Content | പനാമ സിറ്റി: പനാമയിൽ ജനുവരി മാസം അവസാനിച്ച ലോക യുവജന സംഗമം ആഗോള സഭയ്ക്ക് പ്രദാനം ചെയ്തത് വലിയ സമ്മാനം. കൗമാരക്കാരെയും, യുവാക്കളെയും ക്രൈസ്തവ വിശ്വാസത്തിൽ പരിശീലനം നൽകി രൂപീകരിക്കാൻ സ്ഥാപിതമായ സ്പെയിൻ ആസ്ഥാനമായ നിയോ കാറ്റുക്കുമെനൽ വേ എന്ന സംഘടന പനാമയിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ 700 ആൺകുട്ടികൾ പൗരോഹിത്യ ജീവിതവും, 650 പെൺകുട്ടികൾ സന്യസ്ത ജീവിതവും തെരഞ്ഞെടുക്കാൻ സന്നദ്ധത അറിയിച്ചു. ബോസ്റ്റൺ കർദ്ദിനാളായ ഷോൺ ഒമാലി അധ്യക്ഷനായ പരിപാടിയില്‍ പലരുടെയും ജീവിതം മാറ്റിമറിക്കാൻ സാധ്യതയുള്ള ഭ്രമിപ്പിക്കുന്ന ഒരു സാഹസത്തിലേയ്ക്ക് കൂട്ടായ്മ അവരെ നയിക്കുമെന്ന് സംഘടനയുടെ സഹ സംഘാടകനായ കിക്കോ അർഗൂലോ കൂട്ടായ്മയിൽ പറഞ്ഞു.
കൂട്ടായ്മയ്ക്കിടയിൽ സുവിശേഷവത്കരണത്തിന്റെ പ്രാധാന്യത്തെപ്പറ്റി വിശദീകരിച്ച കിക്കോ അർഗൂലോ ദൈവം നിങ്ങളെ പൗരോഹിത്യത്തിലേക്ക് വിളിക്കുന്നുണ്ടോ എന്ന് അദ്ദേഹം ആണ്‍കുട്ടികളോട് ചോദിച്ചപ്പോൾ 700 പേർ ക്രിസ്തുവിന്റെ പുരോഹിതരാകാൻ സമ്മതം പ്രകടിപ്പിച്ച് മുമ്പോട്ടു വന്നു. ക്രിസ്തുവിനു വേണ്ടി ജീവിതം നൽകാൻ തയ്യാറാണോയെന്ന പെൺകുട്ടികളോടുള്ള ചോദ്യത്തിന് 650 പേരാണ് സമ്മതം മൂളിയത്. നിയോ കാറ്റുക്കുമെനൽ വേ സംഘടനയുടെ സാന്നിധ്യം സഭയ്ക്ക് സമ്മാനവും, കൃപയുമാണെന്ന് ചടങ്ങിൽ കർദ്ദിനാൾ ഷോൺ ഒമാലി പറഞ്ഞു. |