category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ചര്‍ച്ച് ആക്ട് നടപ്പാക്കുവാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകം
Contentകോട്ടയം: കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെപ്പോലെ കേരളത്തിലും ചര്‍ച്ച് ആക്ട് നടപ്പാക്കി സഭയുടെ ഭരണത്തിലേക്ക് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കം ക്രൈസ്തവ സഭാ സംവിധാനത്തെ തകര്‍ക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമാണെന്ന് ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് യോഗം. മുന്‍ ഇടതുസര്‍ക്കാരിന്റെ കാലത്ത് കൃഷ്ണയ്യര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചതും പിന്നീട് ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവച്ചതുമായ ചര്‍ച്ച് ആക്ട് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതിനെ നിയമപരമായും ശക്തമായ ബഹുജനപ്രക്ഷോഭത്തിലൂടെയും നേരിടുമെന്ന് കോട്ടയത്ത് ചേര്‍ന്ന ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് യോഗം മുന്നറിയിപ്പ് നല്‍കി. #{red->none->b->അനാവശ്യ സ്പര്‍ധയുണ്ടാക്കാന്‍ നീക്കം: ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍}# സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന കേരള ചര്‍ച്ച് ബില്‍ സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യ സ്പര്‍ധയുണ്ടാക്കാന്‍ ഇടയാക്കുമെന്നു കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍. നിലവില്‍ സഭാ സ്വത്തുക്കള്‍ സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു യാതൊരു നിയമവുമില്ല എന്ന അനുമാനത്തിലാണ് ഈ കരട് നിയമം കൊണ്ടുവന്നിരിക്കുന്നത്. എന്നാല്‍, സഭയുടെ സ്വത്ത് സംബന്ധമായ എല്ലാ ഇടപാടുകള്‍ക്കും രാജ്യത്തെ സിവില്‍ നിയമങ്ങളും ക്രിമിനല്‍ നിയമങ്ങളും ബാധകമാണ്. ബിഷപ്പിന്റെയും വൈദികരുടെയും ഇടവകയുടെയും സിവില്‍ ഇടപാടുകളുടെ അധികാരങ്ങള്‍ സംബന്ധിച്ചു കോടതിവിധികളും ഉള്ളതാണ്. ഇപ്പോള്‍ ഈ നിയമത്തില്‍ പുതിയതായി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന ചര്‍ച്ച് ട്രൈബ്യൂണല്‍ അനാവശ്യ വ്യവഹാരങ്ങളിലേക്കു സഭയെ വലിച്ചിഴയ്ക്കുന്ന സാഹചര്യമുണ്ടാക്കുമെന്നും കെ‌എല്‍‌സി‌സി വ്യക്തമാക്കി. #{red->none->b->എന്തു വിലകൊടുത്തും തടയും: ഇന്ത്യന്‍ കാത്തലിക് ഫോറം }# സംസ്ഥാന സര്‍ക്കാരിന്റെ രഹസ്യ അജന്‍ഡയെ എന്തു വിലകൊടുത്തും തടയുമെന്ന് ഇന്ത്യന്‍ കാത്തലിക് ഫോറം. ഇന്ത്യയിലെ സാംസ്‌കാരിക, വിദ്യാഭ്യാസ, ആതുര ശുശ്രൂഷ മേഖലയില്‍ െ്രെകസ്തവ സഭകള്‍ നല്കിയ സംഭാവനകള്‍ ബോധപൂര്‍വം മറച്ചുവച്ച് കമ്യൂണിസ്റ്റ് അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുന്നതിന് ഈ സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടി വരും. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ സര്‍ക്കാര്‍ െ്രെകസ്തവ സഭകള്‍ക്കെതിരേ ആസൂത്രിതമായ നീക്കമാണു നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരേ ഏതറ്റം വരെയും സമരം ചെയ്യുമെന്നും ഇന്ത്യന്‍ കാത്തലിക് ഫോറം അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-02-16 05:43:00
Keywordsസഭ
Created Date2019-02-16 05:33:08