Contents

Displaying 8671-8680 of 25177 results.
Content: 8985
Category: 9
Sub Category:
Heading: ഒരുക്കങ്ങൾ പൂർത്തിയായി; മാഞ്ചസ്റ്റർ അഭിഷേകാഗ്നി കൺവെൻഷൻ നാളെ
Content: മാഞ്ചസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൺ രൂപത മാഞ്ചസ്റ്റർ റീജിയൺ ബൈബിൾ കൺവെൻഷനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെ എന്ന അലിഖിത വചനത്തെ അന്വർത്ഥമാക്കിക്കൊണ്ട് സീറോ മലബാർ സഭയ്ക്ക് പ്രത്യേക ദൈവിക പദ്ധതിയുടെ ഭാഗമായി ഗ്രേറ്റ് ബ്രിട്ടണിൽ സ്ഥാപിതമായ രൂപതയുടെ രണ്ടാമത് ബൈബിൾ കൺവെൻഷനായി മാഞ്ചസ്റ്ററിൽ വൻ ഒരുക്കങ്ങൾ. ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ മിനിസ്‌ട്രീസ്‌ സ്ഥാപകനും അഭിഷേകാഗ്നി മിനിസ്ട്രീസ് ഡയറക്ടറുമായ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന കൺവെൻഷൻ നാളെ നടക്കും. ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും. രൂപത വികാരി ജനറാൾ റവ.ഫാ.സജി മലയിൽപുത്തൻപുരയുടെ നേതൃത്വത്തിൽ വിവിധ മാസ്‌ സെന്ററുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുൾപ്പെടുന്ന വിപുലമായ സംഘാടകസമിതി ചാപ്ലയിൻമാരായ ഫാ.ജോസ് അഞ്ചാനി, ഫാ. മാത്യു മുളയോലിൽ ഫാ. ബിജു കുന്നക്കാട്ട്, ഡീക്കൻ അനിൽ ലൂക്കോസ് എന്നിവർക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. വിവിധ മാസ്‌ സെന്ററുകൾ കേന്ദ്രീകരിച്ച്‌ പ്രത്യേക കുരിശിന്റെ വഴി, ജപമാല, ദിവ്യകാരുണ്യ ആരാധനകൾ എന്നിവ നടന്നുവരുന്നു. കൺവെൻഷന്റെ ആത്മീയ വിജയത്തിനായുള്ള പ്രത്യേക പ്രാർത്ഥന ഓരോ കുടുംബങ്ങളിലും നടക്കുന്നു. സഭ യേശുവാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. നാളെ നവംബർ 3 ന് ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയായിരിക്കും ശുശ്രൂഷകൾ നടത്തപ്പെടുക. അന്നേ ദിവസം സ്‌കൂൾ അവധി ദിനമായതിനാല്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒന്നുപോലെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുവാന്‍ സാധിക്കും. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലങ്ങളിലേക്കെല്ലാം നാനാജാതി മതത്തില്‍പ്പെട്ട പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഇപ്രകാരം ജനസമൂഹം ഒന്നായി ദൈവത്തെ ആരാധിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ വലിയ അത്ഭുതങ്ങളും രോഗശാന്തികളും ഓരോ കണ്‍വെന്‍ഷനിലും സംഭവിക്കുന്നു. നവംബർ 3 ന്റെ കൺവെൻഷനിലേക്ക്‌ ഫാ.മലയിൽപുത്തൻപുരയുടെ നേതൃത്വത്തിലുള്ള റീജിയണൽ സംഘാടകസമിതി മുഴുവനാളുകളെയും യേശുനാമത്തിൽ വീണ്ടും ക്ഷണിക്കുന്നു. #{red->none->b-> വിശാലമായ സൗകര്യങ്ങളോട് കൂടിയ കൺവെൻഷൻ സെന്ററിന്റെ അഡ്രസ്സ്: ‍}# BEC ARENA <br> LONG BRIDGE ROAD <br> TRAFFORD PARK <br> MANCHESTER <br> M17 1SN. #{red->none->b-> കൂടുതൽ വിവരങ്ങൾക്ക്: ‍}# സാജു വർഗീസ് ‭07809 827074(ജനറൽ കൺവീനർ )
