Contents
Displaying 9361-9370 of 25173 results.
Content:
9675
Category: 1
Sub Category:
Heading: ബ്രിട്ടന്റെ പുനർ സുവിശേഷവത്ക്കരണത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച് ആഫ്രിക്കൻ ക്രൈസ്തവർ
Content: ലണ്ടന്‍: ക്രൈസ്തവ പാരമ്പര്യത്തില്‍ നിന്നു അകന്നുപ്പോകുന്ന ബ്രിട്ടന്റെ പുനർ സുവിശേഷവത്കരണത്തിൽ നിര്‍ണ്ണായക പങ്കുവഹിച്ച് ആഫ്രിക്കയില്‍ നിന്നുള്ള ക്രൈസ്തവ വിശ്വാസികൾ. ആഫ്രിക്കയുടെ പുറത്ത് ഏറ്റവും കൂടുതൽ ആഫ്രിക്കൻ ക്രൈസ്തവ വിശ്വാസികൾ ഇന്നു ജീവിക്കുന്നത് ദക്ഷിണ ലണ്ടനിലെ പ്രദേശത്താണ്. ബ്രിട്ടനിലെ സൗത്ത് വാർക്ക് എന്ന നഗരത്തിലെ ദേവാലയത്തിൽ ഇരുപതിനായിരത്തോളം ആഫ്രിക്കൻ വംശജരായ വിശ്വാസികളാണ്, ഞായറാഴ്ച ദിവസം ആരാധനയിലും ഇതര ശുശ്രൂഷകളിലും പങ്കുചേരാനായി എത്തുന്നത്. ദേവാലയങ്ങളില്‍ നടക്കുന്ന ജ്ഞാനസ്നാനത്തിന്റെ എണ്ണത്തിലും ഈ ദേവാലയങ്ങൾ വളരെയധികം മുൻപന്തിയിലാണ്. ബ്രിട്ടനിലും, യൂറോപ്പ് ആകമാനവും ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും, ആഫ്രിക്കയിലും ഏഷ്യയിലും ക്രൈസ്തവ വിശ്വാസികളുടെ എണ്ണം വലിയ തോതിലാണ് വർദ്ധിക്കുന്നത്. ഈ സാക്ഷ്യം ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ട് ആഫ്രിക്കയിൽനിന്നുള്ള വിശ്വാസികള്‍ ബ്രിട്ടീഷ് ജനതയ്ക്ക് സുവിശേഷം പകർന്നു നൽകുകയാണ്. 2018-ൽ നടത്തിയ ഒരു സർവ്വേയില്‍, ചർച്ച് ഓഫ് ഇംഗ്ലണ്ട് എന്ന ക്രൈസ്തവ വിഭാഗത്തിന്റെയും ചർച്ച് ഓഫ് സ്കോട്ട്‌ലണ്ട് എന്ന ക്രൈസ്തവ വിഭാഗത്തിന്റെയും, വിശ്വാസികളുടെ എണ്ണത്തിൽ കുറവുണ്ടായതായി കണ്ടെത്തിയിരുന്നു. എന്നാൽ ഇതേ സമയത്ത് ആഫ്രിക്കൻ, ഏഷ്യൻ വംശജർ പോകുന്ന ദേവാലയങ്ങളിൽ ആളുകളുടെ എണ്ണത്തിൽ വലിയ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. യൂറോപ്പിന്റെ നവ സുവിശേഷവത്ക്കരണത്തിന് കേരളത്തില്‍ നിന്നു കുടിയേറിയ മലയാളി സമൂഹവും വലിയ രീതിയില്‍ ഇടപെടുന്നുണ്ട്. ഓരോ മാസവും സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടത്തുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനുകളിലും ഇതര ശുശ്രൂഷകളിലും ആയിരങ്ങളാണ് പങ്കുചേരുന്നത്.
