Contents
Displaying 8621-8630 of 25177 results.
Content:
8935
Category: 18
Sub Category:
Heading: ഫാ. കുര്യന്‍ കുന്നുംപുറം എസ്‌ജെയുടെ മൃതസംസ്കാരം ഇന്ന്
Content: കോഴിക്കോട്: പ്രശസ്ത ദൈവശാസ്ത്രപണ്ഡിതനും പൂനയിലെ ജ്ഞാനദീപ വിദ്യാപീഠം പ്രസിഡന്റുമായിരുന്ന ഫാ. കുര്യന്‍ കുന്നുംപുറം എസ്‌ജെ (87) നിര്യാതനായി. മസ്തിഷ്‌ക രക്തസ്രാവത്തത്തുടര്‍ന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്നു രാവിലെ 11ന് കോഴിക്കോട് മലാപ്പറമ്പ് ക്രൈസ്റ്റ് ഹാള്‍ സെമിത്തേരിയില്‍ നടക്കും. 2013 മുതല്‍ കോഴിക്കോട് ക്രൈസ്റ്റ് ഹാളില്‍ എഴുത്തിലും വായനയിലും മുഴുകി കഴിയുകയായിരുന്ന ഫാ.കുര്യന്‍ നിരവധി ദൈവശാസ്ത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്.ഇംഗ്‌ളീഷിലും മലയാളത്തിലുമായി ഇരുപതിലേറെ കൃതികള്‍ രചിച്ചു. ഇതിനു പുറമേ, ദൈവശാസ്ത്രപണ്ഡിതനായ ഫാ. സാമുവല്‍ രായന്റെ ലേഖനങ്ങള്‍ സമാഹരിച്ച് ആറു വാല്യങ്ങളായി പ്രസിദ്ധീകരിച്ചു. ജോസഫ്, സിസ്റ്റര്‍ ജോസ്‌മേരി എന്നിവര്‍ സഹോദരങ്ങളാണ്.
Image: /content_image/India/India-2018-10-25-01:17:57.jpg
Keywords:

8936
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭയില്‍ വേദപാഠ ക്ലാസുകള്‍ ഇനി സ്മാര്‍ട്ടാകും
Content: കൊച്ചി: സീറോ മലബാര്‍ സഭയില്‍ വിശ്വാസ പരിശീലന ക്ലാസുകളും പാഠ്യപദ്ധതിയും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കൂടുതല്‍ ആകര്‍ഷകവും ഫലപ്രദവുമാക്കുന്നതിനായി സ്മാര്‍ട്ട് കാറ്റക്കിസം പദ്ധതിയും വെബ് പോര്‍ട്ടലും തയാറായി. സീറോ മലബാര്‍ വിശ്വാസ പരിശീലന കമ്മീഷനാണു സ്മാര്‍ട്ട് കാറ്റക്കിസം പദ്ധതിക്കു രൂപം നല്‍കിയത്. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് വെബ് പോര്‍ട്ടല്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലെ പാഠഭാഗങ്ങള്‍, പഠനസഹായികള്‍, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള പാഠപുസ്തകങ്ങളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ഇനി {{www.syromalabarcatechesis.org -> www.syromalabarcatechesis.org}} എന്ന വെബ്‌പോര്‍ട്ടലിലൂടെ ലഭിക്കും. ക്ലാസിന്റെ ഓഡിയോ വേര്‍ഷന്‍, ഉള്ളടക്കത്തിന്റെ പശ്ചാത്തലം, പവര്‍ പോയിന്റ് പ്രസന്റേഷന്‍ (പിപിടി), അധ്യാപക സഹായി എന്നിവയും വെബ് പോര്‍ട്ടലിലുണ്ട്. മൂന്നു ഭാഷകളിലും ഇവ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. വിദ്യാര്‍ത്ഥികളുടെ വിശ്വാസ, വ്യക്തിത്വ വളര്‍ച്ചയ്ക്കു പ്രചോദനമാകുന്ന ജീവചരിത്രങ്ങള്‍, കഥകള്‍, വീഡിയോകള്‍ എന്നിവ ഓരോ ക്ലാസിലെയും പോര്‍ട്ടലില്‍ ഉണ്ടാകും. അനുദിനവിശുദ്ധര്‍, പ്രചോദനാത്മക കഥകള്‍, ഹ്രസ്വചിത്രങ്ങള്‍, ആക്ഷന്‍ സോംഗുകള്‍, ഡോക്യുമെന്ററികള്‍, ചെറിയ വേദോപദേശം, ബൈബിള്‍, വിശ്വാസപരിശീലനത്തെ സഹായിക്കുന്ന വിവിധ വെബ്‌സൈറ്റുകളുടെ ലിങ്കുകള്‍ എന്നിവയും സ്മാര്‍ട്ട് കാറ്റക്കിസം പോര്‍ട്ടലില്‍ കാണാനാകും. ഓരോരുത്തര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാനുള്ള ഓപ്ക്ഷനും വെബ്സൈറ്റില്‍ ലഭ്യമാണ്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും സ്മാര്‍ട്ട് കാറ്റക്കിസം വെബ്‌പോര്‍ട്ടലില്‍ നിന്നുള്ള പഠനസഹായികളും മറ്റും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകും. ഇന്ത്യയിലും പുറത്തുമുള്ള സീറോ മലബാര്‍ രൂപതകളിലും മറ്റു കേന്ദ്രങ്ങളിലുമായി നാലു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ വിശ്വാസ പരിശീലനം നടത്തുന്നുണ്ട്. മലയാളത്തിനു പുറമേ, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലും ഇതിനകം പാഠപുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നു സീറോ മലബാര്‍ വിശ്വാസ പരിശീലന കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് പറഞ്ഞു.
