Contents

Displaying 9191-9200 of 25173 results.
Content: 9505
Category: 4
Sub Category:
Heading: ജന്മനാ വേര്‍പിരിഞ്ഞ ഇരട്ട സഹോദരിമാര്‍ ഒരേ കോണ്‍വന്‍റില്‍ സന്യസ്ഥരായപ്പോള്‍
Content: ക്രിസ്തുവിന്റെ മണവാട്ടിയാകുന്നതിനുള്ള ദൈവ നിയോഗം സംബന്ധിച്ച നിരവധി അനുഭവ കഥകള്‍ കേട്ടിട്ടുണ്ടെങ്കിലും, അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ സാക്ഷ്യമാണ് ഇരട്ടകളായ എലിസബത്തിനും ഗബ്രിയേലിനും പറയുവാനുള്ളത്. പ്രസവത്തോടെ അമ്മയെ നഷ്ടപ്പെട്ട ഇരട്ടകള്‍ സഹോദരിമാരെന്നറിയാതെ ഒരേ സ്കൂളില്‍, ഒരു ക്ലാസ്സില്‍ ഒരുമിച്ചു പഠിക്കുകയും പിന്നീട് ക്രിസ്തുവിന്റെ മണവാട്ടിമാരാകുവാനായി ഒരേ മഠത്തില്‍ ചേര്‍ന്ന കഥ. 1962 ഫെബ്രുവരി 23നാണ് ഇരുവരും ജനിക്കുന്നത്. പ്രസവത്തോടെ അവരുടെ അമ്മയായ സെസിലിയ മരിച്ച പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇരുവരേയും വേറെ വേറെ കുടുംബങ്ങളില്‍ വളര്‍ത്തുവാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. ഒരാള്‍ പിതാവിന്റെ കൂടേയും, മറ്റൊരാള്‍ മാതാവിന്റെ സഹോദരിയുടെ കൂടേയും. എലിസബത്തും ഗബ്രിയേലയും അടുത്തടുത്ത പട്ടണങ്ങളില്‍ താമസിച്ചിരുന്നതിനാല്‍ ഇരുവരും ഒരേ സ്കൂളില്‍ തന്നെയാണ് പഠിച്ചിരുന്നത്. തങ്ങള്‍ ഒരേ ഉദരത്തില്‍ നിന്നും ഒരുമിച്ച് വന്നവരാണെന്ന സത്യം അറിയില്ലായിരുന്നുവെങ്കിലും, ഇരുവരും ഒരുമിച്ച് കളിക്കുകയും ബാല്യകാലം ഏറ്റവും മനോഹരമാക്കുകയും ചെയ്തു. തങ്ങള്‍ ധരിക്കുന്ന ഡ്രസ്സ്‌, ഷൂ എന്നിവയില്‍ വരെ ഇരുവര്‍ക്കും ഒരേ ഇഷ്ടം തന്നെയായിരുന്നു. മതബോധന പഠനത്തിലും ആത്മീയ ധ്യാനങ്ങളിലും ഒരുപോലെ താല്‍പര്യം കാണിച്ച എലിസബത്തും, ഗബ്രിയേലയും അവയില്‍ പങ്കെടുക്കുവാന്‍ തങ്ങളുടെ കൂട്ടുകാരികള്‍ക്കൊപ്പം പോകാറുണ്ടായിരിന്നു. സകല മരിച്ചവരുടെയും ദിനത്തില്‍ സെമിത്തേരിയില്‍ പോകുന്ന പതിവും ഇരുവര്‍ക്കുമുണ്ടായിരുന്നു. എന്തിന്..! ഓരോ വര്‍ഷവും തങ്ങളുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഇരുവരും ഒരു 'സെസിലിയ' ആന്റിയുടെ കല്ലറയില്‍ പോയി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. അത് തങ്ങളുടെ അമ്മയുടെ കല്ലറയാണെന്ന് ഇരുവര്‍ക്കും അറിയില്ലായിരുന്നു. തങ്ങളുടെ ചെറുപ്പത്തില്‍ 'അവര്‍ സ്വന്തക്കാരാണെങ്കിലും, ഇരട്ടകളെപ്പോലെ തോന്നുന്നു' എന്ന് പലരും പറയുന്നത് ഇരുവരും കേട്ടിട്ടുണ്ട്. തന്റെ പത്താം വയസ്സില്‍ കുടുംബാഗങ്ങളുടെ സംഭാഷണം ആകസ്മികമായി കേള്‍ക്കുവാനിടയായ ഗബ്രിയേലയാണ് തങ്ങളുടെ ജനനത്തെക്കുറിച്ചുള്ള രഹസ്യം ആദ്യം മനസ്സിലാക്കുന്നത്. തങ്ങളുടെ നന്മയെ ചൊല്ലിയാണ് കുടുംബാംഗങ്ങള്‍ തങ്ങളെ വേര്‍പിരിച്ചതെന്നും, അവര്‍ തങ്ങളെ ഒരുപാടു സ്നേഹിക്കുന്നുണ്ടെന്നും തങ്ങള്‍ക്കറിയാമായിരുന്നുവെങ്കിലും, ആദ്യമായി ആ സത്യം കേട്ടപ്പോള്‍ തങ്ങള്‍ അമ്പരന്നുപോയെന്ന് ഇരുവരും പറയുന്നു. കൗമാരത്തിലെത്തിയപ്പോള്‍ ഇരുവരും ‘ഹോസ്പിറ്റല്ലര്‍ സിസ്റ്റേഴ്സ് ഓഫ് സെന്റ്‌ എലിസബത്ത്” സഭാംഗങ്ങളുടെ പ്രാര്‍ത്ഥന കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായിരുന്നു. ഇത് തങ്ങളുടെ ദൈവവിളിയാണെന്ന ഇരുവരും മനസ്സിലാക്കി. ഒടുവില്‍ തീരുമാനിച്ചു. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യുകയും സിസ്റ്റേഴ്സ് ഓഫ് സെന്റ്‌ എലിസബത്ത് സഭയില്‍ ചേരുവാന്‍ തീരുമാനിക്കുകയും ചെയ്തു. തീയതി വരെ നിശ്ചയിച്ചതിന് ശേഷമാണ് ഇരുവരും ഇക്കാര്യം തങ്ങളുടെ മാതാപിതാക്കളെ അറിയിക്കുന്നത്. എലിസബത്തിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ സുഗമമായിരുന്നുവെങ്കിലും ഗബ്രിയേലയുടെ പിതാവിന് അവളുടെ തീരുമാനത്തോട് യോജിപ്പില്ലായിരുന്നു. അദ്ദേഹം അവളുടെ തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചു വെക്കുകയും വീട്ടില്‍ നിന്നും പുറത്തു പോകുന്നതില്‍ നിന്നും അവളെ വിലക്കുകയും ചെയ്തു. ഒന്നരവര്‍ഷത്തിനു ശേഷം എലിസബത്തിന്റെ ജന്മദിനത്തില്‍ അവളെ സന്ദര്‍ശിക്കുന്നുവെന്ന നാട്യത്തിലാണ് ഗബ്രിയേല മഠത്തില്‍ ചേരുവാന്‍ വീട് വിടുന്നത്. അവസാനം ദൈവം ഈ ഇരട്ട സഹോദരിമാരെ അനുഗ്രഹിച്ചു. ഇരുവര്‍ക്കും ഒരുമിച്ച് യേശുവിനോട് അടുക്കുവാനുള്ള അവസരം കൈവന്നു. മഠത്തില്‍ ചേര്‍ന്ന്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും നിത്യവൃത വാഗ്ദാനം എടുക്കുന്നത്. ഗബ്രിയേലയുടെ പിതാവും അവസാനം അവളുടെ തീരുമാനത്തോട് യോജിച്ചു അവളെ അനുഗ്രഹിക്കുകയും ചെയ്തു. ഇത് തങ്ങളുടെ ദൈവനിയോഗമാണെന്നാണ് ഈ ഇരട്ടസഹോദരിമാര്‍ പറയുന്നത്. “ഈ ഒരുമിക്കലും, സന്യാസജീവിതവും ഞങ്ങളുടെ അമ്മ സ്വര്‍ഗ്ഗത്തില്‍ നിന്നും ഞങ്ങള്‍ക്കയച്ച സമ്മാനമാണ്” ഇരു സഹോദരിമാരും ഒരേ സ്വരത്തില്‍ പറയുന്നു.
