Contents

Displaying 8741-8750 of 25175 results.
Content: 9055
Category: 13
Sub Category:
Heading: അമേരിക്കന്‍ സംസ്ഥാനത്തെ പൊതു സ്ഥലങ്ങളിൽ ഇനി പത്തു കൽപ്പനകൾ പ്രദർശിക്കും
Content: അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്തെ പൊതു സ്ഥലങ്ങളിൽ വിശുദ്ധ ബൈബിളിലെ പത്തു കൽപ്പനകൾ പ്രദർശിപ്പിക്കാനുളള ഭരണഘടന ഭേദഗതി സംസ്ഥാനത്തെ വോട്ടർമാർ അംഗീകരിച്ചു. ഇതോടു കൂടി സ്കൂളുകളും, സർക്കാർ കെട്ടിടങ്ങളും ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഇനി മുതൽ പത്തു കൽപ്പനകൾ പ്രദർശിക്കപ്പെടും. അലബാമ ദെെവീക യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നു എന്ന ഒരു സന്ദേശം ഈ ഭരണഘടന ഭേദഗതിയിലൂടെ നൽകാൻ സാധിച്ചിട്ടുണ്ടെന്ന് ഈ അവകാശത്തിനു വേണ്ടി പതിനേഴു വർഷം പോരാട്ടം നടത്തിയ ഡീൻ യംങ് എന്ന വ്യക്തി പറഞ്ഞു. ഇതിനിടെ അമേരിക്കയിലെ പ്രശസ്ത സുവിശേഷ പ്രഘോഷകൻ ഫ്രാങ്ക്ലിൻ ഗ്രഹാം അലബാമയിലെ വോട്ടർമാർക്ക് അഭിനന്ദനവുമായി രംഗത്തെത്തി. പത്തു കൽപ്പനകൾ സ്കൂളുകളുകളിലും, പൊതു സ്ഥലങ്ങളിലും പ്രദർശിപ്പിക്കാൻ സംസ്ഥനത്തെ ജനങ്ങൾ ശക്തമായി വോട്ടു ചെയ്തുവെന്ന് ഫ്രാങ്ക്ലിൻ ഗ്രഹാം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ജനങ്ങളുടെ വോട്ടുകളിലൂടെ എങ്ങനെ മാറ്റം കൊണ്ടുവരാം എന്നും, ക്രിസ്ത്യാനികളുടെ ശബ്ദം വോട്ടുപെട്ടിയിലൂടെ കേൾപ്പിക്കേണ്ട പ്രാധാന്യത്തെ പറ്റിയും ഫ്രാങ്ക്ലിൻ ഗ്രഹാം തന്റെ പോസ്റ്റിലൂടെ ഒാർമിപ്പിച്ചു. കൂടുതൽ സംസ്ഥാനങ്ങൾ അലബാമയുടെ മാതൃക സ്വീകരിക്കുമെന്ന്‍ പ്രത്യാശ പ്രകടിപ്പിച്ചു കൊണ്ടാണ് ഫ്രാങ്ക്ലിൻ ഗ്രഹാം തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Image: /content_image/News/News-2018-11-11-02:08:08.jpg
Keywords: അമേരിക്ക
Content: 9056
Category: 1
Sub Category:
Heading: ചരിത്രത്തില്‍ ആദ്യമായി സോളമൻ ദ്വീപിൽ തദ്ദേശീയ മെത്രാന്‍
Content: ഹൊനിയാര: തെക്കന്‍ ശാന്തസമുദ്ര ദ്വീപ് സമൂഹമായ സോളമന്‍ ദ്വീപില്‍ ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ മെത്രാന്‍ അഭിഷിക്തനായി. മോൺ. പീറ്റർ ഹോഹുവാണ് ഓഖി രൂപതയുടെ മെത്രാനായി അഭിഷിക്തനായത്. മലയിറ്റ പ്രവിശ്യയിൽ സെന്‍റ് അഗസ്റ്റിൻ കത്തീഡ്രലിലാണ് ചരിത്രപരമായ മെത്രാഭിഷേക ചടങ്ങ് നടന്നത്. പ്രാദേശിക സഭയുടെ വളർച്ചയിൽ പുതിയ ചുവടുവെയ്പ്പായ ശുശ്രൂഷയിൽ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ജനങ്ങള്‍ പങ്കെടുത്തു. പാപുവ ന്യൂ ഗിനിയയുടെയും സോളമൻ ഐലൻഡിന്റെയും അപ്പസ്തോലിക നൂണ്‍ഷ്യോയും മലയാളിയുമായ ആർച്ച് ബിഷപ്പ് കുര്യന്‍ മാത്യു വയലുങ്കൽ പ്രാർത്ഥനകൾക്ക് കാർമ്മികത്വം വഹിച്ചു. ഹൊനിയാര അതിരൂപത ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫർ എം. കാർദോൺ ഒപി , മൗണ്ട് ഹേഗൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോഗ്ളസ് യങ്ങ് എസ്.