category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവ്യാജ വാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പാലിക്കണം: സീറോ മലബാര്‍ മീഡിയ കമ്മീഷന്‍
Contentകൊച്ചി: ക്രൈസ്തവ വിശ്വാസത്തിനും തിരുസഭയ്ക്കുമെതിരായി ബോധപൂര്‍വം വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നവരെക്കുറിച്ചു വിശ്വാസികളും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തണമെന്നു സീറോ മലബാര്‍ മാധ്യമ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംപ്ലാനി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സീറോ മലബാര്‍ മാധ്യമ കമ്മീഷന്‍ യോഗത്തിനു ശേഷം നല്‍കിയ പത്രക്കുറിപ്പിലാണു മാര്‍ പാംപ്ലാനി ഈ മുന്നറിയിപ്പു നല്‍കിയത്. ക്രൈസ്തവ സഭയ്‌ക്കെതിരേ ചില നിക്ഷിപ്ത താത്പര്യക്കാര്‍ നടത്തുന്ന കരുനീക്കങ്ങളില്‍ മുഖ്യധാര മാധ്യമങ്ങള്‍ പോലും അറിഞ്ഞോ അറിയാതെയോ പങ്കാളികളാകുന്ന സാഹചര്യമാണു നിലവിലുള്ളത്. സഭയോടു വിശ്വസ്തത പുലര്‍ത്തി സമൂഹത്തിനു നന്മ ചെയ്തു ജീവിക്കുന്ന ആയിരക്കണക്കിനു സന്യസ്തരുടെ പ്രവര്‍ത്തനങ്ങളെ തമസ്‌കരിക്കുന്ന മാധ്യമങ്ങള്‍ വിമതപ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങുന്നവര്‍ക്ക് അനര്‍ഹമായ പ്രോത്സാഹനം നല്‍കുന്നതായും കാണുന്നു. അറുപതു ലക്ഷം വിശ്വാസികളുടെ ആധ്യാത്മിക പിതാവിനെ ആക്ഷേപിച്ചു കോലം കത്തിക്കാന്‍ കേവലം ആറു വ്യക്തികള്‍ രംഗത്തു വന്നപ്പോള്‍ തത്സമയ സംപ്രേഷണം നടത്താന്‍പോലും ചില മാധ്യമങ്ങള്‍ കാട്ടിയ താത്പര്യത്തിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നു സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. സഭാനവീകരണത്തിനു വേണ്ടി എന്ന വ്യാജേന മുന്നിട്ടിറങ്ങുന്ന ചില നാമമാത്ര സംഘടനകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെയോ അതിനായി പണം മുടക്കുന്നവരുടെയോ ഗൂഢലക്ഷ്യങ്ങളെക്കുറിച്ചു മാധ്യമങ്ങള്‍ അന്വേഷണം നടത്തുന്നില്ല എന്നതും ദുഃഖകരമാണ്. സീറോ മലബാര്‍ സഭയുടെ തലവന്റെ അധികാര പരിധിക്കു പുറത്തുള്ള വിഷയങ്ങളില്‍പ്പോലും അദ്ദേഹത്തിന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുന്നതിനെ കമ്മീഷന്‍ ഗൗരവത്തോടെ കാണുന്നു. സീറോ മലബാര്‍ സഭയുടെ അധികാര പരിധിയില്‍ ഉള്‍പ്പെടാത്ത കന്യാസ്ത്രീകള്‍ നടത്തിവരുന്ന സമരവും അനുബന്ധ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്തം സീറോ മലബാര്‍ സഭയുടെ തലവന്റേതാണ് എന്ന പ്രചാരണത്തിനെതിരേ വിശ്വാസികള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ ഇടപെടുന്നതിനോ പരിഹാരമാര്‍ഗം കണ്ടെത്തുന്നതിനോ സഭാസംവിധാനത്തിലെ അധികാര പരിധികളുടെ അടിസ്ഥാനത്തില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പിനു സാധിക്കുന്നതല്ല. ഇപ്പോള്‍ നടക്കുന്ന എല്ലാ അന്വേഷണങ്ങളും നിയമാനുസൃതമായി പൂര്‍ത്തിയാക്കണമെന്നും തെരുവിലെ വൈകാരിക സമരങ്ങള്‍ക്കു പകരം നിയമവാഴ്ചയെ അംഗീകരിക്കണമെന്നുമാണ് ഇക്കാര്യത്തില്‍ സീറോ മലബാര്‍ സഭയുടെ നിലപാട്. മാധ്യമങ്ങളുടെയും നിക്ഷിപ്ത താത്പര്യക്കാരുടെയും പിന്തുണയോടെ സന്യാസജീവിതത്തിന്റെ വിശുദ്ധിയെയും സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നവരുടെ കപടമുഖം വിശ്വാസികള്‍ ജാഗ്രതയോടെ തിരിച്ചറിയണം. ഓരോ സന്യാസസഭയുടെയും വ്യവസ്ഥാപിത അധികാരികള്‍ എടുക്കുന്ന തീരുമാനങ്ങള്‍ അംഗങ്ങള്‍ അനുസരിക്കുകയാണു വേണ്ടത്. തങ്ങളെ സംബന്ധിച്ച തീരുമാനങ്ങളില്‍ അന്യായം ഉണ്ടെന്നു തോന്നുന്നവര്‍ക്ക് അത് പരിഹരിച്ചു കിട്ടാന്‍ റോമിലെ സന്യാസസഭകളുടെ കാര്യാലയത്തെ സമീപിക്കാവുന്നതാണ്. സ്വന്തം പക്ഷത്തു ന്യായമില്ലെന്നു ബോധ്യമുള്ളവര്‍ മാധ്യമങ്ങളെ മറയാക്കുന്നതും വിശ്വാസികള്‍ തിരിച്ചറിയണം. സഭാധികാരികളെയും സഭാ സംവിധാനങ്ങളെയും ദുര്‍ബലപ്പെടുത്തുന്ന സംഭവവികാസങ്ങളെ വിവേകത്തോടെയും ജാഗ്രതയോടെയും വിലയിരുത്താന്‍ വിശ്വാസികള്‍ പരിശ്രമിക്കണം. പ്രതിസന്ധികളെ അഭിമുഖീകരിച്ചാണു സഭ എന്നും വളര്‍ന്നിട്ടുള്ളത്. സമകാലിക സാഹചര്യത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ കൂട്ടായ്മയിലും പ്രാര്‍ഥനയിലും നേരിടണമെന്നും ബിഷപ് ജോസഫ് പാംപ്ലാനി ഓര്‍മിപ്പിച്ചു. സീറോ മലബാര്‍ സഭാ സംബന്ധമായ കാര്യങ്ങള്‍ ഔദ്യോഗികമായി അറിയിക്കുന്നത് ഇനിമുതല്‍ മീഡിയ കമ്മീഷന്‍ മുഖേനെ ആയിരിക്കുമെന്നും ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-02-14 07:48:00
Keywordsനുണ, വ്യാജ
Created Date2019-02-14 07:36:42