Image: /content_image/Events/Events-2018-11-02-06:32:21.jpg
Keywords: അഭിഷേകാ
Content: 8986
Category: 1
Sub Category:
Heading: ഫിലിപ്പീന്‍സ് തിരുശേഷിപ്പ് തീർത്ഥാടനത്തില്‍ പങ്കുചേര്‍ന്നത് അരക്കോടി വിശ്വാസികള്‍
Content: മനില: ഫിലിപ്പീൻസിൽ വിശുദ്ധ പാദ്രെ പിയോയുടെ തിരുശേഷിപ്പുമായി നടന്ന ചരിത്രപരമായ തീർത്ഥാടനത്തിൽ പങ്കുചേര്‍ന്നത് അരക്കോടിയോളം വിശ്വാസികൾ. ഒക്ടോബർ ആറ് മുതൽ ഇരുപത്തിയാറ് വരെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച തിരുശേഷിപ്പ് വണക്കം വി. പാദ്രെ പിയോയുടെ ബറ്റാങ്ക്സിലെ സാന്റോ തോമാസ് ദേശീയ തീർത്ഥാടന കേന്ദ്രത്തിലെ റെക്ടർ ഫാ. ജോജോ ഗോണ്ട ഏകോപിപ്പിച്ചു. വിശുദ്ധ പാദ്രെ പിയോയുടെ അഴുകാത്ത ഹൃദയവുമായി തീർത്ഥാടനം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഫിലിപ്പീൻസ്. നേരത്തെ അമേരിക്ക, പാരഗ്വേ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽ വിശുദ്ധന്റെ തിരുശേഷിപ്പ് പ്രദക്ഷിണം നടത്തിയിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ കത്തോലിക്ക രാജ്യമായ ഫിലിപ്പീൻസിൽ തിരുശേഷിപ്പ് വണങ്ങാൻ പ്രതീക്ഷിച്ചതിലധികം ജനങ്ങൾ വന്നു ചേർന്നതായി പ്രാദേശിക നേതൃത്വവും വ്യക്തമാക്കി. അനേകം രാജ്യങ്ങളിൽ തിരുശേഷിപ്പിനെ അനുഗമിച്ച തന്നെ ഫിലിപ്പീൻ ജനതയുടെ വിശ്വാസം ആശ്ചര്യപ്പെടുത്തിയതായി സാന്‍ ജിയോവാനി റോട്ടോണ്ടോ ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സമൂഹത്തിന്റെ സൂപ്പീരിയറും ഇറ്റാലിയൻ വൈദികനുമായ ഫാ. കാർലോ ലബോർഡേ പറഞ്ഞു. ഇക്കഴിഞ്ഞ ഇരുപത്തിയാറിന് കൊറ്റബാറ്റോ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഓർലാന്റോയുടെ കാർമ്മികത്വത്തിൽ നടന്ന ദിവ്യബലിക്കു ശേഷമാണ് തിരുശേഷിപ്പ് ഇറ്റലിയിലേക്ക് തിരിച്ചു കൊണ്ടുപോയത്. രാജ്യം നേരിടുന്ന അരക്ഷിതാവസ്ഥയിലും അഴിമതിയിലും ജനങ്ങൾ ക്രിസ്തീയ അച്ചടക്കം പാലിക്കണമെന്ന് ആർച്ച് ബിഷപ്പ് ദിവ്യബലിയിൽ സന്ദേശം നല്കി. ഫിലിപ്പീൻസിന്റെ കറുത്ത ദിനങ്ങളാണിതെന്നും അധപതിച്ച സംസ്കാരം നിലനിൽക്കുമ്പോൾ ജനങ്ങൾ ക്രൈസ്തവ മൂല്യങ്ങളിൽ വിശ്വസിക്കുക മാത്രം ചെയ്യാതെ അത് സ്വജീവിതത്തില്‍ പ്രവർത്തികമാക്കണെന്നും അദ്ദേഹം നിർദേശിച്ചു. മൂല്യച്യുതിയാണ് രാജ്യത്ത് വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾക്ക് കാരണം.വിശുദ്ധ പാദ്രെ പിയോ പോലെയുള്ളവരുടെ നന്മകൾ വാക്കുകളാൽ വർണ്ണിക്കാതെ ജീവിതത്തിൽ പകർത്തുമ്പോൾ ഉത്തമ മാതൃകകളാകാൻ ക്രൈസ്തവർക്ക് സാധിക്കും. ദൈവത്തിന്റെ കൃപാവരും ജീവിത വിശുദ്ധിയും അതിന് ആവശ്യമാണ് പ്രാർത്ഥനയാണ് ദൈവത്തിന്റെ ഹൃദയത്തിലേക്കുള്ള താക്കോലെന്ന് വിശുദ്ധൻ നമ്മെ അനുസ്മരിപ്പിക്കുന്നു. പ്രാർത്ഥനയിലൂടെ ക്രിസ്തുവിന്റെ സഹനത്തിലും പരിശുദ്ധിയിലും ഐക്യപ്പെടാമെന്ന ആഹ്വാനത്തോടെയാണ് കർദ്ദിനാൾ ഓർലാന്റോയുടെ സന്ദേശം സമാപിച്ചത്.