Image: /content_image/Mirror/Mirror-2019-01-18-16:51:43.jpg
Keywords: സമര്‍പ്പി
Content: 9506
Category: 18
Sub Category:
Heading: വൈദികരത്‌നം പുരസ്‌കാരം മോണ്‍. ജോര്‍ജ് ഓലിയപ്പുറത്തിന്
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ വൈദികരത്‌നം പുരസ്‌കാരം കോതമംഗലം രൂപത പ്രോട്ടോ സിഞ്ചല്ലൂസ് മോണ്‍. ജോര്‍ജ് ഓലിയപ്പുറത്തിനും സഭാതാരം പുരസ്‌കാരം സാഹിത്യകാരനും അധ്യാപകനുമായ പ്രഫ. മാത്യു ഉലകംതറയ്ക്കും. സഭയ്ക്കും സമൂഹത്തിനും വിവിധ മേഖലകളില്‍ നല്‍കിയ സമഗ്രസംഭാവനകള്‍ മാനിച്ചാണു പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. സീറോ മലബാര്‍ സഭാദിനമായ ജൂലൈ മൂന്നിനു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സീറോ മലബാര്‍ സിനഡാണ് ഇരുപുരസ്‌കാരങ്ങളും പ്രഖ്യാപിച്ചത്.
Image: /content_image/India/India-2019-01-19-02:18:50.jpg
Keywords: സീറോ മലബാര്‍
Content: 9507
Category: 18
Sub Category:
Heading: റവ. ഡോ. സ്റ്റീഫന്‍ ആന്റണി പിള്ള തൂത്തുക്കുടി ബിഷപ്പ്
Content: ന്യൂഡല്‍ഹി: തൂത്തുക്കുടി ബിഷപ്പായി വെല്ലൂര്‍ രൂപതാംഗമായ റവ. ഡോ. സ്റ്റീഫന്‍ ആന്റണി പിള്ളയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഡോ. ഇവോണ്‍ അംബ്രോസ് പ്രായപരിധിയെ തുടര്‍ന്നു വിരമിച്ച ഒഴിവിലാണു നിയമനം. രൂപതയുടെ മതബോധനകേന്ദ്രത്തിന്‍റെയും ധ്യാനകേന്ദ്രത്തിന്‍റെയും ഉത്തരവാദിത്വം നിര്‍വ്വഹിച്ചു വരികയായിരിന്നു നിയുക്ത മെത്രാൻ. കോട്ടാര്‍ രൂപതയിലെ കീഴമനക്കുടിയില്‍ ജനിച്ച ഇദ്ദേഹം ചെന്നൈയിലെ സാന്തോം സെമിനാരിയില്‍നിന്നും തത്വശാസ്ത്രവും, തിരുച്ചിറപ്പിള്ളിയിലെ സെന്‍റ് പോള്‍സ് സെമിനാരിയില്‍നിന്നും ദൈവശാസ്ത്രപഠനവും പൂര്‍ത്തിയാക്കി. 1979-ല്‍ പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഉര്‍ബന്‍ സര്‍വ്വകലാശാലയില്‍നിന്നും ബൈബിള്‍ വിജ്ഞാനീയ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.
