Contents

Displaying 9331-9340 of 25173 results.
Content: 9645
Category: 9
Sub Category:
Heading: അനുഗ്രഹ സാന്നിധ്യമായി മാർ സ്രാമ്പിക്കൽ; വിടുതലിൻ സൗഖ്യവുമായി സോജിയച്ചൻ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 9 ന്; ആത്മാക്കളെ നേടാൻ ആത്മാവിൽ ജ്വലിച്ച് വീണ്ടും ഡോ.ജോൺ ഡി
Content: യുകെ കേന്ദ്രമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നവസുവിശേഷവത്ക്കരണം സാധ്യമാക്കുവാൻ ദൈവം തിരഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹീത വചനപ്രഘോഷകനും സെഹിയോൻ യൂറോപ്പ് ഡയറക്ടറുമായ റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന കൺവെൻഷനിൽ ഇത്തവണ ആത്മാക്കളെ നേടാൻ ആത്മാവിൽ ജ്വലിച്ചുള്ള പ്രഘോഷണങ്ങളിലൂടെ ഹൃദയങ്ങളെ മാനസാന്തരത്തിലേക്ക് നയിക്കുന്ന സുവിശേഷം പങ്കുവയ്ക്കാൻ പ്രമുഖ വചന പ്രഘോഷകനും വിടുതൽ ശുശ്രൂഷകനുമായ ഡോ .ജോൺ ഡി എത്തിച്ചേരും. അനുഗ്രഹ സാന്നിധ്യമായിക്കൊണ്ട് ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ് .മാർ ജോസഫ് സ്രാമ്പിക്കൽ ദിവ്യബലിയിൽ മുഖ്യകാർമ്മികത്വം വഹിച്ച്‌ സന്ദേശം നൽകും. കിഡ്സ്‌ ഫോർ കിങ്‌ഡം നയിക്കുന്ന പ്രത്യേക ക്ലാസുകൾ കുട്ടികൾക്കും ടീനേജുകാർക്കും പ്രത്യേകം ഉണ്ടായിരിക്കും. അനേകം അത്ഭുതങ്ങളും രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകർക്ക്‌ ജീവിതനവീകരണം സാധ്യമാകുവാൻ ഈ കൺവെൻഷൻ ദൈവം ഉപയോഗിക്കുന്നു എന്നതിന് ഓരോതവണത്തേയും നിരവധിയായ സാക്ഷ്യങ്ങൾ തെളിവാകുന്നു. ഏതൊരാൾക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും , സ്പിരിച്വൽ ഷെയറിംങിനും കൺവെൻഷനിൽ സൗകര്യമുണ്ടായിരിക്കും. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൌജന്യമായി നൽകിവരുന്നു. "ലിറ്റിൽ ഇവാഞ്ചലിസ്റ്റ് " എന്ന കുട്ടികൾക്കായുള്ള പ്രസിദ്ധീകരണവും ഇളം മനസ്സുകളെ യേശുവിലേക്കടുപ്പിക്കുന്നു. കൺവെൻഷനിൽ കടന്നുവരുന്ന ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്.കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിങ്ങിനും ഇംഗ്ലീഷിലും മലയാളത്തിലും സൗകര്യമുണ്ടായിരിക്കും. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിംങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 9 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്‌: }# Bethel Convention Centre <br> Kelvin way <br> West Bromwich <br> Birmingham <br> B70 7 JW #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി ‭07878 149670‬ <br> അനീഷ് ‭07760 254700‭ <br> ബിജുമോൻ മാത്യു ‭07515 368239‬
Image: /content_image/Events/Events-2019-02-05-18:39:30.jpg
Keywords: രണ്ടാം
Content: 9646
Category: 1
Sub Category:
Heading: കേരള സഭയെ അഭിനന്ദിച്ച് പാപ്പ
Content: അബുദാബി: ഫ്രാന്‍സിസ് പാപ്പയുടെ അബുദാബിയിലെ ചരിത്രപരമായ ബലിയര്‍പ്പണത്തില്‍ കേരള സഭയെയും പ്രത്യേകം പരാമര്‍ശിച്ചു. സീറോ മലബാര്‍, സീറോ മലങ്കര സഭകളുടെ പേരെടുത്ത് പറഞ്ഞാണ് പാപ്പ അഭിനന്ദിച്ചത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്ജ്‌ ആലഞ്ചേരി, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും പാപ്പ ബലിയര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മ്മികരായി മുന്‍നിരയില്‍ ഉണ്ടായിരിന്നു. ഈ അവസരത്തിലാണ് പാപ്പ പ്രത്യേകം പേരെടുത്ത് പറഞ്ഞു സഭകള്‍ക്ക് അഭിനന്ദനവും നന്ദിയും അറിയിച്ചത്.
