Contents
Displaying 8661-8670 of 25177 results.
Content:
8975
Category: 24
Sub Category:
Heading: 'ലജ്ജ'യില്ലാത്ത ന്യായീകരണത്തിന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്ക് ഒരു മറുപടി
Content: സര്‍ക്കാര്‍ സംവിധാനമായ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന "വിജ്ഞാനകൈരളി" മാസികയുടെ ഓഗസ്റ്റ്, ഒക്ടോബര്‍ ലക്കങ്ങളിലൂടെ ക്രൈസ്തവവിശ്വാസത്തെ അവഹേളിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ വന്നത് വ്യാപകമായ പ്രതിഷേധത്തിനിടയായിരുന്നു. എന്‍.എസ്.എസ്. വോളന്‍റിയര്‍മാര്‍ക്കും ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്യുന്ന ഈ മാസികയുടെ അടിസ്ഥാനത്തില്‍ പല മത്സരങ്ങളും മറ്റും നടത്താറുണ്ട്. അതിനാല്‍ത്തന്നെ കുട്ടികളും യുവജനങ്ങളും വായിക്കുകയും പഠിക്കുകയും ചെയ്യുന്ന ഒരു മാസികയിലാണ് ക്രൈസ്തവമതവിശ്വാസത്തെയും നിന്ദിക്കുകയും മതവികാരത്തെ വ്രണപ്പെടുത്തുകയും ചെയ്യുന്ന ക്രൂരമായ പരാമര്‍ശങ്ങളുള്ളത് എന്നത് ഞെട്ടിപ്പിക്കുന്നതാണ്. മതസ്വാതന്ത്ര്യവും വിശ്വാസസ്വാതന്ത്ര്യവും സംരക്ഷിക്കാനും വളര്‍ത്താനും മുന്‍കൈയ്യെടുക്കേണ്ട ഭരണസംവിധാനങ്ങള്‍ തന്നെ ഇപ്രകാരം പ്രവര്‍ത്തിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. കുന്പസാരത്തെയും സമര്‍പ്പിതജീവിതത്തെയും കുറിച്ച് രണ്ട് മാസങ്ങളിലെയും എഡിറ്റോറിയലുകളില്‍ വന്ന പരാമര്‍ശങ്ങള്‍ ഇവയാണ്: - മറ്റൊരാളുടെ മുന്പില്‍ ചെയ്ത തെറ്റ് ഏറ്റുപറയുന്നതാണ് കുന്പസാരം - ചെയ്തുപോയ തെറ്റുകള്‍ക്ക് പൗരോഹിത്യമാണ് കുന്പസാരിക്കേണ്ടത് - സ്ത്രീശരീരം ഒരു ഭോഗവസ്തുവാണെന്ന് കരുതുന്നില്ലെങ്കില്‍ ഇനിമുതല്‍ ഒരു സ്ത്രീയും കര്‍ത്താവിന്‍റെ മണവാട്ടിയും ആരുടെ മുന്പിലും കുന്പസാരിക്കരുത്. - ഇനി മുതല്‍ ഒരു സ്ത്രീയും, കാമുകിയായാലും കര്‍ത്താവിന്‍റെ മണവാട്ടിയായാലും ആരുടെ മുന്പിലും കുന്പസാരിക്കരുത്. - മരിക്കാന്‍ ഞങ്ങള്‍ക്കില്ലെന്ന് പാട്ടുപാടിയാല്‍ മാത്രം പോരാ, കുന്പസാരിക്കാന്‍ ഞങ്ങള്‍ക്കു മനസ്സില്ലെന്ന് സ്ത്രീസമൂഹം ഒറ്റക്കെട്ടായി അലറിവിളിക്കണം. - കുന്പസാരിക്കുന്ന പുരുഷന്‍ ഒരിക്കലും പീഡിപ്പിക്കപ്പെടുന്നില്ല. - തിരുവസ്ത്രത്തിനുള്ളിലും പര്‍ദ്ദക്കുള്ളിലും തേങ്ങുന്ന ഹൃദയങ്ങളുണ്ട്. ഉമിത്തീ പോലെ അവ നീറിക്കൊണ്ടിരിക്കുന്നു. അനുയോജ്യമായ ഇന്ധനം കിട്ടിയാല്‍ ആളിപ്പടരുന്ന ആ തീയില്‍ തിരുവസ്ത്രവും പര്‍ദ്ദകളും കത്തിച്ചാന്പലാകും. #{red->none->b->അബദ്ധചിന്തകള്‍ക്ക് ഒരു വ്യാഖ്യാനം }# വളരെയധികം തെറ്റിദ്ധരിപ്പിക്കുന്നതും ക്രൈസ്തവവിശ്വാസത്തെ ത്തന്നെ സമൂലം പിടിച്ചുകുലുക്കുന്നതുമായ ഈ പരാമര്‍ശങ്ങള്‍ക്കെതിരേ കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡും നിരവധി ക്രൈസ്തവസഭകളും സംഘടനകളും രംഗത്തു വന്നിട്ടുണ്ട്. മാസിക പിന്‍വലിക്കണം, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ മാപ്പു പറയണം, അദ്ദേഹത്തെ തസ്തികയില്‍ നിന്ന് മാറ്റണം എന്നിവയാണ് ഏവരുമുന്നയിച്ച ആവശ്യങ്ങളില്‍ ചിലത്. എങ്ങനെയാണ് മേല്‍പ്പറഞ്ഞ പ്രസ്താവനകള്‍ അബദ്ധവും അപക്വവുമാകുന്നത് എന്നത് വിശ്വാസികളായവര്‍ക്ക് കൃത്യമായി മനസ്സിലാകുന്ന കാര്യമാണ്. കേവലം തെറ്റുകുറ്റങ്ങളുടെ ഏറ്റുപറച്ചിലെന്നതിനുപരിയായി "അനുതാപത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും കൂദാശ"യായിട്ടാണ് സഭ വിശുദ്ധ കുന്പസാരത്തെ കാണുന്നത്. സുഖപ്പെടുത്തലിന്‍റെ കൂദാശകളിലൊന്നായ കുന്പസാരം വഴി പാപം മുറിവേറ്റതും വിഭജിക്കപ്പെട്ടതുമായ മനുഷ്യപ്രകൃതിയും, സഹോദരങ്ങളോടും സഭയോടും ദൈവത്തോടുമുള്ള ബന്ധവും പുനസ്ഥാപിക്കപ്പെടുന്നു. ഏറ്റുപറച്ചിലിന്‍റെ ഈ വേളയില്‍ തിരുസ്സഭ അനുതാപികളുടെ മാനസാന്തരത്തിനുവേണ്ടി സ്നേഹവും മാതൃകയും പ്രാര്‍ത്ഥനയും വഴി അദ്ധ്വാനിക്കുകയും ചെയ്യുന്നു. കുമ്പസാരത്തെയും കുന്പസാരത്തില്‍ ഏറ്റുപറയപ്പെടുന്ന കാര്യങ്ങളെയും സംബന്ധിച്ചുള്ള ആകുലതകള്‍ മുഴുവന്‍ കുന്പസാരിക്കാത്ത