വി.ഡി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പഠിപ്പിക്കുക, വിശുദ്ധീകരിക്കുക, ദൈവജനത്തെ നയിക്കുക എന്നീ മൂന്ന് ഉത്തരവാദിത്വങ്ങളാണ് തിരുസഭ ഭരമേല്പിക്കുന്നതെന്ന് ആർച്ച് ബിഷപ്പ് വയലുങ്കൽ സന്ദേശത്തിൽ പറഞ്ഞു. മോൺ.ഹോഹുവിനെ സഭയ്ക്ക് നല്കിയതിന് കുടുംബത്തിനും പ്രാദേശിക സമൂഹത്തിനും അപ്പസ്തോലിക നുൺഷോ നന്ദി രേഖപ്പെടുത്തി. മെത്രാഭിഷേകത്തിന്റെ കൗദാശിക ശുശ്രൂഷകൾക്ക് പുറമേ സംസ്കാരിക ചടങ്ങുകളും നടത്തപ്പെട്ടു. ഓഖി രൂപതയിലെ വിവിധ സഭാ നേതാക്കന്മാർ ശുശ്രൂഷയിൽ പങ്കെടുത്തത് രൂപതയുടെ ആത്മീയ ഐക്യം വെളിപ്പെടുത്തി. രൂപതയുടെ മുൻ ബിഷപ്പുമാരായ മോൺ.ജെറാർഡ് ലോഫ്റ്റ് എസ്.എം, മോൺ. ക്രിസ്റ്റോഫർ കാർദോൺ ഒ.പി എന്നിവരുടെ പ്രവർത്തനങ്ങളെ പുതിയതായി അഭിഷിക്തനായ ബിഷപ്പ് ഹോഹു മറുപടി പ്രസംഗത്തിൽ അനുസ്മരിച്ചു. മാരിസ്റ്റ് മിഷ്ണറിമാരുടെയുടെയും രൂപത വൈദികരുടേയും സേവനം പ്രാദേശിക സഭയെ പടുത്തുയർത്താനും ക്രൈസ്തവവിശ്വാസത്തിൽ ആഴപ്പെടാനും ഇടയാക്കിയെന്നും പ്രാദേശിക വൈദികരായ ഫാ.മൈക്കിൾ എയ്ക്ക്, ഫാ.ഡോണസിയനോ ഹിറ്റേ എന്നിവരോടൊപ്പം രാജ്യത്തെ ആത്മീയമായി ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരമായ മുഹൂർത്തതിന് സാക്ഷ്യം വഹിച്ച മിഷ്ണറിമാർക്കും വിശ്വാസികൾക്കും സംഘാടകർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
Image: /content_image/News/News-2018-11-11-02:30:20.jpg
Keywords: ചരിത്ര
Content: 9057
Category: 18
Sub Category:
Heading: പെരുമ്പാവൂരില്‍ യുവ വൈദികന്‍ വാഹനാപകടത്തില്‍ മരിച്ചു
Content: പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ നടന്ന വാഹനാപകടത്തില്‍ യുവ വൈദികന്‍ മരിച്ചു. സിഎംഐ സഭാംഗവും വൈക്കം ചെമ്മനത്തുകര ഇടവകാംഗവുമായ ഫാ. ബിജോ കരിക്കരപ്പിള്ളി ആണു മരിച്ചത്. 32 വയസ്സായിരിന്നു. കളമശേരിയിലെ പ്രോവിന്‍ഷ്യല്‍ ഹൗസില്‍നിന്ന് പെരുമ്പാവൂരിനടുത്ത് പള്ളിയില്‍ കുര്‍ബാനയര്‍പ്പിക്കാന്‍ പോകവെയാണ് ഫാ. ബിജോ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ടത്. ഫാ. ബിജോ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസിനടിയിലേക്കു വീണായിരുന്നു അപകടം. തലയോലപ്പറമ്പ് പൊതി സേവാഗ്രാമില്‍ സേവനം ചെയ്തു വരികയായിരിന്നു അദ്ദേഹം മൃതസംസ്കാരം പിന്നീട്.
