Contents

Displaying 9151-9160 of 25173 results.
Content: 9465
Category: 1
Sub Category:
Heading: അര്‍മേനിയന്‍ രക്തസാക്ഷികളുടെ ദേവാലയം പുനര്‍നിര്‍മ്മിച്ചു നല്‍കുമെന്ന് സിറിയന്‍ പ്രസിഡന്റ്
Content: ഡമാസ്കസ്: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ സിറിയയുടെ കിഴക്കന്‍ ഭാഗത്തെ ഡെയിര്‍ എസ്-സോറില്‍ നശിപ്പിച്ച അര്‍മേനിയന്‍ രക്തസാക്ഷികളുടെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന ക്രിസ്ത്യന്‍ ദേവാലയത്തിന്റെ പുനര്‍ നിര്‍മ്മാണം സര്‍ക്കാര്‍ ചിലവില്‍ നടത്തുമെന്ന് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്. സിറിയയിലെ അര്‍മേനിയക്കാരുടെ പ്രതിനിധി കമ്മിറ്റി പ്രസിഡന്റായ ജോര്‍ജ്ജ് പാര്‍സെഗിയാന്റെ നേതൃത്വത്തില്‍ സിറിയ സന്ദര്‍ശിച്ച ബിസിനസ്സ് സംഘവുമായുള്ള കൂടിക്കാഴ്ചക്കിടയിലാണ് സിറിയന്‍ പ്രസിഡന്റ് ഈ ഉറപ്പ് നല്‍കിയത്. 1915-16 കാലയളവില്‍ ഒട്ടോമന്‍ മേഖലയില്‍ വംശഹത്യക്കിരയായ അര്‍മേനിയക്കാരായ രക്തസാക്ഷികളുടെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന ദേവാലയമാണ് സിറിയന്‍ സര്‍ക്കാര്‍ പുനര്‍നിര്‍മ്മിക്കുവാന്‍ പോകുന്നത്. 1991-ലാണ് ഈ ദേവാലയത്തിന്റെ സമര്‍പ്പണ കര്‍മ്മം നടന്നത്. 2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണകാലത്ത് ഡെയിര്‍ എസ്-സോറിന്റെ പകുതിയോളം ഭാഗം തീവ്രവാദികളുടെ നിയന്ത്രണത്തിനു കീഴിലായിരുന്നു. നൂറുകണക്കിന് ഗോത്രവര്‍ഗ്ഗക്കാരെയാണ് തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. 2017 നവംബറിലാണ് സിറിയന്‍ സൈന്യം ഈ നഗരം തിരികെപ്പിടിക്കുന്നത്. വംശഹത്യക്കിരയായ രക്തസാക്ഷികളുടെ സ്മരണാര്‍ത്ഥം പണികഴിപ്പിച്ച ഈ ദേവാലയത്തില്‍ രക്തസാക്ഷികളുടെ തിരുശേഷിപ്പുകള്‍ക്ക് പുറമേ ഒരു മ്യൂസിയവും ഉള്‍പ്പെടുന്നു.യുദ്ധത്താല്‍ ചിന്നഭിന്നമായ സിറിയയുടെ പുനര്‍നിര്‍മ്മാണത്തില്‍ തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുമെന്ന് പാര്‍സെഗിയാന്റെ നേതൃത്വത്തിലുള്ള ബിസിനസ്സ് സംഘം അറിയിച്ചിട്ടുണ്ട്.