Image: /content_image/India/India-2018-10-25-03:55:26.jpg
Keywords: മതബോധന, വേദ

8937
Category: 1
Sub Category:
Heading: കത്തോലിക്ക സഭ തളരുകയല്ല, അതിവേഗം വളരുകയാണ്; കണക്കുകള്‍ പുറത്ത്
Content: വത്തിക്കാന്‍ സിറ്റി: സഹനങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചു കത്തോലിക്ക സഭ വീണ്ടും ശക്തമായ വളർച്ചയുടെ പാതയിൽ. ഇക്കഴിഞ്ഞ ഒക്ടോബര്‍ 21-ന് 92-മത് ആഗോള മിഷന്‍ ഞായര്‍ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വത്തിക്കാന്‍ ന്യൂസ് ഏജന്‍സിയായ ഏജന്‍സിയ ഫിഡ്‌സ് പുറത്തുവിട്ട ആഗോള കത്തോലിക്കാ സഭയുടെ സ്ഥിതിവിവരകണക്കുകള്‍ പ്രകാരം 1.4 കോടി ആളുകളാണ് പുതുതായി കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. 2016-ലെ ‘ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്സ്’ ആണ് ഫിഡ്സിന്റെ കണക്കുകള്‍ക്കാധാരം. മുന്‍വര്‍ഷത്തെ അതായത് 2015-ലെ കണക്കുകളുമായുള്ള താരതമ്യവും റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്. വര്‍ദ്ധനവ് + അടയാളം കൊണ്ടും, കുറവ് – അടയാളം കൊണ്ടുമാണ് സൂചിപ്പിച്ചിരിക്കുന്നത്. 2016 ഡിസംബര്‍ 31-വരെ ആഗോള കത്തോലിക്കരുടെ എണ്ണം 129,90,59,000 ആണ്. മുന്‍ വര്‍ഷത്തില്‍ നിന്നും 1,42,49,000 ആളുകളാണ് വിവിധ മതങ്ങളിൽ നിന്നും പ്രൊട്ടസ്റ്റന്റ് അടക്കമുള്ള വിഭാഗങ്ങളിൽ നിന്നും പുതുതായി കത്തോലിക്ക വിശ്വാസത്തെ പുൽകിയത്. യൂറോപ്പ് ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കത്തോലിക്കരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഏറ്റവും അധികം വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത് ആഫ്രിക്കയിലാണ് (+ 6,265,000). തൊട്ടു പിന്നില്‍ അമേരിക്കയും (+6,023,000), അതിനുശേഷം ഏഷ്യയും (+1,956,000), പിന്നെ ഓഷ്യാനയും (+254,000) ആണ്. ആഗോള ജനസംഖ്യയുടെ 17.67% ആളുകളും കത്തോലിക്കരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം യൂറോപ്പില്‍ (- 0.11) കുറവാണ് കാണിക്കുന്നത്. സ്ഥിരതാമസക്കാരായ പുരോഹിതനുള്ള മിഷന്‍ കേന്ദ്രങ്ങളുടെ എണ്ണം 2140 ആണ്. മുന്‍പത്തെ വര്‍ഷത്തില്‍ നിന്നും 581 പേരുടെ വര്‍ദ്ധനവാണ് ഇത് സൂചിപ്പിക്കുന്നത്. യൂറോപ്പിലാണ് ഏറ്റവും വലിയ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. മെത്രാന്‍മാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. ലോകമാകെ 5353 മെത്രാന്‍മാര്‍ ഉണ്ട്. ഇതില്‍ രൂപതാ മെത്രാന്‍മാരുടെ എണ്ണം 4063 (+ 27), ഇതര മെത്രാന്‍മാരുടെ എണ്ണം 1263 (+ 22) മാണ്. എന്നാല്‍ പുരോഹിതരുടെ എണ്ണത്തില്‍ ഇക്കൊല്ലവും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 414,969 പുരോഹിതന്‍മാരാണ് ഉള്ളത് (- 687). അതേസമയം ആഫ്രിക്കയില്‍ വൈദികരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടെന്നതും ശ്രദ്ധേയമാണ്. സ്ഥിര ഡീക്കന്‍മാരുടെ എണ്ണവും 1057 യൂണിറ്റില്‍ നിന്നും 46312 യൂണിറ്റായി വര്‍ദ്ധിച്ചിട്ടുണ്ട്. അല്‍മായ പ്രേഷിതരുടെ എണ്ണത്തില്‍ 354,743 യൂണിറ്റ് വര്‍ദ്ധനവാണുള്ളത്. ആഗോള വിദ്യാഭ്യാസ മേഖലയില്‍ കത്തോലിക്കാ സഭയുടെ കീഴില്‍ 72,826 കിന്റര്‍ഗാര്‍ട്ടനുകളിലായി 7,313,370 വിദ്യാര്‍ത്ഥികളും, 96,573 പ്രൈമറി സ്കൂളുകളിലായി 35,125,124 വിദ്യാര്‍ത്ഥികളും, 47,862 സെക്കന്‍ഡറി സ്കൂളുകളിലായി 19,956,347 വിദ്യാര്‍ത്ഥികളും പഠിക്കുന്നുണ്ട്. 2,509,457 ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും, 3,049, 548 സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും സഭാ സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്. ശത്രുക്കളും പീഡകരും വിമര്‍ശകരും വര്‍ദ്ധിക്കുന്നതിന് അനുസരിച്ചു തന്നെ കത്തോലിക്ക സഭയില്‍ ചേക്കേറുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണെന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രസത്യമാണ് പുതിയ കണക്കുകള്‍ ഓര്‍മ്മപ്പെടുത്തുന്നത്.
