Contents
Displaying 9161-9170 of 25173 results.
Content:
9475
Category: 18
Sub Category:
Heading: മോണ്‍. ജോസഫ് കണ്ടത്തിലിന്റെയും ഫാ. വര്‍ക്കി കാട്ടറാത്തിന്റെയും നാമകരണ നടപടികള്‍ക്ക് അനുമതി
Content: കൊച്ചി: വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷനു (വിസി) തുടക്കമിട്ട ഫാ. വര്‍ക്കി കാട്ടറാത്ത്, അസീസി സിസ്‌റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എഎസ്എംഐ) സന്യാസിനിസമൂഹ സ്ഥാപകന്‍ മോണ്‍. ജോസഫ് കണ്ടത്തില്‍ എന്നിവരുടെ നാമകരണ നടപടികള്‍ക്ക് അനുമതി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സീറോ മലബാര്‍ സഭ സിനഡാണ് അനുമതി നല്‍കിയത്. 1851 ഒക്ടോബര്‍ 13നു പാലാ രൂപതയിലെ പൂഞ്ഞാറില്‍ ജനിച്ച ഫാ. വര്‍ക്കി കാട്ടറാത്ത് 22 ാം വയസില്‍ പൗരോഹിത്യം സ്വീകരിച്ചു. ഇടമറ്റം, തത്തംപിള്ളി, കാഞ്ഞിരപ്പള്ളി, വിളക്കുമാടം, അങ്കമാലി, ഒല്ലൂര്‍, എഴുപുന്ന ഇടവകകളിലെ ശുശ്രൂഷയ്ക്കു പുറമേ വിവിധ കോണ്‍വെന്റുകളുടെ ചാപ്ലയിനായും സേവനം ചെയ്തിട്ടുണ്ട്. വൈക്കം പള്ളി വികാരിയായിരിക്കെ മാര്‍ ളൂയിസ് പഴേപറന്പിലിന്റെ അനുമതിയോടെ 1904 നവംബര്‍ 20നു തോട്ടകത്തു കൊവേന്ത സ്ഥാപിച്ചുകൊണ്ടാണു വിന്‍സെന്‍ഷ്യന്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വിന്‍സെന്‍ഷന്‍ സഭ ഇന്ന് ലോകമെന്പാടുമായി 541 വൈദികര്‍ ശുശ്രൂഷ ചെയ്യുന്നു. പോപ്പുലര്‍ മിഷന്‍ ധ്യാനം, വചന പ്രഘോഷണങ്ങള്‍, ആതുര ശുശ്രൂഷകള്‍, സാമൂഹ്യ സേവനങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ സജീവമാണ്. 1931 ഒക്ടോബര്‍ 24നു ദിവംഗതനായ ഫാ. കാട്ടറാത്തിന്റെ കബറിടം തോട്ടകം സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിലാണ്. കുഷ്ഠരോഗികള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച മോണ്‍. ജോസഫ് കണ്ടത്തില്‍ 'കേരള ഡാമിയന്‍' എന്ന പേരിലും അറിയപ്പെട്ടിരുന്നു. എറണാകുളം മെത്രാപ്പോലീത്തയായിരുന്ന മാര്‍ അഗസ്റ്റിന്‍ കണ്ടത്തിലിന്റെ ജ്യേഷ്ഠ സഹോദരപുത്രനാണു മോണ്‍.ജോസഫ് കണ്ടത്തില്‍. 1904 ഒക്ടോബര്‍ 27നു വൈക്കത്തിനടുത്ത് ചെമ്പിലാണു ജനനം. 1933 ഡിസംബര്‍ 17നു പൗരോഹിത്യം സ്വീകരിച്ചു. 1942 ല്‍ ചേര്‍ത്തലയില്‍ കുഷ്ഠരോഗാശുപത്രി സ്ഥാപിച്ചു. രോഗികളുടെ ശുശ്രൂഷ ലക്ഷ്യമാക്കി 1949 ഏപ്രില്‍ രണ്ടിനു എഎസ്എംഐ സന്യാസിനി സമൂഹത്തിനു രൂപം നല്‍കി. 1991 ഡിസംബര്‍ 12നു ദിവംഗതനായി. ചേര്‍ത്തല മതിലകം എഎസ്എംഐ നിത്യാരാധന ചാപ്പലിലാണു കബറിടം.