Image: /content_image/News/News-2019-02-06-01:54:10.jpg
Keywords: കേരള, പാപ്പ
Content: 9647
Category: 1
Sub Category:
Heading: മലയാളത്തിലുള്ള പ്രാർത്ഥന ഉയര്‍ത്തിയത് കോട്ടയം സ്വദേശി അഞ്ജു
Content: അബുദാബി: മാർപാപ്പയുടെ ബലിയർപ്പണ വേദിയിൽ മലയാളത്തിൽ മധ്യസ്ഥ പ്രാർത്ഥന ചൊല്ലി ശ്രദ്ധയാകര്‍ഷിച്ചത് കോട്ടയം സ്വദേശി അഞ്ജു തോമസ്. അബുദാബിയിൽ വ്യവസായിയായ കോട്ടയം ഇരവുചിറ മരിയ സദനത്തിൽ തോമസ് കുട്ടിയുടെയും മേരിക്കുട്ടിയുടെയും മകളാണ് അഞ്ജു. അബുദാബി യൂണിവേഴ്സിറ്റിയിൽ ഇന്റീരിയർ ഡിസൈൻ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ് അഞ്ജു. "അനന്ത സൗന്ദര്യത്തിന്റെ ഉറവിടമായ ദൈവമേ ... അങ്ങേ തിരുമുഖ ദര്‍ശനത്തിനു വിളിക്കപ്പെട്ട ഞങ്ങളുടെ സഹോദരീ സഹോദരങ്ങളുടെ പാപമാലിന്യങ്ങള്‍ ശുദ്ധീകരിച്ചു അങ്ങേ പുനരൈക്യത്തിന്റെ സന്തോഷം അനുഭവിക്കാന്‍ ഇടയാക്കണമെ.." എന്ന പ്രാര്‍ത്ഥനയാണ് പതിനായിരകണക്കിന് മലയാളികളെ സാക്ഷിയാക്കി ബലിപീഠത്തിനരികെ നിന്ന് അഞ്ജു ചൊല്ലിയത്. മലയാളം കൂടാതെ കൊറിയന്‍, കൊങ്കണി, ഫ്രഞ്ച്, തഗലോഗ്, ഉര്‍ദ്ദു എന്നീ അഞ്ചു ഭാഷകളിലും പ്രാര്‍ത്ഥന നടന്നു.
Image: /content_image/News/News-2019-02-06-02:12:49.jpg
Keywords: മലയാള
Content: 9648
Category: 1
Sub Category:
Heading: മറിയം ത്രേസ്യായുടെ വിശുദ്ധ പദവി: കര്‍ദ്ദിനാള്‍ സംഘത്തിന്റെ അംഗീകാരം
Content: വത്തിക്കാന്‍ സിറ്റി: ഹോളി ഫാമിലി സന്യാസിനീസമൂഹത്തിന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയിലുള്ള അദ്ഭുത രോഗശാന്തി കര്‍ദ്ദിനാള്‍മാരുടെ തിരുസംഘം സ്ഥിരീകരിച്ചു. അദ്ഭുത രോഗശാന്തി സംബന്ധിച്ച രേഖകള്‍ അടങ്ങുന്ന 'പൊസിസിയോ'വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ നാമകരണ നടപടികള്‍ക്കായുള്ള കര്‍ദ്ദിനാള്‍മാരുടെ സമിതി പഠിച്ചു വിലയിരുത്തിയാണ് സ്ഥിരീകരണം നല്‍കിയത്. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങളിലെ ഒരു സുപ്രധാന ഘട്ടമാണിത്. ഇതോടെ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ തൃശൂര്‍ പെരിഞ്ചേരിയില്‍ ക്രിസ്റ്റഫര്‍ എന്ന കുഞ്ഞിന് ലഭിച്ച അദ്ഭുത രോഗശാന്തി സംബന്ധിച്ച എല്ലാ പഠനങ്ങളും പൂര്‍ത്തിയായതായി നാമകരണ നടപടികള്‍ക്കു നേതൃത്വം നല്‍കുന്ന പോസ്റ്റുലേറ്റര്‍ റവ.ഡോ. ബെനഡിക്ട് വടക്കേക്കര ഒഎഫ്എം ക്യാപ്, ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ സിസ്റ്റര്‍ ഉദയ, വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ്മിന്‍ മാത്യു എന്നിവര്‍ അറിയിച്ചു. {{ ക്രിസ്റ്റഫറിന് ലഭിച്ച അത്ഭുത സൌഖ്യത്തെ കുറിച്ച് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/7416 }} 1999 ജൂണ്‍ 28ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ദൈവദാസിയായിരുന്ന മറിയം ത്രേസ്യയെ ധന്യയായി പ്രഖ്യാപിച്ചത്. ജന്മനാ മുടന്തനായ മാത്യു പെല്ലിശ്ശേരി എന്ന വ്യക്തിക്കുണ്ടായ അത്ഭുത രോഗശാന്തിയാണ് മറിയം ത്രേസ്യായെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള അത്ഭുതമായി സഭ പരിഗണിച്ചത്. ഇത് മറിയം ത്രേസ്യായുടെ മാദ്ധ്യസ്ഥതയാല്‍ സംഭവിച്ചതാണെന്ന്‍ വിശുദ്ധീകരണ നടപടികളുടെ ചുമതലയുള്ള സമിതി 2000 ജനുവരി 1ന് അംഗീകരിച്ചു. 