Image: /content_image/News/News-2018-10-25-05:52:31.jpg
Keywords: കത്തോലിക്ക സഭ

8938
Category: 1
Sub Category:
Heading: അറേബ്യന്‍ മേഖലയിലെ ഏറ്റവും വലിയ കത്തോലിക്ക യുവജന കൂട്ടായ്മ റാസല്‍ഖൈമയില്‍
Content: റാസല്‍ ഖൈമ: അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ യുവജന കൂട്ടായ്മയ്ക്കു വേദിയാകുവാന്‍ റാസല്‍ഖൈമ ഒരുങ്ങുന്നു. 'കത്തോലിക്ക യൂത്ത് കോണ്‍ഫറന്‍സ് ഇന്‍ അറേബ്യ' (ACYC 2018) യുടെ മൂന്നാമത് ദ്വിദിന യുവജന കോണ്‍ഫറന്‍സിനാണ് റാസല്‍ഖൈമ വേദിയാകുന്നത്. നാളെയും നാളെ കഴിഞ്ഞുമായി നടക്കുന്ന കോണ്‍ഫറന്‍സില്‍ ഏഴോളം അറബ് രാഷ്ട്രങ്ങളില്‍ നിന്നുമായി 18-നും 35-നും ഇടക്ക് പ്രായമുള്ള ആയിരത്തിലധികം കത്തോലിക്കാ യുവജനങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റാസല്‍ഖൈമയിലെ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വെച്ച് നടക്കുന്ന കോണ്‍ഫറന്‍സില്‍ യു.എ.ഇ, ഒമാന്‍, കുവൈറ്റ്, ബഹ്‌റൈന്‍, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങളിലെ ഇടവകകള്‍ക്ക് പുറമേ, ഹാഷ്മൈറ്റ് കിംഗ്ഡം ഓഫ് ജോര്‍ദ്ദാനിലെ ഒരു സംഘവും പങ്കെടുക്കും. യുവജനങ്ങളെ ആസ്പദമാക്കി റോമില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മെത്രാന്‍ സിനഡിന്റെ അവസാന ഘട്ടത്തിലായിരിക്കും, അറേബ്യന്‍ യുവജന കോണ്‍ഫറന്‍സും നടക്കുന്നുയെന്നത് ശ്രദ്ധേയമാണ്. വിശുദ്ധ കുര്‍ബാന, ആരാധന, പ്രാര്‍ത്ഥനകള്‍, പ്രചോദനാത്മകമായ പ്രഭാഷണങ്ങള്‍, സാക്ഷ്യങ്ങള്‍, പ്രാദേശിക മ്യൂസിക് ബാന്‍ഡുകളായ എബ്ലേസ്, മാസ്റ്റര്‍പ്ലാന്‍, ഇന്‍സൈഡ്ഔട്ട്, കൊഹെയേഴ്സ്, റെഡീമേഴ്സ് തുടങ്ങിയവരുടെ ഹൃദയം തൊട്ടുണര്‍ത്തുന്ന സംഗീത പരിപാടികളുമാണ് കോണ്‍ഫറന്‍സിന്റെ മുഖ്യ ആകര്‍ഷണങ്ങള്‍. കാന്‍ബറയിലെ മെത്രാപ്പോലീത്തയായ ക്രിസ്റ്റഫര്‍ പ്രോസെ, പോളിന്‍ ബുക്സ് & മീഡിയയുടെ എഴുത്തുകാരിയും, പ്രഭാഷകയും, ഗായികയുമായ സിസ്റ്റര്‍ ആന്നെ ഫ്ലാനഗന്‍, ജോര്‍ദ്ദാനിലെ യുവജന ചാപ്ലൈനായ ഫാ. വില്ല്യം മാന്‍സോര്‍, കരിസ്മാറ്റിക് പ്രസ്ഥാനങ്ങളില്‍ സജീവമായ മാര്‍ക്ക് നിമോ ഉള്‍പ്പെടുന്ന പ്രമുഖരാണ് മുഖ്യ പ്രഭാഷകര്‍. വടക്കന്‍ അറേബ്യയിലെ അപ്പസ്തോലിക വികാറായ കാമില്ലോ ബാല്ലിന്‍, കുവൈറ്റ്, ബഹ്‌റൈന്‍, യു.എ.ഇ. എന്നിവിടങ്ങളിലെ അപ്പസ്തോലിക പ്രതിനിധി ഫ്രാന്‍സിസ്കോ മോണ്ടെസില്ലോ പാഡില്ല മെത്രാപ്പോലീത്ത തുടങ്ങിയവര്‍ക്ക് പുറമേ അറേബ്യന്‍ മേഖലയിലെ അപ്പസ്തോലിക പ്രതിനിധി സംഘവും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതായിരിക്കും. നൂറിലേറെ യുവതീയുവാക്കളാണ് കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിന് വേണ്ട തയ്യാറെടുപ്പുകളില്‍ മുഴുകിയിരിക്കുന്നത്.
Image: /content_image/News/News-2018-10-25-08:24:04.jpg
Keywords: അറേബ്യ, ഗള്‍ഫ

8939
Category: 1
Sub Category:
Heading: പരിശുദ്ധ കന്യകാമാതാവിന് പ്രാദേശികമുഖം നല്‍കി ഇന്തോനേഷ്യന്‍ മ്യൂസിയം
Content: ജക്കാര്‍ത്ത,: പരിശുദ്ധ കന്യകാമാതാവിനോടുള്ള ഇന്തോനേഷ്യയിലെ കത്തോലിക്കരുടെ സ്നേഹവും ആദരവും പ്രകടമാക്കി ‘മരിയ, ബുണ്ടാ സെഗാല സുകു’ (എല്ലാ ഗോത്രവംശങ്ങളുടേയും അമ്മ) എന്ന മ്യൂസിയം ശ്രദ്ധയാകര്‍ഷിക്കുന്നു. മരിയന്‍ സെന്റര്‍ ഇന്തോനേഷ്യയില്‍ (MCI) വെച്ച് ഇക്കഴിഞ്ഞ ശനിയാഴ്ച ജക്കാര്‍ത്തയിലെ മെത്രാപ്പോലീത്തയായ മോണ്‍. ഇഗ്നേഷ്യസ് സുഹാര്യോ ഹാജോട്ട്മോജോയാണ് മ്യൂസിയത്തിലെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ഇന്തോനേഷ്യന്‍ സ്ത്രീകളുടെ മുഖച്ഛായയോട് കൂടിയ പരിശുദ്ധ കന്യകാമാതാവിന്റെ ചിത്രമാണ് മ്യൂസിയത്തിന്റെ പ്രധാന സവിശേഷത. ഇന്തോനേഷ്യയുടെ ദേശീയ ചിഹ്നമായ 'ഗരുഡ പാന്‍കാസില'യും മാതാവിന്റെ ചിത്രത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഇന്തോനേഷ്യന്‍ പതാകയിലെ നിറങ്ങളായ വെള്ളയും, ചുവപ്പും നിറത്തോട് കൂടിയ മൂടുപടവും, രാജ്യത്തിന്റെ ഭൂപടം ആലേഖനം ചെയ്തിട്ടുള്ള കിരീടവും അണിഞ്ഞ് നില്‍ക്കുന്ന രീതിയിലുള്ള മാതാവിന്റെ ചിത്രം ശ്രദ്ധേയമാണ്. വിശ്വാസികളിലെ ദേശീയബോധവും, ഐക്യവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പടിഞ്ഞാറന്‍ ജക്കാര്‍ത്തയിലെ ഗോമസ് ഹാറുന്‍ എന്ന വ്യവസായി 2015-ല്‍ ഒരു ചിത്രമെഴുത്ത് മത്സരം സംഘടിപ്പിച്ചതോടെയാണ് മ്യൂസിയത്തിന്റെ ചരിത്രമാരംഭിക്കുന്നത്. മാതാവിന്റെ രൂപത്തിന് പ്രാദേശിക ഭാവങ്ങള്‍ നല്‍കുക എന്ന ലക്ഷ്യവും മത്സരത്തിനു പിന്നിലുണ്ടായിരുന്നു. മധ്യ ജാവയിലെ കാലം ചെയ്ത മെത്രാപ്പോലീത്തയായ സെമാരംഗ്, മോണ്‍. ജോഹാനസ് മരിയ ത്രിലാക്സ്യാന്ത പൂജാ സുമാത്ര, കര്‍ദ്ദിനാള്‍ ജൂലിയസ് ധര്‍മ്മാദ്ജാ, മുന്‍ അപ്പസ്തോലിക പ്രതിനിധിയായ മോണ്‍. അന്റോണിയോ ഗൈഡോ ഫിലിപ്പാസി തുടങ്ങിയവരുടെ പൂര്‍ണ്ണ പിന്തുണയോടെയായിരുന്നു മത്സരം സംഘടിപ്പിച്ചത്. 2017-ലാണ് മത്സര വിജയിയെ പ്രഖ്യാപിച്ചത്. ജക്കാര്‍ത്തയിലെ റോബര്‍ട്ടൂസ് ഗുണാവന്‍ എന്ന കത്തോലിക്ക വിശ്വാസിയായിരിന്നു മത്സര വിജയി. കഴിഞ്ഞ ജനുവരിയില്‍ ഗുണാവന്‍ വരച്ച മാതാവിന്റെ ചിത്രത്തെ ദേശീയ ഐക്യത്തിന്റെ അടയാളമെന്ന നിലയില്‍ എല്ലാ ഗോത്രവര്‍ഗ്ഗക്കാരുടേയും അമ്മയായി മോണ്‍. സുഹാര്യോ പ്രഖ്യാപക്കുകയായിരുന്നു. മത്സരാര്‍ത്ഥികള്‍ വരച്ച നിരവധി ചിത്രങ്ങള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നിരവധിപേരാണ് ഈ മ്യൂസിയം സന്ദര്‍ശിക്കുവാന്‍ എത്തിക്കൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2018-10-25-09:01:15.jpg
Keywords: ഇന്തോനേ

8940
Category: 1
Sub Category:
Heading: 'ജീവന് ഒന്നാം സ്ഥാനം'; പ്രോലൈഫ് റാലിക്കു പോര്‍ച്ചുഗീസ് ജനത ഒരുങ്ങുന്നു
Content: ലിസ്ബൺ: ജീവന്റെ മഹത്വത്തിനായി സ്വരമുയര്‍ത്താന്‍ എട്ടാമത് മാർച്ച് ഫോർ ലൈഫ് ഒക്ടോബർ ഇരുപത്തിയേഴിന് പോർച്ചുഗലിൽ സംഘടിപ്പിക്കും. പോർച്ചുഗീസ് പ്രോലൈഫ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് അന്റോണിയോ പിൻഹെയ്റോ ടോറസാണ് ഇക്കാര്യം പ്രസ്താവനയില്‍ വ്യക്തമാക്കിയത്. 'ജീവന് ഒന്നാം സ്ഥാനം' എന്നാണ് ഈ വർഷത്തെ ലിസ്ബൺ, പോർട്ടോ, അവെയിറോ, ബാർഗ, വിസ്യു എന്നിവടങ്ങളിൽ നടത്തപ്പെടുന്ന റാലിയുടെ മുദ്രവാക്യം. 2019 ൽ യൂറോപ്യൻ തിരഞ്ഞെടുപ്പും പാർലമെൻറ് വോട്ടെടുപ്പും നടക്കാനിരിക്കെ, ജീവൻ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് രാഷ്ട്രീയ നേതാക്കന്മാർക്ക് സന്ദേശം നല്കുകയാണ് റാലിയുടെ ലക്ഷ്യം. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന റാലിക്കു വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ മാർച്ച് ഫോർ ലൈഫിനെക്കുറിച്ച് വിവരണങ്ങൾ പങ്കുവെയ്ക്കാനും അതുവഴി ജനസാന്നിദ്ധ്യം ഉറപ്പുവരുത്താനും ഇതിനോടകം ശ്രമം ആരംഭിച്ചിട്ടുണ്ട്. റാലിയിൽ പങ്കെടുക്കാൻ ലിസ്ബൺ കർദ്ദിനാളും വിശ്വാസികൾക്ക് ആഹ്വാനം നല്കിയിട്ടുണ്ട്. ദയാവധം സംബന്ധിച്ച ചർച്ചകള്‍ സജീവമായിരിക്കെ ജീവൻ സംരക്ഷിക്കപ്പെടണമെന്ന ശക്തമായ ആവശ്യമാണ് ഭരണാധികാരികളോട് പൗരന്മാർ ഉന്നയിക്കുന്നത്.
Image: /content_image/News/News-2018-10-25-10:26:01.jpg
Keywords: പോര്‍ച്ചു, ജീവ

8941
Category: 24
Sub Category:
Heading: വിശുദ്ധ കുർബാന നാവിൽ കൊടുക്കുന്നത് നിരോധിക്കണമെന്നു പറയുന്നവര്‍ 'ഇത് ചെയ്യുമോ?'
