Contents

Displaying 9201-9210 of 25173 results.
Content: 9515
Category: 1
Sub Category:
Heading: പ്രോലൈഫ് റാലിയില്‍ പങ്കെടുക്കുവാന്‍ അറുപത്തിയേഴുകാരന്‍ നടന്നത് 2,800 മൈല്‍
Content: വാഷിംഗ്‌ടണ്‍ ഡി.സി: ലോകത്തെ ഏറ്റവും വലിയ പ്രോലൈഫ് പ്രകടനമായ മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ പങ്കെടുക്കുവാന്‍ ആയിരങ്ങള്‍ ബസ്സിലും, ട്രെയിനിലും, വിമാനത്തിലുമായായി എത്തിയപ്പോള്‍ അബോര്‍ഷനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കുവാന്‍ 2800 മൈലുകളോളം നടന്ന അറുപത്തിയേഴുകാരന്‍ കൗതുകമുണര്‍ത്തുന്നു. 6 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പങ്കെടുത്ത ഒരു മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ വെച്ചെടുത്ത പ്രതിജ്ഞ നിറവേറ്റുവാനാണ് ജോണ്‍ മൂര്‍ എന്ന വയോധികന്‍ ഇത്രയും ദൂരം നടന്നത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലെ ദിവ്യകാരുണ്യ ഞായര്‍ ദിനത്തില്‍ സാന്‍ ഫ്രാന്‍സിസ്കോയില്‍ നിന്നുമാണ് ജോണ്‍ തന്റെ തീര്‍ത്ഥ യാത്ര ആരംഭിച്ചത്. 8 മാസങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ വെള്ളിയാഴ്ച വാഷിംഗ്‌ടണ്‍ ഡി.സിയിലെ നാഷണല്‍ മാളിലാണ് അത് അവാസാനിച്ചത്. ജോണിന്റെ മകള്‍ ലോറയും ഒരു വാഹനത്തില്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. നെവാഡ, ഊത്ത, വ്യോമിംഗ്, നെബ്രാസ്ക, ഇയോവ, ഇല്ലിനോയിസ്‌ തുടങ്ങിയവ താണ്ടിയാണ് ജോണ്‍ വാഷിംഗ്‌ടണില്‍ എത്തിയത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ “വിശ്വാസവുമായി ബന്ധപ്പെട്ട ഒരു നടത്തമാണി”തെന്ന്‍ ജോണ്‍ പറഞ്ഞു. പേരിനോ പ്രശസ്തിക്കോ വേണ്ടിയല്ല താന്‍ന്‍ നടക്കുന്നത്. ദൈവത്തിന്റെ മുന്നില്‍ എളിയവനായിരിക്കുവാനും, യേശുവിന്റെ സാക്ഷിയായിരിക്കുവാനും, മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനുമായിട്ടാണ് താന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് നടക്കുന്നതെന്ന്‍ അദ്ദേഹം തുറന്നു പറഞ്ഞു. രണ്ടു കുരിശുകളും പിടിച്ചുകൊണ്ടായിരുന്നു ജോണിന്റെ യാത്ര. ഒന്ന്‍ മാര്‍ച്ച് ഫോര്‍ ലൈഫിനും, മറ്റൊന്ന് നൈറ്റ്സ് ഓഫ് കൊളംബസ്സിനും സമ്മാനിക്കാനുമാണ് അദ്ദേഹത്തിന്റെ പദ്ധതി. താന്‍ അംഗമായിരിക്കുന്ന നൈറ്റ്സ് ഓഫ് കൊളംബസ്സിനും, മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുത്തവര്‍ക്കും, ജനിക്കുവാനിരിക്കുന്ന ശിശുക്കള്‍ക്കും, ദൈവത്തിനും താന്‍ നല്‍കിയ വാക്ക് ഇതോടുകൂടി പൂര്‍ത്തിയായെന്ന് ജോണ്‍ പറഞ്ഞു. താന്‍ നടന്ന ഓരോ മൈലിലും ശരാശരി 2,200 കാലടിവെച്ചുവെന്നും, അങ്ങിനെനോക്കുമ്പോള്‍ മൊത്തം 61 ലക്ഷം അടികള്‍ താന്‍ വെച്ചുവെന്നും, താന്‍ വെച്ച ഓരോ അടിയുംഗര്‍ഭഛിദ്രത്തിലൂടെ നഷ്ടപ്പെട്ട പത്ത് കുരുന്നു ജീവനുകളെയാണ് പ്രതിനിധീകരിക്കുന്നതെന്നും ജോണ്‍ പറയുന്നു. യാത്രയില്‍ സംഭാവനയായി ജോണിനും, ലോറക്കും കിട്ടുന്ന പണം നൈറ്റ്സ് ഓഫ് കൊളംബസ്സിന്റെ അള്‍ട്രാസൗണ്ട് സംരഭത്തിനായിട്ടാണ് ചിലവഴിക്കുക.
