category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മയക്കുമരുന്ന് വേട്ടയിലെ രക്തച്ചൊരിച്ചൽ: മെത്രാനോട് മാപ്പ് ചോദിച്ച് ഫിലിപ്പൈൻ പോലീസ് മേധാവി
Contentമനില: ഫിലിപ്പീൻസിൽ മയക്കുമരുന്ന് മാഫിയക്കെതിരെ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രക്തച്ചൊരിച്ചൽ നടത്തിയ മുൻ ദേശീയ പോലീസ് മേധാവി റൊണാൾഡ് ഡെല്ല റോസ മാനസാന്തര പാതയിൽ. നടപടി മൂലം ജീവന്‍ നഷ്ട്ടമായ ആയിരകണക്കിന് പേരുടെ മരണത്തിൽ ഖേദം രേഖപ്പെടുത്തുന്നതായി അദ്ദേഹം കസീറസ് ആർച്ച് ബിഷപ്പ് റൊളാന്റോ ട്രിയ ടിറോണ അറിയിച്ചു. ഇരുപതിനായിരത്തിലധികം മയക്കു മരുന്ന് ഉപയോക്താക്കളും വില്‍പ്പനക്കാരുമാണ് ഫിലിപ്പൈൻ പ്രസിഡൻറ് റോഡ്രിഗോ ഡൂട്ടെര്‍ട്ടയുടെ മയക്കുമരുന്ന് വേട്ടയിൽ കൊല്ലപ്പെട്ടതെന്ന് മനുഷ്യവകാശ സംഘടനകളുടെ കണക്കില്‍ പറയുന്നത്. ഫെബ്രുവരി ആറിന് തികഞ്ഞ മനസ്താപത്തോടെ ആർച്ച് ബിഷപ്പിനോട് കാര്യങ്ങൾ വിവരിച്ചപ്പോൾ അദ്ദേഹം പോലീസ് മേധാവിയെ പുല്‍കുകയും ആശീർവദിക്കുകയും ചെയ്തു. മയക്കുമരുന്ന് ലോബികളുമായി നടത്തിയ പോരാട്ടങ്ങളിൽ ഓരോ കൊലപാതകങ്ങളെയും സമർപ്പിച്ച് ദൈവത്തോട് മാപ്പ് ചോദിച്ചിരുന്നു. ദൈവത്തിന്റെ പ്രതിനിധിയെന്ന നിലയിൽ ബിഷപ്പ് നല്കിയ പാപമോചനം വിലമതിക്കാനാവത്തതാണെന്ന് ഡെല്ല റോസ കൂട്ടിച്ചേർത്തു. ഫിലിപ്പൈൻ ദേശീയ പോലീസിന്റെ അധ്യക്ഷനായിരിക്കെ 2016 മുതൽ നടന്ന മയക്കുമരുന്ന് അന്വേഷണ പരമ്പരയിലേക്ക് പ്രസിഡന്റ് റോഡ്രിഗോ ഡൂട്ടെര്‍ട്ട നേരിട്ട് ഡെല്ല റോസയെ ദേശീയ പോലീസ് അധ്യക്ഷനായി നിയമിക്കുകയായിരുന്നു. കൊലപാതകത്തിൽ പങ്കില്ലെങ്കിലും പോലീസ് മേധാവിയെന്ന നിലയിൽ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫിലിപ്പൈൻ പ്രസിഡൻറ് റോഡ്രിഗോ ഡൂട്ടെര്‍ട്ടയുടെ നേതൃത്വത്തില്‍ നടത്തിയ മയക്കുമരുന്ന്‍ വേട്ടയ്ക്കെതിരെ കത്തോലിക്ക സഭ ശക്തമായി രംഗത്തുവന്നിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-02-09 09:40:00
Keywordsഫിലിപ്പീ
Created Date2019-02-09 09:29:45