Image: /content_image/India/India-2019-01-15-03:23:22.jpg
Keywords: നാമകരണ

9476
Category: 1
Sub Category:
Heading: നീതി ലഭിക്കാതെ കന്ധമാല്‍ ക്രൈസ്തവ പീഡനത്തിന്റെ ഇരകൾ
Content: കന്ധമാല്‍: ഒഡീഷയിലെ കന്ധമാലില്‍ തീവ്ര ഹൈന്ദവ സംഘടനകൾ ക്രൈസ്തവ വംശഹത്യ നടത്തിയിട്ട് പത്തുവർഷം പിന്നിട്ടിട്ടും നഷ്ടപരിഹാരം ലഭിക്കാതെ ക്രൈസ്തവ കുടുംബങ്ങൾ. ഏതാണ്ട് മൂവായിരത്തോളം ഇരകളാണ് നഷ്ടപരിഹാരം കാത്ത് ജീവിക്കുന്നത്. 2016 ആഗസ്റ്റില്‍- കന്ധമാലില്‍ നടന്ന ആക്രമണത്തിനിരയായവർക്ക് നഷ്ട്ടപരിഹാരതുക അനുവദിക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടിരിന്നു. എന്നാല്‍ ഇത് അനിശ്ചിതമായി തുടരുകയാണ്. നീതിക്കും സമാധാനത്തിനും വികസനത്തിനുമായുള്ള കട്ടക്ക്- ഭുവനേശ്വർ അതിരൂപതയുടെ കമ്മീഷൻ 'ഏജൻസിയ ഫിഡ്സ്' എന്ന മാധ്യമത്തെ അറിയിച്ചതാണ് ഇക്കാര്യം. ഇതിനെപ്പറ്റി ചർച്ചചെയ്യാൻ ജനുവരി പന്ത്രണ്ടാം തീയതി വിളിച്ചുചേർത്ത യോഗത്തിൽ കട്ടക്ക് ഭുവനേശ്വർ അതിരൂപതയുടെ മെത്രാപ്പോലീത്ത ജോൺ ബർവയും, ഓൾ ഇന്ത്യാ കാത്തലിക് ഒഡീഷ എന്ന സംഘടനയുടെ അധ്യക്ഷൻ തോമസ് മിൻസേയും, അനവധി വക്കീലുമാരും, വൈദികരും, അല്‍മായ പ്രതിനിധികളും പങ്കെടുത്തു. ആക്രമണങ്ങളിൽ വീട് നഷ്ടപ്പെട്ടവർക്ക് ഉടനടി നഷ്ടപരിഹാരം നൽകണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ക്രൈസ്തവ വംശഹത്യയിൽ പങ്കെടുത്തവരിൽ പലരും ഇന്ന് സ്വതന്ത്രരായി നടക്കുകയാണെന്നും എന്നാൽ നിരപരാധികളായ പലരും ജയിലിലാണെന്നും ആക്ടിവിസ്റ്റുകൾ വ്യക്തമാക്കി. 2008-ല്‍ ആണ് ലോക മനസ്സാക്ഷിയെ ഞെട്ടിച്ച് ഒഡീഷായിലെ കന്ധമാലില്‍ ക്രൈസ്തവ കൂട്ടക്കുരുതി നടന്നത്. ഹൈന്ദവ നേതാവായ സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തെ തുടര്‍ന്ന് അരങ്ങേറിയ ആക്രമണത്തില്‍ നൂറോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ക്രൈസ്തവര്‍ക്കെതിരെ വ്യാജാരോപണം നടത്തി ഭൂരിഭാഗം നിരക്ഷരരായ ഹിന്ദുജനതയെ ആര്‍എസ്‌എസ്- വിഎച്ച്‌പി സംഘടനകള്‍ ആക്രമത്തിനു ആഹ്വാനം ചെയ്യുകയായിരിന്നു. ഇതിനേ തുടര്‍ന്ന് ആഴ്ചകളോളം നീണ്ടുനിന്ന അക്രമത്തില്‍ മുന്നൂറോളം ക്രിസ്തീയ ദേവാലയങ്ങളും, ആറായിരത്തോളം ക്രിസ്തീയ ഭവനങ്ങളും കൊള്ളയടിക്കപ്പെടുകയും, അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. ആക്രമത്തില്‍ 40 സ്ത്രീകളെയാണ് ബലാല്‍സംഘം ചെയ്തത്. കലാപകാരികളെ തടയുന്നതിന് പകരം സ്വാമി ലക്ഷ്മണാനന്ദയെ വധിച്ചുവെന്ന് വ്യാജ കുറ്റമാരോപിച്ച് ഏഴു നിരപരാധികളായ ക്രൈസ്തവരാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്.