Image: /content_image/News/News-2019-01-19-19:34:37.jpg
Keywords: പ്രോലൈഫ്
Content: 9516
Category: 1
Sub Category:
Heading: ക്രൈസ്തവ രക്തസാക്ഷി ഗ്രഹാം സ്റ്റെയിൻസിന്റെ ജീവിതകഥ ആറു ഭാഷകളിൽ
Content: ന്യൂഡൽഹി: ഒഡീഷയിലെ ആദിവാസി മേഖലകളിലെ പാവപ്പെട്ടവർക്ക് വൈദ്യ സഹായം ലഭ്യമാക്കാൻ 34 വർഷം ചിലവഴിച്ചതിന്റെ പേരിൽ ഹൈന്ദവ തീവ്രവാദികൾ കൊലപ്പെടുത്തിയ ഓസ്‌ട്രേലിയൻ മിഷ്ണറി ഗ്രഹാം സ്റ്റെയിൻസിന്റെ ജീവിതത്തിനെ ആസ്പദമാക്കി ആറു ഭാഷകളിലായി സിനിമ ഇറങ്ങുന്നു. 'വാർ പാത്ത് ബിയോണ്ട് ദ ലൈഫ്' എന്ന ഇംഗ്ലീഷ് പേരിലറിയപ്പെടുന്ന ചിത്രം 2017 ഏപ്രിൽ മാസം ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ റിലീസ് ചെയ്യപ്പെട്ടിരുന്നു. ഗ്രഹാം സ്റ്റെയിൻസ് കൊല്ലപ്പെട്ട് ഇരുപതു വർഷങ്ങൾ പൂർത്തിയാകാനിരിക്കെ ഫ്രഞ്ച്, പോർച്ചുഗീസ് ഭാഷകളിൽ ചിത്രത്തിന്റെ ഡബ്ബിങ് നടക്കുകയാണ്. 90 മിനിറ്റ് നീണ്ടുനിൽക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് നാസിക് ആസ്ഥാനമായുള്ള സിനിമാ നിർമ്മാതാവായ ഡോക്ടർ ദിലീപ് വാഗും, രോഹിണി വാഗും, സംഗീത ബാഗുലും ചേർന്നാണ്. 2017 ഡിസംബർ മാസം നടന്ന മിലാൻ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവലിൽ ഒമ്പത് അവാർഡുകളാണ് ചിത്രം നേടിയത്. ഒരുപാട് എതിർപ്പുകൾ നേരിട്ടതിനുശേഷമാണ് നിർമ്മാതാവിന് പതിനഞ്ചു വർഷമെടുത്ത് ചിത്രം പൂർത്തീകരിക്കാൻ സാധിച്ചത്. ഇന്ത്യ, അമേരിക്ക, റഷ്യയിൽ നിന്നുള്ളവരും ചിത്രത്തിൽ വേഷങ്ങൾ ചെയ്തിരുന്നു. ഗ്രഹാം സ്റ്റെയിൻസിന്റെ ജീവിതത്തെ പറ്റി ഗവേഷണം നടത്തി ചിത്രമെടുത്തതിന് ദിലീപ് വാഗിന് പിന്നീട് ജറുസലേം യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് ലഭിച്ചിരിന്നു. പാവപ്പെട്ടവർക്കും, സമൂഹത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടവർക്കുമായി സഹായം ചെയ്യാനും, അവർക്ക് പരിചരണം നൽകാനും ചിത്രം ആളുകൾക്ക് പ്രചോദനം നൽകുമെന്ന് ദിലീപ് വാഗ് പറയുന്നു. ഇതുവരെ മുന്നൂറോളം സ്കൂളുകളിലും ദേവാലയങ്ങളിലും സൗജന്യമായി ചിത്രം പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. 1999 ജനുവരി 23-ാം തീയതിയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗ്രാഹം സ്റ്റെയ്ൻസിനേയും അദ്ദേഹത്തിന്റെ ഏഴും ഒന്‍പതും വയസുള്ള മക്കളായ ഫിലിപ്പിനേയും തിമൊത്തിയേയും അഗ്നിക്കിരയാക്കിയത്. ഒഡീഷയിലെ കുഷ്ഠരോഗികള്‍ക്കിടയിലേക്ക് ശുശ്രൂഷയുമായി എത്തിയ ഗ്രഹാം സ്‌റ്റെയിന്‍സിനെയും കുടുംബത്തെയും മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചാണ് ഹൈന്ദവ തീവ്രവാദികള്‍ അവര്‍ക്കെതിരെ തിരിഞ്ഞിരിന്നത്. തീവ്രവാദികളുടെ ഉള്ളിലെ കടുത്ത പക നിഷ്‌കളങ്കരായ കുട്ടികളെ അടക്കം കൊലപ്പെടുത്തുന്നതിലേക്കു നയിച്ചു. ഗ്രഹാം സ്‌റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസും മകള്‍ എസ്ത്തറും മാത്രമാണ് കുടുംബത്തില്‍ ജീവനോടെ ശേഷിച്ചത്. തന്റെ ഭര്‍ത്താവ് തുടങ്ങിവച്ച കുഷ്ഠരോഗികളെ ശുശ്രൂഷിക്കുക എന്ന കര്‍ത്തവ്യം തുടരാനായി 2006-ല്‍ ഗ്ലാഡീസ് ഭാരതത്തില്‍ തിരിച്ചെത്തിയിരിന്നു.
