Contents
Displaying 8801-8810 of 25174 results.
Content:
9115
Category: 1
Sub Category:
Heading: കര്‍ദ്ദിനാള്‍ ചാള്‍സ് മൗങ് ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സ് പ്രസിഡന്‍റ്
Content: ബാങ്കോക്ക്: ഏഷ്യയിലെ മെത്രാന്മാരുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സിന്റെ (എഫ്എബിസി) പ്രസിഡന്റായി സലേഷ്യന്‍ സന്യാസസമൂഹാംഗവും മ്യാന്മാറിലെ യാംഗൂണ്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ ചാള്‍സ് മൗങ് ബോയെ തെരഞ്ഞെടുത്തു. രണ്ടു ദിവസമായി തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന എഫ്എബിസി സെന്‍ട്രല്‍ കമ്മിറ്റി കോണ്‍ഫറന്‍സിലായിരുന്നു തെരഞ്ഞെടുപ്പ്. മ്യാന്മാറിന്റെ ചരിത്രത്തിലെ ആദ്യത്തെ കര്‍ദ്ദിനാളാണ് ആര്‍ച്ച് ബിഷപ്പ് ചാള്‍സ് മൗങ്. ഇന്ത്യയില്‍നിന്നു കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ പ്രതിനിധീകരിച്ചു കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, സീറോ മലങ്കര മേജര്‍ ആര്‍ച്ച്ബിഷപ്പിനെ പ്രതിനിധീകരിച്ചു കൂരിയ ബിഷപ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് എന്നിവര്‍ എഫ്എബിസി സെന്‍ട്രല്‍ കമ്മിറ്റി കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. 1970ല്‍ ആരംഭിച്ച എഫ്എബിസിയില്‍ ഏഷ്യയിലെ എല്ലാ രാജ്യങ്ങളിലെയും ബിഷപ്പ്സ് കോണ്‍ഫറന്‍സുകളുടെ പ്രസിഡന്റുമാരും പൗരസ്ത്യ സഭകളുടെ അധ്യക്ഷന്മാരും അംഗങ്ങളാണ്. എഴുപതുകാരനായ കര്‍ദ്ദിനാള്‍ ബോയുടെ നിയമനം 2019 ജനുവരി ഒന്നിനു പ്രാബല്യത്തിലാകും.
Image: /content_image/News/News-2018-11-21-02:31:14.jpg
Keywords: ഏഷ്യ

9116
Category: 18
Sub Category:
Heading: ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ആരംഭം
Content: കല്ലറ: കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് കല്ലറ സെന്റ് തോമസ് പഴയപള്ളിയില്‍ തുടക്കമായി. വിശ്വാസ പൈതൃത റാലി കല്ലറ കുരിശുപള്ളി കവലയില്‍ കൈപ്പുഴ ഫൊറോന വികാരി ഫാ. മാത്യു കുഴിപ്പിള്ളില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. യുവജനങ്ങളും വൈദികരും സമര്‍പ്പിതരും അല്മായരും അടക്കം ആയിരങ്ങളാണ് റാലിയില്‍ പങ്കുചേര്‍ന്നത്. 50 ബലൂണുകള്‍ ആകാശത്തേക്ക് പറത്തി സുവര്‍ണ ജൂബിലി വര്‍ഷത്തെ സ്വാഗതം ചെയ്ത് ജൂബിലി സന്ദേശം കൈമാറി. തുടര്‍ന്ന് പൊതുസമ്മേളനം കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. കെസിവൈഎല്‍ അതിരൂപത പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയില്‍ അധ്യക്ഷത വഹിച്ചു. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍, ഗായിക ആന്‍ ആമി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജൂബിലി ലോഗോ പ്രകാശനം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വഹിച്ചു. ജൂബിലി ഗാനപ്രകാശനം മോന്‍സ് ജോസഫ് എംഎല്‍എയും ആപ്തവാക്യപ്രകാശനം മലങ്കര റീജിയണ്‍ വികാരി ജനറാള്‍ ഫാ. അബ്രാഹം മണ്ണിലും നിര്‍വഹിച്ചു. കെസിവൈഎല്‍ അതിരൂപതാ ചാപ്ലെയിന്‍ ഫാ. സന്തോഷ് മുല്ലമംഗലത്ത്, മലബാര്‍ റീജിയണ്‍ ചാപ്ലെയിന്‍ ഫാ. ബിബിന്‍ കണ്ടോത്ത്, ഫാ. സിറിയക് മറ്റത്തില്‍, സിസ്റ്റര്‍ ലേഖ എസ്‌ജെസി, യൂണിറ്റ് ചാപ്ലെയിന്‍ ഫാ. സാബു മാലിത്തുരുത്തേല്‍, സ്റ്റീഫന്‍ ജോര്‍ജ്,ജോമി കൈപ്പാറേട്ട്, അഭിലാഷ് മറ്റത്തിക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-11-21-02:51:03.jpg
Keywords: ക്നാനായ

9117
Category: 18
Sub Category:
Heading: ഫ്രാന്‍സിസ്‌കന്‍ അല്‍മായ സഭക്കു പുതിയ ഭാരവാഹികള്‍
Content: കൊച്ചി: ഫ്രാന്‍സിസ്‌കന്‍ അല്‍മായ സഭയുടെ പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഓര്‍ഡോ ഫ്രാന്‍സിസ് കാനൂസ് സെക്കുലാറിസ് ഇന്റര്‍നാഷണല്‍ ഫ്രട്ടേണിറ്റിയുടെ മിനിസ്റ്റര്‍ ജനറാള്‍ ബ്രദര്‍ തീബോര്‍ കൗസറാണ് പുതിയ ദേശീയസമിതി അംഗങ്ങളെ പ്രഖ്യാപിച്ചത്. ബ്രദര്‍ ഒലിവര്‍ ഫെര്‍ണാണ്ടസാണു ദേശീയസമിതിയിലെ പുതിയ മിനിസ്റ്റര്‍. വൈസ് മിനിസ്റായി ബ്രദര്‍ ഡോ. ജെറി ജോസഫും ഫൊര്‍മേറ്ററായി സിസ്റ്റര്‍ ഐറീന്‍ എമില്‍ഡ പിന്റോയും, സെക്രട്ടറിയായി ബ്രദര്‍ എസ്. സിങ്കരായന്‍ ക്രിസ്തീരാജും ട്രഷററായി ബ്രദര്‍ ആല്‍വിന്‍ മൊണ്ടേരിയോയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കേരള ലത്തീന്‍ ഏരിയ കൗണ്‍സിലറായി ബ്രദര്‍ മാര്‍ക്ക് ആന്റണിയെയും സീറോ മലബാര്‍ ഏരിയ കൗണ്‍സിലറായി ബ്രദര്‍ ഫ്രാങ്കോ ജോണിനെയും തമിഴ്‌നാട് ഏരിയ കൗണ്‍സിലറായി ബ്രദര്‍ സെബാസ്റ്റ്യന്‍ സിങ്കരായറിനെയും കര്‍ണാടക ഏരിയ കൗണ്‍സിലറായി ബ്രദര്‍ ലിയോ മത്തിയാസിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. 2021 നവംബര്‍ 15 വരെയാണു പുതിയ ദേശീയസമിതിയുടെ പ്രവര്‍ത്തന കാലയളവ്. ആലുവ സെന്റ് തോമസ് കപ്പൂച്ചിന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ മിനിസ്റ്റര്‍ പ്രൊവിന്‍ഷ്യല്‍ ഫാ. പോളി മാടശേരി, നിയമനത്തിന്റെ ഡിക്രി വായിച്ചു ദേശീയ മിനിസ്റ്ററിനു കൈമാറി.