Image: /content_image/India/India-2019-01-19-02:29:25.jpg
Keywords: നിയമന
Content: 9508
Category: 18
Sub Category:
Heading: എംസിവൈഎം സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഇന്ന്
Content: മാവേലിക്കര: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ യുവജന പ്രസ്ഥാനമായ എംസിവൈഎം സഭാതല സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഇന്നു നടക്കും. മാവേലിക്കര പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രലില്‍ രാവിലെ 8.30നു സുവര്‍ണ ജൂബിലി യൂത്ത് ക്രോസ് പ്രയാണങ്ങളുടെ സ്വീകരണത്തോടെയാണ് പരിപാടികള്‍ ആരംഭിക്കുക . തുടര്‍ന്നു നടക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. എംസിവൈഎം സഭാതല പ്രസിഡന്റ് ടിനു കുര്യാക്കോസ് അധ്യക്ഷത വഹിക്കും. യുവജന കമ്മീഷന്‍ ചെയര്‍മാന്‍ റവ. വിന്‍സന്റ് മാര്‍ പൗലോസ് മെത്രാപ്പോലീത്ത മുഖ്യസന്ദേശം നല്‍കും. മാവേലിക്കര രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് അനുഗ്രഹപ്രഭാഷണം നടത്തും.
Image: /content_image/India/India-2019-01-19-02:52:00.jpg
Keywords: എം‌സി‌വൈ‌എം
Content: 9509
Category: 1
Sub Category:
Heading: മോസ്കോയിലെ ആദ്യത്തെ അര്‍മേനിയന്‍ കത്തോലിക്ക ദേവാലയത്തിന് സര്‍ക്കാര്‍ സ്ഥലം
Content: മോസ്കോ: കത്തോലിക്കാ സഭയുടെ പൗരസ്ത്യ വ്യക്തി സഭകളിലൊന്നായ അര്‍മേനിയന്‍ കത്തോലിക്കാ സഭയുടെ മോസ്കോയിലെ ആദ്യ ദേവാലയ നിര്‍മ്മാണത്തിന് വേണ്ട സ്ഥലം മോസ്കോ ഗവണ്‍മെന്റ് വിട്ടുനല്‍കി. 75,400 ചതുരശ്ര അടി (0.7 ഹെക്ടര്‍) സ്ഥലമാണ് ദേവാലയനിര്‍മ്മാണത്തിനായി നല്‍കിയിരിക്കുന്നത്. അര്‍മേനിയ, ജോര്‍ജ്ജിയ, റഷ്യ, കിഴക്കന്‍ യൂറോപ്പ് മേഖലയിലെ അര്‍മേനിയന്‍ സഭാ പിതാവായ റഫായേല്‍ മിനാസ്സിയാന്‍ മെത്രാപ്പോലീത്ത ഇക്കഴിഞ്ഞ ജനുവരി 11-ലെ മോസ്കോ സന്ദര്‍ശനം നടത്തിയതിനു പിന്നാലെയാണ് തീരുമാനം. മോസ്കോ ഗവണ്‍മെന്റ് തന്നെയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി മിനാസ്സിയാന്‍ മെത്രാപ്പോലീത്ത മോസ്കോ പാത്രിയാര്‍ക്കേറ്റിന്റെ എക്സ്റ്റേണല്‍ ചര്‍ച്ച് റിലേഷന്‍ വിഭാഗത്തിന്റെ ചെയര്‍മാനായ ഹിലാരിയോണ്‍ അല്‍ഫെയേവ് മെത്രാനുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം റഷ്യയില്‍ ഒരു ലക്ഷത്തോളം അര്‍മേനിയന്‍ കത്തോലിക്കാ കുടുംബങ്ങളും തലസ്ഥാനമായ മോസ്ക്കോയില്‍ ഏതാണ്ട് അഞ്ഞൂറോളം അര്‍മേനിയന്‍ കുടുംബങ്ങളുമാണ് മോസ്കോയിലുള്ളത്. ദേവാലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മോസ്കോയിലെ ആദ്യത്തെ അര്‍മേനിയന്‍ കത്തോലിക്കാ ദേവാലയമായിരിക്കും ഇത്. റഷ്യയും അര്‍മേനിയന്‍ കത്തോലിക്കാ സഭയും തമ്മിലുള്ള ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവായാണ് ദേവാലയത്തെ ഏറെ നോക്കികാണുന്നത്.