Image: /content_image/News/News-2019-01-21-04:33:27.jpg
Keywords: ഗ്രഹാ
Content: 9517
Category: 18
Sub Category:
Heading: ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ 56ാമതു സെമിനാര്‍ നാളെ ആരംഭിക്കും
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ ഗവേഷണ പഠനക്രേന്ദമായ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ (എല്‍ആര്‍സി) 56ാമതു സെമിനാര്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നാളെ ആരംഭിക്കും. രാവിലെ 10ന് എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിക്കും. സീറോ മലബാര്‍ സഭയുടെ ഗവേഷണപഠനക്രേന്ദം എന്ന നിലയില്‍ വിവിധ വിഷയങ്ങളില്‍ ഉന്നതപഠനം നടത്തിയിട്ടുള്ളവര്‍ക്കും ഗവേഷണപഠനങ്ങള്‍ നടത്തുന്നവര്‍ക്കും ഒത്തുചേര്‍ന്ന് ക്രിയാത്മകവും പഠനം നടത്തുന്നതിനുള്ള സാഹചര്യമൊരുക്കുകയാണ് എല്‍ആര്‍സി സെമിനാറിന്റെ ലക്ഷ്യം. സമാപന ദിനമായ 24നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപന സന്ദേശം നല്‍കും. ബിഷപ്പുമാരായ മാര്‍ റെമിജീയൂസ് ഇഞ്ചനാനിയില്‍, മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ പ്രസംഗിക്കും. ഭാരതീയ ക്രൈസ്തവ ചരിത്രത്തിലേക്കും അപ്പസ്‌തോലിക പാരന്പര്യത്തിലേക്കും വെളിച്ചം വീശുന്ന 'തോമാശ്ലീഹായുടെ നടപടികള്‍' എന്ന കൃതിയെക്കുറിച്ചുള്ള ഗവേഷണപഠനങ്ങളാണു സെമിനാറിന്റെ ഉള്ളടക്കമെന്ന് എല്‍ആര്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. പീറ്റര്‍ കണ്ണന്പുഴ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്: 9497324768
Image: /content_image/India/India-2019-01-21-04:50:23.jpg
Keywords: സീറോ മലബാര്‍
Content: 9518
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്കായി മരണം വരിച്ച് മുസ്ലിം പോലീസ് ഉദ്യോഗസ്ഥന്‍: കുടുംബത്തിന് നന്ദി അര്‍പ്പിച്ച് ക്രൈസ്തവ ലോകം
Content: കെയ്റോ: ഈജിപ്തിൽ ക്രൈസ്തവരെ രക്ഷിക്കാൻ സ്വജീവൻ ബലികൊടുത്ത മുസ്ലിം പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് നന്ദി അറിയിച്ചു ക്രൈസ്തവരുടെ കൃതജ്ഞതാ കത്ത്. പീഡിത ക്രൈസ്തവ സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ സംഘടനയുടെ ആഹ്വാന