Image: /content_image/India/India-2018-11-21-03:05:08.jpg
Keywords: അല്‍മായ

9118
Category: 1
Sub Category:
Heading: മധ്യാഫ്രിക്കയിലെ രക്ത ചൊരിച്ചിലിന് ശമനമില്ല; ഒരു വെെദികൻ കൂടി കൊല്ലപ്പെട്ടു
Content: ബാന്‍ഗുയി: സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ തുടരുന്ന രക്തരൂക്ഷിത അക്രമങ്ങളിൽ ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനയിലെ ഒരംഗവും, ഒരു വെെദികനും കൊല്ലപ്പെട്ടു. യുഎന്നും കത്തോലിക്ക സഭയുമാണ് ഈ വാർത്ത പുറംലോകത്തെ അറിയിച്ചത്. പല വിഭാഗങ്ങളും, ഉപ വിഭാഗങ്ങളും തമ്മിൽ നടക്കുന്ന പോരാട്ടത്തിൽ അടുത്ത ദിവസങ്ങളിലായി നാൽപതോളം ആളുകൾ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. ഗാംബിയ എന്ന നഗരത്തിൽ സ്ഥിതി ചെയ്യുന്ന യു.എൻ സൈനികത്താവളത്തിനു നേരെ നടന്ന ആക്രമണത്തിലാണ് സെെനികനു തന്റെ ജീവൻ നഷ്ടപ്പെട്ടത്. സെെനിക താവളത്തിനു നേരേ നടന്ന ആക്രമണം നാൽപ്പത്തഞ്ചു മിനിറ്റോളം നീണ്ടു നിന്നുവെന്ന്‍ എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കലാപത്തിൽ കൊല്ലപ്പെട്ട വെെദികന്റെ മൃതശരീരം അലിൻ ഡായോ നഗരത്തിൽ വച്ച് കണ്ടെത്തി. ഈ വര്‍ഷം സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ അഞ്ചു വൈദികരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. യുഎന്നിന്റെ കണക്ക് അനുസരിച്ച് ഇരുപതിനായിരത്തോളം ആളുകളെ കലാപം നേരിട്ട് ബാധിച്ചിട്ടുണ്ട്. ആയിരങ്ങളാണ് നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യുന്നത്. 2013-ൽ ഫ്രാൻസഗോയിസ് ബോത്തിതെ എന്ന ക്രിസ്തീയ വിശ്വാസിയായ പ്രസിഡന്റിനെ ചില തീവ്ര മുസ്ലീം വിഭാഗക്കാർ താഴെ ഇറക്കിയത് മുതലാണ് രാജ്യത്ത് കലാപങ്ങളുടെ ആരംഭം. രാജ്യത്തെ ചെറിയ ഒരു ശതമാനം ഭൂപ്രദേശം മാത്രമേ ഇന്നു സർക്കാരിന്റെ കെെയിൽ ഉള്ളു. 80% ക്രൈസ്തവരുള്ള സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ റിബല്‍ സംഘടനകള്‍ വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
Image: /content_image/News/News-2018-11-21-10:36:22.jpg
Keywords: ആഫ്രിക്ക

9119
Category: 1
Sub Category:
Heading: പീഡിത ക്രൈസ്തവരെ സ്മരിച്ച് രക്തവര്‍ണ്ണമായി വെനീസ് നഗരം
Content: വെനീസ്: ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ സ്മരിച്ച് ഇറ്റലിയിലെ വെനീസ് നഗരം രക്തവര്‍ണ്ണമാക്കി. വെനീസിലെ ചരിത്ര പ്രാധാന്യമുള്ള എട്ടോളം കെട്ടിടങ്ങളാണ് രക്തഹാരമണിഞ്ഞത്. കുറ്റവിമുക്തയായി പ്രഖ്യാപിക്കപ്പെട്ടിട്ടും രഹസ്യ തടവറയില്‍ ഇപ്പോഴും കഴിയുന്ന ക്രൈസ്തവ വനിത ആസിയ ബീബിയെയും വെനീസ് സമൂഹം പ്രത്യേകം സ്മരിച്ചു. കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡാണ് ശ്രദ്ധേയമായ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്. ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ ക്രൈസ്തവര്‍ വിധേയരാക്കപ്പെടുന്ന വിവേചനമെന്ന ഗുരുതര പ്രശനത്തിലേക്ക് സകലരുടെയും ശ്രദ്ധക്ഷണിക്കാന്‍ 'റെഡ് വെനീസ്' സംരംഭം ഉപകാരപ്രദമാകട്ടെയെന്ന് ഫ്രാന്‍സിസ് പാപ്പ ആശംസിച്ചു. ഏകമതം മാത്രമുള്ള ചില നാടുകളില്‍ യേശുവിന്‍റെ അനുയായികള്‍ അതിശക്തമായ പീഡനങ്ങള്‍ നേരിടേണ്ടിവരുന്നുണ്ടെന്നും വെനീസിന്‍റെ പാത്രീയാര്‍ക്കീസ് ബിഷപ്പ് ഫ്രാന്‍ചെസ്കൊ മൊറാല്യക്കു പാപ്പ അയച്ച സന്ദേശത്തില്‍ പറയുന്നു.