Content: എയിഡ്സ് ഉൾപ്പെടെയുള്ള മാരക രോഗങ്ങൾ പകരുന്നത് സ്വവർഗ്ഗ ലൈംഗീകതയിൽ കൂടിയും ഒന്നിലധികം പങ്കാളികൾ ഉള്ളവരിലൂടെയും ആണെന്ന് ലോകാരോഗ്യ സംഘടന പറയാതെ തന്നെ ലോകം മുഴുവനും അറിയാം. ഈ പറഞ്ഞ രോഗങ്ങൾ യഥേഷ്ടം പടർന്നു പിടിക്കാൻ ഉള്ള വഴി ബഹുമാനപ്പെട്ട സുപ്രീം കോടതി തന്നെ തുറന്നു കൊടുത്തിൽ ഒരു ഭാരതീയൻ എന്ന നിലയിൽ അതിയായ സന്തോഷം ഉണ്ട്. വേലി ചാടുന്ന പശു കോല് കൊണ്ടു ചാകും എന്നു പറഞ്ഞത് പോലെ, നിയമ വിധേയമായി അനാശാസ്യത്തിന് പോകുന്നവർ എയ്ഡ്സ്, സിഫിലസ്, ഗൊണേറിയ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ മാരക രോഗങ്ങൾ പിടിപെട്ട് മരിച്ചു പോവുകയും തൽഫലമായി ജനസംഖ്യ കുറയുകയും ചെയ്യും എന്നതാവണം ഇത്തരം ഒരു വിധി പ്രസ്താവിക്കുവാൻ ബഹുമാനപ്പെട്ട കോടതിയെ പ്രേരിപ്പിച്ചത്. നഗരങ്ങളിലെ മാലിന്യവും കൊതുകുകളും ഉയർത്തുന്ന പകർച്ചവ്യാധി ഭീഷണിയും അതി ഭീകരമാണ്. ഡെങ്കിപ്പനി, പക്ഷിപ്പനി, എലിപ്പനി, തക്കാളി പനി, പന്നിപ്പനി, പട്ടിപ്പനി, പൂച്ചപ്പനി എന്നു വേണ്ട സകലമാന പനികളും വേണ്ടരീതിയിൽ ഉള്ള ശുചിത്വവും മാലിന്യ സംസ്‌കരണവും ഇല്ലാത്തത് മൂലം ഉണ്ടാവുന്നതാണ്. എത്രയോ ജീവനുകൾ ഈ രോഗങ്ങൾ മൂലം അകാലത്തിൽ പൊലിഞ്ഞിരിക്കുന്നു! കുടിക്കാൻ വേണ്ട ശുദ്ധജല വിതരണം പോലും കാര്യക്ഷമമല്ല. ജലജന്യ രോഗങ്ങൾ മൂലം മരണപ്പെടുന്നവർ വേറെ. എന്നാൽ, ഇന്ന് വരെ, അതായത് കഴിഞ്ഞ 2000 വർഷങ്ങൾക്കിടയിൽ ഒരാൾ പോലും വിശുദ്ധ കുർബാന നാവിൽ സ്വീകരിച്ചതിന്റെ പേരിൽ പകർച്ച വ്യാധി പിടിപെട്ടതായി കേട്ടു കേൾവി പോലും ഇല്ല. ഇനി അഥവാ ആർക്കെങ്കിലും അത്തരം പേടി ഉണ്ടെങ്കിൽ റിസ്‌ക്ക് എടുത്തു കുർബാന സ്വീകരിക്കണ്ടാ എന്നങ്ങു വയ്ക്കുക. ഇവിടെ ആരെയും നിര്‍ബന്ധിക്കുന്നൊന്നും ഇല്ലടാ ഉവ്വേ... ഇനി, കുർബാന സ്വീകരിക്കുന്നവർ വിശ്വാസികൾ മാത്രം ആണ്. അവർക്കാർക്കും ഇങ്ങനെ ഒരു പരാതി ഉണ്ടാവാൻ സാധ്യത ഇല്ല. അപ്പോൾ, മേൽ വിവരിച്ച അതി മാരകമായ സഹചര്യങ്ങൾ നിലനിൽക്കുമ്പോൾ, ആർക്കും ഇന്നേവരെ ഒരു പരാതിയോ വിഷമമോ തോന്നാത്ത വിശുദ്ധ കുർബാന നിരോധിക്കണം എന്ന നിർദ്ദേശം ആരുടെ കുത്തിത്തിരുപ്പാണ്? അവിടെയും ഇവിടെയും എന്നു വേണ്ട സകലയിടവും ചൊറിഞ്ഞിട്ട് വായിൽ കയ്യിട്ട് തുപ്പലുകൂട്ടി എണ്ണുന്ന, സകലമാന മനുഷ്യരുടെയും കൈകളിൽ കൂടി കടന്നു പോകുന്ന കറൻസി നോട്ടുകൾ ആദ്യം നിരോധിക്കട്ടെ. അത്രക്ക് റിസ്ക്കുള്ള വേറൊരു ആചാരം ഈ ലോകത്തിൽ ഒരു രാജ്യത്തും കാണില്ല. കുറെ നാൾ മുൻപ് കുർബാനക്ക് കൊടുക്കുന്ന വീഞ്ഞ് നിരോധിക്കണം എന്നു പറഞ്ഞു കുറെ ഫെമിനിച്ചികളും പാവാട ഫാൻസും ഇറങ്ങിയിരുന്നു...ചുമക്കു കൊടുക്കുന്ന കഫ് സിറപ്പിൽ പോലും 25% ആൽക്കഹോൾ ഉള്ളത് ഇവർക്ക് പ്രശ്നമല്ല. 8% മോ അതിൽ താഴെയോ മാത്രം ആൽക്കഹോൾ അടങ്ങിയ കുർബാന വീഞ്ഞു, 25 മില്ലിലിറ്റർ മാത്രം എടുത്തു അതു കൊണ്ടു 250 പേർക്ക് കൊടുത്താൽ ഉണ്ടാകുന്ന 'മാരകമായ' മദ്യ വിപത്തിനെ പറ്റി എഴുതി കൈ കുഴഞ്ഞ എഴുത്തു കാരികൾ ഇപ്പോൾ എവിടെയാണോ ആവോ? ഒരു കുർബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞ് ഇത്ര മാത്രമേ ഉള്ളു എന്നും ഒരു തുള്ളി വീഞ്ഞ് കുറഞ്ഞത് 10 പേർക്ക് വീതം വച്ചു കൊടുക്കും എന്നും ഒക്കെ അറിയാവുന്ന ക്രിസ്ത്യാനി തന്നെ, അവന്റെ സ്വന്തം ചാനലിൽ കോമഡി പരിപാടിക്കിടയിൽ കുടിയന്മാർ മദ്യം കിട്ടാതെ വന്നപ്പോൾ കുർബാനക്ക് വരാൻ തുടങ്ങി എന്ന് ഡയലോഗ് വിട്ട് കൈയടി വാങ്ങുന്നതും കണ്ടു. വികസിത രാജ്യങ്ങളിൽ, പ്രത്യേകിച്ചു ഗൾഫ് രാജ്യങ്ങളിൽ ഒക്കെ ശുചിത്വത്തിനും മറ്റും സ്റ്റാൻഡേർഡ് പ്രീസീജിയർ നിലവിൽ ഉണ്ട്. അവിടങ്ങളിലെ റോഡുകളുടെ വൃത്തി ഒന്നു കാണണം. എങ്ങാനും തുപ്പുകയോ മാലിന്യം വലിച്ചെറിയുകയോ ചെയ്താൽവലിയ വില കൊടുക്കേണ്ടി വരും...