ക്രൈസ്തവര്‍ക്കും ക്രിസ്ത്യാനിയല്ലാത്ത (കു)ബുദ്ധിജീവികള്‍ക്കും മാത്രമാണെന്നതാണ് കൗതുകകരം. തെറ്റുകളാണ് കുന്പസാരിക്കുന്നതെന്ന് അറിയാവുന്ന കുന്പസാരവിരുദ്ധരായ ക്രൈസ്തവര്‍ തെറ്റുകളെന്തൊക്കെയാണെന്ന് ചിന്തിക്കുന്പോള്‍ അവര്‍ക്കാകെ ലഭ്യമാകുന്നത് അവര്‍ ജീവിതത്തില്‍ കാട്ടിക്കൂട്ടുന്ന ലൈംഗികതയുമായി ബന്ധപ്പെട്ട പേക്കൂത്തുകളാണ്. കുന്പസാരം മുഴുവന്‍ രതിവര്‍ണനകളും ലൈംഗികഇച്ഛാഭംഗങ്ങളുടെ വെളിപ്പെടുത്തലും ഒളിസേവകളുടെ കോരിത്തരിപ്പിക്കുന്ന വിവരണങ്ങളുമാണെന്ന് അവര്‍ ധരിച്ചു പോകുന്നു. അങ്ങനെയൊക്കെ പറയുകയും കേള്‍ക്കുകയും ചെയ്യുന്നവര്‍ സ്വാഭാവികമായി പീഡിപ്പിക്കപ്പെടാന്‍ സാദ്ധ്യതയില്ലേ എന്നതാണവരുടെ പക്ഷം. എന്നാല്‍ കുന്പസാരത്തിലെ ഏറ്റുപറച്ചിലുകള്‍ ആത്മീയജീവിതത്തില്‍ വളരാന്‍ ശ്രമിക്കുന്നവന്‍റെ ആത്മപരിശോധനയുടെ ഇടം കൂടിയാണ്. ഇതാ അവസാന കുന്പസാരത്തിനു ശേഷം എന്‍റെ ആത്മീയജീവിതത്തില്‍ ഞാനിത്രമാത്രം മെച്ചപ്പെട്ടുവെന്ന് ഒരുവന്‍ തിരിച്ചറിയുന്നു. എന്നാല്‍ ഇനിയും ചില മേഖലകള്‍ തിരുത്തുവാനും അകറ്റുവാനുമുണ്ട് എന്ന് കൗദാശികമായ ഒരു സന്ദര്‍ഭത്തില്‍ ആ വിശ്വാസി ഏറ്റുപറയുന്നു. പത്തുകല്പനകളും തിരുസ്സഭയുടെ കല്പനകളും മൂലപാപങ്ങളുമെല്ലാം പരിഗണിച്ചാലും ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവയില്‍ എത്രയോ തുച്ഛമാണ്. കുന്പസാരിക്കാന്‍ വരുന്നവര്‍ ഏറ്റുപറയുന്ന സ്വകാര്യതകള്‍ മുഴുവന്‍ ലൈംഗികതയാണെന്ന് ധാരണ സ്വന്തം ജീവിതത്തിന്‍റെ പശ്ചാത്തലത്തില്‍ എത്തിച്ചേരുന്ന നിഗമനമാണെങ്കില്‍ അവരെ കുറ്റപ്പെടുത്താനാവില്ല. പലപ്പോഴും പഠനവേളയിലും പ്രാര്‍ത്ഥനാസമയങ്ങളിലും ഉള്ള അലസത, മാതാപിതാക്കളോടും അദ്ധ്യാപകരോടും കാണിക്കുന്ന അനുസരണക്കേടുകള്‍, സംഭാഷണങ്ങളിലുണ്ടാകുന്ന നുണകള്‍ എന്നിങ്ങനെ ഒരുവന്‍റെ വളരെ പബ്ലിക്കായ ജീവിതത്തോടു ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടുതലായും കുന്പസാരങ്ങളില്‍ ഏറ്റുപറയപ്പെടുന്നത് എന്നതൊക്കെ മേല്‍പ്പറഞ്ഞ നിരീക്ഷണങ്ങളില്‍ തമസ്കരിക്കപ്പെടുന്നുവെന്നത് ഇതിനു പിന്നിലെ ഗൂഡോദ്ദേശങ്ങളും എഴുത്തുകാരന്‍റെ അറിവില്ലായ്മയും ഒരുപോലെ വെളിവാക്കുന്നതാണ്. മിശിഹായുടെയും തിരുസ്സഭയുടെയും നാമത്തില്‍ കുന്പസാരം കേള്‍ക്കുന്ന വൈദികന്‍ ഒരിക്കല്‍പ്പോലും കുന്പസാരിക്കുന്നയാളുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കുകയോ പിന്നീട് ഏതെങ്കിലും തരത്തില്‍ അവരുമായി ബന്ധം പുലര്‍ത്തുകയോ ചെയ്യാറില്ലെന്നത് പരിശുദ്ധ സഭയുടെ അലംഘനീയമായ പാരന്പര്യമാണ്. മാത്രവുമല്ല, കുന്പസാരിക്കാന്‍ മനസ്സില്ലെന്ന് ആരും അലറി വിളിക്കേണ്ട കാര്യമില്ല. ആരെയും ഭീഷണിപ്പെടുത്തിയും കുന്തമുനയില്‍ നിര്‍ത്തിയും സഭ കുന്പസാരിപ്പിക്കാറില്ല. വിശ്വാസത്തിലും സഭാത്മകജീവിതത്തിലും വളരുകയും ആഴപ്പെടുകയും ചെയ്യുന്ന വ്യക്തികളുടെ സ്വയമായ തീരുമാനങ്ങളാണ് കുന്പസാരത്തിലേക്ക് അവരെ നയിക്കുന്നത്. #{red->none->b-> ന്യായീകരണത്തിലെ അപക്വത }# മേല്‍പ്പറഞ്ഞ പരാമര്‍ശങ്ങളെ പ്രതി കേരളമൊട്ടാകെ പ്രതിഷേധമുയര്‍ന്നപ്പോള്‍ വിജ്ഞാനകൈരളിയിലെ മുഖപ്രസംഗത്തെ ശക്തിയുക്തം പിന്താങ്ങിക്കൊണ്ട് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ വിശദീകരണക്കുറിപ്പ് പ്രത്യക്ഷപ്പെട്ടു. കുന്പസാരത്തെ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യാതെ നടത്തിയ വിധിയെഴുത്തായിരുന്നു മുഖപ്രസംഗങ്ങളിലുണ്ടായിരുന്നതെങ്കില്‍ വിശദീകരണക്കുറിപ്പാകട്ടെ തികച്ചും അപക്വമായ ന്യായീകരണം മാത്രമായി അധപതിച്ചു. കേരളക്രൈസ്തവരുടെ വിശ്വാസത്തെ അടിസ്ഥാനമില്ലാതെയുള്ള ആരോപണങ്ങളുന്നയിച്ചത് ആക്ഷേപിച്ചതും പോരാഞ്ഞ് അതിന്മേലുണ്ടായ പ്രതിഷേധത്തെ താത്വികപദപ്രയോഗങ്ങളില്‍ പൊതിഞ്ഞു ന്യായീകരിക്കുകയും ചെയ്യുന്ന പണ്ഡിതകോമരത്തോട് ആ ന്യായീകരണവാദങ്ങള്‍ക്കുമേലുള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നു. 