Image: /content_image/News/News-2018-11-02-07:47:57.jpg
Keywords: പാദ്രെ
Content: 8987
Category: 1
Sub Category:
Heading: ലോകത്തിന് വേണ്ടിയല്ല, സ്വര്‍ഗ്ഗത്തിന് വേണ്ടി ജീവിക്കുക: വിശുദ്ധരുടെ തിരുനാള്‍ ദിനത്തില്‍ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഒരു ക്രൈസ്തവ വിശ്വാസി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, തങ്ങള്‍ ഇഹലോക സുഖങ്ങള്‍ക്ക് വേണ്ടിയാണോ ജീവിക്കുന്നത്, അതോ വിശുദ്ധിയില്‍ ജീവിക്കുകയാണോ ചെയ്യേണ്ടതെന്ന് സ്വയം ചോദിക്കേണ്ടിയിരിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ. സകല വിശുദ്ധരുടേയും തിരുനാള്‍ ദിനമായ ഇന്നലെ നവംബര്‍ 1-ന് ത്രികാലസന്ധ്യ പ്രാര്‍ത്ഥനക്ക് മുന്‍പായി നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. തങ്ങളുടെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമായി ജീവിച്ച വിശുദ്ധരെ ഇക്കാര്യത്തില്‍ നമുക്ക് മാതൃകയാക്കാവുന്നതാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരും, എളിമ, കരുണ, വിശുദ്ധി എന്നിവയുള്ളവരെ ഓര്‍ത്ത് വിശുദ്ധര്‍ സ്വര്‍ഗ്ഗത്തില്‍ ആഹ്ലാദിക്കുകയാണ്. വിശുദ്ധര്‍ നമ്മെ മനസിലാക്കുന്നു, നമ്മെ സ്നേഹിക്കുന്നു, നമ്മുക്കായി സ്വര്‍ഗ്ഗത്തില്‍ കാത്തിരിക്കുന്നു. വിശുദ്ധരിലും നമ്മള്‍ കേട്ടിട്ടില്ലാത്തവരും അറിഞ്ഞിട്ടില്ലാത്തവരുമായവര്‍ ഉണ്ടാകാം. എന്നിരുന്നാലും അവര്‍ ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്റെ കൂടെയാണ്. അവര്‍ ഒരു കുടുംബമായി ഇപ്പോള്‍ ആഘോഷിക്കുകയാണ്. സമ്പന്നരേയും, ഉന്നതരേയും ഈ ലോകം അനുഗ്രഹീതര്‍ എന്ന് വിളിച്ചപ്പോള്‍, ആത്മാവില്‍ ദരിദ്രരായവരേയും, എളിമയുള്ളവരേയുമാണ്‌ അനുഗ്രഹീതരായി വിശുദ്ധര്‍ കണ്ടത്. ലോകത്തിന്റെ രീതികള്‍ക്കെതിരായി സുവിശേഷം അനുസരിച്ച് ജീവിക്കുക ബുദ്ധിമുട്ടാണ്. എന്നാല്‍ ഈ ബുദ്ധിമുട്ട് സഹിച്ചവരാണ് വിശുദ്ധര്‍. വെളിപാട് പുസ്തകത്തില്‍ നിന്നുള്ള ഇന്നത്തെ വായനയില്‍ പറഞ്ഞിരിക്കുന്നത് പോലെ വിജയത്തിന്റെ ചിഹ്നമായ ഒലിവിലകളും പിടിച്ചു കൊണ്ടാണ് വിശുദ്ധര്‍ നില്‍ക്കുന്നത്. ആ വിജയം അവര്‍ നേടിയതാണ്. സ്വര്‍ഗ്ഗം നേടുക എന്നത് അസാധാരണമായ ഒരു കാര്യമൊന്നുമല്ല. വിശുദ്ധരുടെ പാത പിന്തുടര്‍ന്ന്‍ ജീവിച്ച് സ്വര്‍ഗ്ഗം നേടുവാനാണ് നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. വീണ്ടും മരിക്കാതിരിക്കുവാനും, ദൈവീക സന്തോഷം അനുഭവിക്കുവാനുമാണ് നമ്മള്‍ ജനിച്ചിരിക്കുന്നതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. വിശുദ്ധരുടെ പാതയില്‍ സഞ്ചരിക്കുവാന്‍ വിശുദ്ധരുടെ രാജ്ഞിയായ പരിശുദ്ധ കന്യകാമാതാവ് നമ്മെ സഹായിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്.