Image: /content_image/News/News-2019-02-09-11:05:31.jpg
Keywords: ആഫ്രിക്ക

9676
Category: 1
Sub Category:
Heading: ദളിത് ക്രൈസ്തവർക്കു സംവരണം നടപ്പിലാക്കാൻ ആന്ധ്ര ഭരണകൂടം
Content: ഹൈദരാബാദ്: വിദ്യാലയങ്ങളിലും ഗവൺമെന്റ് ജോലിയ്ക്കും ദളിത് ക്രൈസ്തവർക്കും സംവരണം ഏർപ്പെടുത്തുവാൻ ആന്ധ്ര പ്രദേശ് ഭരണകൂടം പ്രമേയം പാസാക്കി. ഹൈന്ദവ, ബുദ്ധ, സിക്ക് മതസ്ഥർക്ക് മാത്രമുള്ള ഭരണഘടന സംവരണമാണ് സംസ്ഥാന ഭരണകൂടം ദളിത ക്രൈസ്തവർക്കും അനുവദിച്ചിരിക്കുന്നത്. വിവേചനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് സംവരണം തീർത്തും പ്രധാനപ്പെട്ടതാണെന്ന് ദേശീയ മെത്രാൻ സമിതിയുടെ ദളിത വിഭാഗം ദേശീയ സെക്രട്ടറി ഫാ. ദേവസഗായരാജ് അഭിപ്രായപ്പെട്ടു. ആന്ധ്രയിലും തമിഴ്നാട്ടിലുമാണ് ദളിത ക്രൈസ്തവരിൽ ഭൂരിപക്ഷവും. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ പിന്തുണ ഇക്കാര്യത്തിൽ ആവശ്യമാണെന്നും മറ്റ് പ്രാദേശിക പാർട്ടികളുടെ സഹകരണത്തോടെ അടുത്ത ദേശീയ ഭരണകൂടവും നിയമ നിർമ്മാണം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെബ്രുവരി ആറിന് നടന്ന സംസ്ഥാന അസംബ്ലിയിലാണ് ദളിത ക്രൈസ്തവ സംവരണം ഐക്യകണ്ഠമായി പാസ്സാക്കിയത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അവതരിപ്പിച്ച പ്രമേയത്തിൽ പാവപ്പെട്ട ക്രൈസ്തവരുടെ ആവശ്യങ്ങളും പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ദളിത ക്രൈസ്തവർക്ക് സംവരണം അനുവദിക്കാൻ ദേശീയ നേതൃത്വം ഒരുക്കമാണോയെന്ന് ഡൽഹിയിലെ ചർച്ചകളിലൂടെ തീരുമാനിക്കും. 1950 മുതൽ പ്രാബല്യത്തിൽ വന്ന നിയമത്തിൽ പരിവർത്തനം ചെയ്ത ക്രൈസ്തവര്‍ എന്ന കാരണത്താൽ ദളിത് സമൂഹത്തിന് നീതി നിഷേധിക്കപ്പെടുന്നതിനെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ആന്ധ്രയെ കൂടാതെ ആറ് സംസ്ഥാനങ്ങളും ദളിത ക്രൈസ്തവർക്ക് ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന നിലപാട് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വിഷയം പാർലമെന്റിൽ ചർച്ച ചെയ്ത് നിയമ ഭേദഗതി നടത്തുവാൻ രാജ്യ നേതൃത്വം തയ്യാറാകണമെന്നാണ് ഫാ. ദേവസഗായരാജ് അടക്കമുള്ള സഭാനേതൃത്വത്തിന്റെ ആവശ്യം.
Image: /content_image/News/News-2019-02-09-12:20:27.jpg
Keywords: ദളിത

9677
Category: 18
Sub Category:
Heading: 'സഭയെ തകര്‍ക്കാനുള്ള അധോലോക ഇടപെടലുകള്‍ അന്വേഷിക്കണം'
Content: കൊച്ചി: ക്രൈസ്തവ സഭയെ തകര്‍ക്കാനുള്ള അധോലോക മാഫിയ ഇടപെടലുകള്‍ സമഗ്ര അന്വേഷണ വിധേയമാക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഡിജിപിയോടാവശ്യപ്പെട്ടു. രവി പൂജാരിയെപ്പോലുള്ള അധോലോക മാഫിയകള്‍ സഭയ്‌ക്കെതിരേയുള്ള സമരങ്ങളിലും വിധ്വംസക പ്രവര്‍ത്തനങ്ങളിലും പങ്കുകാരാകുന്നുണ്ട് എന്ന വിശ്വസനീയമായ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നീതിയുക്തമായ അന്വേഷണത്തിന് തയാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു. പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍, പി.ജെ. പാപ്പച്ചന്‍, സാജു അലകവ്, പ്രഫ. യോജി മുപ്രാപ്പള്ളില്‍, ജോസ് മേനാച്ചേരി, സെലിന്‍ സിജോ, ആന്റണി കെ.ജെ, ജാന്‍സന്‍ ജോസഫ്, ബെന്നി ആന്റണി, ബിജു കുണ്ടുകുളം, ജോര്‍ജ് കോയിക്കല്‍, മോഹന്‍ ഐസക്, തോമസ് പീടികയില്‍, ഡോ. ജോസുകുട്ടി ഒഴുകയില്‍, ആന്റണി എല്‍ തൊമ്മാന, ബിറ്റി നടുനിലം, ഫീസ്റ്റി മാന്പിള്ളി, പീറ്റര്‍ ഞരളക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-02-10-00:01:27.jpg
Keywords: കോണ്‍ഗ്ര

9678
Category: 18
Sub Category:
Heading: ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ആത്മീയ സംഗമത്തിന് ഇന്ന് ആരംഭം