2000 ഏപ്രില്‍ 9ന് ധന്യയായ മറിയം ത്രേസ്യയെ അന്നത്തെ മാര്‍പാപ്പയായിരിന്ന ജോണ്‍ പോള്‍ രണ്ടാമന്‍ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുകയായിരിന്നു. പിസ്സായിലെ സാന്‍ പിയെട്രോയില്‍ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുവാനുള്ള ഭാഗ്യം രോഗ സൌഖ്യം ലഭിച്ച മാത്യു ഡി. പെല്ലിശ്ശേരിക്ക് ലഭിച്ചിരിന്നു. {{വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ പൂര്‍ണ്ണ ജീവചരിത്രം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/1603 }}
Image: /content_image/News/News-2019-02-06-02:21:12.jpg
Keywords: മറിയം ത്രേസ്യ
Content: 9649
Category: 1
Sub Category:
Heading: പാപ്പയുടെ യു‌എ‌ഇ സന്ദര്‍ശനത്തിന്റെ സ്മരണ: അബുദാബിയില്‍ പുതിയ ദേവാലയം ഉയരും
Content: അബുദാബി: ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനത്തിന്റെ അനുസ്മരണമെന്നോണം അബുദാബിയില്‍ പുതിയ ക്രൈസ്തവ ദേവാലയം നിര്‍മ്മിക്കുവാന്‍ തീരുമാനം. വിശുദ്ധ ഫ്രാൻസിസിന്റെ നാമധേയത്തിലുള്ള ദേവാലയം പണിയാൻ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും, യുഎഇ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. മതാന്തര സംവാദത്തില്‍ പങ്കെടുക്കുവാന്‍ യുഎഇയിൽ എത്തിയ അൽ അസർ യൂണിവേഴ്സിറ്റി ഗ്രാൻഡ് ഇമാമായ അഹ്മദ് അൽ തയാബിന്റെ പേരിൽ ഒരു മോസ്ക് പണിയാനും ധാരണയായിട്ടുണ്ട്. ദേവാലയത്തോട് ചേര്‍ന്ന് തന്നെയായിരിക്കും മോസ്ക്കും സ്ഥിതി ചെയ്യുക. യുഎഇയിൽ ഉയരാൻ പോകുന്ന ക്രൈസ്തവ ദേവാലയവും, മുസ്ലിം പള്ളിയും സഹിഷ്ണുതയുടെയും, മൂല്യങ്ങളുടെയും ഒരു ദീപസ്തംഭം ആയിരിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ട്വിറ്ററില്‍ കുറിച്ചു. അതേസമയം പുതിയ ക്രൈസ്തവ ദേവാലയം നിര്‍മ്മിക്കുവാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തെ ഏറെ സന്തോഷത്തോടെയാണ് വിശ്വാസികള്‍ സ്വാഗതം ചെയ്തിരിക്കുന്നത്. പുതിയതായിട്ട് ഉയരാൻ പോകുന്ന ആരാധനാ കേന്ദ്രങ്ങൾ ആളുകൾക്ക് ഒരുമയോടും ഐക്യത്തോടും കൂടി ജീവിക്കാൻ സാധിക്കും എന്നതിന്റെ അടയാളമാണെന്നു യുഎഇയിൽ ജീവിക്കുന്ന ഇന്ത്യൻ വംശജനായ മിലിന്ദ് പണ്ഡിറ്റ് അഭിപ്രായപ്പെട്ടു. യുഎഇ എന്ന രാജ്യം പലവിധ ചുറ്റുപാടുകളിൽനിന്ന് വരുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ടെന്നും അതിനാൽ ഒരു ക്രൈസ്തവ ദേവാലയത്തിന് സമീപം ഒരു മോസ്ക് കാണുന്നത് അപൂർവകാഴ്ചയല്ലെന്നായിരിന്നു ക്രിസ്പിൻ തോമസ് എന്ന മലയാളിയുടെ പ്രതികരണം.