Image: /content_image/News/News-2019-01-13-03:13:58.jpg
Keywords: സിറിയ
Content: 9466
Category: 1
Sub Category:
Heading: ഇന്റര്‍നാഷ്ണല്‍ സൈക്കോളജിക്കല്‍ മെഡിസിന്റെ ഓണററി ഫെലോഷിപ്പ് മലയാളി വൈദികന്
Content: മെല്‍ബണ്‍: ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗനൈസേഷണല്‍ സൈക്കോളജിക്കല്‍ മെഡിസിന്റെ ഓണററി ഫെലോഷിപ്പ് മലയാളി വൈദികന്. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ അതിരൂപതയിലെ സ്പ്രിംഗ്വെയില്‍ സെന്റ് ജോസഫ്‌സ് ഇടവക സഹവികാരിയും പാലാ പൂഞ്ഞാര്‍ സ്വദേശിയുമായ ഫാ. ​ജോ​ണ്‍ വ​യ​ലി​ൽ​ക​രോ​ട്ട് ഒ​എ​ഫ്എം ക​ണ്‍വെ​ൻ​ച്വ​ലി​നാ​ണ് ഫെലോഷിപ്പ് ലഭിച്ചത്. അമേരിക്കയിലെ ഫ്‌ളോറിഡ മുഖ്യ ആസ്ഥാനവും ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, ഇന്ത്യ, അയര്‍ലന്‍ഡ്, കാനഡ, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളില്‍ ശാഖകളുമുള്ള സംഘടനയാണ് ഇന്റര്‍നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓര്‍ഗനൈസേഷണല്‍ സൈക്കോളജിക്കല്‍ മെഡിസിന്‍. സൈക്കോളജി ഓഫ് റിലീജിയന്‍ ആന്‍ഡ് മരിയന്‍ സ്പിരിച്ച്വാലിറ്റി, ഹൂമന്‍ ക്യാപിറ്റല്‍ പൊട്ടന്‍ഷ്യല്‍ എന്‍ഹാന്‍സ്‌മെന്റ് ആന്‍ഡ് പ്രൊഡക്ടിവിറ്റി എന്നീ വിഷയങ്ങളില്‍ അദ്ദേഹം നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് ഫെലോഷിപ്പ്. കഴിഞ്ഞമാസം ഹൈദരാബാദില്‍നടന്ന ഇന്‍സ്റ്റിട്യൂട്ടിന്റെ ആറാമത് കോണ്‍വേക്കേഷന്‍ ചടങ്ങിലാണ് ഇന്ത്യയില്‍നിന്നും വിദേശങ്ങളില്‍നിന്നും മനുഷ്യവിഭവ ശാക്തീകരണ വിഷയങ്ങളില്‍ നേട്ടം കൈവരിച്ച പ്രമുഖ വ്യക്തികള്‍ക്കൊപ്പം ഫെല്ലോഷിപ്പ് സമ്മാനിച്ചത്. പരേതരായ ചാക്കോ അന്നമ്മ ദമ്പതികളുടെ പുത്രനായ ഫാ. ജോണ്‍ പൂഞ്ഞാര്‍ വയലില്‍കരോട്ട് ഓസ്‌ട്രേലിയയില്‍ ഇടവക പ്രവര്‍ത്തനങ്ങളോടൊപ്പം മരിയന്‍ ആധ്യാത്മികതയില്‍ ഗവേഷണവും നടത്തുന്നുണ്ട്.
Image: /content_image/News/News-2019-01-14-04:27:53.jpg
Keywords: വൈദിക
Content: 9467
Category: 18
Sub Category:
Heading: ആയിരങ്ങളെ സാക്ഷിയാക്കി രാമപുരം പുതിയ ദേവാലയം കൂദാശ ചെയ്തു
Content: രാമപുരം: വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ കബറിടം കുടികൊള്ളുന്ന മണ്ണില്‍ രാമപുരത്തെ ആയിരങ്ങളെ സാക്ഷിയാക്കി വിശുദ്ധ ആഗസ്തീനോസിന്റെ നാമധേയത്തിലുള്ള പുതിയ ദേവാലയം കൂദാശ ചെയ്തു. കര്‍ദ്ദിനാളുമാരുടെയും ബിഷപ്പുമാരുടെയും കാര്‍മ്മികത്വത്തിലായിരുന്നു കൂദാശകര്‍മങ്ങള്‍ നടന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് 1.45ന് പള്ളിയങ്കണത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയേയും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയേയും ബിഷപ്പുമാരെയും സ്വീകരിച്ചു. ദേവാലയത്തിന്റെ ആനവാതില്‍ തുറന്ന് അകത്തു പ്രവേശിച്ച കാര്‍മികര്‍ പ്രദക്ഷിണമായി മദ്ബഹയിലെത്തിയപ്പോള്‍ സെന്റ് അഗസ്റ്റിന്‍സ് ഫൊറോന വികാരി റവ.ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍ സ്വാഗതമാശംസിച്ചു. തുടര്‍ന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരിതെളിച്ചു. മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൂദാശ കര്‍മങ്ങള്‍ ആരംഭിച്ചു. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍, ഫൊറോന വികാരി റവ.ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍ എന്നിവര്‍ തിരുക്കര്‍മങ്ങള്‍ക്ക് സഹകാര്‍മികരായിരുന്നു. മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍ ആര്‍ച്ച് ഡീക്കനും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്റര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ നടുത്തടം മാസ്റ്റര്‍ ഓഫ് സെറിമണിയുമായിരുന്നു. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ വചനസന്ദേശം നല്‍കി. വൈദികരും സന്യസ്തരും വിശിഷ്ടാതിഥികളും വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു.
