Contents

Displaying 8721-8730 of 25175 results.
Content: 9035
Category: 18
Sub Category:
Heading: കുമ്പസാര അവഹേളനം: കത്തോലിക്ക മെത്രാന്‍ സമിതി മുഖ്യമന്ത്രിക്കു പരാതി നല്‍കി
Content: കൊച്ചി: കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വിജ്ഞാന കൈരളി മാസികയില്‍ കുമ്പസാരത്തെ അവഹേളിച്ചതില്‍ പ്രതിഷേധിച്ചു കേരള കത്തോലിക്കാ മെത്രാന്‍ സമിതി മുഖ്യമന്ത്രിക്കു പരാതി നല്‍കി. സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം എന്നിവരാണ് സംയുക്ത പരാതി മുഖ്യമന്ത്രിക്ക് കൈമാറിയത്. ശബരിമലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് എഴുതാന്‍ ചീഫ് എഡിറ്റര്‍ ക്രൈസ്തവ വിശ്വാസത്തെയും അനുഷ്ഠാനങ്ങളെയും മറയാക്കിയത് വളരെ നീചമായിപ്പോയെന്നു മെത്രാന്മാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചും മതാനുഷ്ഠാനങ്ങളെക്കുറിച്ചും വിജ്ഞാനകൈരളിയുടെ എഡിറ്റര്‍ക്കുള്ള അജ്ഞത മാത്രമല്ല, അയാളുടെ മനസിലെ മതവിരുദ്ധതയും വര്‍ഗീയ വിദ്വേഷവും പ്രകടമാക്കുന്ന പരാമര്‍ശങ്ങളാണിവ. ഇതിനെതിരേ സമൂഹത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നു പ്രതിഷേധമുണ്ടായ സാഹചര്യത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രഫ. വി. കാര്‍ത്തികേയന്‍ നായരുടെ പേരില്‍ പ്രസിദ്ധീകരിച്ച വിശദീകരണക്കുറിപ്പിലൂടെ വിശ്വാസവിരുദ്ധ നിലപാടുകള്‍ ആവര്‍ത്തിക്കുകയും ന്യായീകരിക്കുകയും ചെയ്തത് പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. പൗരോഹിത്യത്തെക്കുറിച്ചും കുമ്പസാരം എന്ന കൂദാശയെക്കുറിച്ചും മുഖപ്രസംഗത്തില്‍ നടത്തിയ അവഹേളനപരമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാനും ഖേദം പ്രകടിപ്പിക്കാനുമുള്ള സാമാന്യ മര്യാദപോലും വിജ്ഞാന കൈരളിയുടെ പത്രാധിപര്‍ കാണിച്ചിട്ടില്ല. വിശദീകരണക്കുറിപ്പില്‍ മുഖപ്രസംഗത്തിലെ മോശം പരാമര്‍ശങ്ങളെക്കുറിച്ച് നിശബ്ദത പാലിച്ച്, കണ്ണടച്ച് ഇരുട്ടാക്കാനുള്ള ശ്രമാണ് നടത്തിയിരിക്കുന്നത്. വിശ്വാസവും കുമ്പസാരവുമൊക്കെ ലൈംഗികാസക്തി തീര്‍ക്കുന്നതിനുള്ള വെറും ഉപകരണമായിതീര്‍ന്നു എന്ന മുഖപ്രസംഗത്തിലെ ദുഃസൂചനയും ഇനിമുതല്‍ ഒരു സ്ത്രീയും ആരുടെ മുന്പിലും കുന്പസാരിക്കരുത് എന്ന ആഹ്വാനവും ചീഫ് എഡിറ്ററുടെ മതവിരുദ്ധതയ്ക്കും വര്‍ഗീയതയ്ക്കും തെളിവാണെന്നും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
Image: /content_image/India/India-2018-11-09-03:49:54.jpg
Keywords: കുമ്പസാര
Content: 9036
Category: 1
Sub Category:
Heading: ആസിയ ബീബി പാക്കിസ്ഥാനില്‍ തന്നെ?