Image: /content_image/News/News-2019-02-06-02:31:22.jpg
Keywords: അബുദാബി, യു‌എ‌ഇ
Content: 9650
Category: 18
Sub Category:
Heading: "മാര്‍പാപ്പയെ വരവേറ്റ യുഎഇ നിലപാട് അഭിനന്ദനാര്‍ഹം, ഭാരത സന്ദര്‍ശനം നീട്ടുന്നത് വേദനാജനകം"
Content: ചങ്ങനാശേരി: കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യു.എ.ഇ. ഭരണാധികാരികള്‍ നല്‍കിയ സ്വീകരണം അത്യന്തം ശ്രേഷ്ടവും മാതൃകാപരവുമാണെന്ന് ചങ്ങനാശേരി അതിരൂപതാ പബ്ലിക്ക് റിലേഷന്‍സ്-ജാഗ്രതാ സമിതി. ഇസ്ലാമിക രാജ്യമായ യു.എ.ഇ. ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാട് ചരിത്രപ്രാധാന്യമുള്ളതാണെന്നും, മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പൊതുഅവധിയും ദിവ്യബലിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് സൗജന്യഭക്ഷണവും യാത്രാസൗകര്യവും ക്രമീകരിച്ചത് വളരെ അഭിനന്ദനാര്‍ഹവുമാണന്നും സമിതി അഭിപ്രായപ്പെട്ടു. ഭാരത സന്ദര്‍ശനത്തിന് മാര്‍പാപ്പാ താല്പര്യം പ്രകടിപ്പിച്ചെങ്കിലും അഞ്ചു വര്‍ഷമായിട്ടും അതിനുള്ള സൗകര്യം ഒരുക്കുവാന്‍ ഇന്ത്യാ ഗവണ്‍മെന്റിന് സാധിക്കാതിരുന്നത് ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തിനും പൊതുസമൂഹത്തിനും വേദനയുളവാക്കുന്ന കാര്യമാണെന്നും സമിതി വിലയിരുത്തി. അതിരൂപതാകേന്ദ്രത്തില്‍ കൂടിയ യോഗത്തില്‍ പി. ആര്‍. ഒ അഡ്വ. ജോജി ചിറയില്‍ അദ്ധ്യക്ഷത വഹിച്ചു. ജാഗ്രതാ സമിതി കോഡിനേറ്റര്‍ ഫാ. ആന്റണി തലച്ചല്ലൂര്‍, ജോബി പ്രാക്കുഴി, കെ.വി. സെബാസ്റ്റ്യന്‍, കുര്യച്ചന്‍ പുതുക്കാട്ടില്‍, അഡ്വ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് കോടിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-02-06-13:40:29.jpg
Keywords: പാപ്പ
Content: 9651
Category: 13
Sub Category:
Heading: നൂറു വയസ്സായെങ്കിലും ശുശ്രൂഷകളില്‍ മുടക്കം വരുത്താതെ ഒരു ഡീക്കന്‍
Content: ഡെട്രോയിറ്റ്: നൂറു വയസ്സ് തികഞ്ഞു. പക്ഷേ വിശുദ്ധ കുര്‍ബാന നല്‍കുന്നതിനോ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതിനോ യാതൊരു മടിയുമില്ല, ക്ഷീണവുമില്ല. ഊര്‍ജ്ജസ്വലനാണ്. അമേരിക്കന്‍ സംസ്ഥാനമായ ഡെട്രോയിറ്റില്‍ ദിവ്യബലികളില്‍ സഹായിയായ ഡീക്കന്‍ ലോറന്‍സ് ജിറാര്‍ഡിനെ പറ്റിയാണ് പറഞ്ഞു വരുന്നത്. ഇക്കഴിഞ്ഞ നവംബര്‍ 21-ന് നൂറു വയസ്സ് തികഞ്ഞ ലോറന്‍സ് ജിറാര്‍ഡ് ഡെട്രോയിറ്റിലെ ഡിയര്‍ബോണ്‍ ഹൈറ്റ്സിലെ സെന്റ്‌ സെബാസ്റ്റ്യന്‍ ദേവാലയത്തിലെ സ്ഥിരഡീക്കനാണ്. ദൈവ ശുശ്രൂഷയുടെ എണ്ണമറ്റ കഥകളാണ് ഇദ്ദേഹത്തിനു പറയുവാനുള്ളത്. അദ്ദേഹത്തിന്റെ അഭാവത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനകള്‍ ചുരുക്കമാണെന്നാണ് ഇടവകക്കാര്‍ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നത്. വിശുദ്ധ കുര്‍ബാനയില്‍ പുരോഹിതനെ സഹായിക്കുക എന്നത് തനിക്ക് ഇഷ്ടമുള്ള കാര്യമാണെന്നും താന്‍ എന്ത് ചെയ്യണമെന്ന് പുരോഹിതന്‍ ആഗ്രഹിക്കുന്നുവോ, പരമാവധി അത് ചെയ്യുവാന്‍ ശ്രമിക്കുന്നുണ്ടെന്നും ഡീക്കന്‍ ലോറന്‍സ് പറയുന്നു. സെന്റ്‌ സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ ആഴ്ചതോറും അര്‍പ്പിക്കപ്പെടുന്ന 11 വിശുദ്ധ കുര്‍ബാനകളില്‍ 8 എണ്ണത്തിലും സഹായിയാകുന്നത് ഡീക്കന്‍ ലോറന്‍സാണ്. ഇതിനു പുറമേ അള്‍ത്താര ഒരുക്കലും, സുവിശേഷ പ്രഘോഷണവും അടക്കമുള്ള ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതും ഇദ്ദേഹം തന്നെയാണ്. ഊര്‍ജ്ജ്വസ്വലനായിരുന്ന കാലത്ത് രോഗീ സന്ദര്‍ശനവും, ഭവന സന്ദര്‍ശനവും താന്‍ നടത്താറുണ്ടായിരുന്നുവെന്ന് ഡീക്കന്‍ ലോറന്‍സ് സ്മരിക്കുന്നു. പലപ്പോഴും രോഗികള്‍ക്ക് വിശുദ്ധ കുര്‍ബാന നല്‍കുവാന്‍ പോകുമ്പോള്‍ തന്നോടു കുമ്പസാരിക്കുവാന്‍ വരെ രോഗികള്‍ മുതിര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. വിവാഹിതനും അഞ്ചു കുട്ടികളുടെ പിതാവുമായ ലോറന്‍സ് ഡീക്കനാവുന്നതിന് മുന്‍പ് അദ്ധ്യാപകവൃത്തിയിലും, സാമൂഹ്യ സേവനത്തിലുമായിരുന്നു വ്യക്തിമുദ്ര പതിപ്പിച്ചിരിന്നത്. 1976-ല്‍ കര്‍ദ്ദിനാള്‍ ജോണ്‍ എഫ്. ഡിയര്‍ഡെന്‍ ആണ് ഇദ്ദേഹത്തിനു ഡീക്കന്‍ പട്ടം നല്‍കിയത്. 1968-ല്‍ വിശുദ്ധ പോള്‍ ആറാമന്‍ പാപ്പ അമേരിക്കയില്‍ സ്ഥിര ഡീക്കന്‍ സ്ഥാനം തിരികെ കൊണ്ടുവന്നപ്പോള്‍ ഇതാണ് തന്റെ ദൈവവിളിയെന്ന്‍ ലോറന്‍സ് തിരിച്ചറിയുകയായിരിന്നു. ഡെട്രോയിറ്റ് അതിരൂപതയില്‍ ഡീക്കന്‍മാരില്‍ പ്രമുഖ സ്ഥാനമാണ് ലോറന്‍സ് ജിറാര്‍ഡിന് ഉള്ളത്. ഡീക്കന്‍ ലോറന്‍സ് ഇല്ലാതിരുന്നുവെങ്കില്‍ സെന്റ്‌ സെബാസ്റ്റ്യന്‍ ദേവാലയം ഇതുപോലെയാവില്ല എന്നാണ് ഇടവകക്കാര്‍ ഒന്നടങ്കം പറയുന്നത്. നൂറു വയസ്സായെങ്കിലും ഇനിയും കൂടുതല്‍ കൂടുതല്‍ വിശുദ്ധ കുര്‍ബാനകളില്‍ സഹായിയാകണമെന്നാണ് ലോറന്‍സ് ഡീക്കന്‍റെ ഏക ആഗ്രഹം.