Image: /content_image/News/News-2018-11-02-09:18:34.jpg
Keywords: സ്വര്‍ഗ്ഗ
Content: 8988
Category: 1
Sub Category:
Heading: ആഗോള കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന് പുതിയ സംഘടന
Content: വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന് ഏകീകൃത രൂപം നല്‍കാന്‍ വത്തിക്കാന്‍ പുതിയ അന്താരാഷ്ട്ര സംഘടനക്കു രൂപം നല്‍കി. അല്‍മായരുടെയും കുടുംബങ്ങളുടെയും ജീവന്‍റെയും കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍റെ വകുപ്പാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഫ്രാന്‍സിസ് പാപ്പ നടപ്പില്‍ വരുത്തുന്ന സഭാനവീകരണ പദ്ധതിയുടെ ഭാഗമായാണ് 'കാരിസ്' (CHARIS) എന്ന പേരില്‍ സംഘടന രൂപീകരിച്ചിരിക്കുന്നത്. ഡിസംബർ എട്ടിന് സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തപ്പെടും. സംഘടനയുടെ നിയമാവലിയും അനുബന്ധ വിവരങ്ങളും അന്ന് പുറത്തിറക്കും. വിവിധ രാജ്യങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സംഘടനയുടെ അന്താരാഷ്ട്ര പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കും. ഒരു രാജ്യാന്തര മോഡറേറ്ററും ആഗോളതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 18 അംഗ ശുശ്രൂഷാകൂട്ടായ്മയും ഒരു ആത്മീയ ശുശ്രൂഷകനും സംഘടനയില്‍ ഉള്‍പ്പെടുന്നു. 2019 പെന്തക്കുസ്ത തിരുന്നാൾ മുതൽ മൂന്നു വർഷത്തേക്കാണ് ഭാരവാഹികൾക്ക് ചുമതല നല്‍കുന്നത്. ബെൽജിയം പ്രതിനിധി ഡോ. ജീൻ ലൂക്ക് മിയോൺസാണ് സംഘടനയുടെ മോഡറേറ്റര്‍. ഏഷ്യയില്‍ നിന്നുള്ള പ്രതിനിധി സിറില്‍ ജോണ്‍ കുറുവിലങ്ങാട് സ്വദേശിയാണ്. ആഗോളസഭയിലെ കരിസ്മാറ്റിക് പ്രസ്ഥാനത്തെ ഫ്രാന്‍സിസ് പാപ്പയുടെ നവീകരണ പദ്ധതിയനുസരിച്ച് ഐക്യത്തോടെ മുന്നോട്ടു നയിക്കാന്‍ ഒരുമയോടെ പരിശ്രമിക്കണമെന്നും എല്ലാവരും സഹകരിക്കണമെന്നും അല്‍മായരുടെയും കുടുംബങ്ങളുടെയും ജീവന്‍റെയും കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ വകുപ്പിന്‍റെ മേധാവി കര്‍ദ്ദിനാള്‍ കെവിന്‍ ഫാരല്‍ ഇന്നലെ അഭ്യര്‍ത്ഥിച്ചു.