പ്രകാരമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രൈസ്തവർ നന്ദി സൂചക കത്തിൽ ഒപ്പ് രേഖപ്പെടുത്തുന്നത്. പോലീസ് ഉദ്യോഗസ്ഥനായ മുസ്തഫ അബിദിന്റെ കുടുംബത്തിന് അയക്കുന്ന കത്തിൽ ഒപ്പിടാനാണ് സംഘടന ക്രൈസ്ത വിശ്വാസികളോട് ആവശ്യപ്പെടുന്നത്. ജനുവരി അഞ്ചാം തീയതിയാണ് ക്രൈസ്തവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന് അപകടം സംഭവിച്ചത്. കെയ്റോയിലെ, നാസർ എന്ന നഗരത്തിൽ സ്ഥിതിചെയ്യുന്ന വെർജിൻ മേരി ആൻഡ് ഫാദർ സേയ്ഫിൻ എന്ന ദേവാലയത്തിന്റെ മേൽക്കൂരയിൽ സ്ഥാപിച്ചിരുന്ന ബോംബ് നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടയിൽ ബോംബ് പൊട്ടിത്തെറിച്ചു മുസ്തഫ കൊല്ലപ്പെടുകയായിരുന്നു. മൂന്ന് പേർക്ക് സംഭവത്തിൽ പരിക്കേറ്റു. കോപ്റ്റിക് ക്രൈസ്തവരുടെ ക്രിസ്തുമസിന് തലേദിവസമാണ് സംഭവം നടന്നത്. അക്രമികളുടെ പദ്ധതി നടപ്പാക്കുകയായിരുന്നുവെങ്കിൽ കുട്ടികളും സ്ത്രീകളുമുൾപ്പെടെ അനേകം പേർക്ക് ജീവൻ നഷ്ടമാകുമായിരുന്നുവെന്ന് ഇന്റർനാഷ്ണൽ ക്രിസ്ത്യൻ കൺസേൺ വിലയിരുത്തി. പോലീസുകാരന്റെ കൃത്യ സമയത്തെ ഇടപെടൽ മൂലം ബോംബ് നിർവീര്യമായില്ലായിരുന്നുവെങ്കിൽ നൂറുകണക്കിന് ഈജിപ്തുകാരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ജീവൻ നഷ്ടമാകുമായിരുന്നുവെന്ന് സംഘടന തയാറാക്കിയ കത്തിന്റെ തുടക്കത്തിൽ പറയുന്നു. ബോംബ് സ്ക്വാഡിലെ മറ്റ് അംഗങ്ങൾക്കും സംഘടന കത്തയച്ചിട്ടുണ്ട്. സ്നേഹിതനു വേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല എന്നാണ് ബൈബിളിൽ പറയുന്നതെന്നും ആ സ്നേഹമാണ് അബിദിന്റെ ജീവിതത്തിൽ കാണാനായതെന്നും കത്തിൽ സ്മരിക്കുന്നു. പ്രശസ്തിയും, ജീവിത മാർഗ്ഗവും, ജീവൻ തന്നെയും നഷ്ടപ്പെടുത്തി ക്രിസ്ത്യാനികളെ സഹായിക്കാൻ തയ്യാറായ ആളുകളോട് നന്ദി പ്രകാശിപ്പിക്കാൻ അവസരം ലഭിക്കുന്നത് അസാധാരണമായ ഒരു കാര്യമാണെന്ന് ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ പിന്നീട് ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഈജിപ്ഷ്യൻ പ്രസിഡണ്ട് അബ്ദുൽ ഫത്താ അൽ സീസി മധ്യപൂർവ്വേഷ്യയിലെ ഏറ്റവും വലിയ കത്തീഡ്രലായ നേറ്റിവിറ്റി ഓഫ് ക്രൈസ്റ്റ് കത്തീഡ്രലിന്റെ ഉദ്ഘാടന ദിവസം അബ്ദലിന് വേണ്ടി ഏതാനും നിമിഷം മൗനം ആചരിച്ചിരുന്നു.
