‍ ഫോര്‍ മെന്റല്‍ ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ആന്‍ മാത്യൂസ് യൂനസ് എന്നിവര്‍ സംഗമത്തില്‍ വിശിഷ്ടാതിഥികളായിരിക്കും.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഒരു ലക്ഷം വനിതകളെയാണ് സമ്മേളനത്തിലേക്കു പ്രതീക്ഷിക്കുന്നത്.
Image: /content_image/India/India-2019-02-09-04:31:34.jpg
Keywords: മാരാമണ്‍
Content: 9673
Category: 11
Sub Category:
Heading: ഈ മാതൃക മഹത്തരം: സ്കൂളില്‍ ചാപ്പലും ഗ്രോട്ടോയും നിര്‍മ്മിച്ച് വിദ്യാര്‍ത്ഥികള്‍
Content: ബാറ്റില്‍ ക്രീക്ക്, മിഷിഗന്‍: തങ്ങളുടെ അനുജന്മാരേയും അനുജത്തിമാരെയും പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ മിഷിഗണില്‍ സ്കൂളില്‍ ചാപ്പലും ഗ്രോട്ടോയും നിര്‍മ്മിച്ച് രണ്ടു വിദ്യാര്‍ത്ഥികളുടെ വിശ്വാസ മാതൃക. ബാറ്റില്‍ ക്രീക്കിലെ സെന്റ്‌ ഫിലിപ്പ് കത്തോലിക്ക സെന്‍ട്രല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളായ ആദം സ്പ്രേഗും, ജേക്കബ് തോമെയുമാണ്‌ മഹത്തായ ഉദ്യമത്തിന് പിന്നില്‍. ജൂനിയര്‍ വിദ്യാര്‍ത്ഥിയായ ആദം ചാപ്പലിന്റേയും അള്‍ത്താരയുടേയും നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചപ്പോള്‍, തോമെയാണ് പരിശുദ്ധ അമ്മയുടെ ഗ്രോട്ടോയുടെ നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിച്ചത്. ഇവര്‍ തന്നെ ധനസമാഹരണം നടത്തിയാണ് ചാപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ചാപ്പലിന്റെ രൂപരേഖ വരച്ചതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചതും ഇവര്‍ തന്നെ. മെക്സിക്കോയിലെ ക്രിസ്റ്റെറോ യുദ്ധത്തിനിടയില്‍ വിശ്വാസത്തിനു വേണ്ടി പതിനാലാം വയസ്സില്‍ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ജോസ് ഡെല്‍ റിയോയുടെ നാമധേയത്തിലാണ് ചാപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലാണ് ചാപ്പലിന് ഈ വിശുദ്ധന്റെ നാമം നല്‍കുവാന്‍ തീരുമാനമായത്. ഞായറാഴ്ചകളില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനകള്‍ക്ക് ശേഷം നടത്തിയ പിരിവിലൂടെ സ്പ്രേഗ് സമാഹരിച്ച 4000 ഡോളറാണ് അള്‍ത്താര നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. പ്രാദേശിക കെട്ടിട നിര്‍മ്മാണ കമ്പനി തൊഴിലാളികളേയും, ടൈല്‍സും മറ്റ് സാധനങ്ങളും സൗജന്യമായി നല്‍കി. ചാപ്പലിന്റെ രൂപരേഖയില്‍ സമീപത്തുള്ള ഇന്റീരിയര്‍ ഡിസൈനറും സഹായിച്ചിട്ടുണ്ട്. സ്പ്രേഗിന്റെ അമ്മാവനും, ഫീനിക്സ് രൂപതയിലെ വികാരി ജനറലുമായ ഫാ. ഫ്രെഡ് ആഡംസന്‍ മുഖാന്തിരം ലഭിച്ച വിശുദ്ധന്റെ ജോസ് ഡെലിന്റെ തിരുശേഷിപ്പും ചാപ്പലില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. മരിയന്‍ ഗ്രോട്ടോക്കായി തോമെ അയ്യായിരം ഡോളറാണ് സമാഹരിച്ചത്. പദ്ധതി പൂര്‍ത്തീകരിക്കുന്നതിനു പൂര്‍ണ്ണ പിന്തുണയുമായി സെന്റ്‌ ജോസഫ് കത്തോലിക്ക ദേവാലയത്തിലെ വികാരിയായ ഫാ. ക്രിസ്റ്റഫര്‍ ആന്ക്ലിയും രംഗത്തെത്തിയിരിന്നു. ഇതിനോടകം തന്നെ സ്കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചാപ്പല്‍ ഉപയോഗിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും ചാപ്പലില്‍ ദിവ്യകാരുണ്യ ആരാധന ക്രമീകരിച്ചിട്ടുണ്ട്. കിഡ്നി മാറ്റിവെക്കലിനു വിധേയയാകുന്ന കത്തോലിക്കാ എലിമെന്ററി സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് വേണ്ടി ഫെബ്രുവരി 7-ന് ഒരു പ്രത്യേക ആരാധന ചാപ്പലില്‍ വെച്ച് നടത്തിയിരിന്നു. ക്രിസ്തുവിലുള്ള വിശ്വാസത്തിന് ബലക്ഷയം സംഭവിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയില്‍ ശക്തമായ വിശ്വാസ മാതൃക നല്കിയ ഈ വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദന പ്രവാഹമാണ്.
