category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപൗരോഹിത്യം ഒരുവന്റെ സ്വന്തം നേട്ടമല്ല, ദൈവം നല്കുന്ന ദാനം: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി
Contentഭരണങ്ങാനം: പൗരോഹിത്യം ഒരുവന്റെ സ്വന്തം നേട്ടമല്ലായെന്നും ദൈവം നല്കുന്ന ദാനമാണെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനപള്ളിയില്‍ ഇന്നലെ മിഷ്ണറീസ് ഓഫ് സെന്റ് തോമസ് സന്യാസസമൂഹത്തിലെ ഡീക്കന്മാര്‍ക്ക് വൈദികപട്ടം നല്കി സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. ദൈവമഹത്വത്തിനും ജനങ്ങളുടെ നന്മയ്ക്കും വേണ്ടി സ്വയം സമര്‍പ്പിക്കേണ്ടവനാണ് വൈദികനെന്നും പൗരോഹിത്യം സ്വീകരിക്കുന്നത് അവനവനുവേണ്ടിയല്ലെന്നും മറിച്ച് ദൈവജനത്തിനു വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈവത്തില്‍ നിന്നു ദാനമായി ലഭിച്ചത് മറ്റുള്ളവര്‍ക്കു ദാനമായി നല്കേനണ്ടവനാണ് പുരോഹിതന്‍. തനിക്കു വേണ്ടിതന്നെ പ്രവര്‍ത്തിക്കേണ്ടവരല്ല പുരോഹിതര്‍. ദൈവത്തിലേക്ക് സ്വയം വളരാനും മറ്റുള്ളവരെ ദൈവത്തിലേക്ക് വളര്‍ത്താനും വേണ്ടിയുള്ളതാണ് പൗരോഹിത്യം. വൈദികരുടെ പ്രവര്‍ത്തനങ്ങളിലൂടെ ദൈവരാജ്യത്തിന്റെ പ്രകാശനമാണ് ഉണ്ടാകേണ്ടത്. ദൈവവചനവും ജീവനും സ്നേഹവും പകര്‍ന്നു നല്കാനായി വിളിക്കപ്പെട്ടവരാണു വൈദികര്‍. മാനുഷികജീവനില്‍ നിന്നു ദൈവജീവനിലേക്ക് ജനത്തെ ഉയര്ത്തു്ന്ന ജീവന്റെ ശുശ്രൂഷകരാണ് വൈദികര്‍. രോഗികള്‍ക്കും അനാഥര്‍ക്കും ആലംബഹീനര്‍ക്കും തുടങ്ങി അനേകര്‍ക്ക് ദൈവത്തിന്റെ സ്നേഹം കാരുണ്യപൂര്‍വ്വം പകര്‍ന്നു നല്കേണ്ടവരാണ് വൈദികരെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2018-12-27 06:20:00
Keywordsപൗരോഹി
Created Date2018-12-27 06:12:19