Image: /content_image/News/News-2019-01-19-03:38:45.jpg
Keywords: റഷ്യ
Content: 9510
Category: 1
Sub Category:
Heading: 'നിഗൂഢ അത്താഴ' ചിത്രം വീണ്ടും സിറിയൻ ദേവാലയത്തില്‍
Content: മാലുലാ: അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിറിയയിലെ ഇസ്ലാമിക തീവ്രവാദികളുടെ അധിനിവേശത്തിന്റെ സമയത്തു മോഷണം പോയ 'അന്ത്യ അത്താഴത്തിന്റെ' മാതൃകയിലുള്ള ചിത്രം പഴയ അൾത്താരയിലേക്കു തന്നെ തിരികെയെത്തിച്ചു. യേശുക്രിസ്തു സംസാരിച്ച അറമായ ഭാഷ ഇപ്പോഴും പ്രചാരത്തിലിരിക്കുന്ന മാലുലാ എന്ന സിറിയൻ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സെന്റ് സെർജിയൂസ് ആൻഡ് ബച്ചൂസ് ദേവാലയത്തിൽ നിന്നും മോഷണം പോയ 'മിസ്റ്റിറീസ് സപ്പർ' ചിത്രത്തിന്റെ പകര്‍പ്പാണ് ഒടുവില്‍ തിരികെയെത്തിച്ചിരിക്കുന്നത്. 2014-ല്‍ ഗ്രാമം അൽ നുസ്റ തീവ്രവാദ സംഘടനയുടെ കീഴിലായിരുന്ന സമയത്താണ് ചിത്രം മോഷണം പോകുന്നത്. വിവിധ സംഘടനകളുടെ സഹായത്താലാണ് ചിത്രത്തിന്റെ പകർപ്പ് ഉണ്ടാക്കിയെടുക്കാൻ സാധിച്ചത്. ചിത്രത്തിന്റെ പകർപ്പ് തിരികെയെത്തുന്നതു വഴി സിറിയൻ ക്രൈസ്തവ സമൂഹത്തിനെ ഒന്നിപ്പിക്കാനും സമാധാനപരമായ സഹവർത്തിത്വത്തിൽ വിശ്വസിക്കുന്നവരുടെ ഐക്യം ശക്തിപ്പെടുത്താനും സഹായകമാകുമെന്ന സാക്ഷ്യമാണ് ഇതിലൂടെ നൽകാൻ സാധിക്കുന്നതെന്ന് ചിത്രം തിരികെയെത്തിക്കാൻ മുൻകൈയെടുത്തവർ 'ഏജൻസിയ ഫിഡ്സ്' മാധ്യമത്തോട് പറഞ്ഞു. 'അന്ത്യ അത്താഴത്തിന്റെ' ചിത്രത്തിൽ മുകൾഭാഗത്ത് യേശുവിന്റെ കുരിശുമരണവും, താഴ്ഭാഗത്ത് അന്ത്യത്താഴവുമാണ് ചിത്രീകരിച്ചിരിക്കുന്നത്. സാധാരണ അന്ത്യത്താഴ ചിത്രങ്ങളിൽ നിന്നും തീർത്തും വിഭിന്നമായി യേശുവിനെ മേശയുടെ ഇടതുവശത്തായിട്ടാണ് ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. യേശുവും ശിഷ്യന്മാരും അർദ്ധവൃത്താകൃതിയിലുള്ള മേശയ്ക്കുചുറ്റുമാണ് ഇരിക്കുന്നത്. ദേവാലയത്തിന്റെ പ്രധാന അൾത്താരയും അർദ്ധവൃത്താകൃതിയിൽ ഉള്ളതാണ്. ഡമാസ്കസില്‍ നിന്ന് 55 കിലോമീറ്റർ വടക്കു കിഴക്കായി സ്ഥിതിചെയ്യുന്ന