Contents

Displaying 9141-9150 of 25173 results.
Content: 9455
Category: 1
Sub Category:
Heading: തായ്‌വാൻ ദിവ്യകാരുണ്യ കോൺഗ്രസില്‍ കര്‍ദ്ദിനാൾ ഫിലോനി പാപ്പയുടെ പ്രതിനിധി
Content: വത്തിക്കാൻ സിറ്റി: തായ്‌വാനില്‍ നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസില്‍ മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായി സുവിശേഷവത്ക്കരണത്തിനായുള്ള തിരുസംഘത്തിന്റെ തലവന്‍ കർദ്ദിനാൾ ഫെർണാണ്ടോ ഫിലോനി നിയമിതനായി. മാർച്ച് ഒന്ന് മുതൽ യുന്‍ലിന്‍ കൌണ്ടിയിലെ ചിയായിലാണ് ദേശീയ ദിവ്യകാരുണ്യ സമ്മേളനം നടക്കുന്നത്. മാർപാപ്പയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കർദ്ദിനാൾ ഫെർണാണ്ടോ ഫിലോനി പ്രതികരിച്ചു. സഭയിൽ സുവിശേഷവത്കരണത്തിനും അതുവഴി തായ്‌വാനിലെ ഇടയ ദൗത്യത്തിനും ദിവ്യകാരുണ്യ സമ്മേളനം ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുവിശേഷവത്കരണത്തിലൂടെ തായ്‌വാൻ സഭ വളർന്നുവന്നത് അനേകം മിഷ്ണറിമാരുടെ പ്രയത്നത്തിലൂടെയാണ്. അതിനാൽ സുവിശേഷവത്കരണം എന്ന ആശയത്തെ ദിവ്യകാരുണ്യ സമ്മേളനത്തിൽ ഉൾകൊള്ളിക്കണം. പൊതു ആരാധനയിലൂടെ സഭ കൂടുതൽ ഒന്നിക്കും. സുവിശേഷവത്കരണത്തിന് നേതൃത്വം വഹിക്കുന്ന മെത്രാന്മാർക്കും സന്യസ്ഥർക്കും അല്‍മായർക്കും പരസ്പരം പരിചയപ്പെടാൻ അവസരമാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്റെ ഉറവകൾ നിന്നിലാണെന്ന സങ്കീർത്തന വചനമാണ് സമ്മേളനത്തിന്റെ പ്രമേയം. കഴിഞ്ഞ തവണ തായ്‌വാൻ മെത്രാൻ സമിതി വത്തിക്കാനില്‍ നടത്തിയ സന്ദര്‍ശനത്തില്‍ ദിവ്യകാരുണ്യ സമ്മേളനത്തിലേക്ക് മാർപാപ്പയെയും സ്വാഗതം ചെയ്തിരുന്നു.
Image: /content_image/News/News-2019-01-11-13:15:51.jpg
Keywords: ദിവ്യകാരുണ്യ
Content: 9456
Category: 14
Sub Category:
Heading: ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തു ശില്പം മെക്സിക്കോയിൽ ഉയരും: നിര്‍മ്മിക്കുന്നത് ചലച്ചിത്ര താരം
Content: മെക്സിക്കോ സിറ്റി: ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തു ശില്പം വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിൽ ഉയരും. 2006-ൽ ഇറങ്ങിയ ബെല്ല എന്ന ചിത്രത്തിലൂടെ പ്രശസ്തനായ മെക്സിക്കൻ നടൻ എഡ്വേഡോ വെരസ്റ്റേഗൂയിയാണ് ശില്പം പണിയാൻ മുൻകൈ എടുത്തിരിക്കുന്നത്. സമാധാനത്തിന്റെ ക്രിസ്തു എന്ന് പേരിട്ടിരിക്കുന്ന ക്രിസ്തു ശില്പത്തിന് 252 അടി ഉയരം ഉണ്ടായിരിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ബ്രസീലിലെ ക്രൈസ്റ്റ് ദ റെഡീമർ പ്രതിമയ്ക്ക് 125 അടിയും പോളണ്ടിലെ ക്രിസ്തു രാജന്റെ പ്രതിമയ്ക്ക് 172 അടിയുമാണ് ഉയരം. ഫെർണാണ്ടോ റൊമേരോ എന്ന ശില്‍പ്പിയാണ് ലോകത്തെ ഏറ്റവും വലിയ ക്രിസ്തു രൂപം