Image: /content_image/News/News-2019-01-15-07:56:34.jpg
Keywords: കന്ധ

9477
Category: 18
Sub Category:
Heading: വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുവാന്‍ സിനഡ് തീരുമാനം
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ നടന്നുവരുന്ന സഭാ സിനഡിനെക്കുറിച്ച് ദിനംപ്രതി അപമാനകരമായ വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും സഭാവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കുമെതിരേ നിയമ നടപടിക്കായി സൈബര്‍ സെല്ലിനെ സമീപിക്കാന്‍ സിനഡിന്റെ തീരുമാനം. സഭയുടെ കൂട്ടായ്മയെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നതും മെത്രാന്മാരെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതുമായ വാര്‍ത്തകളാണ് വ്യാജമായി പ്രചരിപ്പിക്കുന്നത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കു സിനഡിലെ ചര്‍ച്ചകളുമായി യാതൊരു ബന്ധവുമില്ലെന്നു വിശ്വാസികള്‍ മനസിലാക്കണമെന്നു സിനഡ് ആഹ്വാനം ചെയ്തു. മെത്രാന്മാരുടെ സ്ഥലംമാറ്റത്തെക്കുറിച്ച് സിനഡില്‍ യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നിരിക്കെ മൂന്നു മെത്രാന്മാരെ ശിക്ഷാനടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയെന്നാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. സ്വത്തുവിവരം നല്‍കാന്‍ മെത്രാന്മാര്‍ വിസമ്മതിച്ചു എന്ന കള്ളപ്രചരണവും ബോധപൂര്‍വം അപമാനിക്കാനുളള ശ്രമത്തിന്റെ ഭാഗമായാണെന്ന് സിനഡ് വിലയിരുത്തി. സഭക്കും സഭാനേതൃത്വത്തിനും സഭാതലവനുമെതിരേ അപമാനകരമായ വാര്‍ത്തകള്‍ നിരന്തരം നല്‍കിയിരുന്ന സഭാവിരുദ്ധ ഗ്രൂപ്പുകളും അവയുടെ ചുവടുപിടിച്ച് പ്രവര്‍ത്തിക്കുന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുമാണ് കള്ളപ്രചരണങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. അതിനാല്‍ ശക്തമായ നിയമനടപടികളിലേക്കു നീങ്ങാനും കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാനുമുള്ള നടപടിക്രമങ്ങളാണ് ആരംഭിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച അജണ്ടകള്‍ പ്രകാരം ശാന്തമായും കാര്യക്ഷമമായും സിനഡ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ സിനഡില്‍ ഏറ്റുമുട്ടലുകളും പൊട്ടിത്തെറിയുമുണ്ടാകുന്നു, സഭയ്ക്ക് പാത്രിയാര്‍ക്കല്‍ പദവി ലഭിക്കുന്നു തുടങ്ങിയ വ്യാജവാര്‍ത്തകള്‍ ചമച്ചവര്‍ വിശ്വാസികള്‍ക്കിടയില്‍ അനാവശ്യ സംശയങ്ങള്‍ സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. സഭയ്ക്കെതിരേ വിനാശകരമായ ലക്ഷ്യങ്ങളോടെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന സഭാവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കു പിന്നില്‍ സാമൂഹ്യവിരുദ്ധരും തീവ്രചിന്താഗതിക്കാരുമുണ്ടെന്ന കണ്ടെത്തലാണ് കര്‍ശന നിയമ നടപടിയിലേക്ക് നീങ്ങാന്‍ സിനഡിനെ പ്രേരിപ്പിച്ചത്. നിയമനടപടികള്‍ക്കു നേതൃത്വം നല്‍കാന്‍ കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിനെയും മീഡിയ കമ്മീഷനെയും സിനഡ് ചുമതലപ്പെടുത്തി. സഭാവിരുദ്ധ പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്താനും അവയുടെ തനിനിറം വിശ്വാസികള്‍ക്കുമുന്നില്‍ തുറന്നു കാട്ടാനുമുള്ള ശ്രമങ്ങള്‍ തുടര്‍നടപടികളായി ഉണ്ടാകുമെന്നും സിനഡ് വ്യക്തമാക്കി. സഭയുടെ ഔദ്യോഗിക വക്താക്കളിലൂടെയല്ലാതെ വരുന്ന വാര്‍ത്തകളെ വിശ്വാസിസമൂഹം തള്ളിക്കളയണമെന്നു സിനഡ് ആഹ്വാനം ചെയ്തായും സീറോ മലബാര്‍ വക്താവ് ഡോ. ജിമ്മി പൂച്ചക്കാട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Image: /content_image/India/India-2019-01-15-08:40:27.jpg