1. ക്രൈസ്തവവിശ്വാസമായ കുന്പസാരത്തെ അവഹേളിക്കുന്നുവെന്ന പരാതി ചില പത്രങ്ങളും മതാടിസ്ഥാനത്തിലുള്ള ഒരു അദ്ധ്യാപകസംഘടനയും മാത്രമല്ല ഉന്നയിച്ചിരിക്കുന്നത്. കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡും ചങ്ങനാശ്ശേരി അതിരൂപതാ ജാഗ്രതാസമിതിയും കെഎല്‍സിഎ സംസ്ഥാനസമിതിയും കേരളകത്തോലിക്കാ യുവജനപ്രസ്ഥാനവും കത്തോലിക്കാ കോണ്‍ഗ്രസ്സും ഇതര ക്രൈസ്തവസഭകളും പ്രതിഷേധം രേഖപ്പെടുത്തുകയും മാസിക പിന്‍വലിച്ച ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധത്തെ നിസാരവത്കരിക്കാനുള്ള ഈ ശ്രമം തന്നെ നിങ്ങളുടെ അല്പത്തത്തെയാണ് വെളിപ്പെടുത്തുന്നത്. 2. ആഗസ്റ്റില്‍ വന്ന മുഖപ്രസംഗം ഒക്ടോബറില്‍ വിവാദമാക്കിയതല്ല. ആഗസ്റ്റിലേത് ഒരു തവണ കൊണ്ട് അവസാനിക്കുമെന്ന് കരുതിയെങ്കിലും അങ്ങനെ സംഭവിക്കാതെ ഒക്ടോബറിലെ മുഖപ്രസംഗത്തിലും വിശ്വാസവിരുദ്ധമായ പരാമര്‍ശങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനാലാണ് ആഗസ്റ്റിലേതുള്‍പ്പെടെ ചോദ്യം ചെയ്യപ്പെട്ടത്. ഇതിന് പിന്നില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കളിക്കുന്നതുപോലുള്ള യാതൊരു രാഷ്ട്രീയവുമില്ല എന്നത് അരിഭക്ഷണം കഴിക്കുന്നവര്‍ക്ക് പകല്‍പോലെ വ്യക്തമാണ്. 3. ശബരിമലയിലെ സ്ത്രീപ്രവേശനത്തെച്ചൊല്ലിയുള്ള വിവാദത്തിനു ശേഷം ചോദ്യം ചെയ്തതിനാല്‍ അതിന്‍റെ ബാക്കിയോ അതിനെ തമസ്കരിക്കാനുള്ള ഉദ്ദേശമോ ആണെന്ന് വ്യാഖ്യാനിക്കുന്നത് തികച്ചും യുക്തിരഹിതമാണ്. ഒരു സംഭവത്തിനുശേഷം സംഭവിക്കുന്ന മറ്റെല്ലാ കാര്യങ്ങളും ആദ്യത്തേത് കാരണമാണെന്ന് വാദിക്കുന്നത് തര്‍ക്കശാസ്ത്രപ്രകാരം പോലും തെറ്റാണ് (fallacy) പ്രൊഫസറേ. 4. "കേരളത്തിലെ നല്ലൊരു വിഭാഗം ക്രൈസ്തവര്‍ കുന്പസാരമെന്ന ആചാരത്തെ അംഗീകരിക്കാത്തവരാണ്" - എന്തൊരു അബദ്ധജഡിലമായ ഒരു പ്രസ്താവനയാണിത്? ഏതു സ്ഥിതിവിവരക്കണക്കിന്‍റെ അടിസ്ഥാനത്തിലാണ് പണ്ഡിതപുംഗവന്‍ ഈ പ്രസ്താവന നടത്തുന്നത്? 2011-ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ക്രൈസ്തവരില്‍ 61 ശതമാനം കത്തോലിക്കരാണ്. 15.9 ശതമാനം യാക്കോബായ, ഓര്‍ത്തഡോക്സ് വിഭാഗങ്ങളില്‍പ്പെട്ട ക്രൈസ്തവരാണ് 77 ശതമാനത്തോളം വരുന്ന ഈ ക്രൈസ്തവരെല്ലാവരും വിശുദ്ധ കുന്പസാരത്തെ അംഗീകരിക്കുന്നവരും ആണ്ടിലൊരിക്കലെങ്കിലും കുന്പസാരിക്കണമെന്ന തിരുസ്സഭാകല്പന പാലിക്കാന്‍ കടപ്പെട്ടവരും പാലിക്കുന്നവരുമാണ്. ഇടവകകള്‍ തോറുമുള്ള സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാല്‍പ്പോലും നല്ല വിഭാഗം ക്രൈസ്തവരും കുന്പസാരത്തെ അംഗീകരിക്കാത്തവരാണെന്ന് പറയാനാവില്ല. 5. "കുന്പസാരമെന്ന ആചാരം" - പ്രിയ പ്രൊഫസര്‍, ക്രൈസ്തവര്‍ക്ക് കുന്പസാരം ആചാരമോ അനുഷ്ഠാനമോ അല്ല. ആചാരവും അനുഷ്ഠാനവും മതപരമായ പശ്ചാത്തലത്തില്‍ ദ്യോതിപ്പിക്കുന്നത് ഏതേതൊക്കെയാണെന്ന് ഞാനങ്ങയോട് പറഞ്ഞുതരേണ്ടതില്ലെന്ന് വിചാരിക്കുന്നു. കുന്പസാരം വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരു കൂദാശയാണ്. കൂദാശകളെ ആചാരമെന്നോ അനുഷ്ഠാനമെന്നോ വിശ്വാസികള്‍ വിളിക്കാറില്ല. ക്രൈസ്തവവിശ്വാസത്തിന്‍റെ ബാലപാഠങ്ങളറിയാത്തവര്‍ക്കും അതിനോടു കൂറുപുലര്‍ത്താത്തവര്‍ക്കും അവയൊക്കെ ആചാരങ്ങളായിരിക്കാം. എന്നാല്‍ ഒരു കൂദാശ എന്താണെന്ന് വിശ്വാസികള്‍ക്ക് നന്നയറിയാം. "എന്നെന്നും ജീവിക്കുന്നതും ജീവന്‍ നല്കുന്നതുമായ ക്രിസ്തുവിന്‍റെ ശരീരത്തില്‍ നിന്ന് പ്രവഹിക്കുന്ന ശക്തികളാണ് കൂദാശകള്‍. സഭയാകുന്ന അവിടുത്തെ ശരീരത്തില്‍ പ്രവൃത്തിക്കുന്ന പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തികളാണവ" (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1116). അതായത് മനുഷ്യരനുഷ്ഠിക്കുന്ന കേവല ആചാരമായിട്ടല്ല, ദൈവത്തിന്‍റെ പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തിയായിട്ടാണ് ഞങ്ങളതിനെ കണക്കാക്കുന്നത് എന്നു ചുരുക്കം. 