Content: മാരാമണ്‍: ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്‌മയായി കണക്കാക്കപ്പെടുന്ന മാരാമണ്‍ മണല്‍പ്പുറത്തെ 124 ാമത് ആത്മീയ സംഗമത്തിന് ഇന്നു തുടക്കമാകും. മാര്‍ത്തോമ്മാ സഭയുടെ സുവിശേഷ പ്രസംഗ സംഘം നേതൃത്വം നല്‍കുന്ന കണ്‍വെന്‍ഷന്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയാണ് ഉദ്ഘാടനം ചെയ്യുക. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ അധ്യക്ഷതവഹിക്കും. യോര്‍ക്ക ആര്‍ച്ച് ബിഷപ്പ് ജോണ്‍ ടക്കര്‍ മുഗാബെ സെന്റാമു മുഖ്യസന്ദേശം നല്‍കും. നാളെ മുതല്‍ രാവിലെ 10നും ഉച്ചകഴിഞ്ഞ് രണ്ടിനും വൈകുന്നേരം 5.30നുമായി യോഗങ്ങള്‍ നടക്കും. മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ ആര്‍ച്ച്ബിഷപ് ജോണ്‍ ടക്കര്‍ മുഗാബെ സെന്റാമു, ഡോ. ഡാനിയേല്‍ ഹോ (മലേഷ്യ), റവ. റെയ്മണ്‍ സിമംഗ കുമലോ (ദക്ഷിണാഫ്രിക്ക) എന്നിവരാണ് ഇക്കൊല്ലത്തെ മുഖ്യപ്രസംഗകര്‍. 13നു രാവിലെ എക്യുമെനിക്കല്‍ യോഗത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യസന്ദേശം നല്‍കും. ഇതരസഭകളുടെ മേലധ്യക്ഷന്മാരും പങ്കെടുക്കും. വ്യാഴാഴ്ച വൈകുന്നേരം കുടുംബവേദി യോഗത്തില്‍ തലശേരി രൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി പ്രസംഗിക്കും. 17-നാണ് കണ്‍വെന്‍ഷന്‍ സമാപിക്കുക.
Image: /content_image/India/India-2019-02-10-00:08:28.jpg
Keywords: മാരാമണ്‍

9679
Category: 18
Sub Category:
Heading: ക്രൈസ്തവ സംഭാവനകള്‍ തമസ്ക്കരിക്കുവാന്‍ വ്യാപക ശ്രമം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
Content: കണ്ണൂര്‍: രാജ്യത്ത് നടന്ന നവോത്ഥാന പ്രസ്ഥാനങ്ങളില്‍ ക്രൈസ്തവസഭ വളരെ പ്രധാനപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും ഇത് തമസ്‌കരിക്കാനുള്ള ഗൂഢശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും തൃശൂര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനവും വിദ്യാഭ്യാസ അവകാശ സംരക്ഷണ കണ്‍വന്‍ഷനും കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൊട്ടുകൂടായ്മയും തീണ്ടലും നിലനിന്നിരുന്ന കാലത്ത് ജാതിമതചിന്തകള്‍ക്കതീതമായി എല്ലാവര്‍ക്കും വിദ്യാഭ്യാസം പകര്‍ന്നുനല്‍കുന്നതിനു തുടക്കം കുറിച്ചത് മിഷണറിമാരാണ്. പള്ളിക്കൊപ്പം പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച് കേരളത്തിലെ പൊതുസമൂഹത്തിന് വിദ്യാഭ്യാസം പകര്‍ന്നുനല്‍കിയ സഭയുടെ വിലപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം ബോധപൂര്‍വം തമസ്‌കരിക്കാനുള്ള ഗൂഢശ്രമങ്ങളാണ് ചിലര്‍ ഇപ്പോള്‍ നടത്തുന്നത്. ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസരംഗത്തുള്‍പ്പെടെ പ്രത്യേക അവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത്തരം അവകാശങ്ങള്‍ കെഇആര്‍ ഭേദഗതിയിലൂടെ കവര്‍ന്നെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അനുവദിക്കാനാകില്ല. സര്‍ക്കാര്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സഭയുടെ സംഭാവനകള്‍ പാഠപുസ്തകങ്ങളിലും മറ്റും ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും സഭയുടെയും സഭാനേതാക്കളുടെയും പങ്ക് അവിസ്മരണീയമാണെന്ന് മാര്‍ ജോര്‍ജ് ഞരളക്കാട്ട് പറഞ്ഞു. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ന്യൂനപക്ഷാവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ആരു ശ്രമിച്ചാലും അതിനെ പ്രതിരോധിക്കുമെന്നു മാര്‍ പണ്ടാരശേരില്‍ വ്യക്തമാക്കി. കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് സാലു പതാലില്‍ അധ്യക്ഷത വഹിച്ചു.