Image: /content_image/India/India-2019-01-21-05:23:46.jpg
Keywords: ഈജി
Content: 9519
Category: 18
Sub Category:
Heading: നെയ്യാറ്റിന്‍കര ബൈബിള്‍ കണ്‍വെന്‍ഷന് ഭക്തി നിര്‍ഭരമായ സമാപനം
Content: അമരവിള: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ നേതൃത്വത്തില്‍ അഞ്ച് ദിവസമായി മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്നിരുന്ന നെയ്യാറ്റിന്‍കര ബൈബിള്‍ കണ്‍വെന്‍ഷന് ഭക്തി നിര്‍ഭരമായ സമാപനം. അട്ടപ്പാടി സെഹിയോന്‍ ധ്യാന മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലും ടീമുമാണ് കണ്‍വെന്‍ഷന്‍ നയിച്ചത്. ഇന്നലെ വൈകുന്നേരം നടന്ന സമാപന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഓരോ ധ്യാനങ്ങളും വിശ്വാസസമൂഹത്തെ ആത്മിയ ഉണര്‍വ്വിലേക്കാണ് നയിക്കുന്നത്. പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ജീവിതത്തില്‍ വിജയമുണ്ടാകുന്നെന്ന് ബിഷപ്പ് പറഞ്ഞു. ഓരോ ധ്യാനങ്ങളും വിശ്വാസസമൂഹത്തെ ആത്മിയ ഉണര്‍വിലേക്കാണ് നയിക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ശുശ്രൂഷ കോ ഓര്‍ഡിനേറ്റര്‍ മോണ്‍. വി.പി.ജോസ്, കണ്‍വീനര്‍ ഫാ.ജറാള്‍ഡ് മത്യാസ്, ഫാ. നിക്‌സണ്‍ രാജ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
Image: /content_image/India/India-2019-01-21-05:42:33.jpg
Keywords: നെയ്യാ
Content: 9520
Category: 1
Sub Category:
Heading: ‘ക്ലിക്ക് ടു പ്രേ’: മാര്‍പാപ്പയ്ക്കൊപ്പം പ്രാര്‍ത്ഥിക്കുവാന്‍ ഒരു ആപ്പ്
Content: വത്തിക്കാന്‍ സിറ്റി: ലോക നന്മക്ക് വേണ്ടിയുള്ള പാപ്പയുടെ അനുതാപ പ്രവര്‍ത്തനങ്ങളിലും പ്രാര്‍ത്ഥനയിലും പങ്കുചേരുന്നതിനായി വത്തിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. വത്തിക്കാന്റെ ഏറ്റവും വലിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ‘വേള്‍ഡ് വൈഡ് നെറ്റ്വര്‍ക്ക് ഓഫ് പ്രെയര്‍ വിത്ത് ദി പോപ്പ്’ ശ്രംഖല നിര്‍മ്മിച്ച ‘ക്ലിക്ക് ടു പ്രേ’ ആപ്പ് ഫ്രാന്‍സിസ് പാപ്പയാണ് ഉദ്ഘാടനം ചെയ്തത്. ഇന്നലെ ത്രികാല ജപ പ്രാര്‍ത്ഥനക്കായി ഒരുമിച്ചു കൂടിയ ആയിരങ്ങളെ സാക്ഷിനിര്‍ത്തിക്കൊണ്ട് ടാബ്ലെറ്റ് സ്വൈപ്പ് ചെയ്തുകൊണ്ടാണ് പാപ്പാ പുതിയ ആപ്പിന്റെ ഉദ്ഘാടനം നടത്തിയത്. പുതിയ ആപ്പ് വഴി വിശ്വാസികള്‍ക്ക് ഇനിമുതുല്‍ ഫ്രാന്‍സിസ് പാപ്പാക്കൊപ്പം പ്രാര്‍ത്ഥിക്കുവാനും, പ്രാര്‍ത്ഥനകള്‍ പങ്കുവെക്കുവാനും കഴിയും. ഒരു വെബ്സൈറ്റും (www.clicktopray.org), മൊബൈല്‍ ആപ്പും ഉള്‍ക്കൊള്ളുന്നതാണ് 'ക്ലിക്ക് ടു പ്രേ'. ആന്‍ഡ്രോയിഡിലും ഐ‌ഓ‌എസിലും ഇത് പ്രവര്‍ത്തിക്കും. സ്പാനിഷ്, ഇംഗ്ലീഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍ എന്നീ 6 ഭാഷകളില്‍ ഈ ആപ്പ് ഇപ്പോള്‍ ലഭ്യമാണ്. മനുഷ്യവംശവും സഭയും നേരിട്ടുക്കൊണ്ടിരിക്കുന്ന വെല്ലുവിളികളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പാപ്പായുടെ മാസംതോറുമുള്ള പ്രാര്‍ത്ഥനകളില്‍ പങ്ക് ചേരുവാന്‍ അവസരം നല്‍കുന്ന ‘പ്രേ വിത്ത്‌ ദി പോപ്പ്, ദിവസേനയുള്ള പ്രാര്‍ത്ഥനകള്‍ക്ക് വേണ്ടിയുള്ള “പ്രേ എവരി ഡേ”, ഫ്രാന്‍സിസ് പാപ്പാ ഉള്‍പ്പെടെയുള്ള യൂസേഴ്സിന് പ്രാര്‍ത്ഥനകള്‍ പരസ്പരം കൈമാറുവാന്‍ കഴിയുന്ന “പ്രേ വിത്ത് ദി നെറ്റ്വര്‍ക്ക് തുടങ്ങിയവയാണ് ആപ്പിലെ പ്രധാന സൗകര്യങ്ങള്‍. ആപ്പിലെ ‘പോപ്പ് ഫ്രാന്‍സിസ് ബട്ടണ്‍’ ക്ലിക്ക് ചെയ്‌താല്‍ ഫ്രാന്‍സിസ് പാപ്പായുടെ പ്രൊഫൈലായ https://www.clicktopray.org/en/user/popefrancis സന്ദര്‍ശിക്കുവാനും യൂസേഴ്സിന് കഴിയും. നാളെ പനാമയില്‍ ആരംഭിക്കുന്ന വേള്‍ഡ് യൂത്ത് ഡേ 2019-ന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമും കൂടിയാണ് ക്ലിക്ക് ടു പ്രെയര്‍. വേള്‍ഡ് യൂത്ത് ഡേക്കായി ജപമാല ചൊല്ലുവാനും, ധ്യാനിക്കുവാനും സൗകര്യമൊരുക്കുന്ന ഒരു മള്‍ട്ടിമീഡിയ വിഭാഗവും ക്ലിക്ക് ടു പ്രെയറില്‍ ഉണ്ട്.