Image: /content_image/India/India-2019-01-14-05:07:47.jpg
Keywords: രാമപു
Content: 9468
Category: 18
Sub Category:
Heading: ഒന്‍പതു ബിഷപ്പുമാര്‍ കുറവിലങ്ങാട് തീര്‍ത്ഥാടന ദേവാലയം സന്ദര്‍ശിച്ചു
Content: കുറവിലങ്ങാട്: സീറോ മലബാര്‍ സഭാ സിനഡില്‍ പങ്കെടുക്കുന്ന സഭാപിതാക്കന്മാര്‍ ഇന്നലെ കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയത്തിലെത്തി. ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ആന്റണി കരിയില്‍, മാര്‍ ജോസ് കല്ലുവേലില്‍, മാര്‍ ജോസഫ് കൊല്ലംപറന്പില്‍, മാര്‍ തോമസ് ഇലവനാല്‍, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മാര്‍ ലോറന്‍സ് മുക്കുഴി, മാര്‍ ജയിംസ് അത്തിക്കളം എന്നിവരാണ് കുറവിലങ്ങാട് ദേവാലയത്തിലെത്തി പ്രാര്‍ത്ഥന നടത്തിയത്. ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍, സീനിയര്‍ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസി. വികാരിമാരായ ഫാ. ജോര്‍ജ് നെല്ലിക്കല്‍, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാത്യു വെണ്ണായപ്പിള്ളില്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി, സെപ്ഷ്യല്‍ കണ്‍ഫെസര്‍ ഫാ. ജോര്‍ജ് നിരവത്ത്, ദേവമാതാ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. മാത്യു കവളമ്മാക്കല്‍, യോഗ പ്രതിനിധികള്‍, കുടുംബകൂട്ടായ്മ ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ബിഷപ്പുമാരെ സ്വീകരിച്ചു. കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ ലോഗോ പ്രകാശനം മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയിലും ബ്രോഷര്‍ പ്രകാശനം മാര്‍ ജോസഫ് കൊല്ലംപറന്പിലും നിര്‍വഹിച്ചു. രജിസ്‌ട്രേഷന്‍ ഉദ്ഘാടനം കാനഡ മിസിസാഗ ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍ നിര്‍വഹിച്ചു. ലോഗോ ദേവമാതാ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. മാത്യു കവളമ്മാക്കലും ബ്രോഷര്‍ മഹാസംഗമം കോഓര്‍ഡിനേറ്റര്‍ ഡോ. ടി.ടി. മൈക്കിളും ഏറ്റുവാങ്ങി.
Image: /content_image/India/India-2019-01-14-05:28:56.jpg
Keywords: കുറവില
Content: 9469
Category: 9
Sub Category:
Heading: ബഥേലിൽ അനുഗ്രഹവർഷം; നവ്യാനുഭവം പകർന്ന് പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച കൺവെൻഷൻ