Keywords: സിനഡ

9478
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രത്തിനെതിരെയുള്ള ജാഗരണ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവര്‍ക്ക് ദണ്ഡവിമോചനം
Content: വാഷിംഗ്‌ടണ്‍ ഡി.സി: ഗര്‍ഭഛിദ്രം എന്ന മാരക തിന്മയ്ക്കെതിരെ അമേരിക്കയില്‍ നടക്കുന്ന ‘മാര്‍ച്ച് ഫോര്‍ ലൈഫ്’നു മുന്നോടിയായി ദേശീയ വാര്‍ഷിക ജാഗരണ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവര്‍ക്ക് ദണ്ഡവിമോചനം പ്രഖ്യാപിച്ചു. ജനുവരി 17, 18 തിയതികളില്‍ വാഷിംഗ്‌ടണ്‍ ഡി.സി യില്‍ വെച്ച് നടക്കുന്ന അബോര്‍ഷനെതിരെയുള്ള ദേശീയ വാര്‍ഷിക ജാഗരണ പ്രാര്‍ത്ഥനയിലും അതോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളിലും പങ്കെടുക്കുന്നവര്‍ക്കു ദണ്ഡവിമോചനം സാധ്യമാണെന്ന് വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്. യുഎസ് മെത്രാന്‍ സമിതിയിലെ പ്രോലൈഫ് കമ്മ്യൂണിക്കേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കാറ്റ് തലാലാസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നിഷ്കളങ്ക ജീവനുകളെ ഇല്ലാതാക്കുന്നത് തടയുന്നതിന് വേണ്ടിയുള്ള ദേശീയ ജാഗരണ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവര്‍ക്ക്, പതിവ് വ്യവസ്ഥകള്‍ക്കനുസ്രതമായ ദണ്ഡവിമോചനം വത്തിക്കാന്‍ അപ്പസ്തോലിക പെനിറ്റെന്‍ഷ്യറി അനുവദിച്ചതായി അര്‍ലിംഗ്ടണ്‍ മെത്രാന്‍ മൈക്കേല്‍ ബര്‍ബിഡ്ജ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. പരിപാടിയില്‍ പങ്കെടുക്കുവാന്‍ കഴിയാത്ത പ്രായമായവര്‍ക്കും. രോഗികള്‍ക്കും വീട്ടിലിരുന്നു കൊണ്ട് തങ്ങളുടെ പ്രാര്‍ത്ഥനയും, അനുതാപവും ദൈവത്തിനു സമര്‍പ്പിക്കുക വഴി ദണ്ഡവിമോചനം നേടാമെന്നും പ്രസ്താവനയിലുണ്ട്. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം 'അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം'. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സിസിസി 1471 ചൂണ്ടിക്കാട്ടുന്നു. {{ ദണ്ഡവിമോചനത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ -> http://www.pravachakasabdam.com/index.php/site/news/8341 }} വാഷിംഗ്‌ടണ്‍ ഡി.സി യിലെ നാഷണല്‍ ഷ്രൈന്‍ ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ബസലിക്കയില്‍ വെച്ചാണ് ജാഗരണ പ്രാര്‍ത്ഥന നടക്കുക. ഏതാണ്ട് ഇരുപതിനായിരത്തോളം പേര്‍ ഇതില്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. അമേരിക്കന്‍ മെത്രാന്‍ സമിതിയിലെ പ്രോലൈഫ് കമ്മിറ്റി ചെയര്‍മാനും കാന്‍സാസ് സിറ്റി മെത്രാപ്പോലീത്തയുമായ ജോസഫ് നൗമാന്റെ മ്യുഖ്യകാര്‍മ്മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെയാണ് ജാഗരണ പ്രാര്‍ത്ഥന ആരംഭിക്കുക. കുമ്പസ്സാരം, ബൈസന്റൈന്‍ ശൈലിയിലുള്ള ജാഗരണ പ്രാര്‍ത്ഥന, ജപമാല, സെമിനാരി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള പ്രാര്‍ത്ഥന തുടങ്ങിയവ പരിപാടിയുടെ ഭാഗമാണ്.
Image: /content_image/News/News-2019-01-15-09:04:56.jpg
Keywords: മാര്‍ച്ച് ഫോര്‍ ലൈ

9479
Category: 1
Sub Category:
Heading: ബംഗ്ലാദേശിലെ ചേരി പ്രദേശങ്ങളില്‍ ക്രിസ്തുവിനെ പകര്‍ന്ന് അല്‍മായ സഹോദരികള്‍
Content: ധാക്ക: ഇസ്ലാം മത വിശ്വാസികള്‍ തിങ്ങി പാര്‍ക്കുന്ന ചേരികളിലെ ജനങ്ങൾക്കിടയിൽ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനും കത്തോലിക്ക മൂല്യങ്ങൾ പഠിപ്പിക്കാനും പ്രാർത്ഥിക്കാനും ജീവിതം മാറ്റി വച്ചിരിക്കുന്ന അല്‍മായ സഹോദരിമാർ ബംഗ്ലാദേശിലെ മിഷ്ണറി പ്രവർത്തനത്തിന് ഊര്‍ജ്ജം പകരുന്നു. ക്രൈസ്തവ മൂല്യങ്ങൾ പ്രഘോഷിക്കുന്ന ഇവര്‍ ഹോളി ക്രോസ് മിഷ്ണറിയായ ഫാ.ഫ്രാങ്ക് ജെ.ക്വിനിലവൻ സ്ഥാപിച്ച കത്തോലിക്ക അല്‍മായ സംഘടനയിലെ അംഗങ്ങളാണ്. സന്യസ്ത സമൂഹത്തിന്റെ വസ്ത്രധാരണ രീതി ബാധകമല്ലെങ്കിലും ധാക്ക അതിരൂപത അനുവദിച്ച ഭവനത്തിലാണ് സഹോദരിമാർ താമസിക്കുന്നത്. എഴുപത്തിയാറുകാരിയായ ശോഭിത ഗോമസാണ് സംഘത്തിന് നേതൃത്വം വഹിക്കുന്നത്. ചേരിയിലെ കുട്ടികൾക്കായി വിദ്യാലയം നടത്തുന്ന അവർ സന്യാസജീവിതം നയിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും തന്റെ മേലുള്ള ദൈവിക പദ്ധതി അല്‍മായ പ്രേഷിതത്വമാണെന്ന് ഇന്ന് തിരിച്ചറിഞ്ഞു ഇന്നു ശുശ്രൂഷ തുടരുകയാണ്. നിരവധി സാധാരണക്കാര്‍ക്ക് സേവനം നല്‍കാനും അനേകം ആത്മാക്കളുടെ രക്ഷ സ്വന്തമാക്കാനും അവര്‍ക്ക് സാധിച്ചു. ജോലിയോടൊപ്പം മിഷ്ണറി പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തുന്നതിന്റെ സന്തോഷവും അവർ പങ്കുവെച്ചു. എഴുപതുകാരിയായ ആശ റൊസാരിയോയും മിഷ്ണറി പ്രവർത്തനങ്ങളെ ഏറെ ആഹ്ലാദത്തോടെയാണ് നോക്കി കാണുന്നത്. ശുശ്രൂഷകള്‍ക്ക് പുറമേ, കത്തോലിക്ക വിദ്യാർത്ഥികൾക്ക് വേദപാഠം പഠിപ്പിച്ചും തെജഗോൺ ദേവാലയത്തിൽ വിശുദ്ധ കുർബാനയ്ക്കും കുമ്പസാരത്തിനും സൌകര്യം ഒരുക്കിയും ആശ റൊസാരിയോ സേവനമനുഷ്ഠിക്കുന്നു. ഭാവിയെക്കുറിച്ച് മികച്ച പദ്ധതികളുമായാണ് സംഘം മുന്നേറുന്നത്. മുസ്ലിം വിദ്യാലയങ്ങളിൽ പഠിക്കുന്ന കത്തോലിക്ക വിദ്യാർത്ഥികൾക്കും ക്രൈസ്തവ പഠനം സജ്ജമാക്കണമെന്ന ആഗ്രഹം ശോഭിത പങ്കുവെച്ചു. വിശ്വാസ പരിശീലനം സ്കൂളുകളിൽ അപര്യാപ്തമാണെന്ന മാതാപിതാക്കളുടെ അപേക്ഷയെ തുടർന്നാണിതെന്നും അവർ കൂട്ടിച്ചേർത്തു.