Image: /content_image/News/News-2018-11-22-02:56:28.jpg
Keywords: രക്ത, ചുവ

9120
Category: 18
Sub Category:
Heading: പ്രളയ ബാധിതര്‍ക്ക് രണ്ടാം ഘട്ട സഹായവുമായി ഇടുക്കി രൂപത
Content: ചെറുതോണി: പ്രളയ ദുരന്തത്തിൽപ്പെട്ടവർക്ക് കൈത്താങ്ങായി ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ ഹൈറേഞ്ച് ഡെവലപ്പ്‌മെന്റ് സൊസൈറ്റി നടത്തുന്ന സാന്ത്വന പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് ആരംഭം. ദുരിതമനുഭവിക്കുന്ന ഇടുക്കി രൂപതാതിര്‍ത്തിക്കുള്ളിലെ നാനാജാതി മതസ്ഥരായ ജനങ്ങള്‍ക്കായി തയ്യല്‍ മെഷിന്‍, കോഴിക്കുഞ്ഞുങ്ങളെ നല്‍കല്‍, പെട്ടിക്കട, കിണര്‍ നിര്‍മ്മാണം, ടോയ്‌ലറ്റ് തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. കാരിത്താസ് ഇന്ത്യ ചെയര്‍മാനും അഗര്‍ത്തല രൂപതാധ്യക്ഷനുമായ ബിഷപ്പ് ഡോ.ലുമന്‍ മൊന്തേരൊയാണ് പണിക്കന്‍കൂടിയില്‍ പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തത്. ഒരാള്‍ക്ക് മാനുഷികമൂല്യങ്ങള്‍ എപ്പോഴുണ്ടാകുന്നുവോ അപ്പോഴാണ് അയാള്‍ മനുഷ്യനാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അധ്യക്ഷതവഹിച്ചു. അപ്രതീക്ഷിത മഴ നമ്മുടെ സ്വപ്നങ്ങളെയെല്ലാം തകര്‍ത്തു കളഞ്ഞുവെങ്കിലും അതിനെയെല്ലാം അതിജീവിച്ച് നാമിപ്പോള്‍ മുന്നോട്ടുപോവുകയാണെന്നും അതിന് ഇന്ത്യയിലെ കത്തോലിക്കാ സഭാ മെത്രാന്‍ സമതിയുടെ നേതൃത്വത്തിലുള്ള കാരിത്താസ് ഇന്ത്യ പിന്തുണയുമായി എത്തിയിരിക്കുകയാണെന്നു മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. കാരിത്താസ് ഇന്ത്യ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോളി പുത്തന്പുര, ഇടുക്കി രൂപത വികാരി ജനറാളമാരായ മോണ്‍. ജോസ് പ്ലാച്ചിക്കല്‍, മോണ്‍. ഏബ്രഹാം പുറയാറ്റ്, എച്ച്ഡി.എസ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, പണിക്കന്‍കൂടി പള്ളി വികാരി ഫാ. ജോസഫ് കട്ടക്കയം എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വരുമാന ഉപാധികള്‍ വിതരണംചെയ്തു.
