Contents

Displaying 8761-8770 of 25174 results.
Content: 9075
Category: 1
Sub Category:
Heading: ഒരു വര്‍ഷത്തെ പരിശീലനം: നവ ദമ്പതികളെ ആത്മീയമായി ഒരുക്കുവാന്‍ സിംഗപ്പൂര്‍ സഭ
Content: സിംഗപ്പൂർ: വിവാഹ ജീവിതത്തിനു നവ ദമ്പതികളെ ആത്മീയമായും മാനസികമായും പ്രത്യേകം ഒരുക്കുവാന്‍ പദ്ധതിയുമായി സിംഗപ്പൂര്‍ കത്തോലിക്ക സഭ. വിവാഹ തീയതി നിശ്ചയിച്ചശേഷം ഒരു വർഷം നീണ്ടുനിൽക്കുന്ന വിവാഹ ഒരുക്ക പരിപാടികളിൽ ഭാവിദമ്പതിമാർ പങ്കെടുക്കണമെന്നാണ് സിംഗപ്പൂർ അതിരൂപത നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഒക്ടോബര്‍ മാസത്തില്‍ അതിരൂപതയിലെ വൈദികരുമായി ആലോചന നടത്തിയതിന് ശേഷമാണ് ആര്‍ച്ച് ബിഷപ്പ് വില്യം ഗോഹ് സെങ്ങ് ചൈ ഇക്കാര്യം പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത്. ഒരു വർഷംമുമ്പേ വിവാഹ തിയതി നിശ്ചയിക്കണമെന്നും ഭേദഗതിയിൽ അനുശാസിക്കുന്നുണ്ട്. നേരത്തെ ഇത് ആറു മാസമായിരുന്നു. വിവാഹ ഒരുക്കത്തിനായി ഭാവി ദമ്പതിമാർ ആവശ്യത്തിന് സമയം എടുക്കുന്നുണ്ടെന്ന് അതാത് ഇടവകകൾ ഉറപ്പുവരുത്തണമെന്നും അതിരൂപത നല്‍കിയിരിക്കുന്ന നിര്‍ദ്ദേശത്തില്‍ പറയുന്നു. വിവാഹ ജീവിതത്തിന് കൂടുതൽ ഊഷ്മളത വരുത്തുന്നതിനൊപ്പം വിവാഹമോചനങ്ങൾ കുറയ്ക്കാനും സഹായിക്കുന്ന പുതിയ പരിശീലനത്തെ അഭിനന്ദിച്ചു നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. അതേസമയം പുതിയ ഭേദഗതി ഇതര ക്രൈസ്തവ വിഭാഗങ്ങൾക്കും പിന്തുടരാവുന്നതാണെന്ന അഭിപ്രായങ്ങൾ പലരും പങ്കുവെക്കുന്നുണ്ട്.
Image: /content_image/News/News-2018-11-14-09:18:04.jpg
Keywords: വിവാഹ
Content: 9076
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ ഇസ്ലാമിക രാജ്യമായ മൊറോക്കൊയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: ഉത്തരാഫ്രിക്കയിലെ പൂര്‍ണ്ണ ഇസ്ലാമിക രാജ്യമായ മൊറോക്കൊ ദ്വീപ് ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കും. അടുത്ത വര്‍ഷം മാര്‍ച്ച് 30-31 തീയതികളിലായിരിക്കും അപ്പസ്തോലിക സന്ദര്‍ശനം. ഇക്കാര്യം വത്തിക്കാന്‍ വാര്‍ത്താവിനിമയ കാര്യാലയത്തിന്‍റെ (പ്രസ്സ് ഓഫീസ്) മേധാവി ഗ്രെഗ് ബെര്‍ക്ക് ഇന്നലെ പുറപ്പെടുവിച്ച (13/11/18) പ്രസ്താവനയിലാണ് അറിയിച്ചത്. മൊറോക്കൊയുടെ രാജാവ് മൊഹമ്മദ് ആറാമന്‍റെയും പ്രാദേശിക കത്തോലിക്കാമെത്രാന്മാരുടെയും ക്ഷണപ്രകാരമാണ് പാപ്പ സന്ദര്‍ശനം നടത്തുന്നത്. മൊറോക്കൊയുടെ തലസ്ഥാനമായ റബട്ടും രാജ്യത്തിലെ ഏറ്റവും വലിയ നഗരമായ കാസബ്ലാങ്കയും ആയിരിക്കും പാപ്പയുടെ സന്ദര്‍ശന വേദികള്‍. 33.7 മില്യണ്‍ ആളുകള്‍ ജീവിക്കുന്ന മൊറോക്കൊയില്‍ 99%വും ഇസ്ലാം മതവിശ്വാസികളാണ്. ശേഷിക്കുന്ന ഒരു ശതമാനത്തില്‍ കത്തോലിക്ക, പ്രൊട്ടസ്റ്റന്‍റ്, യഹൂദ ഇതര വിഭാഗങ്ങളാണുള്ളത്. കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് നടത്തിയ പഠനത്തില്‍ ക്രൈസ്തവര്‍ പീഡനവും വിവേചനവും അനുഭവിക്കുന്നുണ്ടെന്നു നേരത്തെ വ്യക്തമായിരിന്നു.
Image: /content_image/News/News-2018-11-14-11:13:16.jpg
Keywords: പാപ്പ
Content: 9077
Category: 1
Sub Category:
Heading: ജയില്‍ മോചിതയായെങ്കിലും ആസിയ ബീബിയുടെ ഭാവി അനിശ്ചിതത്വത്തിൽ
Content: ഇസ്ലാമാബാദ്: മതനിന്ദ ആരോപണങ്ങളിൽ നിന്നും കുറ്റവിമുക്തയായ ആസിയ ബീബിയുടെ മുന്നോട്ടുള്ള ജീവിതം അനിശ്ചിതത്വത്തില്‍. ഭരണകൂടവുമായി രഹസ്യധാരണയിലെത്തിയ ഇസ്ളാമിക സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് രാജ്യം വിടാൻ സാധിക്കാത്ത നിസ്സഹായവസ്ഥയിലാണ് ആസിയ ബീബിയെന്നാണ് പുറത്തു വരുന്ന സൂചനകൾ. അവരെ വിദേശ രാജ്യങ്ങളിലേക്ക് അയക്കാനുള്ള യാതൊരു നടപടിക്കും ഭരണകൂടം അനുമതി നല്കിയിട്ടില്ലെന്ന് റിനൈയ്‌സന്‍സ് എഡ്യുക്കേഷൻ ഫൗണ്ടേഷൻ അദ്ധ്യക്ഷൻ ജോസഫ് നദീം വ്യക്തമാക്കി. മാധ്യമങ്ങൾ പുറത്തിറക്കുന്ന വാർത്തകളിൽ പലതും വസ്തുത വിരുദ്ധമാണെന്നും ആസിയ ബീബി രഹസ്യ സങ്കേതത്തിൽ കഴിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര നടപടിക്രമങ്ങൾ പൂർത്തിയായാൽ ആസിയയെ സ്വീകരിക്കാൻ കാനഡ ഇപ്പോഴും ഒരുക്കമാണെന്ന് കഴിഞ്ഞ ദിവസം ഫ്രാൻസിൽ നടന്ന ഒന്നാം ലോകമഹായുദ്ധ ശതാബ്ദി സമ്മേളനത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കിയിരിന്നു. എന്നാൽ, ഇസ്ളാമിക തീവ്രവാദികൾ എംബസികൾ ആക്രമിക്കുമെന്ന ഭീതിയിൽ ആസിയ ബീബിയ്ക്ക് സംരക്ഷണം ഒരുക്കാൻ യുകെ വിസമ്മതം അറിയിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. നേരത്തെ ആസിയ ബീബിയുടെ ഭർത്താവ് ആഷിക്ക് മസിഹ് യുകെ, യുഎസ്, കാനഡ, ഇറ്റലി എന്നീ രാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ചിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രതികരണം അത്യന്തം വേദനാജനകമാണെന്ന് ഇന്ത്യൻ ക്രിസ്ത്യൻ വോയ്സ് സംഘടന അദ്ധ്യക്ഷൻ അബ്രഹാം മത്തായി അഭിപ്രായപ്പെട്ടു. പാക്ക് സുപ്രീം കോടതി കുറ്റവിമുക്തയാക്കി ഉത്തരവിട്ട് ഒരാഴ്ച പിന്നിട്ടിട്ടാണ് ആസിയ ജയില്‍ മോചിതയായത്. ആസിയായെ വധിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ളാമിക സംഘടനകള്‍ തെരുവില്‍ ഇറങ്ങിയതോടെയാണ് മോചനം വൈകിയത്. ഇപ്പോഴും തടവറ തുല്യമായ ജീവിതം നയിക്കുകയാണ് ആസിയയും കുടുംബവും.