Image: /content_image/India/India-2019-02-10-00:20:35.jpg
Keywords: മാര്‍ ആന്‍ഡ്രൂ

9680
Category: 1
Sub Category:
Heading: ക്രൈസ്തവ പീഡനത്തിനെക്കുറിച്ച് സര്‍ക്കാരിനോട് 50 ചോദ്യങ്ങളുമായി ബ്രിട്ടീഷ് പാര്‍ലമെന്റംഗം
Content: ലണ്ടന്‍: ആഗോളതലത്തില്‍ നടക്കുന്ന ക്രൈസ്തവര്‍ക്ക് നേരെയുള്ളപീഡനങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് ബ്രിട്ടണിലെ ക്രിസ്ത്യന്‍ എം.പി ഫോറിന്‍ സെക്രട്ടറിക്ക് നല്‍കിയ ചോദ്യക്കുറിപ്പുകള്‍ ശ്രദ്ധേയമാകുന്നു. ഓപ്പണ്‍ഡോഴ്സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ഉള്‍പ്പെട്ട ക്രിസ്ത്യാനികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന 50 രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഓരോ രാഷ്ട്രത്തിന്റേയും പേര് വെച്ച് എഴുതിയ അന്‍പതോളം ചോദ്യങ്ങളാണ് സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി എം.പിയായ ഡേവിഡ് ലിന്‍ഡന്‍ ഫോറിന്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ചത്. “സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ഫോറിന്‍ ആന്‍ഡ് കോമ്മണ്‍വെല്‍ത്ത് അഫയേഴ്സ് സെക്രട്ടറിയോട് ചോദിക്കുന്നു. ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന 50 രാഷ്ട്രങ്ങളെ ഉള്‍കൊള്ളുന്ന ഓപ്പണ്‍ഡോഴ്സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനെക്കുറിച്ച് ബന്ധപ്പെട്ടവരുമായി എന്ത് ചര്‍ച്ചയാണ് നടത്തിയിരിക്കുന്നത്?” എന്നാണ് ലിന്‍ഡന്റെ ചോദ്യം. ഇതടക്കമുള്ള അന്‍പത് എഴുത്തുചോദ്യങ്ങളും ഒരേദിവസം തന്നെയാണ് ചോദിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനത്തെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഓപ്പണ്‍ഡോഴ്സ് തങ്ങളുടെ ഏറ്റവും പുതിയ വേള്‍ഡ് വാച്ച് ലിസ്റ്റ് പുറത്തുവിട്ടത് ഈ അടുത്തകാലത്താണ് പുറത്തുവിട്ടത്. നോര്‍ത്ത് കൊറിയ, അഫ്ഘാനിസ്ഥാന്‍, ലിബിയ, സൊമാലിയ, പാക്കിസ്ഥാന്‍, ഇന്ത്യ അടക്കം 50 രാഷ്ട്രങ്ങളുടെ പേരാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ലിന്‍ഡന്റെ 50 ചോദ്യങ്ങള്‍ക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയംഗമായ മാര്‍ക്ക് ഫീല്‍ഡ് മറുപടി നല്‍കിയിട്ടുണ്ട്. മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ഓപ്പണ്‍ഡോഴ്സ് പോലെയുള്ള സന്നദ്ധസംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു വരികയാണെന്നും മറുപടിയിലുണ്ട്. ഫോറിന്‍ സെക്രട്ടറിയും, താനും മറ്റുള്ള