Image: /content_image/India/India-2018-11-22-03:35:40.jpg
Keywords: പ്രളയ

9121
Category: 18
Sub Category:
Heading: ദുരിതബാധിതരെ സഹായിക്കാന്‍ രൂപത കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുമെന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Content: പാലാ: സമൂഹത്തില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും വിപ്ലവകരമായ മുന്നേറ്റം നടത്തുന്ന പാലാ രൂപത കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുമെന്നു രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതയുടെ പാസ്റ്ററല്‍ പ്രസ്ബിറ്ററല്‍ കൌണ്‍സിലുകളുടെ സുവര്‍ണ ജൂബിലി സമാപനത്തോടും രൂപതയുടെ പ്രഥ മമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ 32ാം ചരമ വാര്‍ഷിക ദിനാചരണത്തോടും അനുബന്ധിച്ച് ഇന്നലെ പാലാ കത്തീഡ്രലില്‍ നടന്ന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ, ആതുര, സേവന മേഖലകളില്‍ കൂടുതല്‍ സഹായം നല്‍കാനും ഭവനരഹിതര്‍ക്കു വീട് നിര്‍മ്മിച്ചു നല്‍കാനും അതൊരു വെല്ലുവിളിയായി ഏറ്റെടുക്കാനും രൂപതാംഗങ്ങള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. സമ്മേളനത്തിനു മുന്നോടിയായി സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയും അനുസ്മരണ ശുശ്രൂഷകളും നടന്നു. വിശുദ്ധ കുര്‍ബാന മധ്യേ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അനുസ്മരണ പ്രസംഗം നടത്തി. യോഗത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പാലാ രൂപതയുടെ ചരിത്രപുസ്തകം ഡോ. സിറിയക് തോമസിനു നല്കി പ്രകാശനം ചെയ്തു. പരിഷ്‌കരിച്ച രൂപത നിയമാവലി മാര്‍ ജോസഫ് പള്ളിക്കാപറന്പിലിനു നല്കിുയാണ് പ്രകാശനം ചെയ്തത്. മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഡോ. സാബു ഡി. മാത്യു, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍ എന്നിവര്‍ രൂപതാചരിത്രം, രൂപതാനിയമാവലി എന്നിവയെപ്പറ്റി വിശദീകരിച്ചു. സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ അടക്കം നിരവധി പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Image: /content_image/India/India-2018-11-22-04:12:21.jpg
Keywords: കല്ലറങ്ങാ, പാലാ

9122
Category: 18
Sub Category:
Heading: സമൂഹത്തിലെ മൂല്യച്യുതികളെ തിരിച്ചറിയാന്‍ അമ്മമാര്‍ക്കു കഴിയണം
Content: കൊച്ചി: സമൂഹത്തിലെ അപചയങ്ങളെയും മൂല്യച്യുതികളെയും തിരിച്ചറിയാന്‍ അമ്മമാര്‍ക്കു കഴിയേണ്ടതുണ്ടെന്നും ക്രിസ്തീയ വഴികളിലൂടെ മുന്നേറുന്ന സ്ത്രീശക്തി രൂപപ്പെടുത്താന്‍ മാതൃവേദിയുടെ പ്രവര്‍ത്തനങ്ങള്‍ ഇടയാക്കുമെന്നും തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. സീറോ മലബാര്‍ മാതൃവേദിയുടെ സെനറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസ, ധാര്‍മിക, കാരുണ്യ മൂല്യങ്ങള്‍ മുറുകെപ്പിടിച്ചു കുടുംബത്തിലും സഭയിലും സമൂഹത്തിലും വഴികാട്ടികളാകാന്‍ അമ്മമാര്‍ക്കു സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 17 രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ പാലാ രൂപത വികാരി ജനറാള്‍ ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത് ക്ലാസ് നയിച്ചു. ധാര്‍മികതയ്ക്കു ഭീഷണിയാവുന്ന ശക്തികളെ തിരിച്ചറിഞ്ഞു പ്രതിരോധിക്കാന്‍ നമുക്കു സാധിക്കണമെന്ന് മാതൃവേദി ബിഷപ്പ് ഡലഗേറ്റ് മാര്‍ ജോസ് പുളിക്കന്‍ പറഞ്ഞു. മാതൃവേദി അന്തര്‍ദേശീയ പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ, ഡയറക്ടര്‍ ഫാ. വില്‍സന്‍ എലുവത്തിങ്കല്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ഗ്ലാഡിസ്, ജനറല്‍ സെക്രട്ടറി റോസ്ലി തട്ടില്‍, വൈസ് പ്രസിഡന്റ് സിജി ലൂക്‌സണ്‍, ജോയിന്റ് സെക്രട്ടറി ജോസി മാക്‌സിന്‍, തൃശൂര്‍ അതിരൂപത പ്രസിഡന്റ് ബീന ജോഷി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-11-22-05:00:40.jpg
Keywords: താഴത്ത്

9123
Category: 1
Sub Category:
Heading: സുവിശേഷവത്ക്കരണം ആരംഭിക്കേണ്ടത് കുടുംബങ്ങളില്‍ നിന്ന്: റുവാണ്ടയുടെ പുതിയ മെത്രാപ്പോലീത്ത
Content: റുവാണ്ട: വിവാഹമോചനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സുവിശേഷവല്‍ക്കരണം കുടുംബങ്ങളില്‍ നിന്നുമാണ് ആരംഭിക്കേണ്ടതെന്നു റുവാണ്ടയുടെ പുതിയ മെത്രാപ്പോലീത്ത മോണ്‍. അന്റോയിനെ കംബാന്‍ഡ. റുവാണ്ടന്‍ ദിനപത്രമായ ‘ദി ന്യൂ ടൈംസ്’നു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ക്രിസ്തീയ മൂല്യങ്ങളില്‍ അധിഷ്ഠിതമായ, ശക്തവും, സൗഹാര്‍ദ്ദപരവുമായ കുടുംബങ്ങളെ വളര്‍ത്തിയെടുക്കുക എന്നതായിരിക്കും പുതിയ മെത്രാപ്പോലീത്ത എന്ന നിലയില്‍ തന്റെ സുവിശേഷവേലയുടെ കേന്ദ്രബിന്ദുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബങ്ങള്‍ക്ക് വേണ്ട സഹിഷ്ണുതയെക്കുറിച്ചും, കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിവരിച്ചു. എല്ലാവരും തങ്ങളുടെ ജീവിതം സമൃദ്ധിയോടും, പൂര്‍ണ്ണതയോടും ജീവിക്കണമെന്നതാണ് തന്റെ ലക്ഷ്യമെന്നും, ഇന്ന് ലോകം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളോട് പ്രതികരിക്കുന്ന സുവിശേഷവേലയാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ നവംബര്‍ 11-നാണ് മോണ്‍. കംബാന്‍ഡയെ കിഗാലിയുടെ പുതിയ മെത്രാപ്പോലീത്തയാക്കിക്കൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പായുടെ പ്രഖ്യാപനം പുറത്തുവന്നത്. മോണ്‍. താഡീ നിതിന്‍യുര്‍വാ വിരമിച്ചതിനെ തുടര്‍ന്നാണ് മോണ്‍. കംബാന്‍ഡ കിഗാലിയുടെ പുതിയ മെത്രാപ്പോലീത്തയായി നിയമിതനായത്. 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനില്‍ നിന്നുമാണ് മോണ്‍. കംബാന്‍ഡ കിഗാലിയിലെ വൈദികനായി പൗരോഹിത്യപട്ടം സ്വീകരിച്ചത്. റുവാണ്ടയിലെ 10 രൂപതകളുടെ മേല്‍നോട്ടം ഇനി കംബാന്‍ഡ മെത്രാപ്പോലീത്തക്കായിരിക്കും. തലസ്ഥാന നഗരമായ കിഗാലി ഉള്‍പ്പെടുന്ന അതിരൂപതയുടെ തലവനും അദ്ദേഹം തന്നെയായിരിക്കും.
Image: /content_image/News/News-2018-11-22-06:27:11.jpg
Keywords: റുവാണ്ട

9124
Category: 1
Sub Category:
Heading: സിറിയന്‍ ജനതയുടെ അതിജീവനത്തിന് ചര്‍ച്ചയുമായി ക്രൈസ്തവ ഇസ്ലാമിക നേതൃത്വം