6. നവോത്ഥാനമൂല്യങ്ങള്‍, മധ്യവര്‍ഗം, തൊഴിലാളിവര്‍ഗം, പൗരോഹിത്യവിമര്‍ശനം, ഭൂവുടമ-പാട്ടക്കുടിയാന്‍ - പറഞ്ഞുവരുന്ന ആശയങ്ങളെ അതിന്‍റെ ഉറവിടങ്ങളോട് ചേര്‍ത്തു മനസ്സിലാക്കാനും പ്രയോഗത്തില്‍ വരുത്താന്‍ ഉത്സാഹിക്കുന്ന തത്വചിന്താപദ്ധതിയെ തിരിച്ചറിയാനും കേരളക്രൈസ്തവര്‍ക്ക് പ്രാപ്തിയില്ലെന്ന് ചിന്തിക്കരുത് പ്രൊഫസറേ. കാര്യം ലളിതമായി ഞങ്ങളാവശ്യപ്പെട്ടിട്ടുണ്ട്, മാസിക പിന്‍വലിക്കണം, മാപ്പു പറയണം... അതിനിടയില്‍ താത്വികപദപ്രയോഗങ്ങളും മാധ്യകാലനാടുവാഴിത്തത്തിന്‍റെയും ഫ്യൂഡലിസത്തിന്‍റെയും പിന്നാന്പുറത്തുദിച്ചുയര്‍ന്ന ആശയധാരകളും അരച്ചുരുട്ടി തിരുകിക്കേറ്റുന്നത് വിദ്യാഭ്യാസവും സംസ്കാരവുമുള്ളവര്‍ക്ക് ചേര്‍ന്ന പണിയല്ല. 7. "പാരന്പര്യാധിഷ്ഠിതമായി നിലനില്‍ക്കുന്ന ആചാരങ്ങളുടെ സംരക്ഷകരായി നിലകൊള്ളുന്ന പൗരോഹിത്യം മധ്യവര്‍ഗവുമായി സഹകരിച്ച് സമൂഹത്തില്‍ ആധിപത്യം നേടിയതിന്‍റെ ഫലമായി ഭരണഘടന ഉറപ്പു നല്കുന്ന നീതി, സമത്വം, സാഹോദര്യം, മതനിരപേക്ഷത എന്നീ മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിച്ചു" - പാരന്പര്യാധിഷ്ഠിതമായി നിലനില്‍ക്കുന്ന ആചാരങ്ങളെ അതിന്‍റെ പവിത്രതയില്‍ കാത്തുസൂക്ഷിക്കാന്‍ തന്നെയാണ് എക്കാലത്തും കത്തോലിക്കാസഭ പരിശ്രമിച്ചുപോന്നിട്ടുള്ളത്. എന്നാല്‍ അത് കേവലം പഴമയുടെ പുനരാവര്‍ത്തനങ്ങളല്ല. അവയെല്ലാം തന്നെ തത്വങ്ങളില്‍ അധിഷ്ഠിതവും ജീവിതബന്ധിയായ പ്രായോഗികമാനങ്ങളുള്ളവയുമാണ്. താങ്കളുടെ താത്വികപശ്ചാത്തലം നടത്തുന്ന സാമൂഹികവിശകലനത്തില്‍ പൗരോഹിത്യത്തിന്‍റെ വെറുപ്പുളവാക്കുന്ന കൂട്ടുകെട്ട് ആ തത്വചിന്തയുടെ നിലനില്‍പിന് അനിവാര്യമായിരിക്കാം. എന്നാല്‍ കണ്ണുതുറന്നു നോക്കൂ... സമൂഹത്തില്‍ നീതിക്കും സമത്വത്തിനും സാഹോദര്യത്തിനും മതനിരപേക്ഷതക്കും വേണ്ടി ഭാരതകത്തോലിക്കാസഭ സ്വീകരിക്കുന്ന നിലപാടുകളും പ്രായോഗികമാര്‍ഗ്ഗങ്ങളും പഠനരേഖകളും പരിശോധിച്ചുനോക്കൂ. ഭാരത-കേരളസര്‍ക്കാരുകള്‍ക്കില്ലാത്തത്ര സൂക്ഷ്മതയോടും അവധാനതയോടും പക്ഷപാതരാഹിത്യത്തോടും കൂടി നടത്തപ്പെട്ട പഠനങ്ങളും സമീപനരീതികളും കത്തോലിക്കാസഭയിലും അതിന്‍റെ ആത്മീയനേതൃത്വം വഹിക്കുന്ന പൗരോഹിത്യത്തിലും നിങ്ങള്‍ കണ്ടെത്തും. പുസ്തകങ്ങളുടെ ചത്ത ആശയങ്ങളല്ല, ജീവിക്കുന്ന ജീവിതത്തിന്‍റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളാണ് നിങ്ങള്‍ കണ്ണുതുറന്ന് കാണേണ്ടത്. 8. കുന്പസാരക്കൂടിനേക്കുറിച്ച് ആവര്‍ത്തിക്കുന്ന അസംബന്ധങ്ങള്‍ ന്യായീകരണക്കുറിപ്പ് അറപ്പിനും വെറുപ്പിനും ഹേതുവാക്കുന്നു. ഏതെല്ലാം പ്രസ്താവനകളാണോ പ്രതിഷേധത്തിനിടയാക്കിയത് അവ തന്നെ ന്യായീകരണക്കുറിപ്പിലും ആവര്‍ത്തിച്ചിരിക്കുന്നത് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ താന്തോന്നിത്തരവും തന്‍റേടവുമാണ്. തികച്ചും ധിക്കാരപരമായി വീണ്ടും വീണ്ടും കുറിപ്പുകളും ലേഖനങ്ങളുമിറക്കി ക്രൈസ്തവവിശ്വാസത്തെ ആക്രമിക്കാന്‍ തക്കവിധം അപക്വമാണല്ലോ താങ്കളിരിക്കുന്ന കസേരയും പേരിനൊപ്പം ചേര്‍ക്കുന്ന ഉന്നതവിദ്യാഭ്യാസഡിഗ്രിയും എന്ന് അത്ഭുതപ്പെട്ടു പോകുന്നു. #{red->none->b-> സമാപനം }# ബാലിശവും ചപലവും അബദ്ധജഡിലവുമായ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്ന ആവശ്യം നിലനില്‍ക്കുന്നു. നിങ്ങള്‍ അവഹേളിച്ചത് കേവലമൊരാചാരത്തെയല്ല, ക്രൈസ്തവവിശ്വാസത്തിന്‍റെ നെടുംതൂണുകളും പരിപാവനവുമായ കൂദാശകളെയാണ്. കുന്പസാരിക്കുന്നവര്‍ക്കില്ലാത്ത കുണ്ഠിതം കാഴ്ചക്കാര്‍ക്കുണ്ടാകുന്നതിന് പലവിധ ചികിത്സാവിധികളുണ്ട്. നിരുപാധികം മാപ്പു പറയുകയും ലേഖനം പിന്‍വലിക്കുകയും ചെയ്യുകയല്ലാതെ നിങ്ങള്‍ ചെയ്ത പാതകത്തിന് പരിഹാരമില്ലെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടും അധിക്ഷേപകരമായ പരാമര്‍ശങ്ങളോട് ക്രൈസ്തവലോകം സഹിഷ്ണുത കാണിച്ചിരുന്ന കാലഘട്ടം കടന്നുപോയെന്നും ഇവ പ്രതികരണങ്ങളുടെയും ജീവിക്കുന്ന വിശ്വാസം ഉറക്കെ പ്രഘോഷിക്കുന്നതിന്‍റെയും സൂചനകളാണെന്ന മുന്നറിയിപ്പ് നല്കിക്കൊണ്ടും അവസാനിപ്പിക്കുകയാണ്. #{red->none->b->പണ്ടാരോ പുലിവാല് പിടിച്ച കഥ കേട്ടിട്ടുണ്ട്. പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ ആ കഥക്ക് ആധുനികഭാഷ്യം ചമക്കരുത് എന്ന് വിനീതമായി അപേക്ഷിക്കുന്നു. }#