Image: /content_image/News/News-2019-01-15-10:23:15.jpg
Keywords: ബംഗ്ലാ

9480
Category: 10
Sub Category:
Heading: ബൈബിള്‍ കോഴ്സ് സ്കൂള്‍ സിലബസിന്റെ ഭാഗമാക്കാന്‍ അമേരിക്കന്‍ സംസ്ഥാനം
Content: സാരസോട്: അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്കൂളുകളില്‍ ബൈബിള്‍ അധിഷ്ഠിത കോഴ്സുകള്‍ നടപ്പിലാക്കുവാന്‍ ഒരുങ്ങുന്നു. സ്കൂളുകളില്‍ വിശ്വാസവും ബൈബിള്‍ പഠിപ്പിക്കണമെന്ന് അനുശാസിക്കുന്ന എച്ച്‌ബി195 ബില്ല് ഫ്ലോറിഡയിലെ ജാക്സണ്‍വില്ലെയിലെ ഡെമോക്രാറ്റിക് പ്രതിനിധിയായ കിംബര്‍ലി ഡാനിയല്‍സാണ് അവതരിപ്പിച്ചത്. ഓരോ വിദ്യാഭ്യാസ ജില്ലയും തങ്ങളുടെ സ്കൂളുകളില്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഐച്ഛിക വിഷയമായി പഠിക്കത്തക്കരീതിയില്‍ ഹീബ്രു ലിഖിതങ്ങള്‍, ബൈബിള്‍ എന്നിവയെ ആസ്പദമാക്കിയുള്ള പ്രത്യേക കോഴ്സുകള്‍ ആരംഭിക്കണമെന്ന് ഡാനിയല്‍സ് പറയുന്നു. ഫയലില്‍ സ്വീകരിച്ചിരിക്കുന്ന ഈ ബില്‍ പാസാകുകയാണെങ്കില്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഡൂവല്‍ കൗണ്ടിയിലെ 14 ജില്ലകളെയാണ് ഡാനിയല്‍സ് പ്രതിനിധീകരിക്കുന്നത്. ഇതിനുമുന്‍പ് പബ്ലിക് സ്കൂളുകളില്‍ “ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു” (In God We Trust) എന്ന മുദ്രാവാക്യം പ്രദര്‍ശിപ്പിക്കണമെന്ന ബില്‍ മുന്നോട്ട് വെച്ചതും ഇവര്‍ തന്നെയായിരുന്നു. ഗവര്‍ണര്‍ റിക്ക് സ്കോട്ട് ഒപ്പ് വെച്ചതോടെ 2018 മാര്‍ച്ചില്‍ ഈ ബില്‍ നിയമമായി. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ സംസ്ഥാനമായ കെന്റകിയിലെ പബ്ലിക് സ്കൂളുകളില്‍ ബൈബിള്‍ കോഴ്സുകള്‍ പുനഃസ്ഥാപിച്ചിരിന്നു.