നിര്‍മ്മിക്കുക. യേശു ക്രിസ്തു ജനങ്ങളെ ആലിംഗനം ചെയ്യുന്ന രീതിയിലായിരിക്കും ശില്പം നിർമ്മിക്കുന്നത്. നിര്‍മ്മിക്കാനിരിക്കുന്ന ക്രിസ്തു ശില്പം ആധുനിക ലോകത്തിലെ അത്ഭുതമായി മാറുമെന്നാണു കരുതപ്പെടുന്നത്. നിര്‍മ്മാതാവായ എഡ്വേഡോ ക്രിസ്തു ശില്പത്തെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ഫ്രാൻസിസ് മാർപാപ്പയ്ക്ക് നൽകാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ലെങ്കിലും, ഈ വർഷം ആദ്യം തന്നെ വിശദാംശങ്ങൾ പുറത്തുവിടുമെന്നാണ് കത്തോലിക്ക സഭ നേതൃത്വം പറയുന്നത്. സമാധാനത്തിന്റെ ക്രിസ്തു ശിൽപം സ്നേഹത്തിന്റെയും, വിശ്വാസത്തിന്റെയും, പ്രത്യാശയുടെയും, സമാധാനത്തിന്റെയും പ്രതീകമാകുമെന്നാണ് സംഘാടകർ പറയുന്നത്. മോഡൽ, ഗായകൻ, നടൻ തുടങ്ങിയ നിലകളിൽ ജീവിതമാരംഭിച്ച എഡ്വേഡോ 2002-ലാണ് കത്തോലിക്കാ വിശ്വാസം തന്റെ ജീവിതത്തിന്റെ ഭാഗമാക്കുന്നത്. ശക്തമായ ഭ്രൂണഹത്യ വിരുദ്ധ നിലപാടുകൾ ഉള്ള താരം കൂടിയാണ് എഡ്വേഡോ.
Image: /content_image/News/News-2019-01-11-13:57:26.jpg
Keywords: രൂപ, ഏറ്റവും
Content: 9457
Category: 1
Sub Category:
Heading: റൊമാനിയ സന്ദര്‍ശിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ക്രൈസ്തവ വിശ്വാസത്തെ ഏറ്റവും മുറുകെ പിടിക്കുന്ന രാജ്യമായ റൊമാനിയ സന്ദര്‍ശിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ ഒരുങ്ങുന്നു. മേയ് 31 മുതല്‍ ജൂണ്‍ രണ്ടുവരെ ആയിരിക്കും പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനം നടക്കുക. മ്യെര്കു റിയ ചിയുക് സിറ്റിയിലെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം, തലസ്ഥാനമായ ബുക്കാറെസ്റ്റ്, കിഴക്കന്‍ നഗരമായ യാഷി, ട്രാന്‍സില്‍വാനിയയിലെ ബ്ലാഷ്, എന്നിവിടങ്ങളില്‍ മാര്‍പാപ്പ സന്ദര്‍ശനം നടത്തും. 'നമുക്ക് ഒരുമിച്ചു നടക്കാം' എന്നതാണ് സന്ദര്‍ശനത്തിന്റെ ആപ്ത വാക്യം. കന്യാമറിയത്തിന്റെ സംരക്ഷണത്തില്‍ റൊമാനിയന്‍ ജനത നടക്കുന്നതാണ് അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ലോഗോ. 1999-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് ആദ്യമായി റൊമാനിയ കാല്‍ കുത്തിയ പാപ്പ. അടുത്തിടെ പ്രമുഖ ഗവേഷണ സ്ഥാപനമായ പ്യൂ റിസര്‍ച്ച് സെന്‍റര്‍ നടത്തിയ പഠനത്തില്‍ ഏറ്റവും ശക്തമായ ദൈവാഭിമുഖ്യമുള്ള യൂറോപ്യന്‍ ക്രൈസ്തവ രാഷ്ട്രമായി റൊമാനിയായെ തിരഞ്ഞെടുത്തിരിന്നു. അന്‍പത്തിയഞ്ചു ശതമാനം റൊമാനിയക്കാരും ഉയര്‍ന്ന ദൈവാഭിമുഖ്യം ഉള്ളവരാണെന്നാണ് പ്യൂ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് പ്രകാരം 64 ശതമാനം റൊമാനിയക്കാരും ഉറപ്പായും ദൈവത്തില്‍ വിശ്വസിക്കുന്നവരാണ്. തങ്ങളുടെ ജീവിതത്തില്‍ വിശ്വാസത്തിന് പ്രാധാന്യം കൊടുക്കുന്നവര്‍ 50 ശതമാനമാണ്.
