category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബിഷപ്പ് റോബര്‍ട്ട് കെര്‍ക്കറ്റ എസ്ഡിബി അന്തരിച്ചു
Contentന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ നിന്നുള്ള പ്രഥമ തദ്ദേശീയ മെത്രാനായ ടെസ്പുരിലെ ബിഷപ്പ് എമിരിറ്റസ് ഡോ. റോബര്‍ട്ട് കെര്‍ക്കറ്റ എസ്ഡിബി അന്തരിച്ചു. 86 വയസ്സായിരിന്നു. 1932-ല്‍ ജനിച്ച അദ്ദേഹം സലേഷ്യന്‍ സഭയില്‍ ചേര്‍ന്ന് 1963-ല്‍ തിരുപട്ടം സ്വീകരിച്ചു. 1970ല്‍ ദിബ്രുഗഡ് ബിഷപ്പായി ഉയര്‍ത്തപ്പെട്ടു. 1980ല്‍ ടെസ്പൂര്‍ രൂപതയുടെ ഉത്തരവാദിത്വം ലഭിച്ചു. വടക്ക് കിഴക്കന്‍ മേഖലയിലെ പാവങ്ങളുടെ ഇടയില്‍ സലേഷ്യന്‍ സഭയുടെ സേവനങ്ങള്‍ സജീവമാക്കുന്നതിന് ഡോ. റോബര്‍ട്ട് കെര്‍ക്കറ്റ നിസ്തുലമായ സേവനം ചെയ്തിരിന്നു. 2007ല്‍ തത്സ്ഥാനത്ത് നിന്നു വിരമിച്ചു. സംസ്‌കാരം വ്യാഴാഴ്ച ടെസ്പുരിലെ ബിഷപ്പ് ഹൌസ് സെമിത്തേരിയില്‍വെച്ചു നടക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2018-12-23 07:23:00
Keywordsഇന്ത്യ, ഭാരത
Created Date2018-12-23 07:14:19