Content: ഇസ്ലാമാബാദ്: മതനിന്ദ കുറ്റം ആരോപിച്ചു എട്ടുവര്‍ഷത്തെ തടവിന് ശേഷം കഴിഞ്ഞ ദിവസം ജയില്‍ മോചിതയായ ആസിയ ബീബി പാക്കിസ്ഥാനില്‍ തന്നെ തുടരുകയാണെന്ന് റിപ്പോര്‍ട്ട്. ആസിയ രാജ്യം വിട്ടതായി ഇന്നലെ വിവിധ കോണുകളില്‍ നിന്നു റിപ്പോര്‍ട്ട് ഉണ്ടായിരിന്നു. ഇന്നാല്‍ ഇക്കാര്യം നിഷേധിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുകയാണ്. ആസിയ പാക്കിസ്ഥാനിലെ രഹസ്യ കേന്ദ്രത്തില്‍ തുടരുകയാണെന്നാണ് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പറയുന്നത്. ബുധനാഴ്ച രാത്രി മുള്‍ട്ടാനിലെ വനിത ജയിലില്‍ നിന്ന് വിട്ട ആസിയയെ പ്രത്യേക വിമാനത്തില്‍ ഇസ്ലാമാബാദില്‍ എത്തിച്ചുവെന്നും അവിടെ നിന്നു രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയെന്നുമാണ് സൂചന. ആസിയയെ മോചിപ്പിക്കുന്നതിനെതിരെ കലാപം നടത്തിയ പ്രസ്ഥാനമായ തെഹ്രീക് ഇ ലബായിക് പാക്കിസ്ഥാന്‍ (ടി‌എല്‍‌പി) ഈ വാദഗതികളെ നിഷേധിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. നെതര്‍ലന്‍ഡ്‌സിന്റെ അംബാസഡര്‍ പ്രത്യേക വിമാനത്തില്‍ ചെന്നു ജയിലില്‍നിന്ന് ആസിയയെ ഏറ്റുവാങ്ങിയതെന്ന് അവര്‍ ആരോപിക്കുന്നു. അമേരിക്ക, ബ്രിട്ടന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളോട് തങ്ങളെ രക്ഷിക്കണമെന്ന് ആസിയയുടെ ഭര്‍ത്താവ് ആഷിക് അഭ്യര്‍ത്ഥിച്ചിരിന്നു. അതേസമയം ആഷിഖും മക്കളും രഹസ്യ കേന്ദ്രത്തില്‍ തന്നെ തുടരുക തന്നെയാണെന്നാണ് പാക്ക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ആസിയയും കുടുംബവും സുരക്ഷിത സ്ഥാനത്ത് എത്തിയെന്ന വാര്‍ത്തയ്ക്കായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ക്രൈസ്തവ ലോകം.
Image: /content_image/News/News-2018-11-09-04:22:35.jpg
Keywords: ആസിയ
Content: 9037
Category: 18
Sub Category:
Heading: അഭിഭാഷകര്‍ മനുഷ്യാവകാശത്തിന്റെ പ്രസരിപ്പുള്ള പ്രവാചകരാകണം: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍
Content: കൊച്ചി: അഭിഭാഷകര്‍ മനുഷ്യാവകാശത്തിന്റെ പ്രസരിപ്പുള്ള പ്രവാചകരാകണമെന്നും നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനവും അജപാലനശുശ്രൂഷ തന്നെയാണെന്നും സീറോ മലബാര്‍ സഭയുടെ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. അഭിഭാഷകരായ വൈദികരുടെയും സമര്‍പ്പിതരുടെയും ദേശീയ സമ്മേളനം