Image: /content_image/News/News-2018-11-02-11:16:21.jpg
Keywords: കരിസ്മാ
Content: 8989
Category: 1
Sub Category:
Heading: ആഗോള കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന് പുതിയ സംഘടന
Content: വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന് ഏകീകൃത രൂപം നല്‍കാന്‍ വത്തിക്കാന്‍ പുതിയ അന്താരാഷ്ട്ര സംഘടനക്കു രൂപം നല്‍കി. അല്‍മായരുടെയും കുടുംബങ്ങളുടെയും ജീവന്‍റെയും കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍റെ വകുപ്പാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഫ്രാന്‍സിസ് പാപ്പ നടപ്പില്‍ വരുത്തുന്ന സഭാനവീകരണ പദ്ധതിയുടെ ഭാഗമായാണ് 'കാരിസ്' (CHARIS) എന്ന പേരില്‍ സംഘടന രൂപീകരിച്ചിരിക്കുന്നത്. ഡിസംബർ എട്ടിന് സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തപ്പെടും. സംഘടനയുടെ നിയമാവലിയും അനുബന്ധ വിവരങ്ങളും അന്ന് പുറത്തിറക്കും. വിവിധ രാജ്യങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സംഘടനയുടെ അന്താരാഷ്ട്ര പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കും. ഒരു രാജ്യാന്തര മോഡറേറ്ററും ആഗോളതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 18 അംഗ ശുശ്രൂഷാകൂട്ടായ്മയും ഒരു ആത്മീയ ശുശ്രൂഷകനും സംഘടനയില്‍ ഉള്‍പ്പെടുന്നു. 2019 പെന്തക്കുസ്ത തിരുന്നാൾ മുതൽ മൂന്നു വർഷത്തേക്കാണ് ഭാരവാഹികൾക്ക് ചുമതല നല്‍കുന്നത്. ബെൽജിയം പ്രതിനിധി ഡോ. ജീൻ ലൂക്ക് മിയോൺസാണ് സംഘടനയുടെ മോഡറേറ്റര്‍. ഏഷ്യയില്‍ നിന്നുള്ള പ്രതിനിധി സിറില്‍ ജോണ്‍ കുറുവിലങ്ങാട് സ്വദേശിയാണ്. ആഗോളസഭയിലെ കരിസ്മാറ്റിക് പ്രസ്ഥാനത്തെ ഫ്രാന്‍സിസ് പാപ്പയുടെ നവീകരണ പദ്ധതിയനുസരിച്ച് ഐക്യത്തോടെ മുന്നോട്ടു നയിക്കാന്‍ ഒരുമയോടെ പരിശ്രമിക്കണമെന്നും എല്ലാവരും സഹകരിക്കണമെന്നും അല്‍മായരുടെയും കുടുംബങ്ങളുടെയും ജീവന്‍റെയും കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ വകുപ്പിന്‍റെ മേധാവി കര്‍ദ്ദിനാള്‍ കെവിന്‍ ഫാരല്‍ ഇന്നലെ അഭ്യര്‍ത്ഥിച്ചു.
Image: /content_image/News/News-2018-11-02-11:17:13.jpg
Keywords:
Content: 8990
Category: 1
Sub Category:
Heading: ആഗോള കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന് പുതിയ സംഘടന
Content: വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന് ഐക്യരൂപം നല്‍കാന്‍ വത്തിക്കാന്‍ പുതിയ അന്താരാഷ്ട്ര സംഘടനക്കു രൂപം നല്‍കി. അല്‍മായരുടെയും കുടുംബങ്ങളുടെയും ജീവന്‍റെയും കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍റെ വകുപ്പാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഫ്രാന്‍സിസ് പാപ്പ നടപ്പില്‍ വരുത്തുന്ന സഭാനവീകരണ പദ്ധതിയുടെ ഭാഗമായാണ് 'കാരിസ്' (CHARIS) എന്ന പേരില്‍ സംഘടന രൂപീകരിച്ചിരിക്കുന്നത്. ഡിസംബർ എട്ടിന് സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തപ്പെടും. സംഘടനയുടെ നിയമാവലിയും അനുബന്ധ വിവരങ്ങളും അന്ന് പുറത്തിറക്കും. വിവിധ രാജ്യങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സംഘടനയുടെ അന്താരാഷ്ട്ര പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കും. ഒരു രാജ്യാന്തര മോഡറേറ്ററും ആഗോളതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 18 അംഗ ശുശ്രൂഷാകൂട്ടായ്മയും ഒരു ആത്മീയ ശുശ്രൂഷകനും സംഘടനയില്‍ ഉള്‍പ്പെടുന്നു. 2019 പെന്തക്കുസ്ത തിരുന്നാൾ മുതൽ മൂന്നു വർഷത്തേക്കാണ് ഭാരവാഹികൾക്ക് ചുമതല നല്‍കുന്നത്. ബെൽജിയം പ്രതിനിധി ഡോ. ജീൻ ലൂക്ക് മിയോൺസാണ് സംഘടനയുടെ മോഡറേറ്റര്‍. ഏഷ്യയില്‍ നിന്നുള്ള പ്രതിനിധി സിറില്‍ ജോണ്‍ കുറുവിലങ്ങാട് സ്വദേശിയാണ്. ആഗോളസഭയിലെ കരിസ്മാറ്റിക് പ്രസ്ഥാനത്തെ ഫ്രാന്‍സിസ് പാപ്പയുടെ നവീകരണ പദ്ധതിയനുസരിച്ച് ഐക്യത്തോടെ മുന്നോട്ടു നയിക്കാന്‍ ഒരുമയോടെ പരിശ്രമിക്കണമെന്നും എല്ലാവരും സഹകരിക്കണമെന്നും അല്‍മായരുടെയും കുടുംബങ്ങളുടെയും ജീവന്‍റെയും കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ വകുപ്പിന്‍റെ മേധാവി കര്‍ദ്ദിനാള്‍ കെവിന്‍ ഫാരല്‍ ഇന്നലെ അഭ്യര്‍ത്ഥിച്ചു.
Image: /content_image/News/News-2018-11-02-11:20:23.jpg
Keywords: കരിസ്മാ
Content: 8991
Category: 1
Sub Category:
Heading: ക്രെെസ്തവ നേതാക്കന്മാര്‍ക്ക് സ്വീകരണവുമായി സൗദി രാജകുമാരന്‍
Content: റിയാദ്: ഇസ്രായേലിനെ പിന്തുണക്കുന്ന അമേരിക്കൻ ഇവാഞ്ചലിക്കൽ ക്രെെസ്തവ നേതാക്കന്മാർക്ക് സ്വീകരണം ഒരുക്കി സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. പ്രതിനിധി സംഘം സൗദി വിദേശകാര്യ മന്ത്രി അബൽ അൽ ജുബെറുമായും, അമേരിക്കയിലെ സൗദി സ്ഥാനപതി വാലിദ് ബിൻ സൽമാൻ രാജകുമാരൻ തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച രണ്ടു മണിക്കൂര്‍ നീണ്ടു. സൗദി സന്ദര്‍ശിച്ച അമേരിക്കൻ പ്രതിനിധി സംഘത്തിൽ പ്രമുഖ ഇവാഞ്ചലിക്കല്‍ നേതാവ് ജോയല്‍ റോസന്‍ബര്‍ഗും മുൻ കോൺഗ്രസ് അംഗം മിച്ചൽ ബാച്ച്മാനും ഉൾപ്പെടുന്നു. സൗദി കിരീടവകാശി ഇവാഞ്ചലിക്കൽ ക്രെെസ്തവ നേതാക്കന്മാർക്ക് നൽകിയ സ്വീകരണം ഒരു ചരിത്ര സംഭവമാണെന്ന് പ്രതിനിധി സംഘം പുറത്തുവിട്ട ഇമെയിൽ പ്രസ്താവനയില്‍ പറയുന്നു. മറ്റ് മതങ്ങളോട് അസഹിഷ്‌ണുത പുലർത്തുന്ന രാജ്യം എന്ന ചീത്ത പേര് മാറ്റി എടുക്കാനും, ലോകത്തോട് കൂടുതൽ തുറവിയുള്ള രാജ്യമാകാനുമായാണ് സൗദി അറേബ്യ ഇത്തരം കൂടിക്കാഴ്ചക്കു വേദിയൊരുക്കിയതെന്ന് കരുതപ്പെടുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ മുന്‍ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി ട്യൂറന്‍ സൗദി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരിന്നു.
Image: /content_image/News/News-2018-11-02-13:23:11.jpg
Keywords: സൗദി
Content: 8992
Category: 1
Sub Category:
Heading: മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രവുമായി ചേര്‍ന്നു നടത്താന്‍ അഭ്യര്‍ത്ഥിച്ച് മന്ത്രി
Content: ന്യൂഡല്‍ഹി: വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പുമായി ചേര്‍ന്നു നടത്താന്‍ അഭ്യര്‍ഥിച്ച് കേന്ദ്രമന്ത്രി മേനക ഗാന്ധി. മിഷണറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എം. പ്രേമ ഇന്നലെ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. മന്ത്രിയുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു കൂടിക്കാഴ്ച. മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച മന്ത്രി, സഭയുടെ കീഴിലുള്ള എല്ലാ ശിശുപരിപാലന കേന്ദ്രങ്ങളും ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശിച്ചു. ഭൂരിപക്ഷം സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സിസ്റ്റര്‍ മന്ത്രിയെ ധരിപ്പിച്ചു. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മിഷ്ണറീസ് ഓഫ് ചാരിറ്റിസിന്റെ ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ മാത്രം പരിശോധിക്കാന്‍ കേന്ദ്രമന്ത്രി മേനക ഗാന്ധി ഉത്തരവിട്ടത് വന്‍ വിവാദമായിരിന്നു. ഇതിന് പിന്നാലെയാണ് മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രവുമായി ചേര്‍ന്നു നടത്താന്‍ അഭ്യര്‍ത്ഥിച്ച് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
Image: /content_image/India/India-2018-11-03-01:55:21.jpg
Keywords: മദര്‍ തെരേ, മിഷ്ണ
Content: 8993
Category: 1
Sub Category:
Heading: ഈജിപ്തില്‍ ക്രൈസ്തവര്‍ക്ക് നേരെ വീണ്ടും ആക്രമണം; ഏഴു വിശ്വാസികള്‍ കൊല്ലപ്പെട്ടു
Content: കെയ്‌റോ: ഈജിപ്തിലെ കോപ്റ്റിക് ക്രൈസ്തവരുടെ ബസിനു നേര്‍ക്കു ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. കെയ്‌റോയില്‍നിന്ന് 270 കിലോമീറ്റര്‍ അകലെ മിന്യായിലെ സെന്റ് സാമുവല്‍ കോപ്റ്റിക് ക്രിസ്ത്യന്‍ ആശ്രമത്തിലേക്കു തീര്‍ത്ഥാടകരുമായി വന്ന മൂന്നു ബസുകള്‍ക്കു നേരേ അക്രമികള്‍ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടന്നാണ് പുറത്തുവരുന്ന വിവരം. 14 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്ലാമിക തീവ്രവാദികളാണെന്നാണ് വിലയിരുത്തല്‍. ഇതിനു മുന്‍പും സെന്റ് സാമുവല്‍ ആശ്രമത്തിലേക്കുള്ള തീര്‍ത്ഥാടകര്‍ക്കു നേരെ ആക്രമണമുണ്ടായിട്ടുണ്ട്. 2017 മേയില്‍ തീര്‍ത്ഥാടകരുടെ ബസിനു നേര്‍ക്കു നടന്ന ഭീകരാക്രമണത്തില്‍ മുപ്പതോളം പേര്‍ കൊല്ലപ്പെട്ടിരിന്നു. അന്ന് ആക്രമണം നടന്ന അതേസ്ഥലത്ത് തന്നെയാണ് ഇന്നലെയും ആക്രമണമുണ്ടായത്. 