Contents

Displaying 9181-9190 of 25173 results.
Content: 9495
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭ ദുരിതാശ്വാസ നിധിയിലേക്ക് 1.13 കോടി രൂപ കൂടി നല്‍കും
Content: കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.13 കോടി രൂപ കൂടി സീറോ മലബാര്‍ സഭ സംഭാവനയായി നല്‍കും. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സമ്മേളിക്കുന്ന സിനഡിലാണ് ഇക്കാര്യം തീരുമാനിച്ചത്. സഭയിലെ വിവിധ രൂപതകളും സന്യാസസമൂഹങ്ങളും ചേര്‍ന്നു 188 കോടിയില്‍പരം രൂപ സമാഹരിച്ചുവെന്നു സിനഡില്‍ അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കി. കേരളം നേരിട്ട പ്രളയത്തെ അതിജീവിക്കാന്‍ സീറോ മലബാര്‍ സഭ ക്രിയാത്മകമായ പങ്കു വഹിച്ചെന്നു സിനഡ് വിലയിരുത്തി. പ്രളയക്കെടുതി നേരിട്ട വിവിധ പ്രദേശങ്ങളിലെ ഏറ്റവും അര്‍ഹരായവര്‍ക്കു ജാതിമതഭേദമെന്യേ ഈ തുക ലഭ്യമാക്കിയതിനെ സിനഡ് അഭിനന്ദിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സമാപന സന്ദേശത്തോടെ സഭയുടെ 27 ാമത്തെ സിനഡ് ഇന്നു സമാപിക്കും.
Image: /content_image/India/India-2019-01-18-02:43:06.jpg
Keywords: പ്രളയ
Content: 9496
Category: 18
Sub Category:
Heading: മധ്യപ്രദേശിൽ വാഹനാപകടത്തിൽ മലയാളി വൈദികന്‍ മരിച്ചു
Content: ചിറ്റാരിക്കാല്‍: മധ്യപ്രദേശിലെ ഭോപ്പാലിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എ​സ്‌​വി​ഡി സന്ന്യാസ സഭാംഗമായ മലയാളി വൈദികന്‍ മരിച്ചു. ചിറ്റാരിക്കാല്‍ ചട്ടമലയിലെ പരേതനായ എഴുപറയില്‍ ചാക്കോപെണ്ണമ്മ ദന്പതികളുടെ മകനുമായ ഫാ. തോമസ് ചാക്കോ (58)യാണ് മരിച്ചത്. കഴിഞ്ഞ 11നു ഭോപ്പാലിലെ സെമിനാരിയില്‍നിന്ന് മിഷന്‍ കേന്ദ്രമായ പാച്ച്മാര്‍ഹിയിലേക്കുള്ള യാത്രാമധ്യേ ഷോബാപുരില്‍ വച്ച് ഫാ.തോമസ് സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ചായിരുന്നു അപകടം. അപകടത്തില്‍ ബന്ധുവായ ഫാ.ലിബിന്‍ തോമസിനും പരിക്കേറ്റിരുന്നു. ഇന്നലെ വൈകുന്നേരം ഭോപ്പാലിലെ നര്‍മദ ആശുപത്രിയില്‍വെച്ചു ഫാ. തോമസ് മരിക്കുകയായിരിന്നു. സംസ്‌കാരം 20 ന് ഇന്‍ഡോര്‍ എ​സ്‌​വി​ഡി പ്രൊവിന്‍ഷ്യല്‍ ഹൗസ് സെമിത്തേരിയില്‍ നടക്കും.
Image: /content_image/India/India-2019-01-18-03:47:58.jpg
Keywords: വൈദിക
Content: 9497
Category: 18
Sub Category:
Heading: മധ്യപ്രദേശിൽ വാഹനാപകടത്തിൽ മലയാളി വൈദികന്‍ മരിച്ചു
Content: ചിറ്റാരിക്കാല്‍: മധ്യപ്രദേശിലെ ഭോപ്പാലിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എ​സ്‌​വി​ഡി സന്ന്യാസ സഭാംഗമായ മലയാളി വൈദികന്‍ മരിച്ചു. ചിറ്റാരിക്കാല്‍ ചട്ടമലയിലെ പരേതനായ എഴുപറയില്‍ ചാക്കോപെണ്ണമ്മ ദന്പതികളുടെ മകനുമായ ഫാ. തോമസ് ചാക്കോ (58)യാണ് മരിച്ചത്. കഴിഞ്ഞ 11നു ഭോപ്പാലിലെ സെമിനാരിയില്‍നിന്ന് മിഷന്‍ കേന്ദ്രമായ പാച്ച്മാര്‍ഹിയിലേക്കുള്ള യാത്രാമധ്യേ ഷോബാപുരില്‍ വച്ച് ഫാ.തോമസ് സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ചായിരുന്നു അപകടം. അപകടത്തില്‍ ബന്ധുവായ ഫാ.ലിബിന്‍ തോമസിനും പരിക്കേറ്റിരുന്നു. ഇന്നലെ വൈകുന്നേരം ഭോപ്പാലിലെ നര്‍മദ ആശുപത്രിയില്‍വെച്ചു ഫാ. തോമസ് മരിക്കുകയായിരിന്നു. സംസ്‌കാരം 20 ന് ഇന്‍ഡോര്‍ എ​സ്‌​വി​ഡി പ്രൊവിന്‍ഷ്യല്‍ ഹൗസ് സെമിത്തേരിയില്‍ നടക്കും.