Content: ബർമിങ്ഹാം: നവസുവിശേഷവത്ക്കരണ പാതയിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാർഗ്ഗം പഠിപ്പിച്ചുകൊണ്ട് സെഹിയോൻ യുകെ ഡയറക്ടർ റവ.ഫാ. സോജി ഓലിക്കൽ നയിച്ച പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച കൺവെൻഷൻ പ്രകടമായ ദൈവികാനുഗ്രഹത്തിന്റെ വിളനിലമായി മാറി. പൗരസ്ത്യ സഭാ പാരമ്പര്യത്തിന്റെ പ്രഘോഷണമായിക്കൊണ്ട് നടന്ന സീറോ മലങ്കര വി. കുർബാനയ്ക്ക് മലങ്കരസഭയുടെ യുകെയിലെ ആത്മീയ നേതൃത്വം റവ.ഫാ.അനിൽ തോമസ് മടുക്കുംമൂട്ടിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ.സോജി ഓലിക്കൽ മലങ്കര സഭയുടെ ഗ്ലാസ്‌കോ മിഷൻ ചാപ്ലയിൻ റവ.ഫാ.ജോൺസൻ മനയിൽ, ഫാ .ജോർജ് ചേലക്കൽ, ഫാ. നോബിൾ തോട്ടത്തിൽ എന്നിവർ സഹകാർമ്മികരായിരുന്നു. നല്ല ഫലം പുറപ്പെടുവിക്കുന്ന വൃക്ഷങ്ങൾ പോലെ, ഹൃദയത്തിൽ യേശുവിനെ സ്വീകരിച്ചുകൊണ്ട് ജീവിക്കുന്ന ദൈവത്തിന്റെ സാന്നിധ്യം നാമോരോരുത്തരിലും നിറയണമെന്ന് ഫാ.മടുക്കുംമൂട്ടിൽ ഓർമ്മിപ്പിച്ചു. തുടർന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി നടന്ന വചന ശുശ്രൂഷയ്ക്ക് ഫാ.സോജി ഓലിക്കൽ , ഫാ.നോബിൾ തോട്ടത്തിൽ,അമേരിക്കയിൽ നിന്നുമുള്ള മുൻ പെന്തകോസ്ത് പാസ്റ്റർ ബ്രദർ ജാൻസെൻ ബാഗ്‌വേൽ എന്നിവർ നേതൃത്വം നൽകി .മരിയൻ റാലിയോടെയാണ് കൺവെൻഷൻ ആരംഭിച്ചത്. പുതുതലമുറയെ ആഴമായ ദൈവ വിശ്വാസത്തിലേക്ക് നയിക്കുകയെന്ന ലക്‌ഷ്യം മുൻനിർത്തി കൺവെൻഷനിൽ കുട്ടികൾക്കായി വിവിധ ശുശ്രൂഷകൾ നടന്നു.;ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ വൈകിട്ട് 4 ന് സമാപിച്ചു. 9 ന് നടക്കുന്ന ഫെബ്രുവരി മാസ കൺവെൻഷനിൽ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ , പ്രശസ്ത വചനപ്രഘോഷകൻ ഡോ.ജോൺ ഡി എന്നിവർ പങ്കെടുക്കും .ഫാ.സോജി ഓലിക്കൽ കൺവെൻഷൻ നയിക്കും. #{red->n->n->അഡ്രസ്‌: }# Bethel Convention Centre <br> Kelvin way <br> West Bromwich <br> Birmingham <br> B70 7 JW #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി ‭07878 149670‬ <br> അനീഷ് ‭07760 254700‭ <br> ബിജുമോൻ മാത്യു ‭07515 368239‬
Image: /content_image/Events/Events-2019-01-14-05:42:18.jpg
Keywords: സോജി
Content: 9470
Category: 1
Sub Category:
Heading: ഇറാഖി ക്രൈസ്തവ പാരമ്പര്യത്തിന്റെ സൂക്ഷിപ്പുകാരന്‍ ഇനി മൊസൂളിലെ വിശ്വാസികളുടെ തലവന്‍
