category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസ്കോട്ലൻഡിൽ സോജിയച്ചൻ നയിക്കുന്ന കുടുംബ വിശുദ്ധീകരണ റെസിഡെൻഷ്യൽ റിട്രീറ്റ് ജനുവരി 2 മുതൽ
Contentഗ്ലാസ്‌കോ: വെളിപാട് പുസ്തകം 15 :4ൽ എഴുതപ്പെട്ടതുപോലെ "അങ്ങേ നാമത്തെ ഭയപ്പെടാത്തവനും സ്തുതിക്കാത്തവനും ആരുണ്ട്. സകല ജനതകളും വന്ന് അങ്ങയെ ആരാധിക്കും" എന്ന വചനം അന്വർത്ഥമാക്കിക്കൊണ്ട് യുകെ കേന്ദ്രമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യേശുവിൽ പ്രകടമായ അത്ഭുതങ്ങളും അടയാളങ്ങളും സാധ്യമാക്കിക്കൊണ്ട് കാലഘട്ടത്തിന്റെ ദൈവികോപകരണമായി വർത്തിക്കുന്ന റവ.ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ സെഹിയോൻ ടീം ക്രിസ്മസ് അവധിക്കാലത്ത് സ്കോട്ലാൻഡിൽ താമസിച്ചുള്ള കുടുംബനവീകരണ ധ്യാനം നടത്തുന്നു. ജനുവരി 2 മുതൽ 4 വരെയാണ് ധ്യാനം നടക്കുക. അഭിഷേകാഗ്നി മിനിസ്ട്രിയുടെ ഇന്റർനാഷണൽ കോ ഓർഡിനേറ്ററും പ്രമുഖ വചന പ്രഘോഷകനുമായ ബ്രദർ ഷിബു കുര്യൻ , പ്രമുഖ ആത്മീയ രോഗശാന്തി ശുശ്രൂഷകൻ ബ്രദർ സെബാസ്റ്യൻ സെയിൽസ് ,ആത്മീയ ശുശ്രൂഷകനും സെഹിയോൻ യുകെ യുടെ കുട്ടികളുടെ മിനിസ്ട്രിയുടെ നേതൃത്വവുമായ ബ്രദർ തോമസ് ജോസഫ് എന്നിവരും ധ്യാനത്തിൽ പങ്കെടുക്കും. സ്കോട്ലൻഡിൽ ഇദംപ്രഥമമായാണ് സെഹിയോൻ ടീമിന്റെ നേതൃത്വത്തിൽ സോജിയച്ചൻ നയിക്കുന്ന താമസിച്ചുള്ള ധ്യാനം നടത്തപ്പെടുന്നത്. കുട്ടികൾക്കും പ്രത്യേകം ശുശ്രൂഷകൾ ഉണ്ടായിരിക്കും. ധ്യാനത്തിലേക്കുള്ള രജിസ്‌ട്രേഷൻ തുടരുന്നു. www.sehion.org എന്ന വെബ്സൈറ്റിലോ താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ നേരിട്ടോ രജിസ്‌ട്രേഷൻ നടത്താവുന്നതാണ്. ജേക്കബ് വർഗീസ് 07960149670 ലിജോഷ് 07828015729. #{red->none->b-> അഡ്രസ്സ് & തീയതി ‍}# 2019 January 2,3,4. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ. Starts: At 8.00 am on January 2nd 2019 Finishes :On 4th January 5.00pm Venue: Windmill Christian Centre , Millgate Loan, DD11 1QG, Arbroath,Scotland.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2018-12-22 09:29:00
Keywordsസോജി
Created Date2018-12-22 09:26:16