Image: /content_image/India/India-2019-01-18-03:48:04.jpg
Keywords: വൈദിക
Content: 9498
Category: 1
Sub Category:
Heading: ആഗോള ക്രൈസ്തവ സഭൈക്യവാരത്തിന് ഇന്ന് ആരംഭം
Content: വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള ക്രൈസ്തവ സഭകളുടെ സഭൈക്യവാരത്തിന് ഇന്നു ആരംഭമാകും. ഇന്നു പ്രാദേശിക സമയം വൈകുന്നേരം 5.30-ന് വിശുദ്ധ പൗലോസ് ശ്ലീഹായുടെ റോമന്‍ ചുവരിനു പുറത്തുള്ള ബസിലിക്കയില്‍ ഫ്രാന്‍സിസ് പാപ്പ ക്രൈസ്തവ ഐക്യവാരത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള സായാഹ്നപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. കര്‍ദ്ദിനാളന്മാരെയും മെത്രാന്മാരെയും പുരോഹിതരെയും കൂടാതെ ലോകത്തുള്ള ഇതര ക്രൈസ്തവ സഭകളുടെ അധ്യക്ഷന്മാരും മാര്‍പാപ്പയുടെ സഭൈക്യപ്രാര്‍ത്ഥനയില്‍ പങ്കെടുക്കും. 25-വരെയാണ് സഭൈക്യവാര ശുശ്രൂഷകള്‍ നടക്കുക. ആചരണത്തിന്റെ ഭാഗമായി കേരളത്തിലും വിവിധ ശുശ്രൂഷകള്‍ നടക്കുന്നുണ്ട്. ക്രൈസ്തവ സഭകളുടെ ഐക്യപ്രസ്ഥാനമായ യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നാളെ വൈകുന്നേരം ആറിനു പാറ്റൂര്‍ മാര്‍ത്തോമ ദേവാലയത്തില്‍ അഷ്ടദിന പ്രാര്‍ത്ഥനയ്ക്ക് പള്ളി വികാരിയും യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ ആത്മീയ ഉപദേഷ്ടാവുമായ റവ. ഡോ. എം.ഒ. ഉമ്മന്‍ നേതൃത്വം നല്‍കും. മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭയുടെ തിരുവനന്തപുരം ബിഷപ്പ് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്യുന്ന പ്രാര്‍ത്ഥനായോഗത്തില്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. കുര്യന്‍ ചാലങ്ങാടി സന്ദേശം നല്‍കും. 19നു വൈകുന്നേരം ആറിനു പേരൂര്‍ക്കട ലൂര്‍ദ് ഹില്‍ ദേവാലയത്തില്‍ ചേരുന്ന പ്രാര്‍ഥനയ്ക്ക് പേരൂര്‍ക്കട എബനെസര്‍ മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ. ജിജോ വര്‍ഗീസ് സന്ദേശം നല്‍കും. വികാരി ഫാ. ജോണ്‍ വടക്കേകളം അധ്യക്ഷത വഹിക്കും. 20നു വൈകുന്നേരം ആറിനു പുന്നന്‍ റോഡ് സെന്റ് പീറ്റേഴ്‌സ് യാക്കോബായ കത്തീഡ്രല്‍ വികാരി ഫാ. സഖറിയാ കളരിക്കാട് നേതൃത്വം നല്‍കും. സയന്‍സ് ആന്‍ഡ് ടെക്‌നോളജി മുന്‍ ഡയറക്ടര്‍ പ്രഫ. ഡോ. ജോര്‍ജ് വര്‍ഗീസ് സന്ദേശം നല്‍കും. 21നു പേരൂര്‍ക്കട സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ദേവാലയത്തില്‍ വികാരി റവ. ഡോ. ജോസഫ് സാമുവേല്‍ കറുകയില്‍ കോര്‍ എപ്പിസ്‌കോപ്പ് അധ്യക്ഷത വഹിക്കുന്ന പ്രാര്‍ഥനാ യോഗത്തില്‍ നെയ്യാറ്റിന്‍കര രൂപത മെത്രാന്‍ ഡോ. വിന്‍സന്റ് സാമുവല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. കാര്‍മല്‍ ആശ്രമത്തിലെ റവ. ഫാ. കുര്യന്‍ ആലുങ്കല്‍ ഒസിഡി സന്ദേശം നല്‍കും. 22നു വൈകുന്നേരം ആറിനു നന്തന്‍കോട് സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ വികാരി മോണ്‍. യൂജിന്‍ പെരേര അധ്യക്ഷത വഹിക്കും. പേരൂര്‍ക്കട സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയ വികാരി റവ. ഡോ. ജോസഫ് സാമുവേല്‍ കറുകയില്‍ സന്ദേശം നല്‍കുന്നു. 23നു വൈകുന്നേരം ആറിനു ബോര്‍ട്ടണ്‍ഹില്‍ സെന്റ് പയസ് ദേവാലയത്തില്‍ വികാരി ഫാ. ബിനീഷ് മണ്‍കോട്ടില്‍ നേതൃത്വം നല്‍കുന്ന പ്രാര്‍ഥനയില്‍ ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. 24നു വൈകുന്നേരം ആറിനു കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി ദേവാലയത്തില്‍ ക്യാപ്റ്റന്‍ റെജിയുടെ അധ്യക്ഷതയില്‍ ചേരുന്ന പ്രാര്‍ഥന യോഗത്തില്‍ എംഎം ചര്‍ച്ച് സഹവികാരി ഫാ. റോഹന്‍ സന്ദേശം നല്‍കും. 25നു വൈകുന്നേരം ആറിനു പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ വികാരി റവ. ഡോ. ജോണ്‍ പടിപുരയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന പ്രാര്‍ഥനാ യോഗത്തില്‍ മലങ്കര രൂപത മെത്രാന്‍ റവ. തോമസ് മാര്‍ യൗസേബിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും.