Image: /content_image/News/News-2019-02-06-14:37:18.jpg
Keywords: ഡീക്ക
Content: 9652
Category: 1
Sub Category:
Heading: ഇവള്‍ ഗബ്രിയേല: സോഷ്യൽ മീഡിയയിൽ താരമായ കൊച്ചു മിടുക്കി
Content: അബുദാബി: സുരക്ഷാ നിയന്ത്രണങ്ങളെല്ലാം മറികടന്ന് മാർപാപ്പയുടെ അടുത്തെത്തി പാപ്പയുടെ ആശിർവാദം മേടിച്ച ബാലിക സോഷ്യൽ മീഡിയയിൽ താരം. കഴിഞ്ഞ ദിവസം സയിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാന അർപ്പണത്തിനായി പാപ്പ എത്തിയ സമയത്ത്, സുരക്ഷാ നിയന്ത്രണങ്ങളെല്ലാം മറികടന്ന് മാർപാപ്പയുടെ അടുത്തെത്തി പേപ്പൽ ആശിർവാദം മേടിച്ച ബാലികയാണ് ഇപ്പോൾ നവ മാധ്യമങ്ങളില്‍ തരംഗമാകുന്നത്. പതിമൂവായിരം കിലോമീറ്ററുകൾ താണ്ടി കൊളംബിയയിൽ നിന്ന് യുഎഇയിൽ എത്തിയ ഗബ്രിയേല എന്ന് ബാലികയാണ് ആളുകളുടെ മനംകവർന്നത്. സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത് മാർപാപ്പയ്ക്ക് നൽകാനാണ് കടുത്ത നിയന്ത്രണങ്ങൾ മറികടന്ന് അവൾ മാർപാപ്പയുടെ അടുത്തെത്തിയത്. അവിടെയുണ്ടായിരുന്ന ഒരു യുഎഇ സുരക്ഷാ ഉദ്യോഗസ്ഥൻ അവളെ മാർപാപ്പയുടെ സമീപത്തേക്ക് ഉയർത്തി നൽകി. മാർപാപ്പ നിറഞ്ഞ പുഞ്ചിരിയോടെ അവളെ ആശിർവദിച്ചപ്പോൾ ഗബ്രിയേലയുടെ കണ്ണുകളിൽനിന്ന് ആനന്ദ കണ്ണുനീർ ഇറ്റു വീഴുന്നുണ്ടായിരുന്നു. യുഎഇയിൽ നിന്ന് തിരിച്ച് റോമിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വച്ച് പാപ്പ ഈ മിടുക്കിയെ ഓര്‍ത്തുവെന്നതും ശ്രദ്ധേയമായി. "അവള്‍ ധൈര്യവതിയാണ്, അവൾക്കൊരു ഭാവിയുണ്ട്" എന്നാണ് മാധ്യമപ്രവർത്തകരോട് ഗബ്രിയേലയെ പറ്റി ഫ്രാൻസിസ് മാർപാപ്പ പറഞ്ഞത്. പതിനായിരകണക്കിന് ആളുകളാണ് ഗബ്രിയേലിന്റെ വികാരഭരിതമായ ചിത്രം ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2019-02-07-03:11:15.jpg
Keywords: പാപ്പ, യു‌എ‌ഇ
Content: 9653
Category: 18
Sub Category:
Heading: കന്ധമാല്‍ ക്രൈസ്തവരുടെ ശബ്ദമായ ആന്റോ അക്കരയ്ക്കു ഐസിപിഎ അവാര്‍ഡ്
Content: ന്യൂഡല്‍ഹി: കന്ധമാലില്‍ പീഡിപ്പിക്കപ്പെട്ട ക്രൈസ്തവര്‍ക്കു നീതി ലഭിക്കാനായി രചനകളിലൂടെ പോരാട്ടം നടത്തുന്ന ആന്റോ അക്കരയ്ക്കു ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്റെ (ഐസിപിഎ) ഫാ. ലൂയിസ് കരേനോ അവാര്‍ഡ്. 