Image: /content_image/News/News-2019-01-21-11:45:41.jpg
Keywords: പാപ്പ
Content: 9521
Category: 1
Sub Category:
Heading: അമേരിക്കന്‍ സമൂഹത്തിനു ഉണര്‍വേകുന്നത് നിങ്ങളാണ്: പ്രോലൈഫ് യുവജനങ്ങളോട് അപ്പസ്തോലിക പ്രതിനിധി
Content: വാഷിംഗ്‌ടണ്‍ ഡി.സി: ഭ്രൂണഹത്യക്കെതിരെ ഇക്കഴിഞ്ഞ ജനുവരി 18 വെള്ളിയാഴ്ച അമേരിക്കയില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് വാര്‍ഷിക റാലിയുടെ മുന്നോടിയായി അര്‍പ്പിച്ച ‘മാസ്സ് ഫോര്‍ ലൈഫ്’ കുർബാനയില്‍ പങ്കെടുത്ത യുവജനങ്ങള്‍ക്ക് പാപ്പായുടെ അമേരിക്കയിലെ പ്രത്യേക പ്രതിനിധിയായ ക്രിസ്റ്റോഫെ പിയറെ മെത്രാപ്പോലീത്ത നന്ദി അറിയിച്ചു. അമേരിക്കന്‍ സമൂഹത്തിന്റെ പുതിയ ഉണര്‍വില്‍ ശക്തമായ സംഭാവനകള്‍ ചെയ്യുന്നത് യുവജനങ്ങളാണെന്ന് കാപ്പിറ്റോള്‍ വണ്‍ അരീനയില്‍ തടിച്ചു കൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി മെത്രാപ്പോലീത്ത പറഞ്ഞു. "വിശുദ്ധ കുർബാനയിലും, ഇതിനു ശേഷം വാഷിംഗ്‌ടണിന്റെ തെരുവില്‍ നടക്കുന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയിലും കത്തോലിക്കാ വിശ്വാസത്തിനു സാക്ഷ്യം വഹിക്കുവാന്‍ എത്തിയിരിക്കുന്ന നിങ്ങള്‍ക്ക് നന്ദി". വിശാലമായ ഈ രാജ്യത്തിന്റെ ഭാവി യുവജനങ്ങളായ നിങ്ങളുടെ കൈകളിലാണെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സിസ് പാപ്പയുടെ ലഘു സന്ദേശം പിയറി മെത്ത്രാപ്പോലീത്ത വായിക്കുകയുണ്ടായി. ഓരോരുത്തരും ഒരു സഹോദരനോ, സഹോദരിയോ ആയിരിക്കുന്ന ഒരു നല്ല സമൂഹം നിര്‍മ്മിക്കേണ്ടതിന് ഓരോ മനുഷ്യ ജീവന്റേയും ജീവിതാന്തസ്സിനെ ബഹുമാനിക്കേണ്ടത് അത്യാവശ്യമാണെന്ന് തന്റെ സന്ദേശത്തിലൂടെ പാപ്പാ പറഞ്ഞു. പാപ്പായുടെ ഓരോ വാക്കുകളും ആരവങ്ങളോടെയാണ് ആളുകള്‍ ഏറ്റെടുത്തത്. രാവിലെ 9 മണിക്ക്  ആരംഭിച്ച ജപമാലക്ക് ശേഷം വിശുദ്ധ കുര്‍ബാന ആരംഭിച്ചു. പിയറെ മെത്രാപ്പോലീത്ത തന്നെയായിരുന്നു വിശുദ്ധ കുർബാനക്കും നേതൃത്വം നല്‍കിയത്. സഹായക മെത്രാന്‍മാരായ മാരിയോ ഡോര്‍സണ്‍ വില്ലെ, റോയി കാംബെല്‍ തുടങ്ങിയവര്‍ രൂപതയെ പ്രതിനിധീകരിച്ച് കുർബാനയില്‍ പങ്കെടുത്തു. അമേരിക്കന്‍ മെത്രാന്‍ സമിതി പ്രസിഡന്റായ കര്‍ദ്ദിനാള്‍ ഡാനിയല്‍ ഡിനാര്‍ദോ, ഓസ്ട്രേലിയയിലെ സിഡ്നിയിലെ മെത്രാപ്പോലീത്ത അന്തോണി ഫിഷര്‍ തുടങ്ങിയ പ്രമുഖരും സന്നിഹിതരായിരുന്നു.  ഏതാണ്ട് പതിനെണ്ണായിരത്തോളം പ്രോലൈഫ് പ്രവര്‍ത്തകര്‍ വിശുദ്ധ കുർബാനയില്‍ പങ്കെടുത്തു. പങ്കെടുത്തവരില്‍ ഭൂരിഭാഗവും മുപ്പതിന് താഴെ പ്രായമുള്ളവരായിരുന്നുവെന്നതു ശ്രദ്ധേയമാണ്. റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് കുമ്പസാരിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