Image: /content_image/News/News-2019-01-18-04:13:57.jpg
Keywords: ക്രൈസ്തവ സഭ
Content: 9499
Category: 18
Sub Category:
Heading: മധ്യപ്രദേശിൽ വാഹനാപകടത്തിൽ മലയാളി വൈദികന്‍ മരിച്ചു
Content: ചിറ്റാരിക്കാല്‍: മധ്യപ്രദേശിലെ ഭോപ്പാലിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എ​സ്‌​വി​ഡി സന്ന്യാസ സഭാംഗമായ മലയാളി വൈദികന്‍ മരിച്ചു. ചിറ്റാരിക്കാല്‍ ചട്ടമലയിലെ പരേതനായ എഴുപറയില്‍ ചാക്കോപെണ്ണമ്മ ദന്പതികളുടെ മകനുമായ ഫാ. തോമസ് ചാക്കോ (58)യാണ് മരിച്ചത്. കഴിഞ്ഞ 11നു ഭോപ്പാലിലെ സെമിനാരിയില്‍നിന്ന് മിഷന്‍ കേന്ദ്രമായ പാച്ച്മാര്‍ഹിയിലേക്കുള്ള യാത്രാമധ്യേ ഷോബാപുരില്‍ വച്ച് ഫാ.തോമസ് സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ചായിരുന്നു അപകടം. അപകടത്തില്‍ ബന്ധുവായ ഫാ.ലിബിന്‍ തോമസിനും പരിക്കേറ്റിരുന്നു. ഇന്നലെ വൈകുന്നേരം ഭോപ്പാലിലെ നര്‍മദ ആശുപത്രിയില്‍വെച്ചു ഫാ. തോമസ് മരിക്കുകയായിരിന്നു. സംസ്‌കാരം 20 ന് ഇന്‍ഡോര്‍ എ​സ്‌​വി​ഡി പ്രൊവിന്‍ഷ്യല്‍ ഹൗസ് സെമിത്തേരിയില്‍ നടക്കും.
Image: /content_image/India/India-2019-01-18-04:22:42.jpg
Keywords: അപകട
Content: 9500
Category: 1
Sub Category:
Heading: മാർപാപ്പയുടെ യുഎഇ സന്ദർശനത്തോടനുബന്ധിച്ചുളള പുസ്തകം പുറത്തിറങ്ങി
Content: അബുദാബി: ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനത്തോടനുബന്ധിച്ചുളള പ്രത്യേക പുസ്തകം പുറത്തിറങ്ങി. 'മീറ്റ് പോപ്പ് ഫ്രാൻസിസ് ഇൻ ദി യുഎഇ' എന്നു പേരു നല്‍കിയിരിക്കുന്ന പുസ്തകം ദക്ഷിണ അറേബ്യയുടെ അപ്പസ്തോലിക വികാരിയായ ബിഷപ്പ് പോൾ ഹിൻഡറാണ് പ്രകാശനം ചെയ്തത്. ഫ്രാൻസിസ് പാപ്പയുടെ വരവിനായി കാത്തിരിക്കുന്ന കുട്ടികളെ പ്രധാനമായും ലക്ഷ്യം വച്ചുള്ളതാണ് പുതിയ പുസ്തകം. പാപ്പയെ കാണാനും, ഫെബ്രുവരി അഞ്ചാം തീയതി സൈദ് സ്പോർട്സ് സിറ്റിയിൽ പാപ്പ അർപ്പിക്കുന്ന വിശുദ്ധ ബലിയിൽ പങ്കെടുക്കാനുമായി ആകാംക്ഷയോടെയാണ് കുട്ടികൾ കാത്തിരിക്കുന്നത്. ഏതാനും കുട്ടികളെ തങ്ങൾ പുസ്തകം കാണിച്ചുവെന്നും ഫുട്ബോളിനെയും മറ്റും പാപ്പ സ്നേഹിച്ചിരുന്നു എന്നും പറഞ്ഞപ്പോൾ അവർക്ക് വലിയ ആകാംക്ഷയാണ് ഉണ്ടായതെന്നു ബിഷപ്പ് പോൾ ഹിൻഡറിന്റെ സെക്രട്ടറിയായ ഫാ. ഗൺഡോൾഫ് വൈൽഡ് പറഞ്ഞു. ഇരുപത്തയ്യായിരത്തോളം കുട്ടികളാണ് യുഎഇയിലെ വിവിധ ദേവാലയങ്ങളിൽ അവധി ദിവസങ്ങളിൽ വേദപാഠ ക്ലാസ്സുകളിൽ എത്തുന്നത്. പുതിയ പുസ്തകത്തിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇനിവരുന്ന ഞായറാഴ്ചകളിൽ അധ്യാപകർ ക്ലാസുകൾ നയിക്കുക. ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിന് പ്രാധാന്യത്തെപ്പറ്റിയും അറേബ്യയിലെ സഭയ്ക്കു ഇതു നല്‍കാന്‍ പോകുന്ന ആത്മീയ അനുഗ്രഹങ്ങളെ പറ്റിയും അധ്യാപകർ കുട്ടികളോട് വിശദീകരിക്കും. വേദപാഠ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പുസ്തകം സൗജന്യമായാണ് നല്‍കുക. ഇടവകകളിലെ മറ്റു വിശ്വാസികൾക്കും വളരെ കുറഞ്ഞ തുകയ്ക്ക് പുസ്തകം വാങ്ങാൻ സാധിക്കുമെന്ന് ഫാ. ഗൺഡോൾഫ് വൈൽഡ് പറഞ്ഞു. ഇതുവരെ പുസ്തകത്തിന്റെ അമ്പതിനായിരത്തോളം കോപ്പികളാണ് അച്ചടിക്കപ്പെട്ടത്. ഫെബ്രുവരി 3 മുതൽ 5 വരെയാണ് അറേബ്യന്‍ മണ്ണിലെ ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രപരമായ സന്ദർശനം നടക്കുക.
