category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingതീവ്ര ഹിന്ദുത്വ ഭീകരത തുടരുന്നു: ജനുവരിയില്‍ ക്രൈസ്തവര്‍ക്കെതിരെ 29 അക്രമങ്ങള്‍
Contentന്യൂഡല്‍ഹി: ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം അതീവ ഗുരുതരമെന്ന അന്താരാഷ്ട്ര സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ പഠനത്തെ ശരിവെച്ചു വീണ്ടും റിപ്പോര്‍ട്ട്. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് വത്തിക്കാന്‍ വാര്‍ത്താ ഏജന്‍സിയായ ‘ഏജന്‍സിയ ഫിഡെസ് ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമായി. കഴിഞ്ഞ മാസം മാത്രം 13 സംസ്ഥാനങ്ങളിലായി ഇരുപത്തിയൊന്‍പതോളം ആക്രമണങ്ങളാണ് ക്രൈസ്തവര്‍ക്ക് നേരെ ഉണ്ടായിട്ടുള്ളതെന്ന് ‘യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ഹെല്‍പ്-ലൈന്‍’ന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ നല്‍കിയ കണക്കുകളെ ഉദ്ധരിച്ചുകൊണ്ട് ഏജന്‍സിയ ഫിഡെസ് ചൂണ്ടിക്കാട്ടി. ആക്രമണ പരമ്പരയില്‍ പരിക്കേറ്റവരില്‍ 26 സ്ത്രീകളും 25 കുട്ടികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ ശരാശരി കണക്കുമായി നോക്കുമ്പോള്‍ ഈ വര്‍ഷവും ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങളില്‍ യാതൊരു കുറവും കാണിക്കുന്നില്ല. ഛത്തീസ്ഗഡിലെ വിശ്വാസികളെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കിയതും, ഹിമാചല്‍ പ്രദേശ്‌, തമിള്‍നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യാനികളെ ക്ഷേത്രത്തില്‍ കൊണ്ട് പോയി നെറ്റിയില്‍ ബലമായി ഭസ്മം തേച്ചതും, കര്‍ണാടകയില്‍ സുവിശേഷ പ്രഘോഷകനെ ഇരുമ്പുവടികൊണ്ടടിച്ചതും, കര്‍ണാടകയില്‍ തന്നെ ദേവാലയത്തിന്റെ സ്റ്റോര്‍ റൂമിന് തീ കൊളുത്തിയതും ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിച്ചതിന്റെ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടുന്നു. 2018-ല്‍ ഓരോ മാസവും ശരാശരി ഇരുപതോളം ആക്രമ സംഭവങ്ങളാണ് ക്രിസ്ത്യാനികള്‍ക്ക് നേരെ ഉണ്ടായിട്ടുള്ളതെന്ന് ‘അലിയന്‍സ് ഡിഫന്‍സ് ഫ്രീഡം’ (എ.ഡി.എഫ് ഇന്ത്യ) എന്ന സന്നദ്ധ സംഘടനയുടെ കണ്‍സള്‍ട്ടന്റും, മനുഷ്യാവകാശ അഭിഭാഷകയുമായ ‘ടെഹ്മിനാ അറോറ’ ഫിഡെസിനോട് പറഞ്ഞു. സമീപകാലത്ത് രാജസ്ഥാനിലെ ഉദൈപൂരിലെ കോട്രായില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥന കൂട്ടായ്മ ആക്രമിക്കപ്പെട്ട സംഭവവും അവര്‍ ചൂണ്ടിക്കാട്ടി. മതവിദ്വേഷത്തിന്റെ പേരില്‍ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടുള്ള ജനക്കൂട്ട അക്രമങ്ങള്‍ സാധാരണമായിരിക്കുകയാണ്. ജനങ്ങള്‍ നിയമം കയ്യിലെടുക്കുന്ന പ്രവണത ശരിയല്ല. ഇത്തരം അക്രമങ്ങളുടെ സൂത്രധാരന്‍മാര്‍ക്ക് പ്രാദേശികതലത്തില്‍ രാഷ്ട്രീയക്കാരുടേയും, പോലീസിന്റേയും സഹായമുണ്ട്. ഇവര്‍ക്കെതിരെ കേസൊന്നും രജിസ്റ്റര്‍ ചെയ്യാറില്ലായെന്നും അവര്‍ ആരോപിച്ചു. ഇന്ത്യയില്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങളുടെ കാര്യത്തില്‍ ഉത്തര്‍പ്രദേശാണ് മുന്നില്‍ നില്‍ക്കുന്നത്. ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള 29 സംഭവങ്ങളിലെ 9 സംഭവങ്ങളും ഇവിടെയാണ് നടന്നത്. പോലീസിന്റെ അകമ്പടിയോടെ എത്തുന്ന ഹിന്ദുത്വവാദികള്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന വിശ്വാസികളെ ആക്രമിക്കുന്നതാണ് പതിവ്. മതവിദ്വേഷം പടര്‍ത്തുക എന്നതാണ് ഇത്തരം ആക്രമങ്ങളുടെ പിന്നിലെ ലക്ഷ്യമെന്ന് എ.ഡി.എഫ്. ഇന്ത്യയുടെ ഡയറക്ടറായ മൈക്കേല്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ ക്രൈസ്തവവിശ്വാസികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് നേരെ കണ്ണടക്കുകയാണെന്ന ആരോപണം നേരത്തെ മുതല്‍ ശക്തമാണ്.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-02-22 11:14:00
Keywordsഇന്ത്യ, ഭാരത
Created Date2019-02-22 11:02:36