Image: /content_image/News/News-2018-11-14-18:08:55.jpg
Keywords: ആസിയ
Content: 9078
Category: 1
Sub Category:
Heading: കാലിഫോര്‍ണിയ കാട്ടുതീ: ഇരയായവര്‍ക്ക് കൈത്താങ്ങായി കത്തോലിക്ക സംഘടന
Content: കാലിഫോര്‍ണിയ: അമേരിക്കയെ നടുക്കി ഒരാഴ്ചയായി വടക്കന്‍ കാലിഫോര്‍ണിയയില്‍ പടര്‍ന്ന് കൊണ്ടിരിക്കുന്ന കാട്ടുതീയില്‍ സകലതും നഷ്ടപ്പെട്ടവരെ സഹായിക്കുവാന്‍ കത്തോലിക്ക സന്നദ്ധ സംഘടന സജീവമായി രംഗത്ത്. അയല്‍സംസ്ഥാനങ്ങളിലെ വിവിധ ഏജന്‍സികളുമായി സഹകരിച്ചാണ് കത്തോലിക്കാ സംഘടനകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. പ്രാദേശിക സംഘടനയുടെ സഹകരണത്തോടെ നവംബര്‍ 16 മുതല്‍ ട്രക്കുകളില്‍ അവശ്യ സാധനങ്ങള്‍ കയറ്റി അയച്ചുകൊണ്ടിരിക്കുകയാണെന്ന് കാത്തലിക് ചാരിറ്റീസ് ഓഫ് നോര്‍ത്തേണ്‍ നെവാഡന്റെ പ്രധാന പ്രോഗ്രാം ഓഫീസറായ വെറ്റെ മെയര്‍ അറിയിച്ചു. കാട്ടുതീക്ക് ഇരയായവര്‍ക്ക് വേണ്ട ചൂട് വസ്ത്രങ്ങള്‍, ഷൂസ്, പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍, പുതപ്പ്, കോട്ടുകള്‍ തുടങ്ങിയ അവശ്യ സാധനങ്ങളും, സംഭാവനകളും സമാഹരിച്ചു കൊണ്ടിരിക്കുകയാണെന്ന് സി‌സി‌എന്‍എന്‍ന്റെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ മാറ്റ് വോഗന്‍ പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും, അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും സാക്രമന്റോയിലെ കത്തോലിക്ക സംഘടനക്കു പുറമേ, സംഘടനയുടെ വിവിധ ശാഖകളുമായും ബന്ധപ്പെടുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വടക്കന്‍ കാലിഫോര്‍ണിയയില്‍ ഇപ്പോഴും അഗ്നി താണ്ഡവമാടിക്കൊണ്ടിരിക്കുകയാണ്. പാരഡൈസ് നഗരം തീപിടുത്തത്തില്‍ കത്തിയമര്‍ന്നു. ഇതുവരെ 48 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മരണനിരക്ക് ഇനിയും ഉയരുവാനാണ് സാധ്യത. 230 പേരെ കാണാതായിട്ടുണ്ടെന്നാണ് പ്രാദേശിക പോലീസ് പറയുന്നത്. ഏതാണ്ട് ആറായിരത്തിഅഞ്ഞൂറിലധികം വീടുകളാണ് കത്തി നശിച്ചിരിക്കുന്നത്. തീപടര്‍ന്നു പിടിച്ച എല്ലാ വീടുകളിലും ആളുകള്‍ ഉണ്ടോയെന്ന് പൂര്‍ണമായും തീര്‍ച്ചപ്പെടുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലായെന്നും റിപ്പോര്‍ട്ടുണ്ട്.