പിഒസിയില്‍ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നീതിക്കായി കോടതിയുടെ മുന്നിലെത്താന്‍ സാധിക്കാത്ത സാധാരണ മനുഷ്യനു സഹായകമാകുന്ന ദേശീയതലത്തിലുള്ള ഒരു മിഷ്ണറി നെറ്റ്വര്‍ക്കായി പ്രവര്‍ത്തിക്കാന്‍ അഭിഭാഷകരായ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈദിക, സന്യസ്ത അഭിഭാഷക ഫോറത്തിന്റെ ദേശീയ അധ്യക്ഷന്‍ ഫാ. പി.ഡി. മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സംസ്ഥാന ന്യൂനപക്ഷാവകാശ കമ്മീഷന്‍ അംഗം അഡ്വ. ബിന്ദു തോമസ് മുഖ്യാതിഥിയായിരുന്നു. പിഒസി ഡയറക്ടര്‍ റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, കേരള ഫോറം കണ്‍വീനര്‍ ഫാ. തോമസ് ജോസഫ് തേരകം, ദേശീയ ഉപാധ്യക്ഷ സിസ്റ്റര്‍ ജൂലി ജോര്‍ജ്, ഫാ. സ്റ്റീഫന്‍, സിസ്റ്റര്‍ ജോയ്‌സി, ഫാ.സിബി പാറടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഭാരതത്തിലെ 14 സംസ്ഥാനങ്ങളില്‍നിന്നായി 75 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
Image: /content_image/News/News-2018-11-09-05:22:31.jpg
Keywords: വാണിയ
Content: 9038
Category: 1
Sub Category:
Heading: നൈജീരിയയിൽ വൈദികനെയും സഹപ്രവർത്തകരെയും ബന്ധികളാക്കി
Content: വാരി: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ നിന്നും കത്തോലിക്ക വൈദികനെയും മൂന്നു സഹപ്രവർത്തകരെയും തട്ടികൊണ്ട് പോയി. ഡെൽറ്റ സംസ്ഥാനത്തു ചൊവ്വാഴ്ച രാത്രി നടന്ന സംഭവം പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സമീപ പ്രദേശമായ എക്പോമയിലേക്കുള്ള യാത്രാമധ്യേയാണ് ഫാ. ഇമ്മാനുവേൽ ഒബദജാരെ എന്ന വൈദികനെയും മൂന്നു സഹപ്രവർത്തകരെയും അജ്ഞാതരായ തോക്കുധാരികൾ ബന്ധികളാക്കിയത്. 2008-ല്‍ വൈദികനായി അഭിഷിക്തനായ ഫാ. ഒബദജാരെ വാരി രൂപതയിലെ ഒറെറോപ്കെ സെന്‍റ് വില്യം ഇടവക വികാരിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഡെൽറ്റ കമ്മീഷ്ണർ ഓഫ് പോലീസ് മുഹമ്മദ് മുസ്തഫ പറഞ്ഞു. കഴിഞ്ഞ മാസം ഡെൽറ്റ പ്രവിശ്യയിൽ നിന്നും അഞ്ച് സന്യസ്ഥരെ തട്ടികൊണ്ട് പോയിരുന്നു. ഈ വർഷം മാത്രം ആറ് വൈദികരെയാണ് അക്രമികള്‍ ബന്ധികളാക്കിയത്. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ വർദ്ധിച്ചിരിക്കുന്ന നൈജീരിയയിൽ ബൊക്കോ ഹറാം തീവ്രവാദികളുടെ സാന്നിധ്യം സുരക്ഷ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
Image: /content_image/News/News-2018-11-09-06:13:09.jpg
