Contents

Displaying 8631-8640 of 25177 results.
Content: 8945
Category: 18
Sub Category:
Heading: എംസിവൈഎം കുരിശ് പ്രയാണം ഇന്ന് മുതല്‍
Content: തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഔദ്യോഗിക യുവജനപ്രസ്ഥാനമായ എംസിവൈഎമ്മിന്റെ സുവര്‍ണ ജൂബിലി സമാപന ആഘോഷങ്ങളോട് അനുബന്ധിച്ച് വിവിധ ഭദ്രാസന മിഷന്‍ മേഖലകളിലുടെ കടന്നു പോകുന്ന കുരിശ് പ്രയാണം ഇന്ന് ഡല്‍ഹി ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ അഹമ്മദാബാദില്‍ നിന്നും ആരംഭിക്കും. ഡല്‍ഹി ഗുഡ്ഗാവ് ഭദ്രാസന അധിപന്‍ ബിഷപ്പ് ജേക്കബ് മാര്‍ ബര്‍ണബാസ് ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് പൂന, കര്‍ണാടകയിലെ പുത്തൂര്‍, ബത്തേരി, മൂവാറ്റുപുഴ, തിരുവല്ല ഭദ്രാസനങ്ങളിലൂടെ കടന്ന് മാവേലിക്കരയില്‍ എത്തിച്ചേരും. തെക്കന്‍ മേഖലയില്‍ നിന്ന് ആരംഭിക്കുന്ന പ്രയാണം ഇന്ന് മാര്‍ത്താണ്ഡം ഭദ്രാസനത്തില്‍ നിന്നും ആരംഭിക്കും. യൂത്ത് കമ്മീഷന്‍ ചെയര്‍മാനും, മാര്‍ത്താണ്ഡം ഭദ്രാസനാധിപനുമായ ബിഷപ് വിന്‍സെന്റ് മാര്‍ പൗലോസ് പ്രയാണം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പാറശാല, തിരുവനന്തപുരം, പത്തനംതിട്ട ഭദ്രാസനങ്ങളിലൂടെ മാവേലിക്കരയില്‍ എത്തിച്ചേരും. അമേരിക്ക ഭദ്രാസനം, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിലും പ്രയാണങ്ങള്‍ ഇതോടൊപ്പം നടക്കും ജനുവരി 20 ന് പ്രയാണങ്ങളുടെ സംഗമവും സമാപന ആഘോഷങ്ങളും മാവേലിക്കരയില്‍ നടക്കും. .1968ല്‍ ആണ് എംസിവൈഎം യുവജന പ്രസ്ഥാനം ആരംഭിച്ചത്.
Image: /content_image/India/India-2018-10-27-03:00:01.jpg
Keywords: കുരിശ
Content: 8946
Category: 9
Sub Category:
Heading: അഭിഷിക്ത കരങ്ങൾക്ക് ബലമേകാൻ പ്രത്യേക ദിവ്യകാരുണ്യ ആരാധനയ്ക്കൊരുങ്ങി ഗ്രേറ്റ് ബ്രിട്ടൺ രൂപതയും അഭിഷേകാഗ്നി മിനിസ്ട്രീസും
Content: യേശു ക്രിസ്തുവിലൂടെ വി.പത്രോസ് 'പാറമേൽ പണിത' കത്തോലിക്കാ സഭയുടെ അഭിഷിക്തന്മാരായ വൈദികർക്ക് യാതൊരാപത്തും വരാതെ കാത്തുസൂക്ഷിച്ചുകൊണ്ട് ,സമർപ്പിതർക്കായി സമർപ്പണം ചെയ്തുകൊണ്ട്, അവരിലൂടെ സഭ അനുദിനം വളരേണ്ടതിന് ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ ഉടനീളം വിവിധ സ്ഥലങ്ങളിൽ പരിശുദ്ധ പരമ ദിവ്യകാരുണ്യം എഴുന്നള്ളിച്ച് ഉയർത്തിക്കൊണ്ട് പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനയ്‌ക്ക്‌ ഫാ.