Content: ഡമാസ്കസ്: ആഭ്യന്തര യുദ്ധത്താല്‍ കഷ്ടതയനുഭവിക്കുന്ന സിറിയന്‍ ജനതയുടെ അതിജീവനത്തിന് ചര്‍ച്ചയുമായി റഷ്യയിലെയും സിറിയയിലെയും ക്രൈസ്തവ ഇസ്ലാം നേതാക്കള്‍. റഷ്യൻ മെത്രാപ്പോലീത്തയും മോസ്കോ പാത്രിയാര്‍ക്കേറ്റിന്റെ എക്സ്റ്റേണല്‍ ചര്‍ച്ച് റിലേഷന്‍സ് സമിതി ചെയര്‍മാനുമായ ഹിലാരിയോണ്‍ ആല്‍ഫയേവിന്റെ നേതൃത്വത്തിലുള്ള നേതാക്കളും സിറിയയിലെ വിവിധ മത നേതാക്കളും ചര്‍ച്ചയില്‍ സംബന്ധിച്ചു. ഡമാസ്കസിലെ ഡോര്‍മീഷന്‍ കത്തീഡ്രലിന്റെ പ്രധാന ഹാളില്‍ വെച്ച് നവംബര്‍ 17 ശനിയാഴ്ചയായിരുന്നു കൂടിക്കാഴ്ച. സിറിയയുടെ പുനരുദ്ധാരണത്തിന് ഇരുരാജ്യങ്ങളിലെയും ക്രിസ്ത്യന്‍-മുസ്ലീം മതവിഭാഗങ്ങള്‍ തമ്മില്‍ എപ്രകാരം സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ കഴിയുമെന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുക എന്നതായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന ഉദ്ദേശ്യം. സിറിയയിലെ അപ്പസ്തോലിക പ്രതിനിധിയായ കര്‍ദ്ദിനാള്‍ മാരിയോ സെനാരി, അന്തിയോക്കിന്റേയും കിഴക്കന്‍ സഭകളുടേയും പാത്രിയാക്കീസായ ജോണ്‍ പത്താമന്‍, സിറിയന്‍ ഓര്‍ത്തഡോക്സ് സഭാ പാത്രിയാര്‍ക്കീസ് മോര്‍ ഇഗ്നേഷ്യസ് അഫ്രേം II, സിറിയന്‍ മന്ത്രിയായ ഷെയിഖ് മുഹമ്മദ് അബ്ദുള്‍-സത്താര്‍ അല്‍ സയ്യദ്, ഡമാസ്കസിലെ സുപ്രീം മുഫ്തിയായ ഷെയിഖ് ബഷീര്‍ ഈദ് അല്‍-ബാരി തുടങ്ങിയ ഇസ്ലാമിക പണ്ഡിതരും, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കാളികളായി. റഷ്യയെ പ്രതിനിധീകരിച്ച്, മതസൗഹാര്‍ദ്ദ പ്രസിഡന്‍ഷ്യല്‍ സമിതിയുടെ എക്സിക്യൂട്ടീവ് സെക്രട്ടറി എസ്. മെല്‍ക്കിനോവ്, ഉത്തര കോക്കാസസ് മുസ്ലീം കോര്‍ഡിനേറ്റിംഗ് സെന്റര്‍ ചെയര്‍മാന്‍ എം. രാഖിമോവ്, റ്റ്യൂമെന്‍ മേഖലയിലെ ഇമാമായ ഐ. സിഗാന്‍ഷിന്‍, ഇവാഞ്ചലിക്കല്‍ മെത്രാന്‍ എസ്. റ്യാഖോവ്സ്കി, നിഷ്നി കാംസ്ക് മേഖലാ ഇമാമായ എം. ഴേലാലെറ്റ്‌ഡിനോവ് തുടങ്ങിയ പ്രമുഖരും, മോസ്കോ പാത്രിയാര്‍ക്കേറ്റിന്റെ എക്സ്റ്റേണല്‍ ചര്‍ച്ച് റിലേഷന്‍ അംഗങ്ങളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സിറിയയെ സഹായിക്കുന്നതിനായി റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് കിറിലിന്റെ നേതൃത്വത്തില്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ ചെയ്ത സേവനങ്ങള്‍ക്ക് പാത്രിയാക്കീസ് ജോണ്‍ പത്താമന്‍ നന്ദി പ്രകാശിപ്പിച്ചു. പരസ്പര സഹകരണത്തോടെ പരമാവധി സഹായമെത്തിക്കുവാന്‍ ഇരുവിഭാഗങ്ങളും തമ്മില്‍ ധാരണയായി. സിറിയയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് തങ്ങളുടെ ഭാഗത്തുനിന്നുള്ള എല്ലാ സഹായങ്ങളും ചെയ്യാമെന്ന് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികള്‍ ഉറപ്പ് നല്‍കി. സിറിയയിലെ കഷ്ടതയനുഭവിക്കുന്ന ക്രിസ്ത്യന്‍ മുസ്ലീം കുടുംബങ്ങള്‍ക്കായി 77 ടണ്‍ അവശ്യവസ്തുക്കളാണ് ഈ വര്‍ഷം റഷ്യയിലെ മതസൗഹാര്‍ദ്ദ പ്രസിഡന്‍ഷ്യല്‍ സമിതി വിതരണം ചെയ്തത്. അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസ് നല്‍കിയ അത്താഴവിരുന്നോടെയാണ് കൂടിക്കാഴ്ച സമാപിച്ചത്.
Image: /content_image/News/News-2018-11-22-10:32:07.jpg
Keywords: റഷ്യ, സിറിയ