Image: /content_image/India/India-2018-11-11-13:13:38.jpg
Keywords: വൈദിക
Content: 9058
Category: 18
Sub Category:
Heading: ഫാ. ബിജോ കരിക്കരപ്പിള്ളിയുടെ സംസ്കാരം നാളെ
Content: പെരുമ്പാവൂര്‍: ഇന്നലെ പെരുമ്പാവൂരില്‍ വാഹനാപകടത്തില്‍ മരിച്ച സിഎംഐ സഭാംഗവും വൈക്കം ചെമ്മനത്തുകര ഇടവകാംഗവുമായ ഫാ. ബിജോ കരിക്കരപ്പിള്ളിയുടെ സംസ്കാരം നാളെ കളമശേരി പ്രൊവിന്‍ഷ്യല്‍ ഹൗസ് സെമിത്തേരിയില്‍ നടക്കും. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് സേവാഗ്രാം ചാപ്പലില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. നാളെ രാവിലെ എട്ടു മുതല്‍ കളമശേരി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലിലും പൊതുദര്‍ശനമുണ്ടാകും. ഉച്ചക്ക് 2.30നാണ് മൃതസംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുക. ഇന്നലെ ഉച്ചയ്ക്ക് 1.45 ന് എഎം റോഡില്‍ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിക്കു മുമ്പില്‍ വച്ചാണ് വൈദികന്‍ സഞ്ചരിച്ചിരിന്ന ബൈക്ക് അപകടത്തില്‍പ്പെട്ടത്. ആലുവയില്‍ നി‍ന്നു പെരുമ്പാവൂരിലേക്കു വന്ന ഫാ. ബിജോ സഞ്ചരിച്ച ബൈക്ക്, ഇതേദിശയില്‍ പോയ കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം തെറ്റി റോഡില്‍ മറിയുകയായിരുന്നു. കൂടാലപ്പാട് സെന്റ് ജോര്‍ജ് പള്ളിയുടെ കപ്പേളയില്‍ തിരുനാളിനോടനുബന്ധിച്ചു പ്രസംഗിക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. അപകട സ്ഥലത്തുവച്ച് തന്നെ അദ്ദേഹം മരിച്ചു. വൈക്കം ചെമ്മനത്തുകര ഇടവകയിലെ കരിക്കരപ്പള്ളി ജോസഫ്- ആലീസ് ദമ്പതികളുടെ ഇളയ മകനായ ഫാ. ബിജോ 2017 ജനുവരി ഒന്നിനാണു പൗരോഹിത്യം സ്വീകരിച്ചത്.
