Content | ലാഹോര്‍: വ്യാജ മതനിന്ദാ കേസില്‍ തടവിലായിരിന്ന ക്രൈസ്തവ വനിത ആസിയ ബീബിയുടെ വധശിക്ഷ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാനില്‍ വ്യാപക ആക്രമണം. മതനിന്ദക്കെതിരെ പ്രവര്‍ത്തിക്കുന്ന തെഹരീക് ഇ-ലബായിക് പാകിസ്ഥാന്‍ (TLP) എന്ന പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് ഇസ്ലാം മതസ്ഥര്‍ ആക്രമണം അഴിച്ചുവിട്ടത്. സുപ്രീംകോടതി വിധിക്കെതിരേ കറാച്ചി, ലാഹോര്‍, പെഷവാര്‍, മുള്‍ട്ടാന്‍ തുടങ്ങിയ നഗരങ്ങളില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷമായി മാറി. പോലീസിനു നേര്‍ക്ക് കല്ലേറു നടത്തിയും റോഡില്‍ ടയറുകള്‍ കത്തിച്ചുമാണ് പ്രതിഷേധക്കാര്‍ വിധിയെ ഇതിനിടെ വിധി പ്രസ്താവിച്ച ജഡ്ജിമാരെ വധിക്കാന്‍ പാര്‍ട്ടി നേതാവ് അഫ്‌സല്‍ ഖ്വാദ്രി ആഹ്വാനം ചെയ്തു.
വിധിപ്രസ്താവത്തിനു മുന്‌പേ സുപ്രീംകോടതി കനത്ത സുരക്ഷയിലായിരുന്നു. മുന്നൂറോളം പോലീസുകാര്‍ക്കു പുറമേ അര്‍ധ സൈനികവിഭാഗത്തെയും വിന്യസിച്ചിരിന്നു. മതനിന്ദാനിയമത്തിനെതിരെ വാദിക്കുകയും ആസിയയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ പേരിൽ ലാഹോർ പ്രവിശ്യാ ഗവർണർ സൽമാൻ തസീർ, മുൻന്യൂനപക്ഷ വകുപ്പു മന്ത്രി ഷഹ്‌ബാസ് ഭട്ടി എന്നിവരെ തീവ്രവാദികൾ മുൻപു വധിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ആസിയയെ എന്നു മോചിപ്പിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. മോചനം നടന്നാല്‍ ഉടന്‍ ആസിയയും കുടുംബവും പാക്കിസ്ഥാന്‍ വിട്ടേക്കുമെന്നാണ് സൂചന. |