Content: ഇര്‍ബില്‍: ഇസ്ലാമിക് സ്റ്റേറ്റ്സ് ആധിപത്യത്തിന്റെ കാലത്ത് തീവ്രവാദികളില്‍ നിന്നു ഇറാഖിന്റെ ക്രൈസ്തവ പാരമ്പര്യത്തെ കുറിച്ചുള്ള അമൂല്യ ശേഷിപ്പുകള്‍ സംരക്ഷിക്കുവാന്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ ഫാ. നജീബ് മിഖായേല്‍ മൌസ്സാ മൊസൂളിലെ കല്‍ദായ സമൂഹത്തിന്റെ പുതിയ മെത്രാപ്പോലീത്ത. ഡിസംബര്‍ അവസാനമാണ് വത്തിക്കാന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കല്‍ദായ സഭാ മെത്രാന്‍ സമിതിയാണ് അറുപത്തിമൂന്നുകാരനായ ഫാ. മൌസ്സായെ മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തത്. ഇത് ഫ്രാന്‍സിസ് പാപ്പാ അംഗീകരിക്കുകയായിരുന്നു. ഇറാഖിന്റെ പരിതാപകരമായ അവസ്ഥ ലോകത്തിന് മുന്നില്‍ എത്തിക്കുവാന്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇര്‍ബിലിലെ ആര്‍ച്ച് ബിഷപ്പ് ബാഷര്‍ വര്‍ദായുടെ ഉറ്റ സുഹൃത്താണ് നിയുക്ത ബിഷപ്പ്. തന്റെ അജഗണങ്ങളോടും അവരുടെ പൈതൃകത്തോടും സ്നേഹമുള്ള വ്യക്തിത്വമെന്നാണ് ഫാ. മൌസ്സായെ അഭിനന്ദിച്ചുകൊണ്ട് വാര്‍ദാ മെത്രാപ്പോലീത്ത നിയമനത്തിന് ശേഷം പറഞ്ഞത്. മൊസൂളില്‍ ജനിച്ച ഫാദര്‍ മൌസ്സാ ഓയില്‍ മേഖലയില്‍ ജോലി നോക്കുന്നതിനിടെയാണ് ക്രൈസ്തവ വിശ്വാസത്തില്‍ കൂടുതല്‍ ആഴപ്പെട്ട് സെമിനാരിയില്‍ ചേര്‍ന്നത്. 1987-ല്‍ ഡൊമിനിക്കന്‍ പുരോഹിതനായി അദ്ദേഹം പൗരോഹിത്യ പട്ടം സ്വീകരിച്ചു. പുരാതന കയ്യെഴുത്ത് പ്രതികള്‍ ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കുന്ന ഓറിയന്റല്‍ മാനുസ്ക്രിപ്റ്റ് ഡിജിറ്റൈസേഷന്‍ സെന്ററിന്റെ സ്ഥാപകനും കൂടിയാണ് ഫാ. മൌസ്സാ. ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ആക്രമണ സമയത്ത് നിരവധി അമൂല്യ കയ്യെഴുത്ത് പ്രതികള്‍ അദ്ദേഹം തന്റെ കാറില്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഫാ. മൌസ്സാക്ക് പുറമേ, ബാഗ്ദാദിലെ കല്‍ദായ സഹായ മെത്രാനായി ഫാ. റോബര്‍ട്ട് ജാര്‍ജിസിന്റെ നിയമനത്തിനും പാപ്പാ അംഗീകാരം നല്‍കി. ബാഗ്ദാദിലെ ഇടവക വികാരിയായി സേവനം ചെയ്തിട്ടുള്ള വൈദികനാണ് റവ. ഫാ. റോബര്‍ട്ട് ജാര്‍ജിസ്.
Image: /content_image/News/News-2019-01-14-06:02:42.jpg
Keywords: ഇറാഖ
Content: 9471
Category: 1
Sub Category:
Heading: മാർച്ച് ഫോർ ലൈഫ് റാലിയിൽ പങ്കെടുക്കുവാന്‍ ലക്ഷങ്ങള്‍ ഒരുങ്ങുന്നു
Content: വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയിലെ ട്രഷറി സ്തംഭന ഭീഷണികൾക്കു നടുവില്‍ ലക്ഷക്കണക്കിനു ആളുകൾ വാഷിംഗ്ടണിൽ ഡിസിയിൽ ഈ മാസം പതിനെട്ടാം തീയതി നടക്കാനിരിക്കുന്ന പ്രസിദ്ധമായ മാർച്ച് ഫോർ ലൈഫിൽ പങ്കെടുക്കും. ഭരണസ്തംഭനം തുടർന്നാലും തങ്ങൾ നിശ്ചയിച്ചതുപോലെ റാലി സംഘടിപ്പിക്കുമെന്ന് മാർച്ച് ഫോർ ലൈഫിന്റെ വെബ്സൈറ്റിൽ പറയുന്നു. ഗര്‍ഭഛിദ്രത്തിലൂടെ മനുഷ്യാവകാശം ഹനിക്കപ്പെടാതിരിക്കാൻ, 45 വർഷമായി തങ്ങൾ മാർച്ച് ഫോർ ലൈഫ് റാലി സംഘടിപ്പിക്കാറുണ്ടെന്നും, അത് ഈ വർഷവും തുടരുമെന്നും മാര്‍ച്ച് ഫോര്‍ വെബ്സൈറ്റിൽ പറയുന്നു. വാഷിംഗ്ടണിലെ കടുത്ത മഞ്ഞുവീഴ്ചയും റാലിയെ ബാധിക്കില്ല എന്നാണ് സംഘാടകർ കരുതുന്നത്. 