Keywords: നൈജീ
Content: 9039
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ വിരുദ്ധ പരസ്യവുമായി പാക്ക് ചാനല്‍: പ്രതിഷേധത്തിന് ഒടുവില്‍ ക്ഷമാപണം
Content: കറാച്ചി: പാക്കിസ്ഥാനിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ മതവികാരങ്ങളെ വൃണപ്പെടുത്തുന്ന രീതിയില്‍ സീരിയൽ പരസ്യം ചെയ്ത ജിയോ ടിവി കടുത്ത പ്രതിഷേധങ്ങള്‍ക്കു ഒടുവില്‍ ക്ഷമാപണം നടത്തി, പരസ്യം പിന്‍വലിച്ചു. ‘മരിയ ബിന്ത് ഇ അബ്ദുള്ള’ എന്ന തങ്ങളുടെ പുതിയ പരമ്പരയുടെ പരസ്യമാണ് ചാനലിനെ വിവാദത്തിലേക്ക് നയിച്ചത്. ക്രിസ്ത്യാനിയായ മാതാവിന്റെയും, മുസ്ലീമായ പിതാവിന്റെയും മകളായ മരിയയുടെ കഥയാണ് പരമ്പര പറയുന്നത്. ക്രിസ്ത്യാനികളെ താഴ്ത്തികെട്ടുന്ന ഉള്ളടക്കമാണ് സീരിയലിന്റേതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ട്രെയിലര്‍. ഇതാണ് ക്രൈസ്തവരുടെ പ്രതിഷേധത്തിനു കാരണമായത്. പാക്കിസ്ഥാന്‍ കാത്തലിക് ബിഷപ്സ് നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ്‌ (NCJP) കീഴിലുള്ള ശക്തമായ പ്രതിഷേധത്തിനായിരുന്നു ഇക്കഴിഞ്ഞ ഒക്ടോബര്‍ 29-ന് കറാച്ചി സാക്ഷ്യം വഹിച്ചത്. ഇത്തരം ടിവി സീരിയലുകള്‍ പാകിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ ഉള്ളില്‍ വെറുപ്പിനും വിദ്വേഷത്തിനും കാരണമാകുമെന്ന് കറാച്ചി രൂപതയുടെ വികാര്‍ ജനറലായ ഫാ. സാലെ ഡീഗോ ചൂണ്ടിക്കാട്ടി. തുടര്‍ന്നു ഒക്ടോബര്‍ 31ന് കറാച്ചിയിലെ സെന്റ്‌ പാട്രിക് കത്തീഡ്രലില്‍ വെച്ച് ക്രിസ്ത്യന്‍ നേതാക്കളും, ജിയോ ടിവി എക്സിക്യൂട്ടീവുകളും തമ്മില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ്‌ ജിയോ ടിവി മാപ്പ് പറഞ്ഞത്. ക്രൈസ്തവ സമൂഹത്തിന്റെ വേദനയെ തങ്ങള്‍ മനസ്സിലാക്കുന്നുവെന്നും, ഈ പ്രശ്നം തങ്ങള്‍ ഉടന്‍തന്നെ പരിഹരിക്കുമെന്നും, മതവികാരങ്ങളെ വൃണപ്പെടുത്തുന്ന രീതിയിലുള്ള യാതൊന്നും സീരിയലില്‍ ഉണ്ടാകില്ലെന്നും ഉറപ്പു നല്‍കികൊണ്ട് ഉടന്‍ തന്നെ ജിയോ ടിവി ക്രിസ്ത്യന്‍ സമുദായത്തിനു കത്തയക്കുമെന്നു ചാനലിന്റെ മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്ള കഡ്വാനി വ്യക്തമാക്കി. രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹം ന്യൂനപക്ഷമാണെങ്കിലും പാക്ക് ചാനലിനെ കൊണ്ട് മതവിരുദ്ധ പരാമര്‍ശമുള്ള പരസ്യം പിന്‍വലിപ്പിച്ചതു ക്രൈസ്തവ സമൂഹത്തിന്റെ ഐക്യമാണ് എടുത്തുക്കാട്ടുന്നത്.