Image: /content_image/India/India-2018-11-12-02:59:26.jpg
Keywords: വൈദിക
Content: 9059
Category: 1
Sub Category:
Heading: സ്പെയിനില്‍ 16 രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു
Content: ബാര്‍സിലോണ: പത്തൊന്‍പതാം നൂറ്റാണ്ടില്‍ മതപീഡനത്തെ തുടര്‍ന്നു യേശുവിലുള്ള വിശ്വാസത്തെ പ്രതി ജീവന്‍ ഹോമിച്ച സ്പെയിന്‍ സ്വദേശികളായ 16 രക്തസാക്ഷികളെ ആഗോള സഭ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ശനിയാഴ്ച (10/11/18) ബാര്‍സിലോണ അതിരൂപതയിലുള്ള തിരുക്കുടുംബ ബസിലിക്കാ ദേവാലയത്തിലായിരുന്നു വാഴ്ത്തപ്പെട്ടപദ പ്രഖ്യാപന തിരുക്കര്‍മ്മം നടന്നത്. മാര്‍പാപ്പയെ പ്രതിനിധാനം ചെയ്തുകൊണ്ട്, വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ ബെച്ചു, തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ബന്ധനസ്ഥനായ വിശുദ്ധ പത്രോസിന്‍റെ സന്യസ്ത സമൂഹത്തിലെ അംഗങ്ങളായിരുന്ന വൈദികന്‍ ഫാ. തെയൊദോറൊ ഇല്ലേരയും 8 സഹസന്യസ്തരും, ദിവ്യഇടയന്‍റെ അമ്മയുടെ കപ്പൂച്ചിന്‍ സഹോദരികള്‍ എന്ന സന്യാസിനി സമൂഹത്തിലെ അംഗം അന്ത്രെയ സോളന്‍സും രണ്ടു സഹസഹോദരികളും, തിരുഹൃദയങ്ങളുടെ ഫ്രാന്‍സിസ്ക്കന്‍ സമൂഹാംഗമായിരുന്ന സന്യാസിനി കര്‍ലോത്ത, ഗ്രെഗോറിയൊ ദിയേസ്, അദ്ദേഹത്തിന്‍റെ സഹോദരി കമീല ദിയേസ്, എലിസേയൊ മൊറദീല്ലൊ എന്നീ മൂന്നു അല്‍മായരുമാണ് നവവാഴ്ത്തപ്പെട്ടവര്‍. 1936-1937 കാലഘട്ടത്തിലാണ് ഇവര്‍ രക്തസാക്ഷിത്വം വരിച്ചത്.
Image: /content_image/News/News-2018-11-12-04:17:10.jpg
Keywords: വാഴ്ത്ത
Content: 9060
Category: 18
Sub Category:
Heading: ക്രൈസ്തവര്‍ പ്രതിസന്ധികളില്‍ പതറേണ്ടവരല്ല: കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവ
Content: ചങ്ങനാശേരി: ക്രൈസ്തവര്‍ പ്രതിസന്ധികളില്‍ പതറേണ്ടവരല്ലായെന്നു മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി സ്ഥാപനത്തിന്റെ തൊള്ളായിരം വാര്‍ഷിക (നവമശതാബ്ദി) സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളേറിയാലും കാരുണ്യപ്രവൃത്തികളില്‍ നിന്നു ക്രൈസ്തവ സമൂഹം പിന്‍വാങ്ങരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചങ്ങനാശേരിയുടെ ആത്മീയ, സാമൂഹിക, സാംസ്‌കാരിക വളര്‍ച്ചാരംഗങ്ങളില്‍ ചങ്ങനാശേരി പള്ളിയും വിശ്വാസസമൂഹവും ഒന്‍പതു നൂറ്റാണ്ടായി നിര്‍വഹിച്ചതു മഹത്തായ സേവനമാണ്. ഓരോ പള്ളിയുടെയും ചരിത്രം ഓരോ ദേശത്തെയും സ്വാധീനിക്കുന്നത് അവയുടെ ആത്മീയ വിശ്വാസപാരന്പര്യങ്ങളിലും കൂട്ടായ്മയില്‍ നിന്നുമാണ്. മാര്‍ത്തോമ്മാ ശ്ലീഹായുടെ ഭാരത പ്രവേശനം സംശയിക്കുന്ന ചരിത്രകാരന്മാര്‍ക്കു കേരളത്തിലെ മാര്‍ത്തോമ്മാ നസ്രാണികളുടെ വിശ്വാസ പാരന്പര്യങ്ങള്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ സജീവ സാന്നിധ്യത്തിന്റെ ഉജ്വലമായ സാക്ഷ്യമാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. പ്രതിസന്ധികളിലും വെല്ലുവിളികളിലും സമാധാനത്തിലും കൂട്ടായ്മയിലും ആത്മീയതയിലും നയിക്കപ്പെട്ട ചരിത്രമാണു ചങ്ങനാശേരിയിലെ െ്രെകസ്തവ സമൂഹത്തിനുള്ളതെന്ന് ആര്‍ച്ച് ബിഷപ്പ് പൂ[ആരാഞ്ഞു. ഇപ്പോഴത്തെ ചില കോടതിവിധികള്‍ വിശ്വാസ, ധാര്‍മിക, കുടുംബ ശൈഥില്യങ്ങള്‍ക്കു കാരണമാകുമെന്നും മാര്‍ പെരുന്തോട്ടം ഉത്കണ്ഠ പ്രകടിപ്പിച്ചു. സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സഭ പഠിപ്പിക്കുന്നതു വിശ്വാസവും വിശുദ്ധിയുമാണ്. നിയമങ്ങള്‍ രാജ്യത്തിന്റെ ഭാഗമാണെന്നും കുര്യന്‍ ജോസഫ് പറഞ്ഞു. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, വിദ്യാഭ്യാസ സഹായനിധിയുടെയും വിവാഹ സഹായ പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു. പള്ളിയോടൊപ്പം പ്രവര്‍ത്തിച്ച പള്ളിക്കൂടങ്ങളും ക്രൈസ്തവ സഭകളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമാണ് കേരളസമൂഹത്തെ വിദ്യാസമ്പന്നമാക്കിയതെന്നു മന്ത്രി അഭിപ്രായപ്പെട്ടു. ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സുവനീര്‍ പ്രകാശനം ചെയ്തു. സി.എഫ്. തോമസ് എംഎല്‍എ, വികാരി ഫാ. കുര്യന്‍ പുത്തന്‍പുര, കപ്പൂച്ചിന്‍ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ ഫാ. മാത്യു മുളങ്ങാശേരി, സിഎംസി ഹോളിക്വീന്‍സ് പ്രൊവിന്‍ഷ്യല്‍ ഡോ.സിസ്റ്റര്‍ സുമ റോസ്, കേന്ദ്ര ഇക്കണോമിക്‌സ് അഫയര്‍ ജോയിന്റ് ഡയറക്ടര്‍ റോസ്‌മേരി ഏബ്രഹാം, വാര്‍ഡ് കൗണ്‍സിലര്‍ സാജന്‍ ഫ്രാന്‍സിസ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ.ആന്റണി മാത്യൂസ്, ചീഫ് കോഓര്‍ഡിനേറ്റര്‍ ഡോ.സ്റ്റീഫന്‍ മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-11-12-05:34:47.jpg
Keywords: ചങ്ങനാ
Content: 9061
Category: 1
Sub Category:
Heading: നൈജീരിയയില്‍ ബന്ധികളാക്കിയ വൈദികര്‍ മോചിതരായി
Content: അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയായില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപ്പോയ നാല് കത്തോലിക്ക വൈദികര്‍ മോചിതരായി. ഡെല്‍റ്റ സംസ്ഥാനത്ത് നിന്നാണ് കഴിഞ്ഞ ആഴ്ച വൈദികരെ തട്ടിക്കൊണ്ടുപോയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പോലീസിന്റെ സമ്മര്‍ദ്ധത്തെ തുടര്‍ന്നു അക്രമികള്‍ വൈദികരെ മോചിപ്പിക്കുകയായിരിന്നു. ലീബു ഒഡേ രൂപതാ വൈദികനായ ഫാ. വിക്ടര്‍ ആഡിഗ്ബോളുജ, അഭേഒകൂട്ട രൂപതയിലെ വൈദികന്‍ ആന്‍റണി ഒടേഗ്ബോല, ബെനിന്‍ അതിരൂപതയിലെ വൈദികന്‍ ജോസഫ് എഡിയെ, വാരി രൂപതയിലെ ഇമ്മാനുവേല്‍ ഒബഡ്ജെറെ എന്നിവരാണ് മോചിക്കപ്പെട്ടവര്‍. മോചിക്കപ്പെട്ട വൈദികരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നൈജീരിയയിൽ കത്തോലിക്ക സന്യസ്ഥരെ തട്ടിക്കൊണ്ടു പോകുന്നത് പതിവ് സംഭവമാണ്. കഴിഞ്ഞ ആഴ്ച ഡെല്‍റ്റ സംസ്ഥാനത്ത് നിന്നും മിഷ്ണറി ഓഫ് മർത്ത ആൻഡ് മേരി സഭാംഗങ്ങളായ അഞ്ചു സന്യസ്ഥരെ തട്ടിക്കൊണ്ടു പോയിരിന്നു. ഇതിന് പിന്നാലെ ഏതാനും ദിവസം മുന്‍പ് വാരി രൂപതയിലെ ഒരു വൈദികനെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും തട്ടിക്കൊണ്ടുപ്പോയി. ദുഃഖകരമായ വാര്‍ത്തകള്‍ക്ക് നടുവില്‍ പ്രതീക്ഷയുടെ സദ്വാര്‍ത്തയായാണ് കഴിഞ്ഞ ദിവസം വൈദികര്‍ മോചിക്കപ്പെട്ട വിവരം നൈജീരിയന്‍ കത്തോലിക്കര്‍ ഏറ്റെടുത്തത്.
Image: /content_image/News/News-2018-11-12-06:30:50.jpg
Keywords: നൈജീ
Content: 9062
Category: 1
Sub Category:
Heading: പ്രാർത്ഥനയുടെ ശക്തിയ്ക്ക് താൻ സാക്ഷ്യം വഹിച്ചു: ഫാ. ടോം ഉഴുന്നാലിൽ
Content: ബാംഗ്ലൂർ: പ്രാർത്ഥനയുടെ ശക്തിയ്ക്കാണ് താൻ സാക്ഷ്യം വഹിച്ചതെന്ന്‍ ഒന്നര വര്‍ഷത്തെ ഭീകരരുടെ തടങ്കലില്‍ നിന്നു മോചിക്കപ്പെട്ട മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലില്‍. കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വിഭാഗമായ എ.സി.ഐ പ്രന്‍സയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തടവറയില്‍ നിന്നും മോചനത്തിനായി പ്രാർത്ഥിക്കുമ്പോഴും ദൈവഹിതം പൂർത്തിയാക്കാൻ കൃപ നല്കണമേയെന്ന് പൂർണ മനസ്സോടെ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. യെമനിലെ ദേവാലയങ്ങൾ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്ന സാഹചര്യങ്ങൾക്ക് മാറ്റം വന്നുകൊണ്ടിരിക്കെയാണ്. എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവരെയും ഞാൻ നന്ദിയോടെ ഓർക്കുന്നു. പ്രതിസന്ധികളെ അതിജീവിച്ച് കടന്നുപോകാൻ സഹായിച്ചത് ഓരോരുത്തരുടേയും പ്രാർത്ഥനയാണ്. പതിനെട്ട് മാസങ്ങൾക്കിടയിൽ അഞ്ചോ ആറോ സ്ഥലങ്ങളിൽ താമസിപ്പിച്ചുവെങ്കിലും എവിടെയാണ് തങ്ങിയതെന്ന് വ്യക്തമല്ല. കൃത്യമായ ഇടവേളകളിൽ ഭക്ഷണവും വെള്ളവും നല്കിയ അവരുടെ മനസ്സിലെ നന്മയെ പ്രതി ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു. ഞാൻ ക്രിസ്ത്യാനിയാണെന്ന് അറിഞ്ഞപ്പോൾത്തന്നെ വധിക്കാമായിരുന്നിട്ടും ദൈവത്തിന് സാക്ഷ്യം നല്‍കാൻ ഞാൻ സ്വതന്ത്രനായി എന്നതു തന്നെ ദൈവത്തിന്റെ പരിപാലനയാണ്. ബന്ധനത്തിൽ നിന്നും മോചിതനായപ്പോൾ പ്രാർത്ഥനകൾക്ക് ഉത്തരം നല്കിയ അവിടുത്തെ ശക്തമായ അനുഗ്രഹത്തിനാണ് ഞാൻ സാക്ഷ്യം വഹിച്ചത്. മോചനത്തിനു ശേഷം ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന് മുന്നിൽ വികാരധീനനാവുകയും അദ്ദേഹം തനിക്ക് വേണ്ടി നടത്തിയ പ്രാർത്ഥനാപേക്ഷകൾക്ക് കൃതജ്ഞത അറിയുക്കുകയുമാണ് ചെയ്തത്. പീഡനമനുഭവിക്കുന്ന ക്രൈസ്തവർക്ക് വേണ്ടി ഉപവാസ പ്രാർത്ഥനയോടെ ദൈവത്തിൽ വിശ്വാസമർപ്പിച്ച് പ്രാർത്ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാംഗ്ലൂരിൽ താമസിക്കുന്ന ഫാ.