category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇസ്ലാമിൽ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്ന ഇമാമിന് ഭീഷണി
Contentബെര്‍ലിന്‍: പാക്കിസ്ഥാനിൽ നിന്നും ജർമ്മനിയിലേക്ക് കുടിയേറി യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചു ക്രൈസ്തവ വിശ്വാസം പുൽകിയ മുസ്ലിം ഇമാമിന് സ്വന്തം നാട്ടിൽ നിന്നും വധഭീഷണി. ജർമ്മൻ മാധ്യമമായ ബിൽഡാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുരക്ഷയെ മുൻനിർത്തി ഹാരൂൺ മാസിഹ് എന്ന പേരിൽ അദ്ദേഹത്തെ വിശേഷിപ്പിച്ചാണ് ബിൽഡ് വാർത്ത നൽകിയിരിക്കുന്നത്. മുപ്പത്തിനാല് വയസ്സുകാരനായ ഹാരൂൺ മാസിഹ്, തന്റെ എട്ടാമത്തെ വയസ്സുമുതൽ ഇമാം ആകാനുള്ള പരിശീലനം ആരംഭിച്ചിരുന്നു. അദ്ദേഹത്തിന്റെ പിതാവും, മുത്തച്ഛനും ഇമാമുമാരായിരുന്നു. ഹാരൂൺ മാസിഹ് പാക്കിസ്ഥാനിൽ നിന്നും ആദ്യമെത്തിയത് ഗ്രീസിലാണ്. ഗ്രീസിൽ ഒരു മോസ്ക് പണിയാൻ പദ്ധതി തയ്യാറാക്കുന്നതിനിടെ രണ്ട് ക്രൈസ്തവ ദമ്പതിമാരുടെ സഹായ മനോഭാവമാണ് അദ്ദേഹത്തെ സ്വാധീനിച്ചത്. പണ്ട് പാക്കിസ്ഥാനിലെ മതപഠന കാലത്ത് മറ്റുള്ള മതങ്ങളെ വെറുക്കാനായാണ് തന്നെ പഠിപ്പിച്ചിരുന്നതെന്നും അപ്രകാരം താൻ രാജ്യത്ത് ക്രൈസ്തവരെ അടിച്ചമർത്താൻ ശ്രമിക്കുമായിരുന്നുവെന്നും ഹാരൂൺ ഓര്‍ത്തെടുക്കുന്നു. ക്രൈസ്തവവിശ്വാസത്തിലേക്ക് കടന്നു വന്നതിനുശേഷം അദ്ദേഹം പാക്കിസ്ഥാനിലേക്ക് തിരികെ പോയി അവിടെ ഒരു രഹസ്യ ദേവാലയം സ്ഥാപിച്ചു. എന്നാൽ അവിടെ പിടിക്കപ്പെട്ട അദ്ദേഹം കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടെയും, പ്രദേശത്തെ മറ്റ് ആളുകളുടെയും ആക്രമണത്തിന് ഇരയാകുകയായിരിന്നു. നിരവധി തവണ കൊലപാതക ശ്രമത്തിൽനിന്ന് രക്ഷപ്പെട്ടതിനു ശേഷമാണ് ഹാരൂൺ ഗ്രീസിലേക്ക് പോകുന്നത്. പിന്നീട് അദ്ദേഹം ജർമനിയിലേക്ക് എത്തി. എന്നാൽ ജർമ്മനിയിലും അദ്ദേഹത്തിനെതിരെ ആക്രമണം തുടരുകയായിരിന്നു. അഭയാര്‍ത്ഥികളായി യൂറോപ്പിലെത്തി അവിടെ നിന്നു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച നിരവധി ഇസ്ലാം മതസ്ഥര്‍ ഇന്നു വിവിധ രാജ്യങ്ങളിലുണ്ട്. വിശ്വാസ ജീവിതം മുന്നോട്ട് നീക്കുന്നതിനു വലിയ രീതിയിലുള്ള ഭീഷണിയാണ് ഇവര്‍ നേരിട്ടുക്കൊണ്ടിരിക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-01-22 10:13:00
Keywordsജര്‍മ്മ
Created Date2019-01-22 10:04:01