Content | വത്തിക്കാൻ സിറ്റി: ആഫ്രിക്കൻ രാജ്യമായ എത്യോപ്യയുടെ പ്രധാനമന്ത്രി അബൈ അഹമ്മദ് അലി വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ജനുവരി 21 തിങ്കളാഴ്ചയാണ് കൂടിക്കാഴ്ച നടന്നത്.
വത്തിക്കാനും എത്യോപ്യയും തമ്മിലുള്ള ബന്ധത്തിന് മുൻഗണന കൊടുത്തു കൊണ്ടുള്ള കൂടികാഴ്ച്ചയില്‍ രാജ്യത്തിന്‍റെ സമഗ്ര വികസനത്തിനായുള്ള ശ്രമങ്ങളും എത്യോപ്യയുടെ ചരിത്രത്തിൽ ക്രിസ്ത്രീയ സമൂഹം വഹിച്ച പങ്കും വിദ്യാഭ്യാസരംഗത്തും, ആരോഗ്യമേഖലകളിലും നൽകിയ സംഭാവനകളും പ്രത്യേകം പരാമർശിക്കപ്പെട്ടു.
മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയെ തുടർന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനും വിദേശ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾക്കായുള്ള സെക്രട്ടറി മോൺ. അന്തോണി കമില്ലെരിയുമായും അഹമ്മദ് അലി ചർച്ചകൾ നടത്തി. സാമൂഹീക സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരങ്ങൾ തേടാനും ആഫ്രിക്കയുടെ വികസനവും ചർച്ചകളിൽ ഇടം പിടിച്ചു. |