ബ്രിട്ടീഷ് മന്ത്രിമാര്‍ക്കൊപ്പം ക്രിസ്ത്യാനികള്‍ ഉള്‍പ്പെട്ട മതപീഡനത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും, മതപീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികള്‍ക്കുള്ള സഹായിക്കുവാന്‍ ബ്രിട്ടീഷ് ഗവണ്മെന്റ് കൈകൊണ്ട നടപടികളെ പുനരവലോകനം ചെയ്യുന്നതിന് ട്രൂരോയിലെ മെത്രാന്റെ നേതൃത്വത്തില്‍ ഒരു അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Image: /content_image/News/News-2019-02-10-00:47:00.jpg
Keywords: പീഡന

9681
Category: 1
Sub Category:
Heading: ഇറാഖിലെ ക്രൈസ്തവ പലായനം പത്തു ലക്ഷം കടന്നു
Content: ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ്സ് അധിനിവേശത്തിന് ശേഷം ഇറാഖിൽ നിന്നും പലായനം ചെയ്ത ക്രൈസ്തവരുടെ എണ്ണം പത്ത് ലക്ഷം കഴിഞ്ഞെന്ന് വെളിപ്പെടുത്തല്‍. പാത്രിയർക്കൽ തെരഞ്ഞെടുപ്പിന്റെ ആറാം വാർഷികത്തോടനുബന്ധിച്ച് ജനുവരി മുപ്പത്തിയൊന്നിന് നൽകിയ സന്ദേശത്തിലാണ് കൽദായ പാത്രിയർക്കീസ് ലൂയിസ് റാഫേൽ സാക്കോ ഇക്കാര്യം വ്യക്തമാക്കിയത്. ഇറാഖിലെ തന്റെ സേവന നാളുകളിൽ കൽദായ സഭ നേരിട്ട പ്രതിസന്ധികളും, വേദനകളും പ്രതീക്ഷകളും അദ്ദേഹം പങ്കുവെച്ചു. ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ആധിപത്യം മൂലം ബാഗ്ദാദിലും മറ്റു നഗരങ്ങളിലും ക്രൈസ്തവ സമൂഹം ഭവനരഹിതരായി തീരുന്നതിന് കാരണമായി. ഇതോടൊപ്പം ചില ഗൂഢശക്തികള്‍ ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷ വിഭാഗീയ ചിന്തകള്‍ ഉയര്‍ത്തിയതും ചില ക്രൈസ്തവ രാഷ്ട്രീയക്കാരുടെ ധാര്‍മ്മികതയ്ക്ക് യോജിച്ചു പോകാനാകാത്ത ചില വ്യക്തിപരമായ താത്പര്യങ്ങളും പ്രശ്നങ്ങളെ സങ്കീര്‍ണ്ണമാക്കി. ക്രൈസ്തവരുടെ തിരിച്ചുവരവിലൂടെ മാത്രമേ തകര്‍ന്ന മൊസൂളിനേയും നിനവ താഴ്‌വരയേയും പുനര്‍നിര്‍മ്മിക്കുവാന്‍ കഴിയുകയുള്ളു. പ്രതിസന്ധികള്‍ നിരവധിയായിരിന്നുവെങ്കിലും ക്രൈസ്തവ സമൂഹം മൊസൂൾ, നിനവേ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പലായനം ചെയ്തപ്പോൾ അതിനെയെല്ലാം അതിജീവിച്ച് മൂന്നു വർഷത്തിലധികം അവരുടെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങൾ നിറവേറ്റാൻ തനിക്ക് കഴിഞ്ഞു. സാമ്പത്തിക മേഖലയിലെ വളർച്ച, ആരാധനക്രമത്തിന്റെ നവീകരണം, കൽദായ സംഘത്തിന്റെ ആവിഷ്കരണം, മതേതര സന്ധി സംഭാഷണ സംഘടനയുടെ ആരംഭം തുടങ്ങിയവ ഇറാഖിന്റെ പുതിയ പ്രതീക്ഷകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാഖിലെ ന്യൂനപക്ഷമായ ക്രൈസ്തവര്‍ ഭീകരരുടെ പിടിയില്‍നിന്നും സ്വതന്ത്രമായെങ്കിലും ഇനിയും തദ്ദേശീയരായ മുസ്ലീംങ്ങളുടെ കാരുണ്യത്തിനായി കേഴേണ്ട അവസ്ഥയാണ്. അവിടെ നഷ്ടമായ ഭവനങ്ങളും വസ്തുവകകളും തദ്ദേശീയരായ മുസ്ലിംങ്ങള്‍ കൈയ്യടക്കിയിരിക്കുകയാണെന്ന്‍ അടുത്തിടെ മൊസൂള്‍ മുന്‍ ആര്‍ച്ച് ബിഷപ്പ് ഭൌദ്രോസ് മുഷേ വെളിപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2019-02-10-01:30:50.jpg
Keywords: ഇറാഖ

9682
Category: 13
Sub Category:
Heading: ക്രൈസ്തവ വിശ്വാസമല്ലാതെ മറ്റൊരു മതവിശ്വാസവും സത്യവിശ്വാസമല്ല: ബിഷപ്പ് ഷ്‌നീഡർ
Content: അസ്താന: ലോകത്തിലെ എല്ലാ മനുഷ്യരും തന്റെ പുത്രനായ യേശുക്രിസ്തുവിൽ വിശ്വസിക്കണമെന്നതാണ് സത്യ ദൈവത്തിന്റെ ആഗ്രഹമെന്നതിനാല്‍, ക്രൈസ്തവ വിശ്വാസമല്ലാതെ മറ്റൊരു മതവിശ്വാസവും സത്യവിശ്വാസമല്ല എന്ന് വ്യക്തമാക്കിക്കൊണ്ട് ഖസാഖിസ്ഥാനിലെ അസ്താന രൂപതയുടെ സഹായമെത്രാന്‍ ബിഷപ്പ് അത്താനേഷ്യസ് ഷ്നീഡര്‍. നിത്യജീവന്‍ വാഗ്ദാനം ചെയ്യുവാന്‍ ക്രൈസ്തവ വിശ്വാസത്തിനല്ലാതെ മറ്റൊരു മതത്തിനും കഴിയുകയില്ല. ദൈവത്തിന്റെ "പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ, അവന് നിത്യജീവന്‍ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കുകയും ചെയ്യും" (യോഹന്നാന്‍ 6:40) എന്ന യേശുക്രിസ്തുവിന്റെ വാക്കുകൾ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഖസാഖിസ്ഥാനിലെ അസ്താനയിലെ സഹായ മെത്രാനായ ഷ്നീഡര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലൂടെ ഈ വലിയ സത്യം ലോകത്തോട് വിളിച്ചു പറയുന്നത്. "ക്രൈസ്തവ വിശ്വാസം മാത്രമാണ് ദൈവ നിശ്ചയ പ്രകാരമുള്ള ഏക മതം. അതിനാല്‍ മറ്റുമതങ്ങള്‍ക്കൊപ്പം ക്രൈസ്തവ വിശ്വാസത്തെ കുടിയിരുത്തുക സാധ്യമല്ല. മതങ്ങളുടെ വൈവിധ്യം ദൈവേഷ്ടമാണെന്ന് പറയുന്നവര്‍ ഒന്നാം പ്രമാണത്തിലൂടെ നൽകപ്പെട്ട ദൈവീക വെളിപാടിന്റെ സത്യത്തെ നിരസിക്കുകയാണ് ചെയ്യുന്നത്. ദൈവത്തിലേക്ക് ഒരു മാര്‍ഗ്ഗവും, സത്യവും, ജീവനും മാത്രമാണുള്ളത്; അതാണ് യേശു ക്രിസ്തു. യേശു തന്നെ പറഞ്ഞിരിക്കുന്നു: “ഞാനാണ് വഴിയും, സത്യവും, ജീവനും” (യോഹന്നാന്‍ 14:6). ക്രൈസ്തവ വിശ്വാസത്തിനു പുറമേ മറ്റൊരു മതത്തിനും യഥാര്‍ത്ഥവും അമാനുഷികവുമായ 'നിത്യജീവന്‍' പകരുവാന്‍ കഴിയുകയില്ല. കാരണം "ഏകസത്യമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനേയും അറിയുക എന്നതാണ് നിത്യ ജീവന്‍" (യോഹന്നാന്‍ 17:3). 'ദൈവമക്കളാകുക' എന്നത് മഹത്തായ ഒരു ദാനമാണ്. ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടേയും, മാമ്മോദീസായിലൂടേയും മാത്രമേ ഇത് നേടുവാന്‍ കഴിയുകയുള്ളൂ. "സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല. മാംസത്തില്‍ നിന്നും ജനിക്കുന്നത് മാസമാണ്; ആത്മാവില്‍ നിന്നും ജനിക്കുന്നത് ആത്മാവും. നിങ്ങള്‍ വീണ്ടും ജനിക്കണം എന്ന് ഞാന്‍ പറഞ്ഞതുകൊണ്ട് നീ വിസ്മയിക്കേണ്ട” (യോഹ 3:5-7) എന്ന സത്യം യേശു തന്നെ വ്യക്തമാക്കിയിരിക്കുന്നു": അദ്ദേഹം കുറിച്ചു. ക്രിസ്തുവിൽ വിശ്വസിക്കാത്തവർക്കും മോക്ഷം സാധ്യമാണെന്നു ഉറപ്പിച്ചു പറയുന്ന ആധുനിക സിദ്ധാന്തങ്ങളെ അദ്ദേഹം തന്റെ പ്രസ്താവനയിലൂടെ നിരാകരിച്ചു. രണ്ടായിരത്തില്‍ പരം വര്‍ഷങ്ങളായി ക്രിസ്തുവില്‍ നിന്നും അപ്പസ്തോലന്‍മാരില്‍ നിന്നും നേരിട്ടറിഞ്ഞ ദൈവിക സത്യങ്ങളെ എതിര്‍ക്കുന്നതാണ് ഈ സിദ്ധാന്തമെന്ന് അദ്ദേഹം വ്യക്തമാക്കി. "തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി. അവർ ജനിച്ചത് രക്തത്തില്‍ നിന്നോ, ശാരീരികാഭിലാഷത്തില്‍ നിന്നോ, പുരുഷന്റെ ഇച്ഛയില്‍ നിന്നോ അല്ല, ദൈവത്തില്‍ നിന്നത്രേ" (യോഹന്നാന്‍ 1:12-13) എന്ന സുവിശേഷഭാഗം ഉദ്ധരിച്ചുകൊണ്ട്, പ്രകൃത്യായുള്ള മനുഷ്യാവസ്ഥയും ദൈവമക്കളായിരിക്കുന്ന അവസ്ഥയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് എല്ലാവരും തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. "ദൈവപുത്രനായ യേശുക്രിസ്തു നമ്മെ പഠിപ്പിക്കുന്നത് അവിടുന്നിലുള്ള വിശ്വാസത്തിന് പുറത്ത് മറ്റൊരു സത്യവിശ്വാസമില്ല എന്നാണ്. മറ്റ് മതങ്ങള്‍ ദൈവനിശ്ചയപ്രകാരമാണ് ഉണ്ടായതെങ്കില്‍ മോശയുടെ കാലത്ത് സ്വര്‍ണ്ണം കൊണ്ടുള്ള കാളക്കുട്ടിയെ ആരധിച്ചതിന് ദൈവം ഇസ്രയേല്‍ മക്കളെ ശാസിക്കില്ലായിരുന്നു." ആത്മാവിന്റെ സാര്‍വ്വലൗകീകമായ മോക്ഷത്തിനുള്ള മാര്‍ഗ്ഗം ക്രൈസ്തവ വിശ്വാസമാണെന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളും, എല്ലാമതങ്ങളും ഒന്നാണെന്ന് പറയുന്നത് കത്തോലിക്കാ വിശ്വാസത്തെ നശിപ്പിക്കുവാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന ലിയോ പതിമൂന്നാമന്‍ മാർപാപ്പായുടെ വാക്കുകളും (ഹുമാനും ജെനുസ്), എല്ലാ മതങ്ങളും നല്ലതാണെന്ന് പറയുന്ന സിദ്ധാന്തങ്ങളെ ദൈവവിശ്വാസം നിരാകരിക്കുന്നുവെന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ വാക്കുകളെയും (റിടംപ്റ്റൊറിസ് മിസ്സിയോ) ചൂണ്ടിക്കാണിച്ചുകൊണ്ടാണ് യേശു ഏകരക്ഷകൻ എന്ന സത്യം ബിഷപ്പ് ഷ്‌നീഡർ ലോകത്തോടു പ്രഘോഷിക്കുന്നത്. (Originally published on 02/10/19).
Image: /content_image/News/News-2019-02-10-13:45:16.jpg
Keywords: ഷ്നീ, അത്താനേ

9683
Category: 18
Sub Category:
Heading: മൂന്ന് നോമ്പ് തിരുനാള്‍: കുറവിലങ്ങാടിലേക്ക് വിശ്വാസികളുടെ പ്രവാഹം
Content: കുറവിലങ്ങാട്: മൂന്ന് നോമ്പ് തിരുനാളിന് കൊടിയേറിയതോടെ കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുസന്നിധിയിലേക്ക് വിശ്വാസികളുടെ പ്രവാഹം. ഇന്ന് തിരുനാളിനെത്തുന്നവര്‍ക്ക് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വണങ്ങി പ്രാര്‍ത്ഥിക്കാനുള്ള അപൂര്‍വമായ അവസരം ലഭിക്കും. ഗാഗുല്‍ത്തായില്‍ ഈശോമിശിഹാ മരണം വരിച്ച വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് ആണ്ടുവട്ടത്തില്‍ ഒരിക്കല്‍ മാത്രമാണ് പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കുന്നത്. പാറേമ്മാക്കല്‍ തോമാഗോവര്‍ണ്ണദോരുടേയും മാര്‍ കരിയാറ്റിയുടെയും റോമ്മാ യാത്രയില്‍ പിന്തുണയേകിയ കുറവിലങ്ങാടിന് നല്‍കിയ സമ്മാനമായിരുന്നു വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ്. റോമാ യാത്രയുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ അന്നത്തെ കുറവിലങ്ങാട് വികാരിയാണ് അധ്യക്ഷത വഹിച്ചത്. ഇന്ന് രാവിലെ 8.30 മുതല്‍ 2.45 വരെയാണ് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കുന്നത്. ഇടവകയ്ക്കാകെ ആത്മീയതയുടെ ആഘോഷം സമ്മാനിക്കുന്ന പ്രദക്ഷിണങ്ങളും ഇന്ന് നടക്കും. രാത്രി എട്ടിന് ജൂബിലി കപ്പേളയില്‍ പ്രദക്ഷിണങ്ങള്‍ സംഗമിക്കും.
Image: /content_image/News/News-2019-02-11-04:32:10.jpg
Keywords: കുറവില

9684
Category: 18
Sub Category:
Heading: എല്ലാം മറന്ന്‍ സ്നേഹിക്കുന്ന ദൈവസ്നേഹമാണ് ക്രിസ്തുവിന്‍റേത്: ഡോ. ജോസഫ് മെത്രാപ്പോലീത്ത
Content: മാരാമണ്‍: പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ മാരാമണ്‍ കണ്‍വെന്‍ഷന് തുടക്കമായി. മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയാണ് 124ാം കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. എല്ലാം മറന്നു സ്നേഹിക്കുന്ന ദൈവസ്നേഹമാണ് ക്രിസ്തുവിലൂടെ ലഭിച്ചിരിക്കുന്നതെന്നും അന്യന്റേത് തട്ടിയെടുക്കുന്ന സ്നേഹവും ഇങ്ങോട്ടു സ്നേഹിച്ചാൽ മാത്രം തിരിച്ചു സ്നേഹിക്കുന്നതും ദൈവസ്നേഹമല്ലായെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ദൈവത്തിന്റെ പ്രകാശം മറ്റുള്ളവർക്കു പകർന്നു കൊടുക്കാൻ വേണ്ടിയാണ് മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്. ജീവിതത്തിന്റെ ധന്യത, മനോഹാരിത എല്ലാം നഷ്ടപ്പെടുത്തി മനുഷ്യൻ അപകടരമായ അവസ്ഥയിൽ എത്തിയിരിക്കുന്നു. മതപരിവർത്തനത്തിനു വേണ്ടിയല്ല, വിശ്വാസ സമൂഹത്തിനു വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതിനു വേണ്ടിയുള്ളതാണ് മാരാമൺ കൺവൻഷനെന്നും മെത്രാപ്പോലീത്ത പറഞ്ഞു. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാർ കൂറിലോസ് അധ്യക്ഷനായിരുന്നു. തിങ്കൾ മുതൽ ശനി വരെ രാവിലെ 10നും ഉച്ചയ്ക്ക് 2നും വൈകിട്ട് 5നും യോഗങ്ങൾ നടക്കും. കൺവൻഷൻ അടുത്ത ഞായറാഴ്ച സമാപിക്കും.
Image: /content_image/News/News-2019-02-11-05:37:06.jpg
Keywords: മെത്രാപ്പോ