Image: /content_image/News/News-2019-01-21-11:50:54.jpg
Keywords: പ്രോലൈ
Content: 9522
Category: 18
Sub Category:
Heading: സിനഡ് സര്‍ക്കുലര്‍ നിയമങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നു: കത്തോലിക്ക കോണ്‍ഗ്രസ്
Content: തൊടുപുഴ: സീറോ മലബാര്‍ സിനഡ് സഭയുടെ നിയമങ്ങള്‍ ലംഘിക്കുകയും സഭയെയും സമുദായത്തെയും പൊതുസമൂഹത്തില്‍ ഇകഴ്ത്തി കാണിക്കുകയും ചെയ്യുന്നവരെ നിയമങ്ങളെക്കുറിച്ച് ഓര്‍മപ്പെടുത്തുകയാണു ചെയ്തതെന്ന്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം. സീറോ മലബാര്‍ സഭാ സിനഡിന്റെ സര്‍ക്കുലറില്‍ പൊതുനന്മയ്ക്കായി എല്ലാവരും സഹകരിക്കണമെന്ന അഭ്യര്‍ത്ഥനയാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നതെന്നും സര്‍ക്കുലര്‍ വ്യക്തമാക്കും വിധം കര്‍ക്കശമായ സമീപനം സഭയില്‍ അടിയന്തരമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏതൊരു സമൂഹത്തിനും അതിന്റേതായ വ്യക്തിത്വത്തില്‍ തുടരാനായി വ്യവസ്ഥാപിതമായ നിയമങ്ങളും ചട്ടങ്ങളും അനിവാര്യമാണ്. സീറോ മലബാര്‍ സഭയ്ക്കും സമുദായത്തിനും സുസ്ഥിരമായി മുന്നോട്ടു പോകാന്‍ പൊതുവായ നിയമങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ട്. ഏതാനും പേര്‍ ഈ സംവിധാനത്തെ മോശമാക്കാന്‍ ശ്രമിക്കുമ്പോള്‍ സമുദായത്തിന്റെ പൊതുനന്മയെ മുന്‍നിര്‍ത്തി നിയമ നടപടി സ്വീകരിക്കുക എന്നത് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. തിരിച്ചുവരാന്‍ വീണ്ടും വീണ്ടുമുള്ള സഭയുടെ ആഹ്വാനം കാരുണ്യത്തിന്റെ മുഖമാണ് പ്രകടമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2019-01-22-02:37:52.jpg
Keywords: സിനഡ
Content: 9523
Category: 18
Sub Category:
Heading: സഭയുടെ കെട്ടുറപ്പ് വര്‍ദ്ധിപ്പിക്കാന്‍ സിനഡ് തീരുമാനങ്ങള്‍ സഹായിക്കും: കേരള കാത്തലിക് കൗണ്‍സില്‍
Content: കോട്ടയം: സഭയുടെ കെട്ടുറപ്പ് വര്‍ദ്ധിപ്പിക്കാനും പ്രേഷിത തീഷ്ണതയോടെ പ്രവര്‍ത്തിക്കാനും സീറോ മലബാര്‍ സഭാ സിനഡിന്റെ തീരുമാനങ്ങളും മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിച്ച സര്‍ക്കുലറും സഹായിക്കുമെന്നു കേരള കാത്തലിക് കൗണ്‍സില്‍ സെക്രട്ടറി അഡ്വ.