Image: /content_image/News/News-2019-01-12-03:11:11.jpg
Keywords: പാപ്പ
Content: 9458
Category: 18
Sub Category:
Heading: 'പൗരോഹിത്യം ജോലിയല്ല, വിളിയും സേവനവുമാണെന്നു സമൂഹത്തിനു ബോധ്യമാക്കുന്നതാവണം'
Content: കൊച്ചി: പൗരോഹിത്യം ജോലിയല്ല, വിളിയും സേവനവുമാണെന്നു സമൂഹത്തിനു ബോധ്യമാക്കുന്നതാവണം അജപാലകരുടെ സാക്ഷ്യ ജീവിതമെന്നു സീറോ മലബാര്‍ സഭ സിനഡ്. അജപാലകരാകാന്‍ പരിശീലിക്കുന്നവര്‍ക്കു ലളിതമായ ജീവിത, സംസാര ശൈലികളും ഉദാത്തമായ മൂല്യങ്ങളോടു ചേര്‍ന്നുള്ള നിലപാടുകളുമാണ് ഉണ്ടാകേണ്ടതെന്നും സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സഹഗമനം നടത്താന്‍ സഭയൊന്നാകെ പരിശ്രമിക്കണമെന്നും സിനഡ് ഓര്‍മ്മിപ്പിച്ചു. വിശ്വാസി സമൂഹത്തിന്റെ പങ്കാളിത്തത്തോടും പ്രോത്സാഹനത്തോടും കൂടി അജപാലക പരിശീലനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കണം. കാലികമായ സാമൂഹ്യ, സാംസ്‌കാരിക, സാമ്പത്തിക പശ്ചാത്തലങ്ങള്‍ ശരിയായി വിലയിരുത്തി സെമിനാരികളിലെ പരിശീലനങ്ങള്‍ കാലാനുസൃതമാക്കണം. സെമിനാരി പരിശീലനത്തില്‍ സഭാസമൂഹത്തിന് ഇടപെടാനുള്ള അവസരങ്ങള്‍ ഉണ്ടാവണം. വൈദികാര്‍ത്ഥികളുടെ കുടുംബങ്ങള്‍ സെമിനാരി അധികാരികള്‍ സന്ദര്‍ശിക്കുന്നത് ഉചിതമാണ്. ഇവരുടെ മാതാപിതാക്കള്‍, ഇടവക വികാരിമാര്‍, അല്മായ നേതാക്കള്‍ എന്നിവര്‍ക്കും പരിശീലനത്തില്‍ സഹായിക്കാനും പ്രതീക്ഷകള്‍ പങ്കുവയ്ക്കാനും അവസരങ്ങള്‍ ഉണ്ടാകണം. സമീപകാല യാഥാര്‍ഥ്യങ്ങളെ സുവിശേഷാനുസൃതം കാണാനും അവയോടു ക്രിയാത്മകമായി പ്രതികരിക്കാനും വൈദികാര്‍ത്ഥികള്‍ക്കു സാധിക്കേണ്ടതുണ്ട്. സഭയിലും സമൂഹത്തിലും നേതൃത്വം വഹിക്കുന്ന അജപാലകര്‍, മനുഷ്യത്വത്തോടെ പെരുമാറുന്നവരും സങ്കീര്‍ണമായ ജീവിത സാഹചര്യങ്ങളോടു സ്‌നേഹപൂര്‍വം പ്രതികരിക്കുന്നവരുമാകണം. അജപാലകരുടെ ആഴമേറിയ പ്രാര്‍ത്ഥനാജീവിതവും സുതാര്യതയുള്ള ജീവിതശൈലിയും സമൂഹത്തിനു മാതൃകയും ബോധ്യങ്ങളുമായി മാറേണ്ടതുണ്ട്. ഇതിനു കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാകണമെന്നും കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സിനഡില്‍ മെത്രാന്‍മാര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.