Image: /content_image/News/News-2018-11-09-08:55:51.jpg
Keywords: പാക്ക്
Content: 9040
Category: 1
Sub Category:
Heading: ഇരുപത്തിനാല് പേരുടെ നാമകരണ നടപടികൾക്കു മാർപാപ്പയുടെ അംഗീകാരം
Content: വത്തിക്കാന്‍ സിറ്റി: ഇഹലോക ജീവിതം ധന്യമാക്കി നിത്യതയിലേക്ക് യാത്രയായ ഇരുപത്തിനാലു പേരുടെ നാമകരണ നടപടികൾക്കായുളള ഡിക്രികൾക്ക് ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരം. നവംബർ ഏഴാം തീയതി വിശുദ്ധരുടെ നാമകരണ നടപടികൾക്കായുളള വത്തിക്കാൻ തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ ആഞ്ചലോ ബെച്ചുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പതിനാറു ഡിക്രികളിലായി ഇരുപത്തിനാല് പേരുടെ നാമകരണത്തിന് ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകിയത്. ലിത്വാനിയക്കാരനായിരുന്ന ദെെവദാസൻ മൈക്കിൾ ജിഡ്രോജിക്ക് ജീവിതത്തിൽ പ്രകടിപ്പിച്ചിരുന്ന വീരോചിതമായ ഗുണങ്ങൾ അംഗീകരിച്ച് വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയർത്താനായി പ്രത്യേക ഡിക്രി ഇറക്കാൻ വിശുദ്ധരുടെ നാമകരണ നടപടികൾക്കായുളള വത്തിക്കാൻ തിരുസംഘത്തിന് പാപ്പ അധികാരം നൽകി. വാഴ്ത്തപ്പെട്ട പ്രഖ്യാപനചടങ്ങ് ഇല്ലാതെ ഒരാളെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നതിനെ 'ഇഗ്വീപൊളളൻറ്റ് ബീറ്റിഫിക്കേഷൻ' എന്നാണ് വിശേഷിപ്പിക്കുന്നത്. ലിത്വാനയിൽ ജനിച്ച മൈക്കിൾ ജിഡ്രോജിക്ക് വിശുദ്ധ അഗസ്റ്റിന്റെ സമൂഹത്തില്‍ ശുശ്രൂഷ ചെയ്തിരിന്നു. അത്ഭുതങ്ങളും, രക്തസാക്ഷിത്വവും വീരോചിത പുണ്യങ്ങളും അടിസ്ഥാനമാക്കി നാമകരണം അംഗീകരിച്ചവരില്‍ ഭൂരിഭാഗവും ഇറ്റലിയില്‍ നിന്നുള്ളവരാണ്. ഫിലിപ്പിനോ ബിഷപ്പ് ആൽഫ്രെഡോ മരിയ ഒബീവാറിനെ ധന്യപദവിയിലേക്കും ഉയര്‍ത്തിയിട്ടുണ്ട്.
Image: /content_image/News/News-2018-11-09-10:54:20.jpg
Keywords: വത്തിക്കാ
Content: 9041
Category: 11
Sub Category:
Heading: ലോക യുവജന സംഗമത്തിന് കുമ്പസാരക്കൂട് നിര്‍മ്മിക്കുന്നത് തടവുപുള്ളികള്‍
Content: പനാമ: അടുത്ത വര്‍ഷം ജനുവരിയില്‍ പനാമയില്‍ നടക്കുവാന്‍ പോകുന്ന ലോക യുവജന സംഗമത്തോട് അനുബന്ധിച്ചുള്ള അനുരജ്ഞന കൂദാശയ്ക്കായി കുമ്പസാരക്കൂടുകള്‍ പണിയുന്നത് ജയില്‍പ്പുള്ളികള്‍. പനാമയിലെ കേന്ദ്ര ജയിലിലെ മരപ്പണിക്കാരായ 35 തടവുകാരാണ് 250 കുമ്പസാരക്കൂടുകള്‍ നിര്‍മ്മിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ലക്ഷകണക്കിന് യുവജനങ്ങള്‍ക്കു “കാരുണ്യോദ്യാനം” (Park of Mercy) എന്ന വേദിയിലാണ് കുമ്പസാരിക്കാനുള്ള സൗകര്യം. യുവജനങ്ങളുടെ ആത്മീയ ഉണര്‍വിന് കാരണമാകുന്ന കുമ്പസാരക്കൂടുകള്‍ നിര്‍മ്മിക്കുന്നത് തങ്ങള്‍ക്ക് ആത്മീയ സ്വാതന്ത്ര്യത്തിന്‍റെ അനുഭവമാണെന്ന് ജയില്‍പ്പുള്ളികള്‍ പങ്കുവച്ചതായി യുവജനോത്സവത്തിന്‍റെ സംഘാടക സമിതി