മാലുല ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സെന്റ് സെർജിയൂസ് & ബച്ചൂസ് ദേവാലയം മെൽക്കൈറ്റ് കത്തോലിക്ക സഭയുടെ കൈവശമുള്ളതാണ്. ഏതാണ്ട് ഏഴു മാസത്തോളം ഗ്രാമം തീവ്രവാദികളുടെ അധീനതയിലായിരുന്നു. ഗ്രാമം സൈന്യം തിരിച്ചു പിടിച്ചതിനുശേഷം സിറിയൻ സർക്കാരും അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തു വിട്ട ചിത്രങ്ങളും മറ്റ് രേഖകളും ക്രിസ്ത്യാനികൾ നേരിട്ട് പീഡനങ്ങളെ വെളിച്ചത്തുകൊണ്ടുവന്നു. തീവ്രവാദികൾ എത്തുന്നതിനുമുമ്പ് അയ്യായിരത്തോളം സിറിയക്കാർ ജീവിച്ചിരുന്ന മാലുല ഗ്രാമത്തിൽ ക്രൈസ്തവരായിരുന്നു ഭൂരിപക്ഷം ആളുകളും. ഇന്ന്‍ ക്രൈസ്തവര്‍ ന്യൂനപക്ഷമാണ്.
Image: /content_image/News/News-2019-01-19-04:39:45.jpg
Keywords: സിറിയ
Content: 9511
Category: 1
Sub Category:
Heading: ജീവന്റെ ശബ്ദമുയര്‍ത്തി മാര്‍ച്ച് ഫോര്‍ ലൈഫ്: ഗര്‍ഭഛിദ്രത്തിനെതിരെ വീറ്റോ ഉപയോഗിക്കുമെന്ന് ട്രംപ്
Content: വാഷിംഗ്‌ടണ്‍ ഡി.സി: ഗര്‍ഭഛിദ്രം എന്ന മാരക തിന്മയ്ക്കെതിരെ ലോകത്തിന് മുന്നില്‍ സാക്ഷ്യം നല്‍കി അമേരിക്കന്‍ ജനതയുടെ മാര്‍ച്ച് ഫോര്‍ ലൈഫ്. ഇന്നലെ വാഷിംഗ്‌ടണ്‍ ഡിസിയില്‍ വെച്ച് നടന്ന അമേരിക്കയിലെ ഏറ്റവും വലിയ വാര്‍ഷിക പ്രോലൈഫ് പ്രകടനമായ ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലിയില്‍ പതിനായിരങ്ങളുടെ പങ്കാളിത്തമാണുണ്ടായത്. മനുഷ്യ ജീവന്റെ സംരക്ഷണത്തെ ദുര്‍ബ്ബലപ്പെടുത്തുന്ന നിയമ നിര്‍മ്മാണത്തിനെതിരെ തന്റെ വീറ്റോ അധികാരം പ്രയോഗിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. പ്രോലൈഫ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോ സന്ദേശത്തിലാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. H.R. 21, H.J. Res. 1 തുടങ്ങിയ ബില്ലുകള്‍ പ്രസിഡന്റിന്റെ പരിഗണനയില്‍ വരികയാണെങ്കില്‍ അദ്ദേഹം വീറ്റോ അധികാരം പ്രയോഗിക്കുമെന്ന് വൈറ്റ്‌ ഹൌസും വ്യക്തമാക്കിയിട്ടുണ്ട്. “അബോര്‍ഷനെ അനുകൂലിക്കുന്ന ഏതെങ്കിലും