Image: /content_image/India/India-2019-01-12-03:33:37.jpg
Keywords: സിനഡ
Content: 9459
Category: 18
Sub Category:
Heading: ആകാശപ്പറവകളുടെ ആശ്രമത്തിനു കൂപ്പുകരങ്ങളോടെ നന്ദി അറിയിച്ച് മുരുകാനന്ദന്‍ മടങ്ങി
Content: കോട്ടയം: ചെങ്കലിലെ ആകാശപ്പറവകളുടെ നസ്രേത്ത് ആശ്രമത്തിനു നന്ദി അറിയിച്ച് ഓര്‍മയും സമനിലയും തിരികെ കിട്ടിയ മുരുകാനന്ദന്‍ മധുരയിലേക്ക് മടങ്ങി. മൂന്നു മാസം മുന്‍പ് കോട്ടയം കുമളി ദേശീയ പാതയില്‍ വാഴൂരിലൂടെ അലയുന്ന നിലയിലാണ് ആശ്രമത്തിലെ ശുശ്രൂഷകര്‍ മുരുകനന്ദനെ ആശ്രമത്തിലെത്തിച്ചത്. മനോനില തെറ്റിയ ഇദ്ദേഹത്തെ ചിറക്കടവ് മാര്‍ അപ്രേം മെഡിക്കല്‍ സെന്ററിലെ സിസ്റ്റര്‍ ഡോ. കാര്‍മലി സിഎംസി ചികിത്സയും ആശ്രമാധികാരികള്‍ പരിചരണവും നല്‍കിയതോടെ ജീവിതത്തിലേക്ക് തിരിച്ചുവരികയായിരിന്നു. സുബോധം വീണ്ടെടുത്തതോടെ മധുര കരുമേട് സ്വദേശിയാണെന്ന് മുരുകാനന്ദന്‍ പറഞ്ഞു. ഇതോടെ നസ്രേത്ത് ആശ്രമം ഡയറക്ടര്‍ തങ്കച്ചന്‍ പുളിക്കല്‍ മധുര പോലീസുമായി ബന്ധപ്പെട്ടു. നവംബര്‍ ആദ്യവാരം മുരുകാനന്ദനെ കാണാനില്ലെന്നു ഭാര്യ ദേവി കരുമേട് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. നസ്രേത്ത് ആശ്രമത്തില്‍നിന്നു ഫോട്ടോയും വിവരങ്ങളും നല്‍കിയതോടെ കരുമേട് പോലീസ് മുരുകനന്ദന്റെ വീട് കണ്ടെത്തി ബന്ധുക്കളെ വിവരം അറിയിക്കുകയായിരിന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മകന്‍ മുത്തുരാജും ബന്ധുവും നസ്രേത്ത് ആശ്രമത്തിലെത്തി പോലീസിന്റെ അനുമതിയോടെയാണ് മുരുകനന്ദനെ വീട്ടിലേക്കു കൊണ്ടുപോയത്. ഭാരതത്തില്‍ ഉടനീളമുള്ള തെരുവോര മക്കളുടെയും ആലംബഹീനരുടെയും കണ്ണീരൊപ്പുന്ന ആകാശപ്പറവകളുടെ കൂട്ടുകാര്‍ (FBA) എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിനു ഫാ. ജോര്‍ജ്ജ് കുറ്റിക്കല്‍ എം‌സി‌ബി‌എസ് 1994-ലാണ് രൂപം നല്‍കിയത്. പ്രമുഖ പക്ഷി നിരീക്ഷകന്‍ സലിം അലിയുടെ പക്ഷി വളര്‍ത്തല്‍ കേന്ദ്രം സന്ദര്‍ശിച്ചതാണ് 'ആകാശപ്പറവകളുടെ കൂട്ടുകാര്‍' എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. 'ഏതു ജീവികളേക്കാളും ഏറെ വിലയുള്ള മനുഷ്യനെക്കുറിച്ച് പഠനങ്ങളും നിരീക്ഷണങ്ങളും എന്തുകൊണ്ട് നടക്കുന്നില്ല' എന്ന ചോദ്യത്തില്‍ നിന്നാണ് ആകാശപ്പറവകളുടെ കൂട്ടുകാര്‍ എന്ന സ്ഥാപനം ആരംഭിക്കാന്‍ ഫാ. ജോര്‍ജ്ജ് തീരുമാനിച്ചത്. തുടര്‍ന്നു തൃശൂര്‍ ജില്ലയിലെ പീച്ചി ഡാമിനടുത്ത് പുത്തൂര്‍ പഞ്ചായത്തിലെ ചെന്നായപ്പാറയില്‍ ഇവര്‍ക്ക് ഭവനം ഒരുക്കാന്‍ എംസിബിഎസ് സഭാ സമൂഹം സ്ഥലം വാങ്ങിച്ചു. 