Image: /content_image/News/News-2019-01-15-12:18:27.jpg
Keywords: ബൈബി

9481
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭയില്‍ മീഡിയ കമ്മീഷന്‍ രൂപീകരിച്ചു: മാര്‍ ജോസഫ് പാംപ്ലാനി ചെയര്‍മാന്‍
Content: കൊച്ചി: സീറോ മലബാർ സഭയുടെ സ്ഥിരം സിനഡിൽ സഭയുടെ വിവിധ മാധ്യമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മീഡിയ കമ്മീഷന് രൂപം നൽകി. വാർത്ത വിനിമയ രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വിപ്ലവാത്മകമായ മാറ്റങ്ങൾ പരിഗണിച്ചാണ് കമ്മീഷൻ രൂപീകരിച്ചിട്ടുള്ളത്. എല്ലാ രൂപതകളിലും മീഡിയ കമ്മീഷനുകൾ രൂപീകരിച്ചു സഭയുടെ മാധ്യമ ഇടപെടലുകൾ കൂടുതൽ കാര്യക്ഷമമാക്കുകയാണ് കമ്മീഷനിലെ ദൗത്യം. മീഡിയ കമ്മീഷൻ ചെയർമാനായി തലശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനിയെ തെരഞ്ഞെടുത്തു. ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍ എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ. സമൂഹമാധ്യമങ്ങളിലൂടെ സഭ ആക്രമിക്കാൻ ചില തല്പരകക്ഷികൾ ബോധപൂർവം ശ്രമിക്കുന്നു എന്ന വസ്തുത സിനഡ് ചൂണ്ടിക്കാട്ടി. വിവരസാങ്കേതിക മേഖലയിൽ വിദഗ്ദ്ധരായ വിശ്വാസികൾ ഉൾപ്പെടുത്തി ഇത്തരം ഗൂഢ നീക്കങ്ങളെ പ്രതിരോധിക്കുകയെന്നതും മീഡിയ കമ്മീഷന്റെ ലക്ഷ്യമാണ്. മീഡിയ രംഗത്ത് സഭയെ കുറിച്ചുള്ള പരാമർശങ്ങൾ പരിശോധിക്കാൻ ആവശ്യമായ പ്രതികരണങ്ങൾ നൽകാനും മീഡിയ കമ്മീഷന്‍ നേതൃത്വം നല്‍കും.മംഗലപ്പുഴ സെമിനാരി കമ്മീഷൻ ചെയർമാനായി ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിനെയും സിനഡ് തെരഞ്ഞെടുത്തിട്ടുണ്ട്. ബിഷപ്പുമാരായ മാര്‍ ടോണി നീലങ്കാവില്‍, മാർ ജോൺ നെല്ലിക്കുന്നേൽ എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ.
Image: /content_image/India/India-2019-01-15-14:03:43.jpg
Keywords: പാംപ്ലാ

9482
Category: 18
Sub Category:
Heading: പാപ്പയുടെ ഗള്‍ഫ് സന്ദര്‍ശനം: സന്തോഷത്തോടെ നോക്കിക്കാണുന്നുവെന്ന് സിനഡ്
Content: കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പ ഗള്‍ഫില്‍ സന്ദര്‍ശനം നടത്തുന്നുവെന്നതു വലിയ സന്തോഷത്തോടെ നോക്കി കാണുന്നുവെന്ന് സീറോ മലബാര്‍ സിനഡ്. നാലു ലക്ഷത്തോളം സീറോ മലബാര്‍ കത്തോലിക്കര്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നുണ്ടെന്നും അവരുടെ പങ്കാളിത്തവും മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനു മിഴിവേകുമെന്നും സിനഡ് അഭിപ്രായപ്പെട്ടു. വിവിധ സെമിനാരികളില്‍ പരിശീലനം നല്‍കുന്ന വൈദികര്‍, അവരെ അതിനൊരുക്കുന്ന പരിശീലന പരിപാടികളില്‍ പങ്കെടുക്കേണ്ടത് ആവശ്യമാണെന്നു സിനഡ് വിലയിരുത്തി. സങ്കീര്‍ണമായ ജീവിതാവസ്ഥകളിലൂടെ കടന്നുവരുന്ന വൈദികാര്‍ത്ഥികളെ നയിക്കാനും സഹായിക്കാനും സഹഗമനം നടത്താനുമായി, അവരെ പരിശീലിപ്പിക്കുന്ന വൈദികര്‍ക്കു സാധിക്കണം. അതിനു വൈദികരെ പ്രാപ്തരാക്കുന്നതിനു ഭാരതത്തിലെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന പരിശീലന പദ്ധതിയില്‍ അവരുടെ പങ്കാളിത്തമുണ്ടാകണം. സെമിനാരികളിലെ പുതിയ അധ്യാപകര്‍ക്കും ഇതു ബാധകമാണ്. ഇപ്പോള്‍ പരിശീലനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്കായി ഹ്രസ്വകാല പരിശീലന പരിപാടികള്‍ക്കും സെമിനാരി കമ്മീഷനുകള്‍ രൂപം നല്‍കുമെന്നും സിനഡ് വ്യക്തമാക്കി.