Image: /content_image/News/News-2018-10-31-18:35:16.jpg
Keywords: കുമ്പസാര

8976
Category: 1
Sub Category:
Heading: വിദ്വേഷത്തില്‍ പാക്ക് ജനത; ആസിയ വിധിയില്‍ വ്യാപക ആക്രമണം
Content: ലാഹോര്‍: വ്യാജ മതനിന്ദാ കേസില്‍ തടവിലായിരിന്ന ക്രൈസ്തവ വനിത ആസിയ ബീബിയുടെ വധശിക്ഷ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാനില്‍ വ്യാപക ആക്രമണം. മതനിന്ദക്കെതിരെ പ്രവര്‍ത്തിക്കുന്ന തെഹരീക് ഇ-ലബായിക് പാകിസ്ഥാന്‍ (TLP) എന്ന പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് ഇസ്ലാം മതസ്ഥര്‍ ആക്രമണം അഴിച്ചുവിട്ടത്. സുപ്രീംകോടതി വിധിക്കെതിരേ കറാച്ചി, ലാഹോര്‍, പെഷവാര്‍, മുള്‍ട്ടാന്‍ തുടങ്ങിയ നഗരങ്ങളില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷമായി മാറി. പോലീസിനു നേര്‍ക്ക് കല്ലേറു നടത്തിയും റോഡില്‍ ടയറുകള്‍ കത്തിച്ചുമാണ് പ്രതിഷേധക്കാര്‍ വിധിയെ ഇതിനിടെ വിധി പ്രസ്താവിച്ച ജഡ്ജിമാരെ വധിക്കാന്‍ പാര്‍ട്ടി നേതാവ് അഫ്‌സല്‍ ഖ്വാദ്രി ആഹ്വാനം ചെയ്തു. വിധിപ്രസ്താവത്തിനു മുന്‌പേ സുപ്രീംകോടതി കനത്ത സുരക്ഷയിലായിരുന്നു. മുന്നൂറോളം പോലീസുകാര്‍ക്കു പുറമേ അര്‍ധ സൈനികവിഭാഗത്തെയും വിന്യസിച്ചിരിന്നു. മതനിന്ദാനിയമത്തിനെതിരെ വാദിക്കുകയും ആസിയയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ പേരിൽ ലാഹോർ പ്രവിശ്യാ ഗവർണർ സൽമാൻ തസീർ, മുൻന്യൂനപക്ഷ വകുപ്പു മന്ത്രി ഷഹ്‌ബാസ് ഭട്ടി എന്നിവരെ തീവ്രവാദികൾ മുൻപു വധിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ആസിയയെ എന്നു മോചിപ്പിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. മോചനം നടന്നാല്‍ ഉടന്‍ ആസിയയും കുടുംബവും പാക്കിസ്ഥാന്‍ വിട്ടേക്കുമെന്നാണ് സൂചന.
Image: /content_image/News/News-2018-11-01-03:27:39.jpg
Keywords: ആസിയ

8977
Category: 18
Sub Category:
Heading: വിജ്ഞാനകൈരളി വിശദീകരണക്കുറിപ്പിലും ക്രൈസ്തവ വിശ്വാസത്തിന് അവഹേളനം
Content: കൊച്ചി: കുമ്പസാരത്തെ അവഹേളിച്ചു വിവാദത്തിലായ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ വിജ്ഞാനകൈരളി മാസികയിലെ മുഖപ്രസംഗത്തിനുള്ള വിശദീകരണക്കുറിപ്പിലും ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രഫ. വി. കാര്‍ത്തികേയന്‍ നായരുടെ വിശദീകരണക്കുറിപ്പിലാണ് വിശ്വാസവിരുദ്ധ പരാമര്‍ശങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നത്. കുമ്പസാരിക്കാനെത്തുന്ന സ്ത്രീ പീഡിപ്പിക്കപ്പെടുന്നു, പൗരോഹിത്യവും കുമ്പസാരിക്കേണ്ടതുണ്ട് തുടങ്ങിയ മുഖപ്രസംഗത്തിലെ പദപ്രയോഗങ്ങള്‍ വിശദീകരണക്കുറിപ്പിലും ആവര്‍ത്തിക്കുന്നു. കേരളത്തിലെ ക്രൈസ്തവ വിശ്വാസികളില്‍ നല്ലൊരു വിഭാഗം കുമ്പസാരമെന്ന ആചാരത്തെ അംഗീകരിക്കാത്തവരാണെന്നന്നും ആ വിഭാഗത്തില്‍പ്പെട്ട ചിലരും കുമ്പസാരത്തെ അവഹേളിച്ചുവെന്ന പ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നുവെന്നതു യാദൃച്ഛികമാകാന്‍ തരമില്ലെന്നു കുറിപ്പില്‍ പറയുന്നു. ക്രൈസ്തവ വിശ്വാസമായ കുമ്പസാരത്തെ അവഹേളിക്കുന്നുവെന്ന പരാതി ചില പത്രങ്ങളും മതാടിസ്ഥാനത്തിലുള്ള ഒരു അധ്യാപകസംഘടനയുമാണ് ഉന്നയിച്ചതെന്നാണു സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ പറയുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിശ്വാസികളുടെ നിരവധി സംഘടനകളും മാസിക മാപ്പ് പറയണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും പ്രസിദ്ധീകരണം ക്രൈസ്തവ വിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
Image: /content_image/India/India-2018-11-01-03:51:08.jpg

8978
Category: 18
Sub Category:
Heading: വിജ്ഞാന കൈരളിക്കെതിരെ പ്രതിഷേധം വ്യാപകം