1994 ജനുവരി 18 ന് പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയാണ് ഇത് ഉദ്ഘാടനം ചെയ്തത്. ഇത് വലിയ ഒരു ദൌത്യത്തിന്റെ ആരംഭം മാത്രമായിരിന്നു. ചെന്നായപ്പാറയില്‍ നിന്ന്‍ ഇന്ത്യയില്‍ ഉടനീളമുള്ള ഒരു ജീവകാരുണ്യ പ്രസ്ഥാനമായി 'ആകാശപ്പറവകളുടെ കൂട്ടുകാര്‍' മാറുകയായിരിന്നു. ഇന്ന് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് കഴിയുന്ന ആയിരങ്ങള്‍ക്ക് അഭയമാണ് ഈ സന്നദ്ധ കേന്ദ്രം.
Image: /content_image/India/India-2019-01-12-05:45:40.jpg
Keywords: ആകാശ
Content: 9460
Category: 1
Sub Category:
Heading: ആഗോള ക്രൈസ്തവ സഭൈക്യവാരത്തിന് ജനുവരി 18നു ആരംഭം
Content: വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള ക്രൈസ്തവ സഭകളുടെ സഭൈക്യവാരത്തിന് ജനുവരി 18നു തുടക്കമാകും. 25-വരെയുള്ള തീയതികളിലാണ് സഭൈക്യവാരം നടക്കുക. “നീതി, നീതി മാത്രം നിങ്ങള്‍ പ്രവര്‍ത്തിക്കുക” എന്ന മുഖ്യസന്ദേശവുമായിട്ടാണ് വിവിധ സഭകളുടെ കൂട്ടായ്മ സഭൈക്യവാരം ആചരിക്കുന്നത്. ജനുവരി 18 വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.30-ന് വിശുദ്ധ പൗലോസ് ശ്ലീഹായുടെ റോമന്‍ ചുവരിനു പുറത്തുള്ള ബസിലിക്കയില്‍ ഫ്രാന്‍സിസ് പാപ്പ ക്രൈസ്തവ ഐക്യവാരത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള സായാഹ്നപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. കര്‍ദ്ദിനാളന്മാരെയും മെത്രാന്മാരെയും പുരോഹിതരെയും കൂടാതെ ലോകത്തുള്ള ഇതര ക്രൈസ്തവ സഭകളുടെ അധ്യക്ഷന്മാരും മാര്‍പാപ്പയുടെ സഭൈക്യപ്രാര്‍ത്ഥനയില്‍ പങ്കെടുക്കും. പഴയ നിയമത്തിലെ, നിയമാവര്‍ത്തന പുസ്തകത്തിലെ പതിനാറാം അദ്ധ്യായത്തിലെ 18-20 വാക്യങ്ങളാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ആചരിക്കുന്ന 2019-ലെ സഭൈക്യവാരത്തിന് ധ്യാന വിഷയമാകുന്നത്. "നിന്റെ ദൈവമായ കര്‍ത്താവു നല്‍കുന്ന പട്ടണങ്ങളില്‍ ഗോത്രം തോറും ന്യായാധിപന്‍മാരെയും സ്ഥാനികളെയും നിയമിക്കണം. അവര്‍ ജനങ്ങള്‍ക്ക് നിഷ്പക്ഷമായി നീതി നടത്തിക്കൊടുക്കട്ടെ. നിന്റെ വിധികള്‍ നീതിവിരുദ്ധമായിരിക്കരുത്. നീ പക്ഷപാതം കാട്ടുകയോ കൈക്കൂലി വാങ്ങുകയോ അരുത്. എന്തെന്നാല്‍, കൈക്കൂലി ജ്ഞാനിയെ അന്ധനാക്കുകയും നീതി നിഷേധിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നീ ജീവിച്ചിരിക്കുന്നതിനും നിന്റെ ദൈവമായ കര്‍ത്താവു തരുന്ന രാജ്യം കൈവശമാക്കുന്നതിനും വേണ്ടി നീതിമാത്രം പ്രവര്‍ത്തിക്കുക", എന്നതാണ് വാക്യം.