ജോജി ചിറയില്‍. സിനഡില്‍ സഭൈക്യത്തെ സംബന്ധിച്ച സുപ്രധാനമായ തീരുമാനങ്ങളും സഭാത്മക ജീവിതത്തിന് അനുയോജ്യമായ തീരുമാനങ്ങളും ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമീപകാലത്തു സഭയിലുണ്ടായ അസ്വസ്ഥതകള്‍ പരിഹരിക്കാനും ശാന്തമായ അന്തരീക്ഷം സംജാതമാക്കുന്നതിനും സഹായകമാണിത്. സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആശയവിനിമയത്തിന്റെ എല്ലാ തലങ്ങളിലും തികഞ്ഞ സംയമനവും അച്ചടക്കവും അനിവാര്യമാണ്. ഇതു നഷ്ടമായാല്‍ പ്രബുദ്ധമായ ഒരു വിശ്വാസ സമൂഹത്തിന്റെ അടിത്തറയും യോജിപ്പുമാണു നഷ്ടമാവുക. സഭയുടെ പാരന്പര്യവും പ്രബുദ്ധതയും ഇല്ലാതാക്കാന്‍ പല തലങ്ങളിലും കുത്സിതശ്രമങ്ങള്‍ വളര്‍ന്നുവരുന്നുവെന്ന തിരിച്ചറിവാണ് ഈ സര്‍ക്കുലര്‍ നല്‍കുന്നതെന്നും അദ്ദേഹം സ്മരിച്ചു.
Image: /content_image/India/India-2019-01-22-02:42:45.jpg
Keywords: സഭ
Content: 9524
Category: 18
Sub Category:
Heading: കെസിവൈഎം സംസ്ഥാന സമിതിക്ക് പുതിയ നേതൃത്വം
Content: കോട്ടയം: കെസിവൈഎം സംസ്ഥാന സമിതിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി കോട്ടയം അതിരൂപതാംഗമായ സിറിയക് ചാഴികാടനും ജനറൽ സെക്രട്ടറിയായി മൂവാറ്റുപുഴ രൂപതാംഗമായ ബിജോ പി. ബാബുവിനെയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. തൃശൂരിൽ കേരളത്തിലെ എല്ലാ രൂപതകളിൽനിന്നുമുള്ള യുവജനപ്രതിനിധികൾ പങ്കെടുത്ത 41-ാമത് സംസ്ഥാന സെനറ്റിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാന യുവജനക്ഷേമബോർഡ് അംഗം, മിജാർക് ദേശീയ കോ-ഒാർഡിനേറ്റർ, ഇന്ത്യൻ കാത്തലിക് യൂത്ത് മൂവ്മെന്റ്ൽ ദേശീയ സെക്രട്ടറി, കെസിവൈഎം സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സിറിയക് ചാഴികാടന്‍ 2012ലെ സിബിസിഐ നാഷണൽ യൂത്ത് അവാർഡ് ജേതാവ് കൂടിയാണ്. ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബിജോ പി. ബാബു കെസിവൈഎം സംസ്ഥാന സെക്രട്ടറി, സംസ്ഥാന ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലം രൂപതാംഗമായ ഡെലിൻ ഡേവിഡ്, വരാപ്പുഴ അതിരൂപതാംഗമായ ജോസ് റാൽഫ് എന്നിവരാണ് സംസ്ഥാന വൈസ് പ്രസിഡന്റ്മാർ. താമരശേരി രൂപതാംഗമായ തേജസ് മാത്യു, തിരുവനന്തപുരം ലത്തീൻ അതിരൂപതാംഗമായ സന്തോഷ് രാജ്, പാലക്കാട് രൂപതാംഗമായ റോസ്മോൾ ജോസ്, തിരുവല്ല അതിരൂപതാംഗമായ കെ.എസ്. ടീന എന്നിവരെ സെക്രട്ടറിമാരായും തിരുവനന്തപുരം മലങ്കര അതിരൂപതാംഗമായ ഷാരോണ്‍ കോശിയെ സംസ്ഥാന ട്രഷററായും തെരഞ്ഞെടുത്തു. സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
Image: /content_image/India/India-2019-01-22-03:11:38.jpg
Keywords: കെ‌സി‌വൈ‌എം