Content: കൊച്ചി: വിജ്ഞാനകൈരളി മാസികയില്‍ വന്ന കുമ്പസാര വിരുദ്ധ പരാമര്‍ശത്തിലും തുടര്‍ന്നുണ്ടായ വിശദീകരണത്തിലും പ്രതിഷേധം വ്യാപകമാകുന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ വിശദീകരണം പ്രകോപനപരമാണെന്നും സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദപ്പെട്ട സ്ഥാപനത്തിന്റെ ഡയറക്ടറില്‍ നിന്നുണ്ടാകുന്ന ഇത്തരം പ്രതികരണം ആശങ്കാജനമാണെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് പ്രതികരിച്ചു. മാസികയുടെയും ഡയറക്ടറുടെയും വിശ്വാസവിരുദ്ധ നിലപാടുകള്‍ക്കെതിരേ നിയമനടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവാദ വിജ്ഞാന കൈരളി മാസിക എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും മാസികയുടെ ലക്കങ്ങള്‍ പിന്‍വലിക്കണമെന്നും മതേതര സങ്കല്പത്തിനു പോറലേല്പിക്കുന്നതാണു നടപടിയെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ.സി.വൈ.എം തൃശൂര്‍ അതിരൂപത ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പ്രസിദ്ധീകരണത്തില്‍ മതാനുഷ്ഠാനത്തെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ പാടില്ലാത്തതാണെന്നും കെ.സി.വൈ.എം നേതൃത്വം അഭിപ്രായപ്പെട്ടു. മാസികയില്‍ കുമ്പസാരത്തെയും മതാത്മക ജീവിതത്തെയും അവഹേളിച്ചുകൊണ്ടുള്ള പരാമര്‍ശത്തില്‍ കെസിഎസ്എല്‍ സംസ്ഥാന നേതൃയോഗവും പ്രതിഷേധിച്ചു. നാഷണല്‍ സര്‍വ്വീസ് സ്‌കീമിലെ അംഗങ്ങള്‍ക്കു വിതരണം ചെയ്യുന്ന മാസികയില്‍, മതത്തെയും മതാചാരങ്ങളെയും അവഹേളിക്കാന്‍ പഠിപ്പിക്കുന്ന തരത്തില്‍ ലേഖനങ്ങള്‍ വരുന്നത് കൗമാരമനസുകളെ മതസ്പര്‍ധയിലേക്ക് നയിക്കുമെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മാപ്പു പറയണമെന്നും യോഗം ആവശ്യപ്പെട്ടു.
Image: /content_image/India/India-2018-11-01-07:13:17.jpg
Keywords: കുമ്പസാ, വിജ്ഞാ

8979
Category: 1
Sub Category:
Heading: പ്രക്ഷോഭം ശക്തമായി നേരിടുമെന്ന് പാക്ക് പ്രധാനമന്ത്രി; ആശങ്കയില്‍ ക്രൈസ്തവര്‍
Content: ലാഹോര്‍: ആസിയാ ബീബി കേസിലെ സുപ്രീംകോടതി വിധിക്ക് എതിരെ നടത്തുന്ന പ്രക്ഷോഭം ശക്തമായി നേരിടുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആസിയായെ മതനിന്ദാക്കേസില്‍ കുറ്റവിമുക്തയാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു ടിവിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാഷ്ട്രീയ ലക്ഷ്യം വച്ച് ജനങ്ങളെ അക്രമത്തിനു പ്രേരിപ്പിക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ രാഷ്ട്രത്തിന്റെ എല്ലാ ശക്തിയുമുപയോഗിച്ച് നേരിടുമെന്നും ഖാന്‍ താക്കീതു നല്‍കി. വോട്ടിനുവേണ്ടി രാജ്യത്തിന് ഉപദ്രവം വരുത്തരുതെന്നും ഖാന്‍ പറഞ്ഞു. വധശിക്ഷ ചോദ്യംചെയ്ത് ആസിയ ബീബി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇന്നലെ സുപ്രധാന വിധിയെത്തിയത്. ആസിയയുടെ ഹര്‍ജി ശരിവെക്കുന്നുവെന്നും അവരെ കുറ്റവിമുക്തയാക്കുകയാണെന്നുംചീഫ് ജസ്റ്റിസ് സക്വിബ് നിസറാം അധ്യക്ഷനായ ബഞ്ച് പ്രഖ്യാപിക്കുകയായിരിന്നു. തുടര്‍ന്നു വ്യാപകമായ ആക്രമണങ്ങള്‍ക്കാണ് പാക്കിസ്ഥാന്‍ വേദിയായത്. പാക് പതാകകളും ബാനറുകളും മുദ്രാവാക്യം വിളികളുമൊക്കെയായി തെരുവിലിങ്ങിയ പ്രക്ഷോഭകര്‍, റോഡില്‍ ടയറുകള്‍ കത്തിച്ചും വാഹനങ്ങള്‍ തടഞ്ഞും കലാപ അന്തരീക്ഷമാണ് തീര്‍ത്തത്. കടുത്ത ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനിലെ ക്രൈസ്തവ ന്യൂനപക്ഷം ഏറെ ആശങ്കയിലാണ്. രാജ്യത്തെ മിക്ക ക്രൈസ്തവ വിദ്യാലയങ്ങളും അടച്ചുപൂട്ടി. അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്കൂള്‍ പ്രവര്‍ത്തിക്കില്ലായെന്നാണ് മാനേജ്മെന്‍റുകള്‍ അറിയിച്ചിരിക്കുന്നത്. മിക്ക മേഖലകളിലും പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ആസിയയെ കുറ്റവിമുക്തയാക്കിയ ജഡ്ജി ഇസ്ലാം മത വിശ്വാസിയാണെങ്കിലും അദ്ദേഹത്തെ വധിക്കാനും തീവ്ര മുസ്ലിം സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കടുത്ത ഭീതിയിലാണ് പാക്ക് ക്രൈസ്തവര്‍.