Image: /content_image/News/News-2019-01-12-06:40:47.jpg
Keywords: സഭൈക്യവാര
Content: 9461
Category: 1
Sub Category:
Heading: പുതുവര്‍ഷം ഇറാഖി ക്രിസ്ത്യന്‍ സമൂഹത്തിന്റെ പുനര്‍ജന്മത്തിന്റെ വര്‍ഷം
Content: മൊസൂള്‍, ഇറാഖ്: പുതുവര്‍ഷം ഇറാഖി ജനതയെ സംബന്ധിച്ചിടത്തോളം പുനര്‍ജ്ജന്മത്തിന്റെ വര്‍ഷമായിരിക്കുമെന്ന്‍ വടക്കന്‍ മൊസൂളിലെ നിനവേയിലെ കരാംലെസിലെ കല്‍ദായ പുരോഹിതന്‍ ഫാ. പോള്‍ താബിത്. ഏഷ്യാ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പീഡന ഭൂമിയായ മൊസൂളിലെ ക്രിസ്തുമസ് ആഘോഷങ്ങളെക്കുറിച്ച് വിവരിക്കുകയായിരുന്നു അദ്ദേഹം. ലോകരക്ഷകനായ ക്രിസ്തുവിന്റെ ജന്മദിനം ഇറാഖിന്റെ പുതിയൊരു തുടക്കത്തിന് കാരണമാകട്ടെയെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. അജപാലകപരവും, സാമൂഹികവുമായ വെല്ലുവിളികളുടേയും, തിരിച്ചുവന്ന അഭയാര്‍ത്ഥികളുടേയും പുനര്‍ജന്മത്തിന്റെ വര്‍ഷമായിരിക്കും 2019. ജനങ്ങള്‍ക്ക് ജീവിത മാര്‍ഗ്ഗം ഉണ്ടാക്കികൊടുക്കേണ്ടതുണ്ട്. തങ്ങളുടെ പ്രശ്നങ്ങള്‍ക്കപ്പുറം ചിന്തിക്കുവാന്‍ അവരെ സഹായിക്കുകയും ചെയ്യുക വഴി ക്രിസ്ത്യന്‍ സമൂഹത്തിന്റെ പുനരധിവാസത്തിനായിരിക്കണം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടത്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പതനത്തിനു ശേഷം മേഖല പതിയെപ്പതിയെ സമാധാനത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യം ശുഭകരമായിക്കൊണ്ടിരിക്കുകയാണ്. പുതിയ മെത്രാന്റെ നിയമനം അജപാലകപരവും, ആത്മീയവുമായ പുനര്‍ജന്മത്തെയാണ്‌ സൂചിപ്പിക്കുന്നത്. ഭീകരതയുടേയും, അക്രമത്തിന്റേയും കാലം കഴിഞ്ഞ് സാധാരണനിലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന മൊസൂളില്‍ ഒരു കുര്‍ബാന അര്‍പ്പിക്കുവാന്‍ താന്‍ ആഗ്രഹിക്കുന്നതായും ഫാ. താബിത് പറഞ്ഞു. ഇസ്ളാമിക തീവ്രവാദികളുടെ കടുത്ത അടിച്ചമര്‍ത്തലിനെ അതിജീവിച്ചു വിശ്വാസ തീക്ഷ്ണതയാല്‍ മുന്നേറുന്ന മുന്നേറുന്ന ക്രൈസ്തവ സമൂഹമാണ് ഇന്നു ഇറാഖിലേത്. 2003-ല്‍ ഏതാണ്ട് 15 ദശലക്ഷത്തോളം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന ഇറാഖില്‍ ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്നു ഇപ്പോള്‍ 2 ലക്ഷത്തില്‍ താഴെ ക്രൈസ്തവര്‍ മാത്രമേയുള്ളൂ. ആക്രമണങ്ങളും പീഡനങ്ങളും പതിവായപ്പോള്‍ ഇറാഖിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷകണക്കിന് ക്രൈസ്തവരാണ് പലായനം ചെയ്തത്. ശേഷിക്കുന്ന സമൂഹം തങ്ങള്‍ ആയിരിക്കുന്ന അവസ്ഥയില്‍ നിന്നു ക്രിസ്തുവിനെ പ്രഘോഷിക്കുകയാണ്.