Image: /content_image/News/News-2018-11-15-02:43:55.jpg
Keywords: അഗ്നി, കാട്ടു
Content: 9079
Category: 18
Sub Category:
Heading: സഭയ്ക്കു വേണ്ടി ശബ്ദമുയര്‍ത്തേണ്ട ഉത്തരവാദിത്വം അല്‍മായ സമൂഹത്തിനുണ്ട്: ഷെവ. വി.സി. സെബാസ്റ്റ്യന്‍
Content: ന്യൂഡല്‍ഹി: ക്രൈസ്തവ വിശ്വാസങ്ങള്‍ക്കും സഭാസംവിധാനങ്ങള്‍ക്കും എതിരേ വെല്ലുവിളികളും അവഹേളനങ്ങളും വിവിധ കോണുകളില്‍നിന്ന് ഉയരുന്‌പോള്‍ സഭയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും അല്‍മായ സമൂഹത്തിനുണ്ടെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍. വിവിധ റീത്തുകളിലെയും ഇതര ക്രൈസ്തവ വിഭാഗങ്ങളിലെയും വിശ്വാസി സമൂഹം കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വരണമെന്നും സഭയുടെ അല്മായ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ ശക്തിപ്പെടുത്താനുള്ള കര്‍മ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ കുറിച്ചു. കത്തോലിക്ക സഭയിലെ അല്മായ പങ്കാളിത്തം ഊര്‍ജസ്വലവും സജീവവുമാക്കാന്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനങ്ങളും നിര്‍ദേശങ്ങളും അല്മായ സമൂഹം കൂടുതല്‍ വിഷയമാക്കുവാന്‍ ലെയ്റ്റി കൗണ്‍സില്‍ അവസരമൊരുക്കും. സഭയുടെ അടിസ്ഥാന ഘടകമായ കുടുംബങ്ങള്‍ ചേര്‍ന്ന കുടുംബക്കൂട്ടായ്മകള്‍ മുതല്‍ ദേശീയതലം വരെയുള്ള അല്മായ ശാക്തീകരണ പരിപാടികള്‍ക്ക് ലെയ്റ്റി കൗണ്‍സില്‍ നേതൃത്വം കൊടുക്കും. ഭാരത കത്തോലിക്ക സഭയിലെ 174 രൂപതകളിലും ദേശീയ തലത്തിലും പ്രവര്‍ത്തിക്കുന്ന അല്മായ സംഘടനകള്‍ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുകയും നാഷണല്‍ കാത്തലിക് ലെയ്റ്റി ടീം രൂപീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2018-11-15-02:56:34.jpg
Keywords:
Content: 9080
Category: 1
Sub Category:
Heading: യുപിയില്‍ അഗതിമന്ദിരം നടത്തുന്ന വൈദികന് ക്രൂര മര്‍ദ്ദനം
Content: വരാണസി (ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശിലെ മാവു ജില്ലയില്‍പ്പെട്ട മുഹമ്മദാബാദില്‍ അഗതിമന്ദിരം നടത്തുന്ന വൈദികന് ക്രൂര മര്‍ദ്ദനം. വരാണസി രൂപതാംഗവും മംഗളൂരു സ്വദേശിയുമായ ഫാ. വിനീത് പെരേര എന്ന വൈദികനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകുന്നേരം നാലോടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച തീവ്ര ഹിന്ദു സംഘടനയായ ഹിന്ദു യുവവാഹിനിയില്‍പ്പെട്ട അക്രമിസംഘം അഗതിമന്ദിരത്തില്‍ അതിക്രമിച്ചുകയറി ഫാ. വിനീതിനെയും സഹായി റുഡോള്‍ഫിനെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദിച്ചവശനാക്കിയശേഷം ഫാ.വിനീതിനെ വലിച്ചിഴച്ച് സ്ഥലത്തെ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചശേഷം അക്രമികള്‍ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് വരാണസിയില്‍നിന്നുള്ള വൈദികര്‍ മുഹമ്മദാബാദിലേക്ക് തിരിച്ചിട്ടുണ്ട്. മാവു ജില്ലയിലെ വിവിധയിടങ്ങളില്‍ പെന്തക്കോസ്ത് ആരാധനാലയങ്ങള്‍ക്കുനേരേ ഹിന്ദുയുവവാഹിനി പ്രവര്‍ത്തകര്‍ കഴിഞ്ഞ മാസം ആക്രമണം നടത്തിയിരുന്നു. ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാർഷിക റിപ്പോര്‍ട്ട് പ്രകാരം ക്രൈസ്തവര്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്ന ഇന്ത്യയില്‍ രണ്ടാമത്തെ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. കഴിഞ്ഞ വര്‍ഷം ക്രൈസ്തവര്‍ക്ക് നേരെ അന്‍പതോളം ആക്രമണമാണ് ഉത്തർപ്രദേശിൽ നടന്നത്. ക്രൈസ്തവ സമൂഹത്തിന് നേരെ ആക്രമണം പതിവായെങ്കിലും യോഗിയുടെ കീഴിലുള്ള ബി‌ജെ‌പി ഭരണകൂടം നിശബ്ദത തുടരുകയാണ്.