Image: /content_image/News/News-2019-01-18-04:43:16.jpg
Keywords: യു‌എ‌ഇ, അറബ
Content: 9501
Category: 13
Sub Category:
Heading: ഈശോയെ അടുത്തറിയാന്‍ അമേരിക്കന്‍ സ്കൂളില്‍ 'ദിവ്യകാരുണ്യ ആരാധന ക്ലബ്'
Content: സൗത്ത് ബെന്‍ഡ്: സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ ക്ലബ്ബുകള്‍ സ്ഥാപിക്കുന്നതില്‍ പുതുമയൊന്നുമില്ലെങ്കിലും, ഇന്ത്യാനയിലെ സെന്റ്‌ ജോസഫ് ഗ്രേഡ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി രൂപീകരിച്ച ക്ലബാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കായി ദിവ്യകാരുണ്യ ആരാധനാ ക്ലബാണ് സ്കൂളില്‍ രൂപീകരിച്ചിരിക്കുന്നത്. ദിവ്യകാരുണ്യ ആരാധനക്കായി സമയം കണ്ടെത്തുന്നതിനും, ദിവ്യകാരുണ്യ ഈശോയ്ക്കു മുന്നില്‍ തങ്ങളുടെ സമയം എപ്രകാരം വിനിയോഗിക്കണമെന്നും കുട്ടികളെ പഠിപ്പിക്കുവാനും, ക്രിസ്തുവുമായുള്ള കുട്ടികളുടെ ബന്ധം ദൃഡപ്പെടുത്തുന്നതിനുമായാണ് ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്. വരുന്ന ജനുവരി 31-നാണ് ക്ലബ്ബ് പ്രവര്‍ത്തനമാരംഭിക്കുക. ആഴ്ചയിലൊരിക്കലായിരിക്കും ക്ലബ്ബിന്റെ കൂട്ടായ്മ. ദിവ്യകാരുണ്യത്തോടുള്ള വണക്കം, എപ്രകാരം ആരാധനയില്‍ പങ്കുചേരണം, ദിവ്യകാരുണ്യ ആരാധനയുടെ ചരിത്രം, ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ലഘു ക്ലാസ്സുകള്‍ക്ക് ശേഷം, ചാപ്പലില്‍ സ്തുതിഗീതങ്ങളുടെ അകമ്പടിയോടെ ഒരു മണിക്കൂറോളം ആരാധനയും നടത്തും. ഭക്തിസാന്ദ്രമായ ജപമാലയും, വിശുദ്ധ ലിഖിതങ്ങളെക്കുറിച്ചും, സുവിശേഷങ്ങളെക്കുറിച്ചുമുള്ള വിചിന്തനങ്ങളും ആരാധനയുടെ ഭാഗമായുണ്ടാകും. സെന്റ്‌ ജോസഫ് ഗ്രേഡ് സ്കൂളിലെ സെക്കന്‍ഡ് ഗ്രേഡ് ടീച്ചറായ കാതറിന്‍ സോപെര്‍ ആണ് ക്ലബ്ബ് രൂപീകരണത്തിന് മുന്‍കൈ എടുത്തത്. യേശുവുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിനുള്ള അടങ്ങാത്ത ആഗ്രഹം കുട്ടികളുടെ ഉള്ളിലുണ്ടെന്നും, അതിനായി അവരെ ഒരുക്കുകയും, നിശബ്ദതയില്‍ ധ്യാനിക്കുവാനും, പ്രാര്‍ത്ഥിക്കുവാനും അവര്‍ക്ക് അവസരം നല്‍കുകയുമാണ്‌ ക്ലബ്ബിന്റെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദിവ്യകാരുണ്യത്തിന് മുന്നില്‍ ചിലവഴിക്കുവാന്‍ അല്‍പ്പനേരം ലഭിക്കുന്നതോര്‍ത്ത് കുട്ടികള്‍ ആവേശഭരിതരാണെന്ന് സോപെര്‍ പറഞ്ഞു. ഇരുപതിലധികം കുട്ടികള്‍ ഇതുവരെ ക്ലബ്ബില്‍ ചേര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യാനയിലെ സെന്റ്‌ ജോസഫ് ഗ്രേഡ് സ്കൂള്‍ കാണിച്ചു തന്ന മഹത്തായ മാതൃക ലോകമെങ്ങുമുള്ള കത്തോലിക്ക സ്കൂളുകള്‍ മാതൃകയാക്കണമെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.
Image: /content_image/News/News-2019-01-18-08:44:15.jpg
Keywords: ദിവ്യകാരുണ്യ
Content: 9502
Category: 1
Sub Category:
Heading: ആഗോള യുവജന സംഗമത്തിനായി കൊറിയൻ സംഘം പനാമയ്ക്കരികെ
Content: കാർട്ടാഗോ: ലോക യുവജന സംഗമത്തിന് ദിവസങ്ങള്‍ ശേഷിക്കെ ദക്ഷിണ കൊറിയയിൽ നിന്നും ആദ്യ സംഘം അമേരിക്കയിലെത്തി. സിയോൾ അതിരൂപത സഹായമെത്രാൻ മോൺ.പിയട്രോ ചുങ്ങ് സൂൺ- ടേക്കിന്റെ നേതൃത്വത്തിൽ നാൽപത്തിയൊന്ന് യുവജനങ്ങളടങ്ങുന്ന ടീമാണ് കോസ്റ്റ റിക്കായിലെ കാർട്ടാഗോയിൽ എത്തിയിരിക്കുന്നത്. പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്റെ മദ്ധ്യസ്ഥതയിലുള്ള ഇടവക ദേവാലയമാണ് കൊറിയൻ സംഘത്തിന് ആതിഥ്യമേകിയത്. പരമ്പരാഗത നൃത്തവും ഗാനങ്ങളും കോർത്തിണക്കിയാണ് അതിഥികളെ സെന്‍റ് സ്റ്റീഫൻ ഇടവകാംഗങ്ങൾ സ്വീകരിച്ചത്. കൊറിയൻ രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപവും നൂറ്റി മൂന്ന് കൊറിയൻ രക്തസാക്ഷികളെ പ്രതിനിധാനം ചെയ്യുന്ന പെയ്ൻറിങ്ങും നന്ദിസൂചകമായി ഇടവകയ്ക്ക് യുവജന സംഘം സമ്മാനിച്ചു. സംഗമത്തിനു ഒരുക്കമായി ഈ മാസം ഇരുപത് വരെ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും പ്രാദേശിക സ്ഥലങ്ങൾ സന്ദർശിക്കുവാനുമാണ് യുവജനങ്ങളുടെ പദ്ധതി. തുടർന്ന് ഇരുപതിന് അവർ ആഗോള യുവജന സംഗമം നടക്കുന്ന പനാമയിലേക്ക് യാത്ര തിരിക്കും. മാര്‍പാപ്പയുടെ സാന്നിധ്യം കൊണ്ട് ധന്യമാകുന്ന യുവജന സംഗമം ജനുവരി 23 മുതൽ 28 വരെയാണ് സംഘടിപ്പിക്കുന്നത്. ഉത്തര ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള ഭിന്നതയ്ക്ക് അയവു വന്നതിനു ശേഷം നടക്കുന്ന യുവജന സംഗമമായതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് കൊറിയന്‍ യുവാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുന്നത്. 2014-ലെ കൊറിയൻ സന്ദർശനത്തിനു ശേഷം തലസ്ഥാന നഗരികളായ സിയോളിന്റെയും പ്യോങ്ഗ്യാങ്ങിന്റെയും അനുരഞ്ജനത്തിനായി പാപ്പ നിരന്തരം ശബ്ദമുയര്‍ത്തിയിരിന്നു. ഇന്നലെ കൊറിയൻ പ്രതിനിധികളുമായി വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയിലും ഇരുകൊറിയകളും തമ്മിൽ ബന്ധം ശക്തിപ്പെടുത്തണമെന്ന ആവശ്യം പാപ്പ ഉന്നയിച്ചു.