Image: /content_image/News/News-2019-01-12-10:03:34.jpg
Keywords: ഇറാഖ
Content: 9462
Category: 1
Sub Category:
Heading: ലത്തീന്‍ ദേശീയ മെത്രാന്‍ സംഘത്തിന് പുതിയ നേതൃത്വം
Content: ചെന്നൈ: ഇ​ന്ത്യ​യി​ലെ ല​ത്തീ​ൻ റീ​ത്തി​ലു​ള്ള 132 രൂ​പ​ത​ക​ളി​ലെ മെത്രാന്മാര്‍ ഉ​ൾ​പ്പെ​ടു​ന്ന കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യയ്ക്കു (സി​സി​ബി​ഐ) പുതിയ ഭാരവാഹികള്‍. ഗോവ- ഡാമന്‍ അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരിയാണ് സംഘടനയുടെ പുതിയ പ്രസിഡന്‍റ്. വൈസ് പ്രസിഡന്‍റായി ചെന്നൈ മൈലാപ്പൂര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് അന്തോണി സാമിയും ജനറല്‍ സെക്രട്ടറിയായി ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ ജോസഫ് കൂട്ടോയെയും തിരഞ്ഞെടുത്തിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി ബോംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസാണ് സി‌സി‌ബി‌ഐ പ്രസിഡന്‍റ് സ്ഥാനം വഹിച്ചിരിന്നത്. 2011-2017 കാലയളവില്‍ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി സംഘടനയുടെ വൈസ് പ്രസിഡന്‍റായി സേവനം ചെയ്തിരിന്നു. തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് ദേശീയ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സംഘത്തിന്റെ 31ാമത് സമ്പൂര്‍ണ സമ്മേളനത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
Image: /content_image/News/News-2019-01-12-11:46:34.jpg
Keywords: ലാറ്റിന്‍, ലത്തീ
Content: 9463
Category: 18
Sub Category:
Heading: ആലപ്പാട് നിവാസികള്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ‌സി‌വൈ‌എം
Content: കൊല്ലം: അനധികൃത കരിമണല്‍ ഖനനം മൂലം ദുരിതമനുഭവിക്കുന്ന ആലപ്പാട് നിവാസികള്‍ കഴിഞ്ഞ 73 ദിവസമായി നടത്തിവരുന്ന പ്രതിരോധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കെസിവൈഎം സംസ്ഥാന സമിതി കൊല്ലത്തു ജനകീയ പ്രതിഷേധ സദസ് നടത്തി. സമരസമിതിക്ക് പിന്തുണ അറിയിച്ചു ചിന്നക്കട ബസ് ബേയില്‍ ജനങ്ങളുടെ ഒപ്പുശേഖരണം നടത്തി. തുടര്‍ന്നു സംസ്ഥാന നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിച്ചു. കരിമണല്‍ ഖനനം തീരദേശ ജനതയുടെ ഉപജീവനത്തെയും ആവാസവ്യവസ്ഥയെയും പാടെ തകര്‍ത്തിരിക്കുകയാണെന്നു കെസിവൈഎം ചൂണ്ടിക്കാട്ടി. ജനവാസ പ്രദേശങ്ങളെ കടല്‍ ഒന്നൊന്നായി വിഴുങ്ങിക്കൊണ്ടിരിക്കുന്‌പോള്‍ അധികൃതര്‍ പാലിക്കുന്ന മൗനം തീരദേശ ജനതയോട് ചെയ്യുന്ന കടുത്ത നീതി നിഷേധമാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി എബിന്‍ കണിവയലില്‍ അധ്യക്ഷത വഹിച്ചു. കൊല്ലം രൂപത അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ബിബിന്‍ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ കരിമണല്‍ ഖനനവിരുദ്ധ സമരസമിതി കണ്‍വീനര്‍ കാര്‍ത്തിക് ശശി വിഷയാവതരണം നടത്തി. സംസ്ഥാന സെക്രട്ടറി ലിജിന്‍ ശ്രാന്പിക്കല്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ വര്‍ഗീസ് മൈക്കിള്‍, ജെയ്‌സണ്‍ ചക്കേടത്ത്, കൊല്ലം രൂപത പ്രസിഡന്റ് എഡ്വേര്‍ഡ് രാജു, സെക്രട്ടറി വിപിന്‍ ക്രിസ്റ്റി, ഡെലിന്‍ ഡേവിഡ്, ലിജോ ജോയി, മാനുവല്‍ ആന്റണി, മനീഷ് മാത്യൂസ്, ജോസ്‌ന, അനീഷ, കിരണ്‍ ക്രിസ്റ്റഫര്‍, ജോസി സക്കറിയ, സോബിന്‍, ഇരിങ്ങാലക്കുട രൂപത പ്രസിഡന്റ് എഡ്വിന്‍ ജോഷി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-01-13-02:59:28.jpg
Keywords: കെ‌സി‌വൈ‌എം
Content: 9464
Category: 18
Sub Category:
Heading: ക്രൈസ്തവ സഭയുടെ മേല്‍നോട്ടത്തിലുള്ള ആശുപത്രികള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ളത്: മുഖ്യമന്ത്രി
Content: തൃശൂര്‍: ക്രൈസ്തവ സഭയുടെ മേല്‍നോട്ടത്തിലുള്ള ആശുപത്രികള്‍ സാമൂഹ്യ പ്രതിബദ്ധതയോടെയാണ് സേവനം ചെയ്യുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അമല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനു ലഭിച്ച എന്‍എബിഎച്ച് അംഗീകാര സമര്‍പ്പണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ ആശുപത്രികളില്‍ അമിതമായ ചികിത്സാനിരക്ക് ഈടാക്കുന്നതായി ആക്ഷേപമുണ്ട്. എന്നാല്‍ ക്രൈസ്തവസഭയുടെ ആശുപത്രികള്‍ ന്യായമായ ചികിത്സാനിരക്കു മാത്രം ഈടാക്കുന്നതു സമൂഹത്തിന് ആശ്വാസകരമാണ്. ആരോഗ്യരംഗത്തു കേരളം മഹത്തായ നേട്ടങ്ങള്‍ കൈവരിച്ചതിനു പിന്നില്‍ ഈ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ വിസ്മരിക്കാനാവില്ല. അമല ആശുപത്രിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ എ.സി. മൊയ്തീന്‍, വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ആധുനികവത്കരിച്ച ഗാസ്‌ട്രോഎന്ററോളജി വിഭാഗത്തിന്റെയും പാലിയേറ്റീവ് കെയറിന്റെയും ഇബസ് സംവിധാനത്തിന്റെയും ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടന്നു. സിഎംഐ പ്രിയോര്‍ ജനറാള്‍ റവ. ഡോ. പോള്‍ ആച്ചാണ്ടി അധ്യക്ഷത വഹിച്ചു. എന്‍എബിഎച്ച് സീനിയര്‍ ഡയറക്ടര്‍ ഡോ. ഗായത്രി മഹേന്ദ്രു, പ്രൊവിന്‍ഷ്യല്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി സിഎംഐ, പി.കെ. ബിജു എംപി, അനില്‍ അക്കര എംഎല്‍എ, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍. ജയചന്ദ്രന്‍, അമല ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കുരിശേരി, ജോയിന്റ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-01-13-03:06:02.jpg
Keywords: മുഖ്യമന്ത്രി, പിണറാ