2016 ലെ മാർച്ച് ഫോർ ലൈഫ് റാലിയുടെ സമയത്ത് കടുത്ത മഞ്ഞുവീഴ്ച ഭീഷണി ഉയർത്തിയിരുന്നു. എന്നാൽ ആ വർഷവും ആയിരങ്ങളാണ് 1973-ൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയ സുപ്രീംകോടതി വിധിയുടെ കറുത്ത ഓർമ്മ ആചരിക്കാനും, ജീവന്റെ മൂല്യം ഉയർത്തിപ്പിടിക്കുന്ന മാർച്ച് ഫോർ ലൈഫ് റാലിയിൽ പങ്കെടുക്കാനുമായി എത്തിയത്. റിപ്പബ്ലിക്കൻ പാർട്ടിയിലെയും, ഡെമോക്രാറ്റിക് പാർട്ടിയിലെയും നേതാക്കന്മാർ ഈ വർഷത്തെ മാർച്ച് ഫോർ ലൈഫ് റാലിയിൽ പ്രസംഗിക്കും. അമേരിക്കൻ മെത്രാൻ സമിതിയുടെ പ്രോലൈഫ് കമ്മിറ്റിയുടെ അധ്യക്ഷനായ ആർച്ച് ബിഷപ്പ് ജോസഫ് ന്യൂമാൻ, നൈറ്റ്സ് ഓഫ് കൊളംബസ് കത്തോലിക്കാ സന്നദ്ധ സംഘടനയുടെ തലവൻ കാൾ ആൻഡേഴ്സൺ, ഡെയിലി വെയർ എന്ന മാധ്യമത്തിന്റെ ചീഫ് എഡിറ്റര്‍ ബെൻ ഷാപ്പിരോ, പ്രമുഖ പ്രോലൈഫ് പ്രവർത്തക അബി ജോൺസൺ തുടങ്ങിയവർ മാർച്ച് ഫോർ ലൈഫ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും.
Image: /content_image/News/News-2019-01-14-06:25:53.jpg
Keywords: മാർച്ച് ഫോർ
Content: 9472
Category: 1
Sub Category:
Heading: മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മുന്നില്‍ വഴക്കിടരുത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കുട്ടികള്‍ വിശ്വാസത്തെക്കുറിച്ച് പഠിക്കുകയും, സാക്ഷ്യം വഹിക്കുകയും ചെയ്യുന്ന ആദ്യ സ്ഥലം സ്വന്തം ഭവനം തന്നെയാണെന്ന് മാതാപിതാക്കളെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ഫ്രാന്‍സിസ് പാപ്പ. മാതാപിതാക്കള്‍ വഴക്കുകൂടുന്നത് മനസിലാക്കാനാവുന്ന കാര്യമാണെങ്കിലും കുട്ടികള്‍ക്കു മുന്നില്‍വച്ചു പാടില്ലെന്ന് മാര്‍പാപ്പ പറഞ്ഞു. ഈശോയുടെ ജ്ഞാനസ്നാന തിരുനാള്‍ ദിനമായ ജനുവരി 13 ഞായറാഴ്ച സിസ്റ്റൈന്‍ ചാപ്പലില്‍വെച്ച് നടന്ന വിശുദ്ധ കുര്‍ബാനക്കിടയില്‍ 27 കുട്ടികള്‍ക്ക് മാമ്മോദീസ നല്‍കി സംസാരിക്കുകയായിരിന്നു അദ്ദേഹം. 15 പെണ്‍കുട്ടികള്‍ക്കും 12 ആണ്‍കുട്ടികള്‍ക്കുമാണ് അസുലഭ ഭാഗ്യം കൈവന്നത്. കുഞ്ഞുങ്ങളെ വിശ്വാസത്തില്‍ ഉറപ്പിക്കുകയെന്ന ഗൗരവമായ ഉത്തരവാദിത്വത്തിലേക്കാണു മാതാപിതാക്കള്‍ കടന്നിരിക്കുന്നത്. കുടുംബങ്ങളിലാണ് ഇതാരംഭിക്കുന്നത്. ഭാര്യയും ഭര്‍ത്താവും വഴക്കിടുന്നത് സാധാരണകാര്യമാണ്. അങ്ങനെ സംഭവിച്ചില്ലെങ്കിലാണ് അസ്വാഭാവികത. എന്നാല്‍ കുട്ടികള്‍ വഴക്ക് കാണാനോ കേള്‍ക്കാനോ പാടില്ല. വാക്കുകള്‍ കൊണ്ടും പ്രബോധനങ്ങള്‍ കൊണ്ടും, കുരിശുവര വഴിയും തങ്ങളുടെ കുട്ടികള്‍ക്ക് വിശ്വാസത്തിന്റെ മാതൃക പകര്‍ന്നു നല്‍കുവാന്‍ പാപ്പ മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു. “ശരിയാണ്, അവര്‍ മതബോധന ക്ലാസ്സില്‍ പോകുമ്പോള്‍ വിശ്വാസത്തെക്കുറിച്ച് നല്ലവണ്ണം പഠിക്കും. പക്ഷേ വിശ്വാസത്തെക്കുറിച്ച് പഠിക്കുന്നതിനു മുന്‍പ് കുടുംബത്തു നിന്നു വിശ്വാസം പകര്‍ന്നു നല്‍കേണ്ടിയിരിക്കുന്നു. ഈ കര്‍ത്തവ്യമാണ് മാതാപിതാക്കളായ നിങ്ങള്‍ ചെയ്യേണ്ടത്. മാതാപിതാക്കളുടെ സ്നേഹവും, വീട്ടിലെ സമാധാനവും കണ്ട് യേശു അവിടെ സന്നിഹിതനാണെന്ന കുട്ടികള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു”. വിശുദ്ധ കുര്‍ബാനക്ക് ശേഷം ത്രികാല ജപ പ്രാര്‍ത്ഥനക്ക് മുന്‍പായി ഈശോയുടെ ജ്ഞാനസ്നാനത്തെക്കുറിച്ചു വിചിന്തനം നല്‍കുവാനും പാപ്പാ മറന്നില്ല. ഈശോയുടെ ജ്ഞാനസ്നാന തിരുനാള്‍ നമ്മുടെ മാമ്മോദീസാ വാഗ്ദാനം നന്ദിപൂര്‍വ്വം സ്മരിക്കുന്നതിനുള്ള ഒരവസരം കൂടിയാണെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് ഈശോയുടെ ജ്ഞാനസ്നാന തിരുനാള്‍ ദിനത്തില്‍ കുഞ്ഞുങ്ങളെ മാമ്മോദീസ മുക്കുന്ന പതിവ് ആരംഭിച്ചത്.
Image: /content_image/News/News-2019-01-14-10:39:29.jpg
Keywords: പാപ്പ, പൗരോഹി
Content: 9473
Category: 10
Sub Category:
Heading: ടൂറിൻ തിരുക്കച്ചയിലെ രൂപം യേശുവിന്റേത് തന്നെ: റിപ്പോര്‍ട്ടുമായി ഗവേഷക സംഘം
Content: റോം: ടൂറിനിലെ തിരുക്കച്ചയിൽ പതിഞ്ഞ മനുഷ്യരൂപം ക്രൂശിലേറ്റപ്പെട്ട യേശുവിന്‍റേത് തന്നെയെന്ന് അടിവരയിടുന്ന റിപ്പോര്‍ട്ടുമായി ഇറ്റാലിയൻ ഗവേഷകർ. ഔദ്യോഗികമായി ഉടനെ തന്നെ പുറത്തുവിടാൻ സാധ്യതയുള്ള പഠന റിപ്പോർട്ട് പ്രകാരം, യേശുവിന്റെ ശരീരത്തിലെ കുന്തംകൊണ്ട് കുത്തപ്പെട്ട ഇടവും കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. റിപ്പോർട്ട് പുറത്തു വിടുന്നതിനു മുന്‍പായുളള കരടുരേഖ വത്തിക്കാൻ പത്രമായ ലാ സ്റ്റാമ്പയിൽ ജനുവരി രണ്ടാം തീയതി പ്രസിദ്ധീകരിച്ചതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ഗവേഷണ ഫലം അനുസരിച്ച് യേശുവിനെ സംസ്ക്കരിക്കാനായി ഉപയോഗിച്ച തിരുക്കച്ചയെന്ന്‍ കരുതപ്പെടുന്ന തുണിയില്‍ പതിഞ്ഞ രക്തക്കറ യഥാർത്ഥത്തിൽ ഉള്ളതാണ്. ഉയർന്ന അക്കാദമിക്ക് നിലവാരം ഉള്ള ഗവേഷകരാണ് ടൂറിൻ തിരുക്കച്ചയെ കുറിച്ച് വിശദമായ പഠനം നടത്തിയത്. ടൂറിൻ തിരുക്കച്ചയിൽ പതിഞ്ഞ ആളുടെ വലത് കൈക്ക് ഇടതുകൈയേക്കാൾ ആറു സെൻറീമീറ്റർ നീളം