Image: /content_image/News/News-2018-11-15-05:32:20.jpg
Keywords: ഹിന്ദു, ഹൈന്ദവ
Content: 9081
Category: 18
Sub Category:
Heading: ധാര്‍മ്മികത വെടിഞ്ഞ കോടതി വിധികള്‍ പുനഃപരിശോധിക്കണം: മാര്‍ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശേരി: സ്വര്‍ഗ തുല്യമാകേണ്ട കുടുംബങ്ങളിലെ ധാര്‍മികത തകര്‍ത്ത് സമൂഹത്തെ സര്‍വനാശത്തിലേക്ക് എത്തിക്കുന്ന കോടതിവിധികള്‍ പുനഃപരിശോധിക്കപ്പെടേണ്ടതാണെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. തൃക്കൊടിത്തനം ഫൊറോന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അതിരൂപത പഞ്ചവത്സര അജപാലന പദ്ധതിയോടനുബന്ധിച്ച് സംഘടിപ്പിച്ച അല്മായ നേതൃത്വ സംഗമം ജാഗ്രതാ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകം മുഴുവന്‍ അസൂയയോടെ നോക്കിയിരുന്ന കരുതലും പങ്കുവെയ്ക്കലും കൂട്ടുത്തരവാദിത്വവും സ്‌നേഹവുമുള്ള ഭാരതത്തിലെ കുടുംബങ്ങളുടെ മൂല്യവും ധാര്‍മികതയും പുതിയ കോടതി വിധികളിലൂടെ തകര്‍ക്കപ്പെടാനിടയുണ്ടെന്നും മാര്‍ പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു. ഫൊറോന വികാരി റവ. ഫാ. വര്‍ഗ്ഗീസ് കാലായില്‍ അധ്യക്ഷത വഹിച്ചു. അതിരൂപതാ പിആര്‍ഒ ജോജി ചിറയില്‍, റവ. ഡോ .ടോം കൈനിക്കര എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. സോണി കണ്ടങ്കരി, ഫൊറോന കൗണ്‍സില്‍ സെക്രട്ടറി ഡെന്നീസ് ജോസഫ്, സിസ്റ്റര്‍ റോസ്മിന്‍ സിഎംസി, സിബിച്ചന്‍ മുക്കാടന്‍, ജോഷി കൊല്ലാപുരം, റോസമ്മ ജോസ് മാറാട്ടുകുളം, പി.എ മാത്യു മറ്റത്തില്‍, തോമസുകുട്ടി കോലേട്ട് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-11-15-10:07:55.jpg
Keywords: പെരുന്തോ
Content: 9082
Category: 1
Sub Category:
Heading: സെക്ടുകൾക്കെതിരെ വത്തിക്കാനും ഇറ്റാലിയൻ സർക്കാരും കെെകോർക്കുന്നു
Content: റോം: ഇറ്റലിയിൽ വിവിധ തരം സെക്ടുകളും, മതത്തിന്റെ മൂടുപടം അണിഞ്ഞ ചില വിഭാഗങ്ങളും വർദ്ധിക്കുന്നുവെന്ന പഠനം പുറത്തു വന്നതിനു പിന്നാലെ പ്രസ്തുത വിഭാഗങ്ങൾക്കെതിരെ വത്തിക്കാനും ഇറ്റാലിയൻ സർക്കാരും കെെകോർക്കുന്നു. വിശുദ്ധ ജോൺ ഇരുപത്തി മൂന്നാമൻ മാർപാപ്പയുടെ പേരിലുളള സമൂഹവും, ഇറ്റാലിയൻ സ്റ്റേറ്റ് പോലീസും, ലുമ്സാ സർവകലാശാലയും ചേര്‍ന്ന് ഇക്കഴിഞ്ഞ ഒൻപതാം തീയതി 'ദി ട്രാപ്പ് ഒാഫ് സെക്ട്സ്' എന്ന പേരില്‍ നടത്തിയ കോണ്‍ഫറന്‍സിലാണ് ഇത് സംബന്ധിച്ചു ചര്‍ച്ചകള്‍ നടന്നത്. സഭാ നേതൃത്വത്തിന്റെ പ്രതിനിധികളും, സർക്കാർ പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമാകാൻ എത്തിയിരുന്നു. വിശുദ്ധ ജോൺ ഇരുപത്തി മൂന്നാമൻ മാർപാപ്പയുടെ പേരിലുളള സമൂഹമാണ് സെക്ടുകളുടെ എണ്ണത്തിൽ വന്ന വർദ്ധനവിനെ കുറിച്ചുള്ള പഠനം പുറത്തു കൊണ്ടുവന്നത്. ഒട്ടുമിക്ക സെക്ടുകളും പെെശാചിക മാന്ത്രികവിദ്യകളും അശാസ്ത്രീയമായ കാര്യങ്ങളും, പ്രോത്സാഹിപ്പിക്കുന്നവയാണ്. യുവജനങ്ങളാണ് സെക്ടുകളുടെ പ്രധാന ഇരയെന്നും പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ജീവിതത്തിന്റെ അർത്ഥം എന്താണെന്ന് യുവജനങ്ങൾക്കു മനസ്സിലാക്കി കൊടുക്കാൻ സഭയ്ക്ക് സാധിക്കണമെന്ന്‍ വിശുദ്ധരുടെ നാമകരണത്തിനായുളള തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ ആഞ്ചലോ ബെച്ചു സമ്മേളനത്തിൽ പറഞ്ഞു. യുവാക്കൾ സാത്താനെ തേടുകയാണെങ്കിൽ അവരുടെ ഉള്ളിൽ ഒരു ശൂന്യതയുണ്ടെന്ന് മനസ്സിലാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ഇറ്റലിയുടെ ഉപപ്രധാനമന്ത്രി മാറ്റിയോ സാൽവിനിയും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
Image: /content_image/News/News-2018-11-15-11:07:53.jpg
Keywords: ഇറ്റലി, ഇറ്റാലി
Content: 9083
Category: 18
Sub Category:
Heading: കുമ്പസാര അവഹേളനം: വ്യവഹാര നോട്ടീസ് അയച്ചു
Content: കോട്ടയം: കുമ്പസാരത്തെ അവഹേളിച്ചു സര്‍ക്കാര്‍ പ്രസിദ്ധീകരണമായ വിജ്ഞാനകൈരളിയില്‍ എഡിറ്റോറിയല്‍ എഴുതിയ ചീഫ് എഡിറ്റര്‍ പ്രഫ.വി.കാര്‍ത്തികേയന്‍ നായര്‍ക്കെതിരേ മതനിന്ദയ്ക്ക് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുന്നതിനും പത്തുലക്ഷം രൂപ ആവശ്യപ്പെട്ട് സിവില്‍കേസ് ഫയല്‍ ചെയ്യുന്നതിനും കത്തോലിക്ക കോണ്‍ഗ്രസിനുവേണ്ടി ഗ്ലോബല്‍സമിതിയംഗം അഡ്വ. പി.പി.ജോസഫ് മുഖേന വ്യവഹാര നോട്ടീസ് അയച്ചു. നോട്ടീസ് കൈപ്പറ്റി ഏഴുദിവസത്തിനകം പരസ്യമായി മാപ്പുപറയുകയും പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്തില്ലെങ്കില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.