Image: /content_image/India/India-2019-01-16-03:04:41.jpg
Keywords: ഗള്‍ഫ

9483
Category: 1
Sub Category:
Heading: ഏറ്റവും ദുഃഖകരമായ അവസ്ഥയില്‍ പ്രത്യാശ പകര്‍ന്നത് മദർ തെരേസ: അർജന്റീനിയന്‍ എഴുത്തുകാരൻ
Content: ബ്യൂണസ് അയേര്‍സ്: തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ അവസ്ഥയില്‍ മദർ തെരേസയുടെ മനോഭാവമാണ് തന്നെ പിടിച്ചുയര്‍ത്തിയതെന്ന് അർജന്റീനക്കാരന്‍ എഴുത്തുകാരന്റെ സാക്ഷ്യം. മുപ്പത്തിയേഴു വയസ്സുള്ള മകളെ നഷ്ടപ്പെട്ടപ്പോൾ വേദനയിൽ പിടിച്ചുനിൽക്കാൻ ശക്തി നൽകിയതു മദര്‍ തെരേസയാണെന്ന്‍ ജീസസ് മരിയ സിൽവേറ എന്ന എഴുത്തുകാരനാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. 11 വർഷം ക്യാൻസർ രോഗത്തിനോട് പടപൊരുതിയതിനു ശേഷം തന്റെ മകൾ മരണപ്പെട്ടപ്പോൾ മദർ തെരേസയുടെ മനോഭാവമാണ് തനിക്ക് ധൈര്യം പകർന്നതെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു. 1991ലാണ് ജീസസ് മരിയ തന്റെ രചനാജീവിതം ആരംഭിക്കുന്നത്. ഒരിക്കൽ സുഹൃത്തിന്റെ പ്രേരണയിൽ തന്റെ ആറു കുട്ടികളെയും കൂട്ടി കൊണ്ട് അദ്ദേഹം അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേർസിൽ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം മാനസികമായ പ്രശ്നങ്ങൾ നേരിടുന്ന ആളുകളെ നോക്കാനായി നടത്തുന്ന സ്ഥാപനം സന്ദർശിക്കാനിടയായി. സ്ഥാപനത്തിലെ ചാപ്പലിൽ പ്രവേശിച്ച അദ്ദേഹം 'എനിക്ക് ദാഹിക്കുന്നു' എന്ന് എഴുതി വച്ചിരിക്കുന്ന വാചകം കാണാനിടയായി. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിനെയും എഴുത്തിനെയും ഏറെ സ്വാധീനിച്ചു. പിന്നീട് ജീസസ് മരിയ മദർ തെരേസയെ പറ്റി കൂടുതൽ വായിക്കാനും, ഗവേഷണം നടത്താനും ആരംഭിക്കുകയായിരിന്നു. എങ്ങനെ ഒരു ചെറിയ സ്ത്രീക്ക് ലോകത്തിനെ ഇത്രമാത്രം സ്വാധീനിക്കാൻ സാധിച്ചുവെന്ന് അദ്ദേഹം ചിന്തിച്ചു. പിന്നീട് അദ്ദേഹം മദർ തെരേസയ്ക്ക് ഇന്ത്യയിൽ പ്രിയങ്കരമായിരുന്ന നാലു സ്ഥലങ്ങൾ വന്നു സന്ദർശിച്ചു. മദർ തെരേസ ഒരുപാട് സഹിച്ചു എന്നാണ് ജീസസ് മരിയ പറയുന്നത്. വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നുള്ള തോന്നലിലാണ് മദർ തെരേസ മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ചതെന്നും എന്നാൽ പിന്നീട് ഒരുപാട് പ്രശ്നങ്ങൾ മദറിന് ഏറ്റെടുക്കേണ്ടിവന്നു വന്നു ജീസസ് മരിയ കൂട്ടിച്ചേർത്തു. മദർ തെരേസയെ കുറിച്ച് ജീസസ് മരിയ സിൽവേറ ഒരു പുസ്തകവും എഴുതിയിട്ടുണ്ട്.
Image: /content_image/News/News-2019-01-16-06:25:51.jpg
Keywords: അര്‍ജ

9484

Image: /content_image/News/News-2019-01-16-06:29:07.jpg
Keywords: മദര്‍ തെരേസ