category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading അർത്തുങ്കൽ തിരുന്നാളിന് നിറം പകർന്ന് ഭിന്നശേഷിക്കാരുടെ ദിനം
Contentആലപ്പുഴ: അർത്തുങ്കൽ ബസിലിക്കയിൽ മകരം തിരുന്നാളിന്റെ ഭാഗമായി ഭിന്നശേഷിക്കാരുടെ ദിനം ആഘോഷിച്ചു. കഴിഞ്ഞ വർഷം മുതലാണ് ഭിന്നശേഷിക്കാർക്കായി പ്രാർത്ഥിക്കാനും അവരെ അംഗീകരിക്കാനും ആദരിക്കാനുമായി ഈ ദിനം തിരുന്നാളിന് ഉൾപ്പെടുത്തി തുടങ്ങിയത്. ഭിന്നശേഷിക്കാരായ പ്രായപൂർത്തിയായവർക്കും കുട്ടികൾക്കുമായി രണ്ടു ദിവ്യബലികളാണ് അർപ്പിച്ചത്. മൂന്നു മണിക്ക് അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ ആലപ്പുഴയിൽനിന്നും കോട്ടയത്തുനിന്നും കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നൂറ്റമ്പതോളം വ്യക്തികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. കേരളത്തിൽ ബധിരരുടെയും മുകരുടെയും ആത്മീയ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്ന റവ. ഫാ.ബിജു മൂലക്കരയാണ് ഈ സംഗമത്തിന് നേതൃത്വം നൽകിയത്. റവ. ഫാ. പ്രിയേഷ് കളരിമുറിയിലാണ് ദിവ്യബലി അർപ്പിച്ചത്. ആഗ്യ ഭാഷയിലാണ് ദിവ്യബലി അർപ്പിച്ചത്. ആലപ്പുഴയിൽ നിന്നും കോട്ടയത്തു നിന്നും ഉള്ള ഇതര മതസ്ഥരായ ബധിരരും മൂകരും ആയ സഹോദരങ്ങളുടെ സാന്നിധ്യം മതസൗഹാർദ്ദത്തിൻ്റെ നിറവും ആഘോഷങ്ങൾക്ക് പകർന്നു. ദിവ്യബലിയെ തുടർന്ന് ആലപ്പുഴയിൽ പ്രവർത്തിച്ചു വരുന്ന ബധിര മൂക കമ്മ്യൂണിറ്റിയുടെ ഒന്നാം വാർഷിക ആഘോഷങ്ങളും നടന്നു. വൈകിട്ട് 6 മണിക്കുള്ള ദിവ്യബലിക്ക് നേതൃത്വം നൽകിയത് ആലപ്പുഴ രൂപതയുടെ സാന്ത്വൻ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ ആയിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ റവ. സിസ്റ്റർ ലിൻ്റയുടെ മേൽനോട്ടത്തിൽ 30 ഭിന്നശേഷിക്കാരായ കുട്ടികളും അധ്യാപകരും ശുശ്രൂഷാക്രമീകരണം നടത്തി. റവ.ഫാ. തോമസ് മേക്കാടൻ എസ്‌ഡി‌ബി ദിവ്യബലി അർപ്പിക്കുകയും റവ.ഫാ. ജെയ്സൺ നെരിപ്പാറ എസ്‌ഡി‌ബി വചന പ്രഘോഷണം നടത്തുകയും ചെയ്തു. ഭിന്നശേഷിക്കാരായ സഹോദരങ്ങൾക്കും കുട്ടികൾക്കും ലഭിക്കുന്ന അംഗീകാരം അവരുടെ കഴിവുകൾ വളർത്തുകയും ദൈവാനുഗ്രഹത്തിന് കാരണമാവുകയും ചെയ്യുമെന്ന് ബസലിക്ക റെക്ടർ റവ ഫാദർ ക്രിസ്റ്റഫർ എം അർത്ഥശ്ശേരിൽ പറഞ്ഞു.
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-01-26 10:52:00
Keywordsഅർത്തു
Created Date2019-01-26 10:42:22