Image: /content_image/India/India-2018-11-15-23:51:41.jpg
Keywords: കുമ്പസാര
Content: 9084
Category: 10
Sub Category:
Heading: "പ്രാര്‍ത്ഥനക്കു ലഭിച്ച ഉത്തരം": മരണ മുനമ്പില്‍ ഇസ്രായേലി സൈനികരുടെ അത്ഭുതകരമായ രക്ഷപ്പെടല്‍
Content: ജറുസലേം: ദൈവത്തെ മഹത്വപ്പെടുത്തി സ്തുതിഗീതം ആലപിച്ചുകൊണ്ട് ബസില്‍ ആയിരിക്കുക, ഹമാസിന്റെ മിസൈല്‍ ബസില്‍ പതിച്ചു ബസ് പൂര്‍ണ്ണമായും ചാമ്പലാകുക, അതും ബസില്‍ നിന്നു അവസാനത്തെ സൈനികനും ഇറങ്ങി കഴിഞ്ഞപ്പോള്‍- കഴിഞ്ഞ ദിവസം ഇസ്രായേല്‍ അതിര്‍ത്തി മേഖലയില്‍ നടന്ന സംഭവമാണിത്. ദൈവത്തിന്റെ കര സ്പര്‍ശം എന്നും പ്രാര്‍ത്ഥനക്ക് ലഭിച്ച ഉത്തരമെന്നുമാണ് ഈ സംഭവത്തെ ഇസ്രായേലിലെ സൈനികരും സാധാരണക്കാരും വിശേഷിപ്പിക്കുന്നത്. ഗാസ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുന്നതിനെ തുടര്‍ന്ന് സൈനീക ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഭരണകൂടം, വിവിധ ചെക്ക് പോയന്റുകളില്‍ സൈനികരെ എത്തിച്ചുക്കൊണ്ടിരിക്കുകയായിരിന്നു. യാത്രയില്‍ ഉടനീളം സ്തുതിഗീതങ്ങളും പ്രാര്‍ത്ഥനയുമായാണ് ഇസ്രായേല്‍ സൈന്യം ബസില്‍ വ്യാപരിച്ചിരിന്നത്. സൈനീകപരമായ യാതൊരു അടയാളങ്ങളും ബസ്സില്‍ ഇല്ലായിരുന്നുവെങ്കിലും യാത്രയുടെ ആരംഭം മുതല്‍ ഹമാസ് ബസിന് നേരെ മിസൈല്‍ ലക്ഷ്യമിടുന്നുണ്ടായിരിന്നുവെന്നാണ് പുറത്തുവരുന്ന വിവരം. തീവ്രവാദികള്‍ നടത്തിയ അപ്രതീക്ഷിത മിസൈല്‍ ആക്രമണത്തില്‍ ബസ്സ്‌ പൂര്‍ണ്ണമായും കത്തിനശിച്ചുവെങ്കിലും യാത്രക്കാരായ ഇസ്രായേലി പ്രതിരോധ സേനയിലെ (IDF) അന്‍പതോളം സൈനീകര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരിന്നു. മിസൈല്‍ പതിക്കുന്നതിന് നിമിഷങ്ങള്‍ക്കു മുന്‍പാണ് സൈനീകര്‍ ബസില്‍ നിന്നും ഇറങ്ങിയത്. സ്തുതിഗീതങ്ങളും പ്രാര്‍ത്ഥനയുമായി ഇസ്രായേല്‍ സൈന്യം ബസില്‍ വ്യാപരിച്ചിരിന്നതിന്റെയും മിസൈല്‍ ആക്രമണത്തില്‍ ബസ് കത്തി ചാമ്പലാകുന്നതിന്റെ വീഡിയോയും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. #{red->n->n-> വീഡിയോകള്‍ കാണാം }#
Image: /content_image/News/News-2018-11-16-04:00:29.jpg
Keywords: ഇസ്രാ