category_idEvents
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingഗ്രേറ്റ് ബ്രിട്ടൺ രൂപത ബൈബിൾ കലോത്സവം 2019: തിയ്യതികളും സ്ഥലങ്ങളും തീരുമാനിച്ചു
Contentപ്രെസ്റ്റൺ: ബൈബിൾ പ്രഘോഷണത്തിനും വിശ്വാസസാക്ഷ്യത്തിനും പുതിയ മാനങ്ങൾ നൽകിയ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബൈബിൾ കലോത്സവത്തിന്റെ 2019 വർഷത്തേക്കുള്ള സ്ഥലങ്ങളും തീയതികളും രൂപത പ്രസിദ്ധപ്പെടുത്തി. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വര്ഷം രൂപതാതല മത്സരങ്ങൾ ലിവർപൂളിൽ വച്ചായിരിക്കും നടക്കുന്നത്. ലിവർപൂൾ ലിതർലാൻഡ് 'സമാധാനരാഞ്ജി' ഇടവക വികാരി റെവ. ഫാ. ജിനോ അരിക്കാട്ടും കമ്മറ്റി അംഗങ്ങളും ആതിഥ്യമരുളുന്ന The De LA Salle Academy, Carr Lane East, Croxteth, Liverpool, L11 4SG - ൽ വച്ച് നവംബർ 16 ശനിയാഴ്ചയാണ് രൂപതാതല മത്സരങ്ങൾ. ഇംഗ്ലണ്ട്, വെയിൽസ്‌, സ്കോട്ലൻഡ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന രൂപതയുടെ വിവിധ മിഷൻ, കുർബാന സെന്ററുകളിൽനിന്നായി ആയിരക്കണക്കിന് കുട്ടികളും മുതിർന്നവരും പങ്കെടുക്കുന്ന റീജിയണൽ തല മത്സരങ്ങൾ പ്രാഥമിക ഘട്ടത്തിൽ സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ നടക്കും. റീജിയണൽ തല മത്സരങ്ങളുടെ തിയതികൾ ചുവടെ: 1. Glasgow, Scotland ; 28th September 2. Preston;19th October 3. Manchester: 5th October 4 . Bristol Cardiff: 5th October 5 .London: 5th October 6 .Cambridge: 29th September കലാരൂപങ്ങളിലൂടെ സുവിശേഷപ്രഘോഷണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഗ്രേറ്റ് ബ്രിട്ടൺ രൂപത ബൈബിൾ കലോത്സവം സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബൈബിൾ കലോത്സവം രൂപത ഡയറക്ടർ റെവ. ഫാ. പോൾ വെട്ടിക്കാട്ടിനെ സമീപിക്കേണ്ടതാണ്. (Mobile Number: 07450243223 )
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-01-23 09:54:00
Keywordsബ്രിട്ട,
Created Date2019-01-23 09:44:55