Image: /content_image/News/News-2019-01-18-09:18:11.jpg
Keywords: കൊറിയ
Content: 9503
Category: 1
Sub Category:
Heading: ‘നിങ്ങള്‍ ഒറ്റക്കല്ല, നിങ്ങളെ മറന്നിട്ടില്ല’: ധൈര്യം പകര്‍ന്ന് ഹോളി ലാന്‍ഡ് മെത്രാന്‍ സംഘം
Content: ജെറുസലേം: “ക്രിസ്ത്യന്‍സ് ഇന്‍ ഇസ്രായേല്‍: വെല്ലുവിളികളും അവസരങ്ങളും” എന്ന പ്രമേയത്തിന്‍ കീഴില്‍ ഇസ്രായേലിലേയും, പലസ്തീനിലേയും ക്രൈസ്തവര്‍ക്കു പിന്തുണയുമായി ‘ഹോളി ലാന്‍ഡ് കോര്‍ഡിനേഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള മെത്രാന്‍ സംഘത്തിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക വിശുദ്ധ നാട് സന്ദര്‍ശനത്തിന് പരിസമാപ്തി. ‘നിങ്ങള്‍ ഒറ്റക്കല്ല, നിങ്ങളെ മറന്നിട്ടില്ല’ എന്ന് ഇസ്രായേലിലേയും, പാലസ്തീനിലേയും ക്രൈസ്തവരെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഇരുപതു വര്‍ഷമായി ഹോളി ലാന്‍ഡ് കോ-ഓര്‍ഡിനേഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ മെത്രാന്‍ സംഘം വിശുദ്ധ നാട് സന്ദര്‍ശിച്ചു വരുന്നുണ്ട്. ജനുവരി 11 മുതല്‍ 17 വരെയാണ് ഇത്തവണത്തെ സന്ദര്‍ശനം നടന്നത്. വിശുദ്ധ നാട്ടിലെ ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുവാനാണ് തങ്ങള്‍ ഇവിടെ വന്നിരിക്കുന്നതെന്ന് ഹോളി ലാന്‍ഡ് കോ-ഓര്‍ഡിനേഷന്‍ ഗ്രൂപ്പിന്റെ ചെയര്‍മാനായ ബിഷപ്പ് ഡെക്ക്ലാന്‍ ലാന്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിശുദ്ധ നാട്ടില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും, രാഷ്ട്രീയമായ പ്രശ്നങ്ങള്‍ക്ക് പുറമേ, അറബ്-ക്രിസ്ത്യന്‍- യഹൂദ സമുദായങ്ങള്‍ക്കിടയിലെ പരസ്പര വിശ്വാസമില്ലായ്മയും ഒരു വലിയ വെല്ലുവിളിയാണെന്നും, 60 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 86 ശതമാനമായിരുന്ന വിശുദ്ധ നാട്ടിലെ ക്രിസ്ത്യന്‍ ജനസംഖ്യ ഇപ്പോള്‍ 12 ശതമാനമായി ചുരുങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും, ക്രിസ്ത്യന്‍ സ്കൂള്‍ ആശുപത്രി സന്ദര്‍ശനവും പരിപാടിയുടെ ഭാഗമായിട്ടുണ്ടായിരുന്നു. പ്രധാനമായും ഹായിഫാ നഗരത്തെ കേന്ദ്രീകരിച്ചായിരുന്നു ഈ വര്‍ഷത്തെ സന്ദര്‍ശന പരിപാടി നടന്നത്. വിശുദ്ധ നാട്ടിലെത്തിയ മെത്രാന്‍ സംഘം സന്ദര്‍ശനത്തിന്റെ ഭാഗമായി സബാബ്ദേയിലെ ചര്‍ച്ച് ഓഫ് വിസിറ്റേഷന്‍ ഇടവകയിലെ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തി. തിരുപ്പിറവി ദേവാലയത്തിലെ വിശുദ്ധ ജെറോമിന്റെ ഗുഹയില്‍വെച്ചാണ് വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നത്.