ശ്വാസകോശമല്ല, പോക്കറ്റ് സ്പോഞ്ച് പോലെ ആവും. അവിടങ്ങളിൽ പോലും വിശുദ്ധ കുർബാന നാവിൽ നൽകുന്നതിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് ആർക്കും തോന്നിയില്ല. ആദ്യം ഇവിടുള്ള റോഡുകൾ എങ്കിലും വൃത്തിയായി സംരക്ഷിക്കാനും ചപ്പു ചവറുകൾ വലിച്ചെറിയതിരിക്കാനും റോഡിൽ തുപ്പതിരിക്കാനും ഒക്കെ നിയമം കൊണ്ടുവരുമോ? അത് കുർബാനക്ക് പോകുന്നവർക്ക് മാത്രം അല്ലല്ലോ ബാധകം? പിന്നെ കേട്ടത് കുമ്പസാരം നിരോധിക്കണം എന്നും, ഫെമിനിച്ഛികളെ കന്യാസ്ത്രീകൾ കുമ്പസാരിപ്പിക്കണം എന്നും അതും പോരാഞ്ഞിട്ട് സ്ത്രീകൾക്ക് പൗരോഹിത്യം നൽകണം എന്നുമൊക്കെയായിരുന്നു. കുറെ ശ്രദ്ധ ക്ഷണിക്കൽ പ്രകടനങ്ങളും ടീവിയിൽ മുഖം കാട്ടലും ഘോരഘോരം അന്തിച്ചർച്ചകളും ഒക്കെ ആയി മലയാളിയുടെ സന്ധ്യകൾ സംഘർഷ പൂരിതമായി. ചാനലുകൾ ആ സംഘർഷങ്ങൾ വിറ്റ് കീശ വീർപ്പിച്ചു. എന്നിട്ടെന്തായി? ഫേസ്ബുക്കിലൂടെ രണ്ടു പക്ഷത്തും ചേർന്ന് പരസ്പ്പരം തെറി വിളിച്ച ഉറ്റ സുഹൃത്തുക്കൾ ഇപ്പോഴും കണ്ടാൽ മിണ്ടാണ്ടായി. ചുരുക്കി പറഞ്ഞാൽ, കത്തോലിക്കാ സഭയെ തോണ്ടാനും മാന്താനും ചൊറിയാനും കിട്ടുന്ന ഒരു അവസരവും ചാനലുകൾ പാഴാക്കില്ല. ബിഷപ്പും കന്യാസ്ത്രിയും ഒക്കെ ചർവ്വിത ചർവണം നടത്തിയാൽ പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന് ഇവർക്ക് നല്ലോണം അറിയാം. തൊണ്ണൂറുകളുടെ ആദ്യ വർഷങ്ങളിൽ ആണെന്ന് തോന്നുന്നു, മമ്മൂട്ടിയുടെ ന്യൂഡൽഹി എന്ന ചിത്രം പുറത്തിറങ്ങിയത്. തന്റെ പത്രത്തിൽ മാത്രം അച്ചടിക്കുന്ന സെന്സേഷണൽ വാർത്തകൾ GK എന്ന മമ്മൂട്ടിയുടെ കഥാപാത്രം തന്നെ സൃഷ്ടിക്കുന്നു...പത്രത്തിന്റെ സർക്കുലേഷൻ ആകാശം മുട്ടെ ഉയരുന്നു....പത്രത്തിന്റെ മുതലാളി തന്നെ പ്രമുഖരുടെ കൊലപാതക വാർത്ത എഴുതി കൊടുത്തു പത്രം അച്ചടിക്കാൻ തുടങ്ങുമ്പോൾ, പുറത്തു പോയി ആ കൊലപാതകം ചെയ്യുന്നു. ഇപ്പോഴത്തെ ചാനലുകളുടെ വാർത്താ വിതരണവും അന്തിച്ചർച്ചകളും കാണുമ്പോൾ ആ സിനിമ ഒരുപാട് വർഷം നേരത്തെ ആയിരുന്നു എന്ന് തോന്നിപ്പോകുന്നു. എന്തെല്ലാം കോപ്പ് കൂട്ടിയാലും ഒന്നു പറയാം, കത്തോലിക്കാ സഭയെ നശിപ്പിക്കാൻ ഇതിനു മുൻപും ഒരുപാട് പേർ ശ്രമിച്ചിട്ടുണ്ട്....അവരൊക്കെ നശിച്ചിട്ടും ഉണ്ട്. ഇരുമ്പാണിയിൽ തൊഴിക്കരുത് എന്ന സാമാന്യ തത്വം ഓർമ്മിക്കുന്നത് അമൃത് കഴിക്കുന്ന ഫലം ചെയ്യും. ഒന്നു കൂടി പറഞ്ഞു കൊണ്ട് നിർത്തുന്നു.... കുമ്പസാരം നിരോധിക്കണം എന്നു ബഹുമാന്യ പൂജനീയ കേന്ദ്ര വനിതാ കമ്മീഷൻ ഉത്തരവിച്ചപ്പോൾ (കുമ്പസാരം എന്നു പറഞ്ഞാൽ ബീഫ് കൊണ്ടുള്ള എന്തോ പ്രേപ്പറേഷൻ ആണെന്ന് അന്ത അമ്മവുക്ക് തോന്നിയിരിക്കണം) പറഞ്ഞതു പോലെ തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. ആജീവനാന്തം നാവിൽ മാത്രമേ വിശുദ്ധ കുർബാന സ്വീകരിക്കുകയുള്ളൂ...അതിന് മാറ്റം വരണമെങ്കിൽ സഭയുടെ തലവൻ ഒരാളുണ്ട്..അദ്ദേഹം പറയട്ടെ. മതപരമായ കാര്യങ്ങൾ തികച്ചും വ്യക്തിപരമാണ്. അതിൽ സർക്കാർ ഇടപെടലുകൾ ഭരണഘടനാവിരുദ്ധം ആണെന്ന് ന്യായധിപന്മാർക്ക് അറിയില്ലെങ്കിൽ എന്തു ചെയ്യും?