Image: /content_image/News/News-2018-11-01-09:01:26.jpg

8980
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ പുതിയ വധഭീഷണി
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പാക്കെതിരെ വധ ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റിന്റെ അനുബന്ധ സംഘടന രംഗത്ത്. ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണക്കുന്ന അല്‍-അബ്ദ് അല്‍-ഫക്കിര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ഫ്രാന്‍സിസ് പാപ്പാക്കെതിരെ പുതിയ വധഭീഷണികള്‍ മുഴക്കിയിരിക്കുന്നത്. വരുന്ന ക്രിസ്തുമസ് സീസണില്‍ ഫ്രാന്‍സിസ് പാപ്പാക്ക് നേരെ ഗ്രനേഡ് ആക്രമണം നടത്തുമെന്നാണ് ഭീഷണികളുടെ സാരം. 2016-ല്‍ ഫ്രാന്‍സിസ് പാപ്പ യൂറോപ്പിലെ നാസികളുടെ ഏറ്റവും വലിയ തടങ്കല്‍ പാളയമായ പോളണ്ടിലെ ഓഷ്വിറ്റ്‌സ് തടങ്കല്‍പ്പാളയം സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രങ്ങളാണ് പോസ്റ്ററുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഓഷ്വിറ്റ്‌സിലെ ‘മരണത്തിന്റെ മതിലിന്’ അഭിമുഖമായി നില്‍ക്കുന്ന ഫ്രാന്‍സിസ് പാപ്പാക്ക് നേരെ വരകളുള്ള പോളോ ഷര്‍ട്ടും, ഖാക്കിയും, മുഖംമൂടിയും ധരിച്ച തോക്ക്ധാരി പതുങ്ങി നടക്കുന്നതാണ് ചിത്രത്തോട് കൂടിയ പോസ്റ്ററാണ് കഴിഞ്ഞയാഴ്ച പുറത്തുവിട്ട ആദ്യ ഭീഷണി. “കുരിശിന്റെ അടിമകള്‍” എന്ന മുന്നറിയിപ്പും ഭീഷണിക്കൊപ്പമുണ്ടായിരുന്നു. ഈ ആഴ്ച്ച പുറത്തുവന്ന പുതിയ ഭീഷണിയില്‍, ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ റിസ്റ്റ് ബാന്‍ഡ് ധരിച്ചിട്ടുള്ള അക്രമി ഫ്രാന്‍സിസ് പാപ്പാക്ക് നേരെ കൈത്തോക്ക് ചൂണ്ടി നില്‍ക്കുന്ന ചിത്രമാണുള്ളത്. 'ഞങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും നിങ്ങള്‍ ദൂരെയാണെന്ന്‍ ചിന്തിക്കരുത്' എന്ന് പോസ്റ്ററില്‍ പ്രിന്റ് ചെയ്തിട്ടുമുണ്ട്. ഫ്രാന്‍സിസ് പാപ്പാക്ക് നേരെ വധഭീഷണികള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണക്കുന്ന വാഫാ മീഡിയ ഫൗണ്ടേഷന്‍ എന്ന സംഘടന വത്തിക്കാന് നേരെ നീങ്ങുന്ന ആയുധങ്ങള്‍ നിറച്ച വാഹനത്തിന്റെ ചിത്രത്തോട് കൂടിയ പോസ്റ്റര്‍ ഭീഷണി പുറത്തിറക്കിയിരുന്നു. “ക്രിസ്തുമസ്സ് രക്തം” എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റര്‍ പുറത്തുവിട്ടത്. “കാത്തിരിക്കൂ” എന്ന മുന്നറിയിപ്പും പോസ്റ്ററില്‍ ഉണ്ടായിരുന്നു. ഓറഞ്ച് നിറത്തിലുള്ള സ്യൂട്ട് ധരിച്ച ശിരസ്സറ്റ മൃതദേഹത്തിനരികില്‍ നില്‍ക്കുന്ന ജിഹാദിയുടെ ചിത്രവുമായിട്ടാണ് വാഫാ മീഡിയയുടെ തന്നെ മറ്റൊരു ഭീഷണി പുറത്ത് വന്നത്. വേര്‍തിരിഞ്ഞു കിടക്കുന്ന ശിരസ്സിനരികില്‍ ‘ജോര്‍ഗെ മാരിയോ ബെര്‍ഗോഗ്ലിയോ’ എന്ന പാപ്പയുടെ പേര് എഴുതിയിട്ടുണ്ടായിരുന്നു. 'കുരിശ് യുദ്ധക്കാരുടെ വിരുന്ന് ആരംഭിച്ചു കഴിഞ്ഞു' എന്ന സന്ദേശത്തോട് കൂടി ഗ്രനേഡ് ലോഞ്ചറും, റൈഫിളുമായി നില്‍ക്കുന്ന ജിഹാദിയുടെ ചിത്രവും ഇതേ ഗ്രൂപ്പ് തന്നെയാണ് പുറത്തുവിട്ടത്. ആഗോളതലത്തില്‍ ഫ്രാന്‍സിസ് പാപ്പക്കുള്ള ജനസമ്മതി ഇസ്ളാമിക തീവ്രവാദികളെ ചൊടിപ്പിക്കുന്നുവെന്നാണ് ഈ ഭീഷണികള്‍ സൂചിപ്പിക്കുന്നത്.
Image: /content_image/News/News-2018-11-01-10:46:26.jpg
Keywords: പാപ്പ, ഭീഷ

8981
Category: 1
Sub Category:
Heading: ബിഗ് ബാങ് തിയറി ഇനി അറിയപ്പെടുക കത്തോലിക്ക വൈദികന്റെ പേരിൽ; അംഗീകാരവുമായി ആഗോള ശാസ്ത്രജ്ഞര്‍
Content: വിയന്ന: ബിഗ് ബാങ് തിയറി ആദ്യമായി വിശദീകരിച്ച വ്യക്തി എന്ന നിലയിൽ ലോക ശ്രദ്ധയാകര്‍ഷിച്ച കത്തോലിക്കാ വൈദികനും ശാസ്ത്രജ്ഞനുമായ ഫാ. ജോർജസ് ലെമേയ്ടറിന്റെ പേരിൽ ബിഗ് ബാങ് തിയറി പുനർനാമകരണം ചെയ്യുവാന്‍ ശാസ്ത്രജ്ഞരുടെ തീരുമാനം. ഇന്‍റര്‍നാഷ്ണൽ ആസ്ട്രോണമിക്കൽ യൂണിയനിലെ അംഗങ്ങളാണ് വോട്ടെടുപ്പിലൂടെ ഹബ്ബിൾ നിയമത്തിന്റെ പുനർനാമകരണത്തിന് അംഗീകാരം നൽകിയത്. യൂണിയന്റെ ഒാസ്ട്രിയയിൽ സമ്മേളിച്ച കൂടിക്കാഴ്ചയിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ട് രേഖപ്പെടുത്തിയവരിൽ എഴുപത്തിയെട്ടു ശതമാനം അംഗങ്ങൾ വൈദികന്റെ പേരില്‍ പുനർനാമകരണം ചെയ്യണമെന്ന് അഭിപ്രായപ്പെട്ടു. ഹബ്ബിള്‍- ലെമേയ്ടര്‍ എന്നാണ് പുതിയ നിയമത്തിന്റെ പേര്. ബിഗ് ബാങ് തിയറിയുടെ ഈ പുനർനാമകരണം ഫാ. ജോര്‍ജസ് ലെമേയ്ടറിന്റെ ശാസ്ത്ര കണ്ടുപിടുത്തത്തിന് കിട്ടിയ വലിയ അംഗീകാരമായാണ് ഏവരും നോക്കി കാണുന്നത്. ബെൽജിയൻ കത്തോലിക്കാ വൈദികനും, ജ്യോതിശാസ്ത്രജ്ഞനും, ല്യൂവെനിലെ ഭൗതികശാസ്ത്ര പ്രൊഫസ്സറും ആയിരുന്ന ഫാ. ജോര്‍ജസ് ലെമേയ്റ്റർ പ്രപഞ്ചം വികസിക്കുന്നുണ്ടെന്ന ആശയം സൈദ്ധാന്തികമായി മുന്നോട്ട് വെക്കുകയായിരിന്നു. ഇത് പിന്നീട് എഡ്വിൻ ഹബ്ബിൾ നിരീക്ഷണങ്ങളിലൂടെ തെളിയിച്ചു. എഡ്വിന്‍ ഹബിളിന്റെ പേരിൽ ഹബിൾ നിയമം എന്നാണ് ബിഗ് ബാങ് തിയറി അറിയപ്പെട്ടിരുന്നത്. എന്നാൽ ഹബിളിനു മുൻപേ ബിഗ് ബാങിനു ആൽബർട്ട് എെൻസ്റ്റീനിന്റെ ചില ശാസ്ത്ര സമവാക്യങ്ങൾ ഉപയോഗിച്ച് ഫാ. ജോർജസ് ലെമേയ്ടർ വിശദീകരണം നൽകിയിരുന്നു. ഹബ്ബിൾ സ്ഥിരാങ്കം ആദ്യമായി കണക്കാക്കിയതും ഈ കത്തോലിക്ക വൈദികനായിരിന്നു. കത്തോലിക്ക സഭ ശാസ്ത്രത്തിന് എതിരാണെന്ന് പറയുന്നവരുടെ വാദഗതിയെ തള്ളിക്കളയുന്നതാണ് ഈ പുനര്‍നാമകരണം.