Image: /content_image/News/News-2019-01-18-10:59:51.jpg
Keywords: വിശുദ്ധ നാട
Content: 9504
Category: 1
Sub Category:
Heading: സുപ്രധാന തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളുമായി സീറോ മലബാര്‍ സിനഡിന് സമാപനം
Content: കൊച്ചി: സുപ്രധാന തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളുമായി കഴിഞ്ഞ രണ്ടാഴ്ചയായി കാക്കനാട് മൗണ്ട്‌ സെന്‍റ് തോമസില്‍ നടന്നുവന്ന സീറോ മലബാര്‍ മെത്രാന്‍ സിനഡിന് സമാപനം. സിനഡിന്റെ വിശദാശംങ്ങളും തീരുമാനങ്ങളും വ്യക്തമാക്കിക്കൊണ്ട് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സമകാലികസംഭവങ്ങളുമായി ബന്ധപ്പെട്ട് സഭയിലുണ്ടായ അച്ചടക്കരാഹിത്യങ്ങള്‍ പരിഹരിക്കുന്നതിനായി സിനഡ് വ്യക്തമായ മാര്‍ഗ്ഗരേഖ രൂപപ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കുലറിന്റെ പ്രാരംഭ ഭാഗത്ത് സൂചിപ്പിക്കുന്നുണ്ട്. സഭയുടെയും സഭാതലവന്റെയും പേരില്‍ സംസാരിക്കാനും മാധ്യമങ്ങളില്‍ അവരുടെ ഔദ്യോഗിക വക്താക്കളാകാനും സഭാകേന്ദ്രത്തില്‍ നിന്ന് നിയോഗിക്കുന്നവരല്ലാതെ മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ലായെന്നും ചാനല്‍ചര്‍ച്ചകളില്‍ സ്വന്തം നിലയില്‍ പങ്കെടുക്കുന്ന വ്യക്തികളെ സഭയുടെ പ്രതിനിധികളായി തെറ്റിദ്ധരിപ്പിക്കുംവിധം വിശേഷിപ്പിക്കന്ന പ്രവണത പ്രതിഷേധാര്‍ഹമാണെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. #{red->none->b-> സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം: ‍}# സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും തന്റെ അജപാലനശുശ്രൂഷയ്ക്ക് ഏല്‍പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്. ഈശോയില്‍ ഏറ്റവും സ്‌നേഹമുള്ള സഹോദരീ-സഹോദരന്മാരേ, സീറോ മലബാര്‍ സഭയുടെ 27-ാമത് സിനഡ് ജനുവരി 7-മുതല്‍ 18 വരെയുള്ള തീയതികളില്‍ സഭയുടെ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ നടന്ന വിവരം നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. സിനഡിന്റെ വിജയത്തിനായി ഏറെ പരിത്യാഗങ്ങള്‍ അനുഷ്ഠിച്ച് പ്രാര്‍ത്ഥിച്ച എല്ലാ വിശ്വാസികളെയും ഞാന്‍ നന്ദിയോടെ ഓര്‍ത്ത് ദൈവതിരുമുമ്പില്‍ സമര്‍പ്പിക്കുന്നു. സിനഡില്‍ പങ്കെടുത്ത അമ്പത്തിയഞ്ച് പിതാക്കന്മാരും പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനും ജ്ഞാനത്തിനുമായി സിനഡിനിടയില്‍ ഉപവസിച്ച് പ്രാര്‍ത്ഥിച്ചു. സഭാകാര്യാലയമായ മൗണ്ട് സെന്റ് തോമസിലെ നിത്യാരാധനയില്‍ ഈ ദിവസങ്ങളില്‍ അഭിവന്ദ്യ പിതാക്കന്മാരോടൊപ്പം സിനഡിന്റെ വിജയത്തിനായി മദ്ധ്യസ്ഥപ്രാര്‍ത്ഥന നടത്തിയ എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു. നമ്മുടെ സഭയെ സംബന്ധിക്കുന്ന ഒട്ടേറെ മേഖലകളില്‍ ക്രിയാത്മകമായ തീരുമാനങ്ങളും നടപടികളും ഈ സിനഡിലെ കൂട്ടായ ചര്‍ച്ചകളിലൂടെ രൂപപ്പെട്ടിട്ടുണ്ട്. മാറുന്ന കാലഘട്ടത്തിലെ സെമിനാരി പരിശീലനം, നമ്മുടെ കുര്‍ബാനക്രമം, അല്‍മായ പങ്കാളിത്തം, പ്രേഷിതാഭിമുഖ്യം, കാര്‍ഷികമേഖല, യുവജനങ്ങള്‍, തുടങ്ങിയ മേഖലകളില്‍ ആഴമേറിയ ചര്‍ച്ചകളും വിചിന്തനങ്ങളും സിനഡില്‍ നടക്കു കയുണ്ടായി. ഇവയെ സംബന്ധിച്ചെടുത്ത കൂട്ടായ തീരുമാനങ്ങളുടെ വിശദാംശങ്ങള്‍ നിങ്ങളെ ക്രമേണ അറിയിക്കുന്നതാണ്. സിനഡിന്റെ ചില സുപ്രധാന തീരുമാനങ്ങള്‍ നിങ്ങളെ അറിയിക്കണമെന്ന് സിനഡു പിതാക്കന്മാര്‍ ഏകമനസ്സോടെ അഭ്യര്‍ത്ഥിച്ചതിനാലാണ് ഈ സര്‍ക്കുലര്‍ ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്. എറണാകുളം – അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കുവാനും പരിഹരിക്കുവാനും പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ നിയോഗിച്ച അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്റര്‍ ആയ അഭിവന്ദ്യ മാര്‍ ജേക്കബ് മനത്തോടത്ത് പിതാവ് പ്രസ്തുത വിഷയത്തില്‍ സ്വീകരിച്ച നിലപാടുകള്‍ക്കും നടപടികള്‍ക്കും സിനഡ് പൂര്‍ണ്ണപിന്തുണ അറിയിച്ചു. എറണാകുളം – അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് അതിരൂപതയിലെ മെത്രാന്മാരായ ഞങ്ങള്‍ നാലുപേരും ഈ ദിവസങ്ങളില്‍ ഒരുമിച്ചിരുന്ന് വിശദമായ ചര്‍ച്ച നടത്തുകയും പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വം തേടുകയും ചെയ്തു. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ വസ്തുതകളുടെ നിജസ്ഥിതി വ്യക്തമാകും. പ്രസ്തുത റിപ്പോര്‍ട്ട് റോമിലെ പൗരസ്ത്യ സഭകള്‍ക്കുള്ള കാര്യാലയത്തിലാണ് അപ്പസ്‌തോലിക് അഡ്മിനിസ്ട്രേറ്റര്‍ സമര്‍പ്പിക്കേണ്ടത്. അവിടെനിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാ പ്രശ്‌നങ്ങളും പൂര്‍ണ്ണമായും പരിഹരിക്കാനാവുമൊണ് പ്രതീക്ഷിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട പരസ്യപ്രസ്താവനകളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങളിലൂടെ ദുഷ്പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെും സിനഡ് നിര്‍ദ്ദേശിക്കുന്നു. എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് സീറോ മലബാര്‍ സഭയിലുള്ള ശ്രേഷ്ഠമായ പദവി സിനഡ് പ്രത്യേകം അനുസ്മരിച്ചു. അതിരൂപതയുടെ കൂട്ടായ്മയ്ക്കും പദവിക്കും ഹാനികരമായ തീരുമാനങ്ങള്‍ സിനഡിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ ദുരുദ്ദേശപരവും അടിസ്ഥാനരഹിതവുമാണെ് സിനഡ് അറിയിക്കുന്നു. സഭയിലെ ബഹുഭൂരിപക്ഷം വൈദികരും സന്യസ്തരും തികഞ്ഞ അച്ചടക്കത്തോടെ വ്രതങ്ങള്‍ പാലിച്ച് ജീവിക്കുന്നുവെന്നതാണ് സഭയുടെ കരുത്ത്. എന്നാല്‍ സമകാലികസംഭവങ്ങളുമായി ബന്ധപ്പെട്ട് സഭയിലുണ്ടായ ചില അച്ചടക്കരാഹിത്യങ്ങള്‍ പരിഹരിക്കണമെന്ന് സിനഡ് വിലയിരുത്തി. ഇതിനായി സിനഡ് വ്യക്തമായ മാര്‍ഗ്ഗരേഖ രൂപപ്പെടുത്തിയിട്ടുണ്ട്. വി. പൗലോസ് അപ്പസ്‌തോലന്‍ സൂചിപ്പിക്കുന്നു, അരാജകത്വത്തിന്റെ അരൂപി (2 തെസ. 2:7) നമ്മുടെ സഭയില്‍ വളരാതിരിക്കുവാന്‍ സഭയൊന്നാകെ പരിശ്രമിക്കേണ്ടതുണ്ട്. സമീപകാലത്ത് ഏതാനും ചില വൈദികരും സന്യസ്തരും ഉള്‍പ്പെട്ട പരസ്യപ്രതിഷേധങ്ങളും സമരങ്ങളും അച്ചടക്കത്തിന്റെ സകലസീമകളും ലംഘിച്ചതായി സിനഡ് വിലയിരുത്തി. ചില വൈദികരും സന്യസ്തരുമെങ്കിലും സഭാവിരുദ്ധ ഗ്രൂപ്പുകളുടെ കൈകളിലെ പാവകളായോ സജീവ സഹകാരികളായോ മാറുന്നതായും സിനഡ് സംശയം രേഖപ്പെടുത്തി. സഭയിലെ അച്ചടക്കം പുനഃസ്ഥാപിക്കാന്‍ സിനഡ് താഴെപ്പറയുന്ന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 1. സഭയില്‍ ഗുരുതരമായ അച്ചടക്കലംഘനം നടത്തുന്ന വ്യക്തികള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കണമെന്നും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ മാതൃകാപരമായ ശിക്ഷണനടപടി നിയമാനുസൃതം സ്വീകരിക്കണമെന്നും സിനഡ് ബന്ധപ്പെട്ട രൂപതാധ്യക്ഷന്മാര്‍ക്കും സന്യാസ സമൂഹാധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി. അച്ചടക്കനടപടികളെ സഭാവിരുദ്ധ ഗ്രൂപ്പുകളുടെയും മാധ്യമങ്ങളുടെയും പിന്തുണയോടെ പ്രതിരോധിക്കാനുള്ള സമീപകാലപ്രവണത അംഗീകരിക്കാനാവില്ല. 2. സഭയെയും സഭാദ്ധ്യക്ഷന്മാരെയും വൈദിക-സമര്‍പ്പിത ജീവിതത്തെയും കൂദാശകളെയും അധിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെ അനുദിനമെന്നോണം വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്ന ഓണ്‍ലൈന്‍ പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്കെതിരെയും സഭാവിരുദ്ധമായ ചില നാമമാത്ര സംഘടനകള്‍ക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കുവാന്‍ സിനഡ് തീരുമാനിച്ചിട്ടുണ്ട്. സഭ നിയോഗിക്കുന്ന ഔദ്യോഗിക വക്താക്കളോ, മീഡിയ കമ്മീഷനോ വഴിയല്ലാതെ വരുന്ന സഭാസംബന്ധമായ വാര്‍ത്തകള്‍ സഭയുടെ ഔദ്യോഗിക നിലപാടുകളാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. 