category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingരാമപുരം ദേവാലയത്തിന്റെ കൂദാശ 13ന്
Contentരാമപുരം: വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ ആത്മീയ സാന്നിധ്യമുള്ള രാമപുരത്തെ പുതിയ ദേവാലയത്തിന്റെ കൂദാശ 13ന് രണ്ടു കര്‍ദ്ദിനാള്‍മാരുടെയും 25ലധികം ബിഷപ്പുമാരുടെയും സാന്നിധ്യത്തില്‍ നടക്കും. വര്‍ഷങ്ങളായുള്ള രാമപുരം നിവാസികളുടെ കാത്തിരിപ്പാണ് വരുന്ന 13ന് പൂവണിയുന്നത്. രാമപുരം സെന്റ് അഗസ്റ്റിന്‍ പള്ളിയുടെ കൂദാശയുമായി ബന്ധപ്പെട്ടു വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. 13ന് ഉച്ചകഴിഞ്ഞ് 1.30നു പള്ളിമൈതാനത്തെത്തുന്ന കര്‍ദ്ദിനാള്‍മാരെയും വിവിധ റീത്തുകളില്‍നിന്നുള്ള ബിഷപ്പുമാരെയും സ്വീകരിക്കും. തുടര്‍ന്നു കര്‍ദ്ദിനാള്‍മാരും ബിഷപ്പുമാരും വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ കബറിടത്തിങ്കലെത്തി പ്രാര്‍ത്ഥിക്കും. തുടര്‍ന്നാണ് പുതിയ ദേവാലയത്തിന്റെ കൂദാശകര്‍മം. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ സന്ദേശം നല്‍കും. തുടര്‍ന്ന് സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിക്കും. ഇടവകയിലെ വിശ്വാസികള്‍ക്കു പുറമേ അയല്‍ ഇടവകകളില്‍നിന്നും രൂപതയുടെ വിവിധ ഇടവകകളില്‍നിന്നുമായി കാല്‍ ലക്ഷത്തോളം വിശ്വാസികള്‍ ചടങ്ങുകളില്‍ പങ്കെടുക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkhttps://www.facebook.com/Ramapuram/videos/1230226530435712/?__xts__[0]=68.ARC3VqWKnY6a6_iE2-LwZJguNgeRtKma6QccV36MCb2FK33z7J8baVGCWqHXeP9hRGoCuaei-YH29XQedrmZhpzleGGXu87ex-YRx04KfbdOPBxZRFKUoklL_wPBlZ
News Date2019-01-10 10:02:00
Keywordsരാമപു
Created Date2019-01-10 09:52:32