ഇന്നലെ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. യുവജന സംഗമത്തിന്റെ ഔദ്യോഗിക ചിഹ്നത്തിലെ വരയും വളവും നിറക്കൂട്ടും ഉള്‍ക്കൊള്ളുന്ന ആകര്‍ഷകമായ അലങ്കാരത്തോടെയാണ് പനാമയിലെ ഇന്‍റീരിയര്‍ ഡിസൈനര്‍, ലിലിബെത് ബെന്നല്‍ രൂപകല്‍പ്പന ചെയ്ത കുമ്പസാര കൂടുകള്‍ നിര്‍മ്മിക്കുന്നത്. തെക്കെ അമേരിക്കയിലെ പനാമ നഗരത്തില്‍ 2019 ജനുവരി 22-മുതല്‍ 27-വരെ തിയതികളിലാണ് ലോക യുവജന സംഗമം അരങ്ങേറുന്നത്. മറ്റു വൈദികര്‍ക്കൊപ്പം ഫ്രാന്‍സിസ് പാപ്പയും കാരുണ്യോദ്യാനത്തില്‍ എത്തി അനുരഞ്ജനത്തിന്‍റെ കൂദാശ പരികര്‍മ്മം ചെയ്യുമെന്നു സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Image: /content_image/News/News-2018-11-09-11:31:49.jpg
Keywords: യുവജന
Content: 9042
Category: 7
Sub Category:
Heading: ബ്രിട്ടന്റെ തെരുവ് വീഥികളിലൂടെ യേശുവിനെ മഹത്വപ്പെടുത്തി മലയാളികള്‍
Content: ബ്രിട്ടന്റെ തെരുവ് വീഥികളിലൂടെ യേശുവിനെ മഹത്വപ്പെടുത്തി മലയാളികൾ. ഇവരെ ഓർത്തു നമ്മുക്ക് അഭിമാനിക്കാം. പ്രതികൂല സാഹചര്യത്തിലും ക്രിസ്തുവിനെ സധൈര്യം പ്രഘോഷിക്കുന്ന ഈ യുവാക്കൾ ലോകം മുഴുവനുമുള്ള ക്രൈസ്തവ വിശ്വാസികൾക്ക് മാതൃകയാകുന്നു.
Image:
Keywords: യേശു
Content: 9043
Category: 1
Sub Category:
Heading: യൂറോപ്പിലെ ഏറ്റവും വലിയ ബൈബിൾ കലാമേള ഇന്ന് ബ്രിസ്റ്റോളിൽ: രാവിലെ ഒൻപതു മണിക്ക് ബൈബിൾ പ്രതിഷ്ഠയോടെ ആരംഭം
Content: ബ്രിസ്റ്റോൾ: എട്ടു റീജിയനുകളിൽ കഴിഞ്ഞ രണ്ടു മാസങ്ങളിലായി നടന്നുവന്ന കലാമാമാങ്കത്തിന് ഇന്ന് ബ്രിസ്റ്റോൾ ഗ്രീൻവേ സെന്ററിൽ വർണാഭമായ സമാപനം. പത്തു വേദികളിലായി രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറു വരെ നടക്കുന്ന ബൈബിൾ അധിഷ്ഠിത കലാമത്സ്സരങ്ങളിൽ ആയിരത്തി ഇരുന്നൂറിൽ പരം കലാകാരന്മാർ തങ്ങളുടെ സർഗ്ഗവാസനകളുടെ മാറ്റുരക്കും. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി സംഘാടകസമിതി, കൺവീനർ റവ. ഫാ. പോൾ വെട്ടിക്കാട്ടിന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. രാവിലെ 8.30 നു രെജിസ്ട്രേഷൻ ആരംഭിക്കുന്നതോടെ കലയുടെ കേളികൊട്ടിന് തുടക്കമാകും. കൃത്യം ഒൻപതു മണിക്ക് ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ബൈബിൾ പ്രതിഷ്ഠ നടത്തി ഉദ്‌ഘാടനം നിർവഹിക്കും. തുടർന്ന്, കലോത്സവത്തിന്റെ സ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന പ്രത്യേക സുവനീർ പ്രകാശനം നടക്കും. അതിനു ശേഷം പത്തു വേദികളിലായി മതസരങ്ങൾ ആരംഭിക്കും. റീജിയണൽ മത്സരങ്ങളിൽ വ്യക്തിഗത ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കിട്ടിയവരും ഗ്രൂപ് ഇനങ്ങളിൽ ഒന്നാം സ്ഥാനം കിട്ടിയവരുമാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. വൈകിട്ട് 6. 