Image: /content_image/SocialMedia/SocialMedia-2018-10-25-21:17:23.jpeg
Keywords: നാവി, തിരുവോ

8942
Category: 1
Sub Category:
Heading: “യൂറോപ്പിന്റെ ഇസ്ലാമികവത്കരണത്തിന്റെ കാരണം സഭയുടെ മയക്കം": തുറന്ന് പറഞ്ഞ് ആഫ്രിക്കന്‍ മെത്രാന്‍
Content: വത്തിക്കാന്‍: യൂറോപ്പ് ഇസ്ലാമികവത്കരിക്കപ്പെട്ട് കൊണ്ടിരിക്കുന്നതിന്റെ കാരണം സഭയുടെ നിദ്രയാണെന്നും, യൂറോപ്പിലെ ജനനനിരക്കിലെ കുറവ് സൂചിപ്പിക്കുന്നത് സ്വന്തം നാശത്തെ തന്നെയാണെന്നും ആഫ്രിക്കന്‍ മെത്രാന്‍ ആന്‍ഡ്ര്യൂ ഇങ്കീ ഫുവാന്യ. യുവജനങ്ങളെ കേന്ദ്രീകരിച്ചു വത്തിക്കാനിൽ നടക്കുന്ന മെത്രാന്‍മാരുടെ സിനഡിനിടയില്‍ അമേരിക്കയിലെ കത്തോലിക്ക ദിനപത്രമായ നാഷണല്‍ കാത്തലിക് രജിസ്റ്ററിന് നല്‍കിയ അഭിമുഖത്തിലാണ് കാമറൂണിലെ മാംഫെയിലെ മെത്രാനായ ഫുവാന്യ യൂറോപ്പിനെക്കുറിച്ചുള്ള തന്റെ ആശങ്കകള്‍ പങ്കുവെച്ചത്. ഇസ്ലാമിക അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ പറയുന്നു. ചരിത്രത്തില്‍ ഉടനീളം നോക്കിയാല്‍ എപ്പോഴൊക്കെ തിരുസഭ ഉറങ്ങുകയോ, സുവിശേഷത്തില്‍ നിന്നും വ്യതിചലിക്കുകയോ ചെയ്തിട്ടുണ്ടോ, അപ്പോഴൊക്കെ ഇസ്ലാം മതം ശക്തി പ്രാപിച്ചിട്ടുണ്ട്. യൂറോപ്പിലെ സഭ ഉറങ്ങുകയാണ്, ഇത് മുതലെടുത്ത് ഇസ്ലാം നുഴഞ്ഞുകയറിക്കൊണ്ടിരിക്കുകയാണ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുള്ള പ്രതിരോധശേഷി യൂറോപ്പിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂറോപ്പിന്റെ ജനസംഖ്യാപരമായ പിന്നോക്കത്തെക്കുറിച്ച് സിനഡ് പിതാക്കന്‍മാര്‍ ചര്‍ച്ച ചെയ്തില്ലെന്നും, യുവാക്കളെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയകാര്യമാണെന്നും മെത്രാന്‍ പറഞ്ഞു. ക്രിസ്ത്യന്‍ യൂറോപ്പിന്റെ അപ്രത്യക്ഷമാകല്‍ ആഗോളതലത്തില്‍ ഒരു മോശം പ്രതിച്ഛായയാണ് സൃഷ്ടിച്ചിരിക്കുന്നത്. യൂറോപ്പ് ഇസ്ലാമികവത്കരിക്കപ്പെടുകയാണ്, ആഫ്രിക്കയേയും ഇത് ബാധിക്കും. അതേസമയം സത്യത്തില്‍ വെള്ളം ചേര്‍ക്കുന്ന പരിപാടി ആഫ്രിക്കയിൽ ചിലവാകില്ലെന്നും, യുവാക്കളെ സഭയുമായി അടുപ്പിക്കുവാന്‍ നേരിട്ടുള്ള ചര്‍ച്ചകളാണ് വേണ്ടതെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവച്ചു. നൈജീരിയയും, ചാഡ്‌മായും അതിര്‍ത്തി പങ്കിടുന്ന കാമറൂണില്‍ നിന്നുമുള്ള മെത്രാനായ ഫുവാന്യ, ബൊക്കോഹറാം പോലെയുള്ള ഇസ്ലാമിക ഭീകര സംഘടനകളുടെ വര്‍ഗ്ഗീയതയും ആക്രമണങ്ങളുടെ തീവ്രതയും നേരിൽ കണ്ടിട്ടുള്ള ആളാണ്. അതിനാൽ ഏറെ ശ്രദ്ധയോടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെ ഏവരും ഉറ്റുനോക്കുന്നത്.
Image: /content_image/TitleNews/TitleNews-2018-10-26-17:05:20.jpg
Keywords: ഇസ്ലാ

8943
Category: 18
Sub Category:
Heading: വൈദികന്റെ മരണം: അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നു ജലന്ധര്‍ രൂപത
Content: ജലന്ധര്‍: കഴിഞ്ഞ ദിവസം അന്തരിച്ച ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അടിസ്ഥാനരഹിതമായ വാര്‍ത്തകളും വിവരങ്ങളും വിശ്വസിക്കരുതെന്ന് ജലന്ധര്‍ രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ഡോ. ആഞ്ജലോ ഗ്രേഷ്യസ്. നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന ഫാ. കുര്യാക്കോസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന്റെ അന്തിമറിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. രൂപതയുടെ മേല്‍നോട്ടത്തിലുള്ള ആശുപത്രികളുണ്ടായിട്ടും സുതാര്യത ഉറപ്പാക്കുന്നതിനായാണ് സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റിയതെന്നും ജലന്ധര്‍ രൂപത വ്യക്തമാക്കി. അദ്ദേഹത്തിന്റെ അന്തിമ ശുശ്രൂഷകളിലോ അദ്ദേഹത്തിനു രൂപതയിലുള്ള സ്ഥാനങ്ങളിലോ ഒരു കുറവും വരുത്തിയിട്ടില്ല. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതു കണക്കിലെടുത്ത്, അദ്ദേഹംതന്നെ ആവശ്യപ്പെട്ടിട്ടാണ് ദാസുവയുടെ ചുമതല നല്‍കിയതെന്നും രൂപത നേതൃത്വം കൂട്ടിച്ചേര്‍ത്തു. മൃതദേഹത്തില്‍ ആന്തരികമോ ബാഹ്യമോ ആയ മുറിവുകള്‍ കണ്ടെത്താനായില്ലെന്നു കഴിഞ്ഞ ദിവസം പോസ്റ്റ്മോര്‍ട്ടത്തിനു നേതൃത്വം നല്‍കിയ ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞിരിന്നു.
Image: /content_image/India/India-2018-10-27-02:14:39.jpg
Keywords: ജലന്ധ

8944
Category: 18
Sub Category:
Heading: ധാര്‍മ്മികത കൈവെടിഞ്ഞ സുപ്രീംകോടതി വിധികള്‍ക്കെതിരെ ചങ്ങനാശേരി അതിരൂപത
Content: ആലപ്പുഴ: സ്വവര്‍ഗരതി, വിവാഹേതര ലൈംഗീക ബന്ധം, ദയാവധം എന്നിവയെ അനുകൂലിച്ചുകൊണ്ടുള്ള സംബന്ധിച്ച സുപ്രീംകോടതി ഉത്തരവുകള്‍ക്കെതിരേ നിയമനിര്‍മാണം നടത്തണമെന്ന ആവശ്യവുമായി ചങ്ങനാശേരി അതിരൂപത ജീവന്‍ജ്യോതിസ് പ്രോലൈഫ് സെല്‍. വിഷയത്തില്‍ അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് ജീവന്‍ ജ്യോതിസ് പ്രോലൈഫ് സെല്‍, പിതൃവേദി, മാതൃവേദി സംഘടനാ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ, മേഖലാതല പ്രതിഷേധറാലി തുടങ്ങിയ വിവിധ പരിപാടികള്‍ നടത്തുമെന്ന് പ്രോലൈഫ് ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, കോഓര്‍ഡിനേറ്റര്‍ ഏബ്രഹാം പുത്തന്‍കളം എന്നിവര്‍ പറഞ്ഞു. വിധിയില്‍ പുനര്‍വിചിന്തനം നടത്തണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയക്കുവാന്‍ തീരുമാനിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. ആദ്യഘട്ടമായി അതിരൂപതയിലെ 250 ഇടവകകളുടെ പരിധിയിലെ പോസ്റ്റ് ഓഫീസുകള്‍ക്ക് മുന്നില്‍ നവംബര്‍ അഞ്ചിന് രാവിലെ 10 മുതല്‍ 11 വരെ ഇടവക യൂണിറ്റുകളുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തും. അതിരൂപതയ്ക്കു കീഴിലെ ആലപ്പുഴ, കോട്ടയം, ചങ്ങനാശേരി തുടങ്ങിയ സ്ഥലങ്ങളില്‍ മേഖലാ തല പ്രതിഷേധ റാലിയും ധര്‍ണയും സംഘടിപ്പിക്കുന്നുണ്ട്. നവംബര്‍ ഒന്പതിന് നടക്കുന്ന ആലപ്പുഴ മേഖലാതല റാലിയുടെ ഭാഗമായി ഉച്ചകഴിഞ്ഞ് മൂന്നിന് പഴവങ്ങാടി പള്ളിയില്‍നിന്നും ഹെഡ് പോസ്‌റ്റോഫീസിലേക്ക് ജപമാല റാലിയും ധര്‍ണയും നടക്കും. ആലപ്പുഴ, ചന്പക്കുളം, പുളിങ്കുന്ന്, എടത്വ ഫൊറോനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി ചങ്ങനശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. 15നു ഉച്ചകഴിഞ്ഞ് മൂന്നിന് അതിരന്പുഴ, കുടമാളൂര്‍, കോട്ടയം ഫൊറോനകളുടെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ ക്രിസ്തുരാജ പള്ളിയില്‍നിന്നും ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലേക്കും 19നു ഉച്ചകഴിഞ്ഞ് മൂന്നിന് ചങ്ങനാശേരി, തുരുത്തി, തൃക്കൊടിത്താനം, കുറുന്പനാടം, നെടുങ്കുന്നം, മണിമല ഫൊറോനകളുടെ നേതൃത്വത്തില്‍ ചങ്ങനാശേരി അരമനയില്‍ നിന്നും ഹെഡ്‌പോസ്റ്റ് ഓഫീസിനു മുന്നിലേക്കും ജപമാലറാലിയും ധര്‍ണയും നടത്തും. രണ്ടാംഘട്ടമായി തിരുവനന്തപുരത്തും കൊല്ലത്തും പരിപാടികള്‍ സംഘടിപ്പിക്കും.
Image: /content_image/News/News-2018-10-27-02:41:15.jpg
Keywords: കുടുംബ