കൂടുതലുണ്ട് എന്ന നിരീക്ഷണത്തിൽ നിന്നാണ് ഇറ്റാലിയൻ ഗവേഷകർ തങ്ങളുടെ പഠനം ആരംഭിക്കുന്നത്. ഇത് കൈമുട്ടിലെ പരിക്കുമൂലമോ, തോളെല്ലിന്റെ സ്ഥാനചലനം മൂലമോ സംഭവിക്കാം. ഈ നിഗമനം ക്രൂശീകരണത്തെ സാധൂകരിക്കുകയാണ്. ടൂറിനിലെ തിരുക്കച്ച മധ്യകാലവുമായി ബന്ധപ്പെടുത്തിക്കൊണ്ട് 1998-ല്‍ നടന്ന ഒരു പഠനഫലവും ഇറ്റാലിയൻ ഗവേഷകർ തള്ളിക്കളഞ്ഞു. നൂറ്റാണ്ടുകൾ തിരുക്കച്ച യാതൊരുവിധ ആധുനിക സംവിധാനങ്ങളും ഇല്ലാതെയാണ് സൂക്ഷിച്ചിരുന്നത്. അപ്രകാരമുളള തിരുക്കച്ചയുടെ ഒരുവശത്തെ വലിയതോതിൽ മലിനീകരണം സംഭവിച്ച ഭാഗത്ത് നിന്നു 1998-ൽ ഗവേഷണം നടത്തിയവർ ഒരുഭാഗം എടുത്തതെന്നാണ് ഇറ്റാലിയൻ ഗവേഷകർ പറയുന്നത്. വിദഗ്ധരുടെ അഭിപ്രായപ്രകാരം തിരുക്കച്ചയുടെ കാലനിർണ്ണയം നടത്താൻ എടുത്ത മലിനമായ ഭാഗം, മുഴുവൻ തിരുക്കച്ചയേയും പ്രതിനിധാനം ചെയ്യില്ല. യേശുവിന്‍റെ ശരീരം പൊതിയാന്‍ ഉപയോഗിച്ച തിരുക്കച്ച ഇറ്റലിയിലെ ടൂറിനില്‍ സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍ ദേവാലയത്തിലും അവിടുത്തെ തലയില്‍ കെട്ടിയിരിന്ന തൂവാല, സ്പെയിനിലെ ഒവിയെസോയിലുള്ള സാന്‍ സല്‍വദോര്‍ കത്തീഡ്രലിലുമാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത്. ഈ രണ്ട് തുണിഭാഗങ്ങളും ഒരേ ശരീരത്തില്‍ ഉപയോഗിച്ചതാണ് എന്നുള്ള ശാസ്ത്രീയ ഗവേഷണ ഫലങ്ങള്‍ 2016-ല്‍ പുറത്തുവന്നിരിന്നു. ലിനൻ തുണിയിലുള്ള ടൂറിനിലെ തിരുക്കച്ചയുടെ നീളം 14.5 അടിയും, വീതി 3.5 അടിയുമാണ്‌. ചാട്ടവാർ പ്രഹരമേറ്റ് ക്രൂശിതനായ മനുഷ്യന്റെ മുൻവശവും പിറക് വശവുമാണ്‌ തുണിയിൽ പതിഞ്ഞിരിക്കുന്ന രൂപങ്ങൾ.
Image: /content_image/News/News-2019-01-14-13:03:03.jpg
Keywords: തിരുക്കച്ച, അത്ഭുത
Content: 9474
Category: 18
Sub Category:
Heading: ഷിക്കാഗോ രൂപതയുടെ ചരിത്രഗ്രന്ഥം പ്രകാശനം ചെയ്തു
Content: കൊച്ചി: ഷിക്കാഗോ രൂപതയുടെ സ്ഥാപനത്തിനു മുന്‍പുള്ള ഇടവക കമ്യൂണിറ്റിയുടെ ചരിത്രഗ്രന്ഥം പ്രകാശനം ചെയ്തു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയ്ക്കു നല്കിയാണ് പ്രകാശനം ചെയ്തത്. ചിക്കാഗോയിലെ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ വളര്‍ച്ചയും അംഗങ്ങളുടെ സഹായവും ത്യാഗവുമാണ് ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് , ബിഷപ്പ് മാര്‍ ആന്റണി കരിയില്‍, റവ.ഡോ. ജോര്‍ജ് മഠത്തിപ്പറന്പില്‍, റവ.ഡോ. ആന്റണി കൊള്ളന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Image: /content_image/India/India-2019-01-15-03:06:39.jpg
Keywords: ഷിക്കാഗോ