30 നു നടക്കുന്ന സമ്മാനദാന ചടങ്ങുകളിൽ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യാതിഥിയായിരിക്കും. വിപുലമായ ഒരുക്കങ്ങളുമായാണ് സംഘാടകസമിതി അതിഥികളെ സ്വാഗതം ചെയ്യുന്നത്. ദൂരെനിന്നും വരുന്നവർക്കും നേരത്തെ എത്തുന്നവർക്കുമായി താമസസൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന സ്റ്റാളുകൾ പ്രവർത്തിക്കുന്നതായിരിക്കും. ബസുകളിലും സ്വകാര്യവാഹനങ്ങളിലുമായി വരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. മത്സരങ്ങളിൽ മൂല്യനിർണ്ണയം നടത്തുന്നതിന് വിദഗ്ദരായ വിധികർത്താക്കളുടെ സേവനം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ പത്തു വർഷത്തിലധികമായി ബൈബിൾ കലോത്സവം സംഘടിപ്പിക്കുന്ന ബ്രിസ്റ്റോൾ കൂട്ടായ്മയുടെ പ്രവർത്തനപരിചയവും പരിപാടികളുടെ സുഗമമായ നടത്തിപ്പിന് സഹായകമാകും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ എട്ടു റീജിയനുകളിൽ നിന്നെത്തുന്ന എല്ലാ മത്സരാര്ഥികള്ക്കും വിജയാശംസകൾ. മത്സര സമയം, സ്റ്റേജ് വിവരങ്ങൾ, പൊതു നിർദ്ദേശങ്ങൾ എന്നിവ ചുവടെ:
Image: /content_image/News/News-2018-11-10-02:09:36.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content: 9044
Category: 18
Sub Category:
Heading: പ്രളയ ബാധിതര്‍ക്ക് നാലുകോടി രൂപ മുടക്കില്‍ നൂറു ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ ഇരിങ്ങാലക്കുട രൂപത
Content: ഇരിങ്ങാലക്കുട: പ്രളയക്കെടുതിയില്‍ ഭവനം നഷ്ടപ്പെട്ട നാനാജാതി മതസ്ഥരായ നൂറു കുടുംബങ്ങള്‍ക്കു നാലുകോടി രൂപ മുടക്കി വീടു നിര്‍മ്മിച്ചു നല്‍കുവാന്‍ ഇരിങ്ങാലക്കുട രൂപത. അതിജീവന വര്‍ഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടനാണ് പദ്ധതി പ്രഖ്യാപിച്ചത്. രൂപതയുടെ കീഴിലുള്ള പ്രദേശങ്ങളിലെ നാനാജാതി മതസ്ഥരില്‍നിന്നു തെരഞ്ഞെടുത്ത ഏറ്റവും അര്‍ഹരായ നൂറു കുടുംബങ്ങളെയാണ് ഇതില്‍ ഉള്‍പ്പെടുത്തുക. സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന 1500 കുടുംബങ്ങളെ ഇതിനോടകം തന്നെ രൂപത ദത്തെടുത്തുകഴിഞ്ഞു. പ്രതിമാസം 1000 രൂപ നല്‍കുന്ന വിധത്തിലാണ് പദ്ധതി. രൂപതയിലെ വിവിധ ഇടവകകളുടെ സഹകരണത്തോടെ 1.50 കോടി രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്. പ്രളയക്കെടുതി ഏറ്റവും രൂക്ഷമായിരുന്ന ഓഗസ്റ്റ് മാസത്തില്‍ രൂപതാതിര്‍ത്തിക്കുള്ളിലെ വിവിധ ഇടവകകളും സ്ഥാപനങ്ങളും സന്യസ്ത ഭവനങ്ങളും സംഘടിപ്പിച്ച ക്യാമ്പുകളുടെ നടത്തിപ്പിനും വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കുന്നതിനും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനുമായി 2.50 കോടി രൂപയാണ്, രൂപത ചിലവഴിച്ചത്. പ്രളയ കാലത്ത് ആറായിരം കുടുംബങ്ങള്‍ക്ക് രൂപത നിത്യോപയോഗ സാധനങ്ങളുടെ കിറ്റ് കൈമാറിയിരിന്നു.
Image: /content_image/India/India-2018-11-10-02:55:15.jpg
Keywords: ഇരിങ്ങാ