category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഈ സ്‌നേഹത്തണലില്‍ ജയശ്രീ ഹാപ്പിയാണ്‌
Contentകൊച്ചി: ഈറോഡിലെ ചേരിയില്‍ മാലിന്യങ്ങളിലേക്കാണു ജയശ്രീ പിറന്നുവീണത്. മുലപ്പാലിനോടുള്ള കൊതി കരഞ്ഞു കരഞ്ഞു തീര്‍ത്തു! നട്ടെല്ലിനും തലച്ചോറിനും വൈകല്യങ്ങളോടെ ജനിച്ച അവളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്കു കഴിയില്ലാഞ്ഞിട്ടോ എന്തോ അവള്‍ ഒറ്റയ്ക്കാകപ്പെട്ടു. എന്നാല്‍, നാലു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നവളെ ഹൃദയത്തിലേറ്റി താലോലിക്കാന്‍ സ്‌നേഹമുള്ള അമ്മമാരുണ്ട്; മെല്ലെ മെല്ലെ നടക്കാന്‍ ശ്രമിക്കുന്‌പോള്‍ താങ്ങും തണലുമാകാന്‍ കാരുണ്യത്തിന്റെ കരങ്ങളുണ്ട്. ജയശ്രീ ഇന്നു തിരുപ്പൂരിനടുത്തു വഞ്ചിപ്പാളയത്തുള്ള മദര്‍ തെരേസ പീസ് ഹോമിലാണ്. ഫാ. വിനീത് ഇവള്‍ക്കു കരുതലുള്ള പിതാവാകും. നിര്‍മലദാസി സന്യാസിനിമാര്‍ ഇവള്‍ക്കു സ്‌നേഹമുള്ള അമ്മമാരും. രണ്ടര വയസിലാണ് അവള്‍ മദര്‍ തെരേസ പീസ് ഹോമിലേക്കെത്തുന്നത്. അന്ന് എല്ലും തോലും മാത്രമായി കമിഴ്ന്നു കിടക്കാന്‍ പോലും ആരോഗ്യമില്ലാത്ത സ്ഥിതി. തലച്ചോറിനു വളര്‍ച്ചയില്ല. സാമൂഹ്യപ്രവര്‍ത്തകരിലൂടെ വിവരമറിഞ്ഞാണു ജയശ്രീയെ മദര്‍ തെരേസ ഹോമിലേക്കെത്തിച്ചത്. ഇവിടുത്തെ ഡയറക്ടര്‍ ഫാ. വിനീത് കറുകപ്പറന്പിലിന്റെയും സന്യാസിനിമാരുടെയും സഹോദരങ്ങളുടെയും സ്‌നേഹവാത്സല്യങ്ങളിലും പരിചരണങ്ങളിലും ജയശ്രീയുടെ കുഞ്ഞുമുഖത്ത് ഇപ്പോള്‍ നിറപുഞ്ചിരി വിടരും. ചികിത്സയിലും പരിചരണത്തിലും പതുക്കെ നടന്നു തുടങ്ങി, കൊച്ചുവാക്കുകള്‍ സംസാരിക്കും. ജയശ്രീയെപ്പോലെ പതിനാറു പേരുണ്ട് രാമനാഥപുരം രൂപതയുടെ കീഴിലുള്ള മദര്‍ തെരേസ പീസ് ഹോമില്‍. നാലു മുതല്‍ 17 വയസു വരെയുള്ള ഭിന്നശേഷിയുള്ള കുട്ടികള്‍. മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുള്ളതിനാല്‍ പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്തവര്‍. ഇവരെ കുളിപ്പിക്കാനും ഭക്ഷണം നല്‍കാനും ഫാ.വിനീതിനൊപ്പം ഡീക്കന്‍ ഫാബിന്‍ നീലങ്കാവില്‍, നിര്‍മലദാസികള്‍ സന്യസ്തസമൂഹാംഗങ്ങളായ സിസ്റ്റര്‍ ഗ്രേസി, സിസ്റ്റര്‍ സില്‍വി, സിസ്റ്റര്‍ ഷൈന്റി എന്നിവരുണ്ട്. സഹായിയായി ട്രീസയും ഇവിടെ താമസിക്കുന്നു. നരേഷ്, ദുര്‍ഗാദേവി, അറുമുഖന്‍, കീര്‍ത്തന, വിജയകുമാര്‍, രൂപവര്‍ഷിണി, ഗണേഷ് ബാബു, പൃഥ്വിരാജ്, മഹാലക്ഷ്മി, സത്യ... ഇങ്ങനെ പോകുന്നു മദര്‍ തെരേസ പീസ് ഹോമില്‍ ആഹ്ലാദത്തിന്റെ പുഞ്ചിരി തൂകുന്ന കൊച്ചുമിടുക്കരുടെ പട്ടിക. നോര്‍ബര്‍ട്ടൈന്‍ സന്യസ്ത സഭാംഗമായ ഫാ. വിനീത് നേരത്തെ രാമനാഥപുരം, ഭദ്രാവതി രൂപതകളിലെ വിവിധ പള്ളികളില്‍ സേവനം ചെയ്തിട്ടുണ്ട്. ഭിന്നശേഷിയുള്ളവര്‍ക്കൊപ്പമുള്ള ശുശ്രൂഷ ആത്മീയ സന്തോഷം പകരുന്നതാണെന്നു ഫാ. വിനീത് പറയുന്നു. സുമനസുകളുടെ സഹായത്തോടെയാണു മദര്‍ തെരേസ പീസ് ഹോമിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. < Courtesy: Deepika >
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2018-12-03 10:17:00
Keywordsകരുണ
Created Date2018-12-03 10:09:21