ടോം, യെമനിൽ പോകുക എന്നാണ് ദൈവത്തിന്റെ ഹിതം എങ്കിൽ അതിന് തയ്യാറാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. തടവറയിലെ അനുഭവങ്ങളടങ്ങിയ 'ദൈവ കൃപയാൽ' എന്ന അദ്ദേഹത്തിന്റെ പുസ്തകം ഈ വർഷാദ്യം പ്രസിദ്ധികരിച്ചിരിന്നു.
Image: /content_image/News/News-2018-11-12-08:41:46.jpg
Keywords: ടോം ഉഴുന്നാ
Content: 9063
Category: 9
Sub Category:
Heading: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലേക്ക്
Content: പ്രസ്റ്റൺ: സീറോ മലബാർ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഔദ്യോഗിക അജപാലന സന്ദർശനത്തിനായി നവംബർ അവസാനത്തോടെ യുകെയിൽ എത്തും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ സ്ഥാപനത്തിനും മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിനും ശേഷം ആദ്യമായാണ് രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ഔദ്യോഗിക സന്ദർശനത്തിനായി കർദ്ദിനാൾ ആലഞ്ചേരി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെത്തുന്നത്. നവംബര് 23 മുതൽ ഡിസംബർ 9 വരെയാണ് കർദ്ദിനാളിന്റെ ഔദ്യോഗിക സന്ദർശനം നടക്കുക. ഡിസംബർ ഒന്നാം തിയതി ബര്മിങ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിൽ വച്ച് നടക്കുന്ന, കുട്ടികളുടെ വർഷത്തിന്റെ സമാപന ചടങ്ങുകളുടെയും യുവജന വര്‍ഷത്തിന്റെ ആരംഭത്തിന്റെയും ഉദ്‌ഘാടനം സഭാതലവൻ നിർവഹിക്കും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത വളർച്ചയുടെ പുതിയ പടിയായ മിഷൻ സെന്ററുകളുടെ ഔദ്യോഗിക പ്രഖ്യാപനവും മാർ ആലഞ്ചേരി നിർവഹിക്കും. ഇപ്പോൾ വി. കുർബാന സെന്ററുകളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ചെറിയ കൂട്ടായ്മകളെ ഒന്നിച്ചുചേർത്തു ഭാവിയിൽ ഇടവകകളായി മാറാനുള്ള ആദ്യപടിയാണ് മിഷൻ സെന്ററുകൾ. ഇപ്പോൾ 173 വി. കുർബാന കേന്ദ്രങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവ, പുതിയ പുനഃ ക്രമീകരണത്തിൽ 75 മിഷൻ സെന്ററുകളായി മാറും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികനായി പങ്കെടുക്കുന്ന 20 ഓളം ചടങ്ങുകളുടെ സമയക്രമം ഗ്രേറ്റ് ബ്രിട്ടൺ രൂപത ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ സന്ദര്‍ശനത്തിലും ആ സ്ഥലത്തോട് ചേർന്നുള്ള മിഷൻ സെന്ററുകളുടെ പ്രഖ്യാപനവും അദ്ദേഹം നടത്തും. സാധിക്കുന്ന എല്ലാ വിശ്വാസികളും മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകുന്ന ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ വിശ്വാസികളോട് അഭ്യർത്ഥിച്ചു.