Image: /content_image/News/News-2019-02-09-05:07:45.jpg
Keywords: അമേരിക്ക
Content: 9674
Category: 14
Sub Category:
Heading: 1200 വര്‍ഷങ്ങള്‍ പഴക്കമുള്ള പുരാതന ബൈബിള്‍ കണ്ടെത്തി
Content: ഇസ്താംബൂള്‍: ആയിരത്തിഇരുനൂറു വര്‍ഷങ്ങള്‍ പഴക്കമുള്ള പുരാതന ബൈബിള്‍ തുര്‍ക്കി പോലീസ് കണ്ടെത്തി. നാടകീയമായ ദൗത്യത്തിനൊടുവില്‍ കള്ളക്കടത്തു സംഘത്തില്‍ നിന്നാണ് തുര്‍ക്കി പോലീസ് പുരാതനമായ ഈ അമൂല്യഗ്രന്ഥം കണ്ടെത്തിയത്. ടര്‍ക്കിഷ് ദിനപത്രമായ ഹുറൈ ഡെയിലി മെയിലിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി 5ന് ഗവര്‍ണറുടെ ഓഫീസ് തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഫെബ്രുവരി 4 തിങ്കളാഴ്ച കയപിനാര്‍ നഗരത്തില്‍ കള്ളക്കടുത്ത് തടയുന്നതിനുള്ള ദൗത്യത്തിനിടയിലാണ് തുര്‍ക്കി പോലീസ് അമൂല്യമായ ഈ ബൈബിള്‍ പ്രതി പിടിച്ചെടുത്തത്. 3 പേരെ സംഭവസ്ഥലത്ത് വെച്ച് തന്നെ പിടികൂടിയിട്ടുണ്ട്. ബൈബിളിലെ പേജുകള്‍ കാലപ്പഴക്കം കൊണ്ട് പൊടിഞ്ഞ് നുറുങ്ങിയ അവസ്ഥയിലാണ്. തുകല്‍ കൊണ്ടുള്ള പേജുകളില്‍ സുവര്‍ണ്ണ നിറത്തിലാണ് എഴുത്ത്. കുരിശ്, ദാവീദിന്റെ നക്ഷത്രം തുടങ്ങിയ വിശ്വാസപരമായ ചിഹ്നങ്ങളും ബൈബിളിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഒരു ഷൂ സ്റ്റോറില്‍ ബൈബിള്‍ വില്‍ക്കുവാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഇത് പിടിച്ചെടുത്തത്. പുരാവസ്തുഗവേഷകരുടെ വിശദമായ പരിശോധനകള്‍ക്കായി ഒരു പ്രാദേശിക സര്‍വ്വകലാശാലക്ക് നല്‍കിയിരിക്കുകയാണ് ബൈബിള്‍. കാലപ്പഴക്കം സ്ഥിരീകരിക്കപ്പെടുകയാണെങ്കില്‍ പുരാവസ്തുമേഖലയിലെ അമൂല്യ വസ്തുവായി ഈ ബൈബിള്‍ മാറപ്പെടുമെന്നാണ് നിരീക്ഷണം.
Image: /content_image/News/News-2019-02-09-05:31:28.jpg
Keywords: പുരാതന, പ്രാചീ