3. ചാനല്‍ ചര്‍ച്ചകളിലും അഭിമുഖങ്ങളിലും വൈദികരും സന്യസ്തരും രൂപതാധ്യക്ഷന്റെയോ മേജര്‍ സുപ്പീരിയറുടെയോ അനുമതിയോടെ മാത്രമേ ഇനിമേല്‍ പങ്കെടുക്കാന്‍ പാടുള്ളൂ. സഭയുടെയും സഭാതലവന്റെയും പേരില്‍ സംസാരിക്കാനും മാധ്യമങ്ങളില്‍ അവരുടെ ഔദ്യോഗിക വക്താക്കളാകാനും സഭാകേന്ദ്രത്തില്‍ നിന്ന് നിയോഗിക്കുന്നവരല്ലാതെ മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന വിവരം ഇത്തരുണത്തില്‍ നിങ്ങളെ അറിയിക്കട്ടെ. ചാനല്‍ചര്‍ച്ചകളില്‍ സ്വന്തം നിലയില്‍ പങ്കെടുക്കുന്ന വ്യക്തികളെ സഭയുടെ പ്രതിനിധികളായി തെറ്റിദ്ധരിപ്പിക്കുംവിധം വിശേഷിപ്പിക്കന്ന പ്രവണത പ്രതിഷേധാര്‍ഹമാണ്. മാധ്യമസംബന്ധമായ കാര്യങ്ങള്‍ ഏകീകരിച്ച് നടപ്പിലാക്കാന്‍ സിനഡ് ഒരു മീഡിയ കമ്മീഷ നെയും നിയമിച്ചിട്ടുണ്ട്. 4. പൊതുസമരങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും ഇറങ്ങിപ്പുറപ്പെടുന്ന വൈദികരും സന്യസ്തരും ഇവയെ സംബന്ധിച്ചുള്ള കാനോനിക നിയമങ്ങള്‍ പാലിക്കുവാന്‍ കടപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തില്‍ വരുത്തുന്ന വീഴ്ച അച്ചടക്കലംഘനമായി പരിഗണിക്കപ്പെടും. വൈദികരായോ സന്യസ്തരായോ തുടരുന്ന കാലത്തോളം അവര്‍ സഭയുടെ കാനോനികനിയമങ്ങളും അച്ചടക്കവും നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. 5. സഭയിലെ ഏതെങ്കിലും ആശയത്തിന്റെ പേരിലോ വ്യക്തിയുടെ പേരിലോ വിഭാഗീയത സൃഷ്ടിക്കുകയും ചേരിതിരിഞ്ഞ് ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന പ്രവണത മിശിഹായുടെ ശരീരമായ സഭയെ മുറിപ്പെടുത്തുന്നതാണ്. ഇത്തരം പ്രവണതകളെ ഗുരുതരമായ അച്ചടക്കലംഘനമായി കരുതി കര്‍ശന നടപടികള്‍ സ്വീകരിക്കാനും സിനഡ് തീരുമാനിച്ചു. 6. സഭാതനയര്‍ കാലാകാലങ്ങളില്‍ അദ്ധ്വാനിച്ചുണ്ടാക്കിയ സഭയുടെ വസ്തുവകകളും സ്ഥാപനങ്ങളും സര്‍ക്കാരിനെ ഏല്‍പിക്കണമെന്ന് വാദിക്കുന്ന സംഘടനകളെയും സഭയിലെ സുതാര്യതയ്ക്കു വേണ്ടി എന്ന വ്യാജേന സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെയും സിനഡ് പൂര്‍ണ്ണമായും തള്ളിക്കളയന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സഭയില്‍ വിഭാഗീയത വളര്‍ത്തുന്നതും സഭാഗാത്രത്തില്‍ ആഴമായ മുറിവേല്‍പിക്കുന്നതുമായതിനാല്‍ ഇത്തരം സംഘടനകളുമായി സഭാവിശ്വാസികള്‍ യാതൊരു വിധത്തിലും സഹകരിക്കരുതെന്നും സിനഡ് ആഹ്വാനം ചെയ്യുന്നു. വ്യക്തിപരമായ കാരണങ്ങളാലോ തെറ്റിദ്ധരിപ്പിക്കപ്പെട്ടോ ചുരുക്കം ചില വ്യക്തികള്‍ സ്വന്തം നിലയില്‍ രൂപികരിക്കുന്ന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും സഭയുടെ ഔദ്യോഗികസംഘടനയും പ്രസ്ഥാനവുമാണെന്ന് തോന്നിപ്പിക്കുന്ന പേരുകള്‍ നല്‍കി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സഭാവിരുദ്ധപ്രവര്‍ത്തനം നടത്തുന്ന വ്യക്തികളെ സഭാമക്കള്‍ തിരിച്ചറിയുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുകയും വേണം. തിരുസഭ ഈശോമിശിഹായുടെ ശരീരമാകയാല്‍ സഭയുടെ കൂട്ടായ്മക്കു വേണ്ടി പരിശ്രമിക്കാന്‍ നമുക്കെല്ലാവര്‍ക്കും കടമയുണ്ടെന്ന് ഓര്‍മ്മിക്കണം. സഭയിലെ ഐക്യത്തിനായി നിങ്ങള്‍ എല്ലാവരും തുടര്‍ന്നും പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. സഭയുടെ കെട്ടുറപ്പിന് അത്യന്താപേക്ഷിതമായ അച്ചടക്കം നിലനിറുത്താന്‍ സിനഡ് കൈക്കൊണ്ട ഈ തീരുമാനങ്ങള്‍ എല്ലാ സഭാവിശ്വാസികളും തുറന്ന മനസ്സോടെ സ്വീകരിച്ച് നടപ്പിലാക്കണമെന്ന് സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. കൂട്ടായ്മയുടെ അരൂപിയായ പരിശുദ്ധാത്മാവ് നമ്മെ നേര്‍വഴിക്ക് നയിക്കട്ടെ. തിരുസഭയുടെ അമ്മയായ പരിശുദ്ധ കന്യാമറിയത്തിന്റെയും നമ്മുടെ പിതാവായ മാര്‍ത്തോമാ ശ്ലീഹായുടെയും നമ്മുടെ സഭയിലെ വിശുദ്ധരു ടെയും വാഴ്ത്തപ്പെട്ടവരുടെയും മാദ്ധ്യസ്ഥ്യം നമ്മെ സഹായിക്കട്ടെ. മിശിഹായില്‍ സ്‌നേഹപൂര്‍വ്വം, കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി (സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ്)
Image: /content_image/India/India-2019-01-18-12:28:41.jpg
Keywords: സീറോ മലബാര്‍