96 ദശലക്ഷത്തോളം വരുന്ന ഈജിപ്തിലെ ജനസംഖ്യയുടെ 10 ശതമാനത്തോളം കോപ്റ്റിക്‌ ക്രിസ്ത്യാനികളും, പത്തുലക്ഷത്തോളം പേര്‍ ഇവാഞ്ചലിക്കല്‍ സഭകളിലുമുള്ളവരാണ്. ന്യൂനപക്ഷ സമൂഹത്തിന് നേരേ നിരവധി തവണ ഐഎസ് ഭീകരര്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഇസ്ലാമിക്‌ സ്റ്റേറ്റ്സ് അടക്കമുള്ള മുസ്ലിം തീവ്രവാദ സംഘടനകള്‍ ഈജിപ്തിലെ ക്രൈസ്തവ ദേവാലയങ്ങളെ ലക്ഷ്യമിടുമ്പോഴും ബോംബിനും മരണത്തിനും കീഴടക്കാനാവാത്ത വിശ്വാസ വളര്‍ച്ചയുമായാണ് രാജ്യത്തെ ക്രൈസ്തവ സമൂഹം മുന്നോട്ട് പോകുന്നത്. ഭീഷണി രൂക്ഷമാണെങ്കിലും ദേവാലയങ്ങളില്‍ വിശ്വാസികളുടെ എണ്ണം ഇരട്ടിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഈജിപ്തിലെ വിശ്വാസികളുടെ സാക്ഷ്യം. ഇസ്ലാം മതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്തു ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ക്കാണ് ഏറ്റവുമധികം പീഡനമേല്‍ക്കേണ്ടിവന്നത്.
Image: /content_image/News/News-2018-11-03-02:31:56.jpg
Keywords: ഈജി
Content: 8994
Category: 18
Sub Category:
Heading: തീരുമാനങ്ങളെടുക്കുന്നതിലും അല്‍മായ പങ്കാളിത്തം ഉറപ്പാക്കണം: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍
Content: കൊച്ചി: സഭാപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ചര്‍ച്ചകളില്‍ മാത്രമല്ല, തീരുമാനങ്ങളെടുക്കുന്നതിലും അല്മായ പങ്കാളിത്തം ഉറപ്പാക്കണമെന്ന്‍ സീറോ മലബാര്‍ സഭ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. സീറോ മലബാര്‍ സഭ അല്മായ ഫോറത്തിന്റെ നേതൃത്വത്തില്‍ കത്തോലിക്കാ അല്‍മായ നേതൃസമ്മേളനവും സിബിസിഐ അല്‍മായ കൗണ്‍സില്‍ സെക്രട്ടറിയായി നിയമിതനായ ഷെവ. വി.സി. സെബാസ്റ്റ്യനു സ്വീകരണവും പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയുടെ ശുശ്രൂഷകള്‍ക്ക് ഉണര്‍വും ചൈതന്യവും പകരാന്‍ അല്‍മായ നേതാക്കള്‍ക്കു സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. യോഗത്തില്‍ സിബിസിഐ അല്‍മായ കൗണ്‍സില്‍ സെക്രട്ടറിയായി നിയമിതനായ ഷെവ. വി.സി. സെബാസ്റ്റ്യനെ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പൊന്നാടയണിയിച്ച് ആദരിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു. ഭാരതസഭയുടെ അല്‍മായ മുന്നേറ്റങ്ങളും സാധ്യതകളും എന്ന വിഷയത്തില്‍ ഷെവ. വി.സി. സെബാസ്റ്റ്യന്‍ പ്രബന്ധം അവതരിപ്പിച്ചു. ഷെവലിയര്‍ പദവി ലഭിച്ച എഡ്വേര്‍ഡ് എടേഴത്ത്, കെസിബിസി പ്രോലൈഫ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സാബു ജോസ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ഷെവ. സിബി വാണിയപ്പുരക്കല്‍, അല്‍ഫോന്‍സ് പെരേര, ചാര്‍ളി പോള്‍, ഡോ. കൊച്ചുറാണി ജോസഫ്, പി.പി. ജോസഫ്, സെബാസ്റ്റ്യന്‍ വടശേരി, വി.എ. വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-11-03-03:30:19.jpg
Keywords: കെ‌സി‌ബി‌സി