Content | കൊച്ചി: കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തിന്റെ അതിജീവനത്തിനു കേരള കത്തോലിക്ക സഭ മാറ്റിവച്ചതു 394.91 കോടി രൂപ. രണ്ടു ഘട്ടങ്ങളിലായി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കും. വിവിധ സന്യസ്ത സമൂഹങ്ങളും സഭാസ്ഥാപനങ്ങളും നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേയാണിത്. അഞ്ചു വര്‍ഷംകൊണ്ടു പൂര്‍ത്തിയാക്കുന്ന പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു 230.91 കോടിയാണു മാറ്റിവച്ചിട്ടുള്ളത്. വീടു നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി 2620 വീടുകള്‍ കേരളസഭ നിര്‍മിച്ചു നല്‍കും.
കേടുപാടുകള്‍ സംഭവിച്ച 6630 വീടുകളുടെ അറ്റകുറ്റപ്പണികള്‍ സഭ ഏറ്റെടുക്കും. 4226 ശൗചാലയങ്ങളുടെ നിര്‍മാണവും തകര്‍ന്ന 4744 കിണറുകളുടെ നവീകരണവും സഭയുടെ നേതൃത്വത്തില്‍ നടത്തും. ഭൂമി നഷ്ടമായ 252 കുടുംബങ്ങള്‍ക്കായി സൗജന്യമായി നല്‍കാന്‍ 39.5 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. |