category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബഥേലിൽ അനുഗ്രഹവർഷം; നവ്യാനുഭവം പകർന്ന് പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച കൺവെൻഷൻ
Contentബർമിങ്ഹാം: നവസുവിശേഷവത്ക്കരണ പാതയിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാർഗ്ഗം പഠിപ്പിച്ചുകൊണ്ട് സെഹിയോൻ യുകെ ഡയറക്ടർ റവ.ഫാ. സോജി ഓലിക്കൽ നയിച്ച പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച കൺവെൻഷൻ പ്രകടമായ ദൈവികാനുഗ്രഹത്തിന്റെ വിളനിലമായി മാറി. പൗരസ്ത്യ സഭാ പാരമ്പര്യത്തിന്റെ പ്രഘോഷണമായിക്കൊണ്ട് നടന്ന സീറോ മലങ്കര വി. കുർബാനയ്ക്ക് മലങ്കരസഭയുടെ യുകെയിലെ ആത്മീയ നേതൃത്വം റവ.ഫാ.അനിൽ തോമസ് മടുക്കുംമൂട്ടിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ.സോജി ഓലിക്കൽ മലങ്കര സഭയുടെ ഗ്ലാസ്‌കോ മിഷൻ ചാപ്ലയിൻ റവ.ഫാ.ജോൺസൻ മനയിൽ, ഫാ .ജോർജ് ചേലക്കൽ, ഫാ. നോബിൾ തോട്ടത്തിൽ എന്നിവർ സഹകാർമ്മികരായിരുന്നു. നല്ല ഫലം പുറപ്പെടുവിക്കുന്ന വൃക്ഷങ്ങൾ പോലെ, ഹൃദയത്തിൽ യേശുവിനെ സ്വീകരിച്ചുകൊണ്ട് ജീവിക്കുന്ന ദൈവത്തിന്റെ സാന്നിധ്യം നാമോരോരുത്തരിലും നിറയണമെന്ന് ഫാ.മടുക്കുംമൂട്ടിൽ ഓർമ്മിപ്പിച്ചു. തുടർന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി നടന്ന വചന ശുശ്രൂഷയ്ക്ക് ഫാ.സോജി ഓലിക്കൽ , ഫാ.നോബിൾ തോട്ടത്തിൽ,അമേരിക്കയിൽ നിന്നുമുള്ള മുൻ പെന്തകോസ്ത് പാസ്റ്റർ ബ്രദർ ജാൻസെൻ ബാഗ്‌വേൽ എന്നിവർ നേതൃത്വം നൽകി .മരിയൻ റാലിയോടെയാണ് കൺവെൻഷൻ ആരംഭിച്ചത്. പുതുതലമുറയെ ആഴമായ ദൈവ വിശ്വാസത്തിലേക്ക് നയിക്കുകയെന്ന ലക്‌ഷ്യം മുൻനിർത്തി കൺവെൻഷനിൽ കുട്ടികൾക്കായി വിവിധ ശുശ്രൂഷകൾ നടന്നു.;ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ വൈകിട്ട് 4 ന് സമാപിച്ചു. 9 ന് നടക്കുന്ന ഫെബ്രുവരി മാസ കൺവെൻഷനിൽ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ , പ്രശസ്ത വചനപ്രഘോഷകൻ ഡോ.ജോൺ ഡി എന്നിവർ പങ്കെടുക്കും .ഫാ.സോജി ഓലിക്കൽ കൺവെൻഷൻ നയിക്കും. #{red->n->n->അഡ്രസ്‌: }# Bethel Convention Centre
Kelvin way
West Bromwich
Birmingham
B70 7 JW #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി ‭07878 149670‬
അനീഷ് ‭07760 254700‭
ബിജുമോൻ മാത്യു ‭07515 368239‬
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-01-14 11:20:00
Keywordsസോജി
Created Date2019-01-14 11:12:18