category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജീസസ് യൂത്ത് മഹാസംഗമം ആരംഭിച്ചു
Contentപാലാ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏഴായിരത്തോളം ആളുകള്‍ പങ്കെടുക്കുന്ന ജീസസ് യൂത്ത് മഹാസംഗമം പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ ആരംഭിച്ചു. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് സംഗമം ഉദ്ഘാടനം ചെയ്തത്. യുവജനങ്ങള്‍ സഭയോട് ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നും യുവജനങ്ങള്‍ ദൈവാത്മാവിന്റെ നിധികളെ കണ്ടെത്തുന്നവരാകണമെന്നും ജീസസ് യൂത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. വിവിധ സഭകളെ അതിന്റെ തനിമയില്‍ അംഗീകരിച്ച് സഭയെ ചലനാത്മകമാക്കാന്‍ യുവജനങ്ങള്‍ക്കു കഴിയുമെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപത സഹായമെത്രാ ന്‍ മാര്‍ ജേക്കബ് മുരിക്കന്‍, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാന്പിക്കല്‍, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ജോസഫ് കൊല്ലംപറന്പില്‍, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. ജയിംസ് മംഗലത്ത്, സിസ്റ്റര്‍ ഡോ. തെരേസ് മടുക്കക്കുഴി, ഫാ. ജോസഫ് മണ്ണനാല്‍, ഫാ. മാത്യു കാവനാടിമലയില്‍, ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍, ഫാ. കുര്യന്‍ മറ്റം, ഫാ. സിറിള്‍ തയ്യില്‍, ഫാ. ജയിംസ് മടുക്കാങ്കല്‍, സോയി തോമസ്, ചാള്‍സ് ആന്റണി, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലു വരെ വൈദികര്‍ക്കും സന്യസ്തര്‍ക്കുംവേണ്ടി അരുണാപുരം പാസ്റ്ററല്‍ സെന്ററില്‍ പ്രത്യേക സമ്മേളനം നടക്കും. ഫാ. ജോസഫ് ഏഴുമയില്‍, ഫാ. വര്‍ഗീസ് മുണ്ടയ്ക്കല്‍, ഫാ. കുര്യന്‍ മറ്റം, ഡോ. എഡ്വേര്‍ഡ് എടേഴത്ത്, മനോജ് സണ്ണി, അഡ്വ. റെജി വര്‍ഗീസ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും. കുട്ടികള്‍, കൗമാരക്കാര്‍, യുവജനങ്ങള്‍, കുടുംബസ്ഥര്‍, സന്യസ്തര്‍, പുരോഹിതര്‍ എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് വിവിധ പരിപാടികള്‍ നടക്കുക. നാളെ സംഗമം സമാപിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2018-12-28 10:22:00
Keywordsജീസസ്
Created Date2018-12-28 10:13:01