2008-ല്‍ ഒഡീഷയിലെ കന്ധമാലില്‍ നടന്ന ക്രൈസ്തവ പീഡനത്തെപ്പറ്റിയും നീതി ലഭിക്കാതെ തടവറയില്‍ കഴിയുന്ന ക്രൈസ്തവരെ പറ്റിയും അഞ്ചോളം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഇദ്ദേഹം നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ലേഖകനാണ്. പീഡനത്തിനു മുന്‍പു സ്വാമി ലക്ഷ്മണാനന്ദ വധിക്കപ്പെട്ടതിനു പിന്നിലുളള കാര്യങ്ങള്‍ വിവരിക്കുന്ന ഹു കില്‍ഡ് സ്വാമി ലക്ഷ്ണമണാനന്ദ എന്ന പുസ്തകം ദേശീയ തലത്തില്‍ തന്നെ വന്‍ ചര്‍ച്ചയ്ക്ക് വഴിതെളിയിച്ചിരിന്നു. മാര്‍ച്ച് ഒന്നിന് ഒഡീഷയിലെ ഝാര്‍സുഡയില്‍ നടക്കുന്ന ഐസിപിഎ ദേശീയ കണ്‍വെന്‍ഷനില്‍ ആന്റോ അക്കരയ്ക്കു അവാര്‍ഡു സമ്മാനിക്കും.
Image: /content_image/News/News-2019-02-07-03:43:52.jpg
Keywords: കന്ധ
Content: 9654
Category: 18
Sub Category:
Heading: ക്രൈസ്തവ വിദ്യാര്‍ത്ഥികളെ വകവെക്കാതെ ഞായറാഴ്ചകളിലും ക്യാമ്പ്
Content: തൃശൂര്‍: പ്രതിഷേധം വകവെക്കാതെ ക്രൈസ്തവര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ഞായറാഴ്ച ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കു ക്യാമ്പ് നടത്തുവാന്‍ വീണ്ടും വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. 2018- 19 വര്‍ഷത്തെ ഹൈസ്‌കൂളുകളില്‍ നടപ്പാക്കിവരുന്ന ലിറ്റില്‍ കൈറ്റ്‌സ് പദ്ധതിയിലെ അംഗങ്ങള്‍ക്കുള്ള ജില്ലാതല ക്യാന്പാണ് ഈ മാസം ഞായറാഴ്ച ഉള്‍പ്പെടെ 16,17 തീയതികളില്‍ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത് ഉത്തരവ് ഇറക്കിയിരിക്കുന്നത്. വിവിധ രൂപതകളില്‍ 17നു മതബോധന പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തില്‍ ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്കു മതബോധന പരീക്ഷകളില്‍ പങ്കെടുക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇതു ചൂണ്ടിക്കാട്ടി പരാതികള്‍ നല്‍കിയെങ്കിലും ഞായറാഴ്ചതന്നെ ക്യാന്പുകള്‍ നടത്തണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഞായറാഴ്ചകളില്‍ നിര്‍ബന്ധമായി വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുക്കേണ്ട പരിപാടികള്‍ നടത്തരുതെന്ന് കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന അടക്കമുള്ള സംഘടനകള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് നീങ്ങുകയാണ്.
Image: /content_image/India/India-2019-02-07-04:17:18.jpg
Keywords: വിദ്യാര്‍ത്ഥി