നിയമനിര്‍ദ്ദേശങ്ങള്‍ തന്റെ ഡെസ്കിലേക്ക് അയക്കുകയാണെങ്കില്‍ എന്റെ വീറ്റോ അധികാരം പ്രയോഗിക്കും”. ഇത് വ്യക്തമാക്കിക്കൊണ്ടുള്ള ഒരു കത്ത് കോണ്‍ഗ്രസിന് അയച്ചു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൗസിന്റെ നിയന്ത്രണം ഇപ്പോള്‍ ഡെമോക്രാറ്റുകളുടെ കയ്യിലാണെന്നും, പ്ലാന്‍ഡ് പാരന്റ്ഹുഡ് ഇന്റര്‍നാഷ്ണലിന്റെ ഗര്‍ഭഛിദ്ര പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നതിനുള്ള ഒരു ബില്‍ ഇതിനോടകം തന്നെ അവര്‍ പാസ്സാക്കിയെന്നും ട്രംപ് സന്ദേശത്തില്‍ പറയുന്നുണ്ട്. "ഓരോ കുട്ടിയും ദൈവത്തിന്റെ ഓരോ വിശുദ്ധ സമ്മാനങ്ങളാണ്". ജനിക്കുവാനിരിക്കുന്ന കുരുന്നു ജീവനുകളുടെ സംരക്ഷണത്തിന് നമുക്കൊരുമിച്ച് നീങ്ങാമെന്നും, അതുമൂലം ജീവിക്കുവാനും, സ്നേഹിക്കപ്പെടാനുമുള്ള അവസരം ആ നിഷ്കളങ്ക ജീവനുകള്‍ക്ക് ലഭിക്കുമെന്നും തന്റെ വീഡിയോ സന്ദേശത്തിലൂടെ ട്രംപ് ആഹ്വാനം ചെയ്തു. മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ പങ്കെടുത്തവര്‍ക്ക് നന്ദിപറയുവാനും അദ്ദേഹം മറന്നില്ല. റാലിയില്‍ പങ്കെടുക്കാന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് ഇത്തവണയും നേരിട്ടെത്തി. “യുണീക്ക് ഫ്രം ഡേ വണ്‍: പ്രോലൈഫ് ഈസ്‌ പ്രോ സയന്‍സ്” എന്നതായിരിന്നു ഈ വര്‍ഷത്തെ റാലിയുടെ മുഖ്യ പ്രമേയം. അണ്ഡ-ബീജസങ്കലനം നടക്കുന്ന ഒന്നാം ദിവസം മുതല്‍ ഓരോരുത്തരും പ്രത്യേകതയുള്ളവരാണെന്നും പ്രോലൈഫ് ആശയങ്ങളുടെ പിന്നില്‍ ശാസ്ത്രമുണ്ടെന്നും, വൈദ്യശാസ്ത്രവും സാങ്കേതികവിദ്യകളും പ്രോലൈഫ് ആശയങ്ങളുടെ പിന്നിലെ ശാസ്ത്രത്തെ സ്ഥിരീകരിച്ചിട്ടുള്ളതാണെന്നുമാണ് മുഖ്യ പ്രമേയത്തിന്റെ പിന്നിലെ ആശയം. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവുമധികം പ്രോലൈഫ് കാഴ്ചപ്പാടുകള്‍ വെച്ച് പുലര്‍ത്തുന്ന പ്രസിഡന്റ് എന്ന രീതിയിലാണ് ട്രംപിനെ പരിഗണിച്ചു വരുന്നത്. വൈസ് പ്രസിഡന്റായ മൈക്ക് പെന്‍സും ഭ്രൂണഹത്യയ്ക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തി ലോക ശ്രദ്ധയാകര്‍ഷിച്ച നേതാവാണ്.
