Content | കേംബ്രിഡ്ജ്ഷയർ: സെഹിയോൻ യുകെ വിയാനി മിഷന്റെ നേതൃത്വത്തിൽ റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന ഏകദിന ബൈബിൾ കൺവെൻഷൻ 23 ന് കേംബ്രിഡ്ജിൽ നടക്കും. ദൈവത്തിന്റെ പ്രതിരൂപമായി നിലനിന്നുകൊണ്ട് സഭയെ നയിക്കുവാനും വളർത്തുവാനും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വൈദികരെ എല്ലാ തലത്തിലും പ്രത്യേകം സംരക്ഷിക്കുവാൻ, ഏറെ ആത്മീയ ഒരുക്കത്തോടെ അവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ, റവ.ഫാ. സേവ്യർ ഖാൻ വട്ടായിലും ഫാ. സോജി ഓലിക്കലും നേതൃത്വം നൽകുന്ന സെഹിയോൻ മിനിസ്‌ട്രീസ് വൈദികരുടെ മധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ നാമധേയത്തിൽ രൂപംകൊടുത്ത വിയാനി മിഷൻ ടീമിന്റെ നേതൃത്വത്തിൽ ഈ മാസം 23 ന് ശനിയാഴ്ച്ച നടത്തപ്പെടുന്ന കൺവെൻഷനിൽ പ്രമുഖ ആത്മീയ ശുശ്രൂഷകൻ ഫാ.ഡോം മാർട്ടിൻ ഗൗമാൻ, സിസ്‌റ്റർ ടംസിൻ മേരി ,ഫാ.എറിക്കോ ഫാൽകാവോ ,കാനോൻ ജോൺ എന്നിവർ പങ്കെടുക്കും.
ശനി രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് കൺവെൻഷൻ വി. കുർബാന, ആരാധന തുടങ്ങിയവ ശുശ്രൂഷകളുടെ ഭാഗമാകും. യേശുക്രിസ്തുവിനായി ജീവാർപ്പണം ചെയ്ത വൈദികർക്കും സമർപ്പിതർക്കും വേണ്ടി പ്രാർത്ഥിച്ചുകൊണ്ടുള്ള പ്രത്യേക ധ്യാന ശുശ്രൂഷയിലേക്ക് സെഹിയോൻ യൂറോപ്പ് വിയാനി മിഷൻ ടീം യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .
#{red->none->b->Venue: }#
St PHILIP HOWARD Catholic church CAMBRIDGE <br> CB1 3TH
#{red->none->b-> കൂടുതൽ വിവരങ്ങൾക്ക്: }#
ജോണി 07846 321473 <br> എവുപ്രാസ്യ 07837962605 |