Image: /content_image/News/News-2018-11-01-13:44:57.jpg
Keywords: ശാസ്ത്ര

8982
Category: 1
Sub Category:
Heading: ആസിയാക്കു അഭയം ഒരുക്കാന്‍ സന്നദ്ധത അറിയിച്ച് വിവിധ രാജ്യങ്ങള്‍
Content: ലാഹോര്‍: മതനിന്ദാക്കേസില്‍ കഴിഞ്ഞ ദിവസം പാക്ക് സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ ക്രൈസ്തവ വനിത ആസിയാ ബീബി പാക്കിസ്ഥാന്‍ വിട്ടേക്കും. തീവ്ര ഇസ്ളാമിക സംഘടനകളുടെ ഭീഷണി കണക്കിലെടുത്താണ് പലായനത്തിന് ഒരുങ്ങുന്നത്. അതേസമയം നിരവധി രാജ്യങ്ങള്‍ ആസിയാക്കും കുടുംബത്തിനും അഭയം വാഗ്ദാനം ചെയ്തിട്ടുണ്ട്. പിന്തുണയുമായി നിരവധി അന്താരാഷ്ട്ര സംഘടനകളും രംഗത്തുണ്ട്. ഏത് രാജ്യത്തേക്ക് പോകുമെന്ന കാര്യം രഹസ്യമായാണ് സൂക്ഷിക്കുന്നത്. ആസിയായെ വിദേശയാത്രാവിലക്കുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെന്നും സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും പാക്കിസ്ഥാന്‍ ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരിന്നു. ആസിയയുടെ വധശിക്ഷ റദ്ദാക്കിയതിന് ശേഷമുള്ള രണ്ടാംദിവസമായ ഇന്നലെയും പാക് നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. കേസില്‍ വിധി പറഞ്ഞ സുപ്രീംകോടതി ജഡ്ജിമാര്‍ക്കും ഇമ്രാന്‍ ഭരണകൂടത്തിന് നേരെയുമാണ് തീവ്രവാദികള്‍ ഭീഷണി മുഴക്കുന്നത്. അതീവ ജാഗ്രതയിലാണ് രാജ്യത്തെ ക്രൈസ്തവ സമൂഹം. വിധി പ്രഖ്യാപിച്ച ഉടനെ തന്നെ പാക്കിസ്ഥാനിലെ ഭൂരിഭാഗം ക്രിസ്ത്യന്‍ മാനേജ്മെന്‍റ് സ്കൂളുകളും അടച്ചുപൂട്ടിയിരിന്നു. പ്രതിഷേധം നടത്തുന്നവരുമായി ചര്‍ച്ച നടത്താന്‍ ഗവണ്‍മെന്റ് അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
Image: /content_image/News/News-2018-11-02-04:16:07.jpg

8983
Category: 18
Sub Category:
Heading: സിറില്‍ ജോണ്‍ കരിസ്മാറ്റിക് റിന്യൂവല്‍ ഇന്റര്‍നാഷ്ണല്‍ സര്‍വീസസിന്റെ ഏഷ്യന്‍ പ്രതിനിധി
Content: ന്യൂഡല്‍ഹി: കത്തോലിക്ക കരിസ്മാറ്റിക് റിന്യൂവല്‍ ഇന്റര്‍നാഷണല്‍ സര്‍വീസസിന്റെ ഏഷ്യയില്‍ നിന്നുള്ള പ്രതിനിധിയായി കുറവിലങ്ങാട് സ്വദേശി സിറില്‍ ജോണിനെ വത്തിക്കാന്‍ നിയമിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനെട്ട് അംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് പുതിയ സമിതി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക താത്പര്യപ്രകാരം രൂപീകരിച്ച സമിതിയാണിത്. 1982 മുതല്‍ അല്‍മായ സമിതികളില്‍ സജീവമാണ് സിറില്‍. ഡല്‍ഹി രൂപതയുടെ നവീകരണ പ്രസ്ഥാനത്തിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോക്‌സഭ സെക്രട്ടേറിയറ്റില്‍ ചീഫ് പ്രോട്ടോക്കോള്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു. വിശ്വാസ സംബന്ധമായി നിരവധി പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
Image: /content_image/News/News-2018-11-02-05:21:40.jpg
Keywords: കരിസ്മാറ്റി

8984
Category: 18
Sub Category:
Heading: ആസിയ ബീബിയെ കുറ്റവിമുക്തയാക്കിയ വിധി സ്വാഗതാര്‍ഹം: കത്തോലിക്ക കോണ്‍ഗ്രസ്
Content: തൊടുപുഴ: വ്യാജ ആരോപണങ്ങളുടെ പേരില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി ലാഹോറിലെ ജയിലില്‍ കഴിഞ്ഞ ക്രൈസ്തവ വീട്ടമ്മ ആസിയ ബീബിയെ സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ വിധി സ്വാഗതാര്‍ഹമെന്നു കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം. പല രാജ്യങ്ങളിലും നിരവധി െ്രെകസ്തവര്‍ മതവിശ്വാസത്തിന്റെ പേരില്‍ ജയിലുകളില്‍ വിചാരണ പോലും നടത്താതെ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി അടിയന്തര കേന്ദ്രസമിതി ആറിന് രാവിലെ 10 മുതല്‍ ആറുവരെ പാലാരിവട്ടം പിഒസിയില്‍ ബിഷപ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2018-11-02-05:43:53.jpg