Image: /content_image/Events/Events-2018-11-12-09:14:00.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content: 9064
Category: 1
Sub Category:
Heading: അന്തോക്യന്‍ സിറിയന്‍ യൂണിവേഴ്സിറ്റി; ക്രിസ്ത്യന്‍ സമൂഹത്തിന് ഇത് സ്വപ്നസാക്ഷാത്ക്കാരം
Content: ഡമാസ്കസ്, സിറിയ: ദീര്‍ഘ നാളത്തെ പ്രാര്‍ത്ഥനക്കും കാത്തിരിപ്പിനും ഒടുവില്‍ സിറിയയില്‍ ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ യൂണിവേഴ്സിറ്റിക്കു ആരംഭം. ഡമാസ്ക്കസില്‍ നിന്നു 27 കിലോമീറ്റര്‍ മാറി സയിദ്നായ ഗ്രാമത്തില്‍ പണികഴിപ്പിച്ച പുതിയ സര്‍വ്വകലാശാല നവംബര്‍ 6നായിരുന്നു ഉദ്ഘാടനം ചെയ്തത്. സിറിയയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി അതെഫ് അല്‍-നാദാഫ്, സിറിയയിലെ അപ്പസ്തോലിക പ്രതിനിധി കര്‍ദ്ദിനാള്‍ മാരിയോ സെനാരി തുടങ്ങിയവര്‍ക്ക് പുറമേ, പ്രാദേശിക സഭാ പ്രതിനിധികള്‍, ഇസ്ലാമിക പ്രതിനിധികള്‍, രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസായ മോര്‍ ഇഗ്നേഷ്യസ് അഫ്രേം രണ്ടാമനാണ് സര്‍വ്വകലാശാലക്ക് മുന്‍കൈ എടുത്തത്. ഉന്നത വിദ്യാഭ്യാസം എന്നത് മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യന്‍ സമുദായങ്ങളുടെ അജപാലക ദൗത്യത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും, തങ്ങളുടെ ഓരോ ആശ്രമങ്ങളും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായിരുന്നുവെന്നും പാത്രിയാര്‍ക്കീസ് അഫ്രേം പറഞ്ഞു. പുതിയ സര്‍വ്വകലാശാലയിലൂടെ തങ്ങള്‍ തങ്ങളുടെ സഭാ പിതാക്കന്‍മാരുടെ കാലടികള്‍ പിന്തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രത്തെ നശിപ്പിച്ചുക്കൊണ്ടിരിക്കുന്ന സിറിയന്‍ ആഭ്യന്തരകലഹത്തില്‍ നിന്നും സിറിയ ഉയര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കുന്ന വസ്തുത മറച്ചുവെക്കുന്നവര്‍ക്കുള്ള ഏറ്റവും നല്ല മറുപടിയാണ് പുതിയ സര്‍വ്വകലാശാലയുടെ ഉദ്ഘാടനമെന്നു മന്ത്രി അതെഫ് അല്‍-നാദാഫ് പറഞ്ഞു. പുതിയ സര്‍വ്വകലാശാലയുടെ പൂര്‍ത്തീകരണത്തിനായി സഹായിച്ച സകലര്‍ക്കും പാത്രിയാര്‍ക്കീസ് അഫ്രേം II നന്ദി അറിയിച്ചു. സര്‍വ്വകലാശാലക്ക് വേണ്ടി പരിപൂര്‍ണ്ണ പിന്തുണ നല്‍കിയ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദിന് പ്രത്യേകം സ്മരിക്കുവാനും അദ്ദേഹം മറന്നില്ല. 2007-ല്‍ ആണ് സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ സര്‍വ്വകലാശാലയ്ക്കായി പദ്ധതി ആരംഭിച്ചത്.
Image: /content_image/News/News-2018-11-12-11:27:18.jpg
Keywords: സിറിയ