Image: /content_image/News/News-2019-01-19-13:35:05.jpg
Keywords: മാര്‍ച്ച് ഫോര്‍
Content: 9512
Category: 18
Sub Category:
Heading: ആബേലച്ചന്റെ 99ാം ജന്മദിനാഘോഷം
Content: കൊച്ചി: നൂറുകണക്കിന് ചെറുപ്പക്കാരെ കലാലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ കലാഭവന്‍ സ്ഥാപകനായ ഫാ. ആബേലിന്റെ 99ാം ജന്മദിനാഘോഷം ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ള ഉദ്ഘാടനം ചെയ്തു. കലാഭവന്‍ പ്രസിഡന്റ് റവ.ഡോ. ചെറിയാന്‍ കുനിയന്തോടത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്. പ്രസാദ്, ട്രഷറര്‍ കെ.എ അലി അക്ബര്‍, ജെ.എസ്. വിദ്വാല്‍ പ്രഭ, എം.വൈ ഇക്ബാല്‍, അഡ്വ. വര്‍ഗീസ് പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലാഭവനിലെ അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരും ചേര്‍ന്ന് കലാപരിപാടികള്‍ അവതരിപ്പിച്ചു. 1920 ജനുവരി 19നാണ് ആബേലച്ചന്‍ ജനിച്ചത്.
Image: /content_image/India/India-2019-01-19-18:46:43.jpg
Keywords: കലാ
Content: 9513
Category: 18
Sub Category:
Heading: കേരളാ കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗിന് പുതിയ ഡയറക്ടര്‍
Content: കൊച്ചി: കെസിബിസി വിദ്യാഭ്യാസക്കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളാ കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗ് (കെസിഎസ്എല്‍) സംസ്ഥാന ഡയറക്ടറായി പാലാ രൂപതാംഗം ഫാ.കുര്യന്‍ തടത്തില്‍ നിയമിതനായി. നിലവിലെ ഡയറക്ടര്‍ സീറോ മലങ്കര തിരുവനന്തപുരം അതിരൂപതാംഗം ഫാ.തോംസണ്‍ പഴയചിറപീടികയിലിന്റെ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്നാണു നിയമനം. മൂന്നു വര്‍ഷമാണു കാലാവധി. നിലവില്‍ ദീപനാളം കലാസാംസ്‌കാരിക വാരികയുടെ ചീഫ് എഡിറ്ററായും കെസിഎസ്എല്‍ പാലാ രൂപത ഡയറക്ടറായും കാക്കൊന്പ് പള്ളി വികാരിയായും സേവനമനുഷ്ഠിക്കുകയാണ്. കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര രൂപതകളിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് കെസിഎസ്എല്‍ മുഖ്യമായും പ്രവര്‍ത്തിക്കുന്നത്.
Image: /content_image/India/India-2019-01-19-18:59:01.jpg
Keywords: നിയമന
Content: 9514
Category: 18
Sub Category:
Heading: മാരാമണ്‍ കണ്‍വെന്‍ഷന്‍: രാത്രി യോഗങ്ങള്‍ ഇനി ഇല്ല
Content: മാരാമണ്‍: ഫെബ്രുവരി 10ന് ആരംഭിക്കുന്ന 124ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ മുതല്‍ യോഗങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയതായി സഭാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. ഇതനുസരിച്ച് വൈകുന്നേരം 6.30നാരംഭിച്ച് രാത്രി 8.30ന് അവസാനിച്ചിരുന്ന യോഗങ്ങള്‍ക്കു പകരം ഇനി വൈകുന്നേരം അഞ്ചിനാരംഭിച്ച് 6.30ന് അവസാനിക്കുന്ന പൊതുയോഗമായിരിക്കും. രാവിലെ 10നും ഉച്ചകഴിഞ്ഞ് രണ്ടിനും പതിവുപോലെയുള്ള യോഗങ്ങള്‍ ഉണ്ടാകും. എല്ലാ യോഗങ്ങളിലും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം. രാത്രിയോഗങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചിരുന്നില്ല. മാറിയ സാഹചര്യത്തിലാണ് യോഗങ്ങളുടെ സമയക്രമത്തിലെ പുനഃക്രമീകരണമെന്നു മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത വ്യക്തമാക്കി.
Image: /content_image/India/India-2019-01-19-19:18:27.jpg
Keywords: മാരാമ