category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമലയാളത്തിലുള്ള പ്രാർത്ഥന ഉയര്‍ത്തിയത് കോട്ടയം സ്വദേശി അഞ്ജു
Contentഅബുദാബി: മാർപാപ്പയുടെ ബലിയർപ്പണ വേദിയിൽ മലയാളത്തിൽ മധ്യസ്ഥ പ്രാർത്ഥന ചൊല്ലി ശ്രദ്ധയാകര്‍ഷിച്ചത് കോട്ടയം സ്വദേശി അഞ്ജു തോമസ്. അബുദാബിയിൽ വ്യവസായിയായ കോട്ടയം ഇരവുചിറ മരിയ സദനത്തിൽ തോമസ് കുട്ടിയുടെയും മേരിക്കുട്ടിയുടെയും മകളാണ് അഞ്ജു. അബുദാബി യൂണിവേഴ്സിറ്റിയിൽ ഇന്റീരിയർ ഡിസൈൻ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ് അഞ്ജു. "അനന്ത സൗന്ദര്യത്തിന്റെ ഉറവിടമായ ദൈവമേ ... അങ്ങേ തിരുമുഖ ദര്‍ശനത്തിനു വിളിക്കപ്പെട്ട ഞങ്ങളുടെ സഹോദരീ സഹോദരങ്ങളുടെ പാപമാലിന്യങ്ങള്‍ ശുദ്ധീകരിച്ചു അങ്ങേ പുനരൈക്യത്തിന്റെ സന്തോഷം അനുഭവിക്കാന്‍ ഇടയാക്കണമെ.." എന്ന പ്രാര്‍ത്ഥനയാണ് പതിനായിരകണക്കിന് മലയാളികളെ സാക്ഷിയാക്കി ബലിപീഠത്തിനരികെ നിന്ന് അഞ്ജു ചൊല്ലിയത്. മലയാളം കൂടാതെ കൊറിയന്‍, കൊങ്കണി, ഫ്രഞ്ച്, തഗലോഗ്, ഉര്‍ദ്ദു എന്നീ അഞ്ചു ഭാഷകളിലും പ്രാര്‍ത്ഥന നടന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=THIq6s_UEMY&feature=youtu.be&fbclid=IwAR3rik5JuPeergXAyixuCXQckt8o3x
Second Video
facebook_link
News Date2019-02-06 07:49:00
Keywordsമലയാള
Created Date2019-02-06 07:42:49