സേവ്യർ ഖാൻ വട്ടായിൽ, ഫാ. സോജി ഓലിക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള അഭിഷേകാഗ്നി മിനിസ്ട്രീസ് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലും ഗ്രേറ്റ് ബ്രിട്ടൺ രൂപതയുമായി ഒരുമിച്ചുകൊണ്ട് യുകെ യിൽ 2018 നവംബർ മുതൽ തുടക്കം കുറിക്കുന്നു. കാലഘട്ടത്തിന്റെ ആവശ്യകതകൾക്കനുസൃതമായ പൂർണ്ണ യോഗ്യതയിലേക്ക് വൈദികരെ പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യേക മധ്യസ്ഥതയാൽ വളർത്തുന്നതിന് ഒരുക്കമായി നടക്കുന്ന ആരാധനയുടെയും പ്രാർത്ഥനയുടെയും ആദ്യഘട്ടം നവംബറിൽ ബർമിങ്ഹാമിലെ സെന്റ് ജെറാർഡ് കാത്തലിക് ചർച്ചിൽ തുടങ്ങും. മാർ.ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അനുഹ്രഹാശ്ശിസ്സുകളോടെ അഭിഷേകാഗ്നി മിനിസ്ട്രീസ് ഡയറക്ടർ ഫാ.സോജി ഓലിക്കൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വിവിധസ്ഥലങ്ങളിലെ ശുശ്രൂഷകൾ യഥാസമയം രൂപത കേന്ദ്രങ്ങളിൽനിന്നും അറിയിക്കുന്നതാണ്. #{red->none->b-> ‍ആദ്യഘട്ട ശുശ്രൂഷകൾ നടക്കുന്ന പള്ളിയുടെ അഡ്രസ്സ് }# ST. JERRARD CATHOLIC CHURCH <br> Yatesbury Avenue Castle Vale <br> Birmingham West Midlands. B35 6JT യുകെയിൽ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ശുശ്രൂഷകളിലേക്ക് അഭിഷേകാഗ്നി മിനിസ്ട്രീസ് യേശുനാമത്തിൽ മുഴുവനാളുകളെയും സ്വാഗതം ചെയ്യുന്നു. #{red->none->b->കൂടുതൽ വിവരങ്ങൾക്ക് ‍}# ടോമി ചെമ്പോട്ടിക്കൽ ‭07737 935424‬.
Image: /content_image/Events/Events-2018-10-27-03:28:47.jpg
Keywords: അഭിഷേകാ
Content: 8947
Category: 1
Sub Category:
Heading: മദ്ധ്യകാല തീർത്ഥാടന വഴിയെ സിനഡ് അംഗങ്ങള്‍
Content: വത്തിക്കാന്‍ സിറ്റി: യുവജനങ്ങളെ കേന്ദ്രീകരിച്ചു വത്തിക്കാനിൽ നടക്കുന്ന മെത്രാൻമാരുടെ സിനഡ് നാളെ സമാപിക്കുവാന്‍ ഇരിക്കെ മെത്രാൻമാരും, സിനഡിൽ പങ്കെടുക്കുന്ന യുവജന പ്രതിനിധികളും റോമിലെ മദ്ധ്യകാല തീർത്ഥാടന വഴിയെ വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിലേയ്ക്ക് തീർത്ഥാടനം നടത്തി. ഫ്രാൻസിഞ്ചന എന്നറിയപ്പെടുന്ന മദ്ധ്യകാല തീർത്ഥാടന വഴിയുടെ അവസാന അഞ്ചു മെെലുകൾ ഒക്ടോബർ ഇരുപത്തിഅഞ്ചാം തീയതിയാണ് തീർത്ഥാടകർ പിന്നിട്ടത്. തീര്‍ത്ഥാടനം ഏറ്റവും അനുഭവവേദ്യമായതായി വിവിധ പ്രതിനിധികള്‍ പ്രതികരിച്ചു. തീർത്ഥാടനം സിനഡിൽ നിന്നും മനസ്സിലാക്കിയതും, അനുഭവിച്ച് അറിഞ്ഞതും, എങ്ങനെ പ്രതിഫലിപ്പിക്കാം എന്നുള്ളത് പര്യാലോചിക്കാനുളള നിമിഷങ്ങളായിരിന്നുവെന്ന് ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ നിന്നും എത്തിയ ഫാ. ജൂലസ് ബോട്രോസ് എന്ന വൈദികന്‍ പറഞ്ഞു. തീർത്ഥാടന വഴിയിൽ ജപമാലയും ഇതര പ്രാർത്ഥനകളും, സുവിശേഷ വിചിന്തനവും ഉണ്ടായിരുന്നു. തീർത്ഥാടനത്തിനൊടുവിൽ യാത്രാസംഘം വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം വിശുദ്ധ കുർബാനയിലും പങ്കുചേര്‍ന്നു. ഇംഗ്ലണ്ടിലെ കാൻറ്റർബെറി കത്തീഡ്രലിൽ നിന്നും ഫ്രാൻസും, സ്വിറ്റ്സർലൻഡും പിന്നിട്ട് പത്രോസിന്റെ ശവകുടീരത്തിൽ എത്തി ചേരുന്നതാണ് ഫ്രാൻസിഞ്ചന തീർത്ഥാടന വഴി. ഒൻപതാം നൂറ്റാണ്ടിലാണ് ഈ വഴിയെ രേഖപ്പെടുത്തിയ ആദ്യത്തെ തീർത്ഥാടനം നടന്നത്.
Image: /content_image/News/News-2018-10-27-11:23:44.jpg
Keywords: സിനഡ
Content: 8948
Category: 1
Sub Category:
Heading: ‘ഫോളോ ജീസസ് ക്രൈസ്റ്റ് ഗോ’: കത്തോലിക്ക സഭയുടെ സ്വന്തം പോക്കിമോന്‍ പുറത്തിറങ്ങി
Content: വത്തിക്കാന്‍ സിറ്റി: കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ സ്വാധീനിച്ച ‘പോക്കിമോന്‍ ഗോ’ എന്ന വീഡിയോ ഗെയിമിന്റെ ചുവടുപിടിച്ച് വത്തിക്കാന്‍ പിന്തുണയോട് കൂടി കത്തോലിക്ക സഭയുടെ സ്വന്തം ഗെയിം പുറത്തിറങ്ങി. ‘ഫോളോ ജെ സി ഗോ’ അഥവാ ‘ഫോളോ ജീസസ് ക്രൈസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഗെയിം കുട്ടികളെ വിശ്വാസവുമായി അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഫ്രാന്‍സിസ് പാപ്പായുടെ ആശീര്‍വാദത്തോടെ 2019-ലെ ലോകയുവജന ദിനാഘോഷത്തെ മുന്നില്‍ കണ്ടുകൊണ്ട് ‘റാമോണ്‍ പാനെ ഫൗണ്ടേഷന്‍’ എന്ന മിനിസ്ട്രിയാണ് ഗെയിം വികസിപ്പിച്ചിരിക്കുന്നത്. ഗെയിമിന്റെ സ്പാനിഷ് പതിപ്പാണ്‌ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇംഗ്ലീഷ് ഉള്‍പ്പെടെ മറ്റ് ഭാഷകളിലെ പതിപ്പുകള്‍ അധികം താമസിയാതെ തന്നെ പുറത്തിറക്കും. ആന്‍ഡ്രോയിഡിലും, ആപ്പിളിന്റെ ഐ‌ഓ‌എസിലും പ്രവര്‍ത്തിക്കുന്ന ഈ ഗെയിം സൗജന്യമാണ്. പോക്കിമോനില്‍ ഉപയോഗിച്ചിരിക്കുന്ന ജിപിഎസ് ട്രാക്കിംഗ്, യഥാർത്ഥ ലോകത്തിലേക്ക് കംപ്യൂട്ടറിനാല്‍ സൃഷ്ടിക്കപ്പെട്ട ചിത്രങ്ങൾ കൂടിചേര്‍ത്ത് മായാപ്രപഞ്ചം സൃഷ്ടിക്കുന്ന ‘ഓഗ്മെന്റഡ് റിയാലിറ്റി’ (AR) എന്നീ സാങ്കേതികവിദ്യകള്‍ തന്നെയാണ് ‘ഫോളോ ജെ സി ഗോ’യിലും ഉപയോഗിച്ചിരിക്കുന്നത്. പോക്കിമോനിലെ മ്യൂടൂ, പിക്കാച്ചു പോലെയുള്ള ജീവികള്‍ക്ക് പകരം ‘ഫോളോ ജെ സി ഗോ’ കളിക്കുന്നവര്‍ കണ്ടുപിടിക്കേണ്ടത് പൗലോസിനെ പോലെയുള്ള വിശുദ്ധരേയും, മോശയെ പോലുള്ള ബൈബിള്‍ കഥാപാത്രങ്ങളേയുമാണെന്നു ശ്രദ്ധേയമാണ്. 43 ഡിസൈനര്‍മാര്‍, ദൈവശാസ്ത്രജ്ഞര്‍, ബൈബിള്‍ പണ്ഡിതന്മാര്‍, സഭാചരിത്രകാരന്മാര്‍ അടങ്ങിയ ഒരു വലിയ സംഘം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഏതാണ്ട് മുപ്പത്തിരണ്ടായിരത്തോളം മണിക്കൂറുകള്‍ കഠിനമായി പരിശ്രമിച്ചതിന്റെ ഫലമാണ് ഗെയിം. ഗെയിം പുറത്ത് വരുന്നതോടെ കുട്ടികള്‍ വിശുദ്ധരെയും, ബൈബിള്‍ കഥാപാത്രങ്ങളേയും അന്വേഷിച്ച് തെരുവുകളിലൂടെ നടക്കുന്നത് കാണാം. 2016-ല്‍ പോക്കിമോന്‍ പുറത്തിറക്കിയതിനു ശേഷം 50 കോടി ആളുകളാണ് പോക്കിമോന്‍ ഡൌണ്‍ലോഡ് ചെയ്തത്. ഇതിനു സമാനമായ ‘ഫോളോ ജെ സി ഗോ’യും വന്‍ വിജയമാകുമെന്നാണ് ഗെയിമിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നവരുടെ പ്രതീക്ഷ.
Image: /content_image/News/News-2018-10-27-12:29:32.jpg
Keywords: ജീസസ, യേശു
Content: 8949
Category: 7
Sub Category:
Heading: കത്തോലിക്ക വിശ്വാസിയായതില്‍ ഞാന്‍ അഭിമാനിക്കുന്നു: എന്തുകൊണ്ട്?
Content: കത്തോലിക്ക വിശ്വാസിയായതില്‍ ഞാന്‍ അഭിമാനിക്കുന്നു; എന്തുകൊണ്ട്? കാരണങ്ങള്‍ അക്കമിട്ട് ഈ വീഡിയോ സന്ദേശം പറയും. ആദ്യാവാസനം ശ്രവിക്കുക.
Image:
Keywords: കത്തോലിക്ക
Content: 8950
Category: 18
Sub Category:
Heading: കുമ്പസാരത്തിനെതിരെ സര്‍ക്കാര്‍ പ്രസിദ്ധീകരണം: പ്രതിഷേധം വ്യാപകമാകുന്നു
Content: കൊച്ചി: പാവന കൂദാശയായ കുമ്പസാരത്തെ തരംതാഴ്ത്തുന്ന പരമാര്‍ശങ്ങളുമായുള്ള സര്‍ക്കാര്‍ പ്രസിദ്ധീകരണം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിക്കുന്ന വിജ്ഞാനകൈരളി മാസികയുടെ രണ്ടു ലക്കങ്ങളിലാണു കുമ്പസാരത്തെ അവഹേളിക്കുന്ന പരാമര്‍ശങ്ങളുള്ളത്. ഇനി മുതല്‍ ഒരു സ്ത്രീയും കാമുകിയായാലും കര്‍ത്താവിന്റെ മണവാട്ടിയായാലും ആരുടെ മുമ്പിലും കുമ്പസാരിക്കരുതെന്നും മരിക്കാന്‍ ഞങ്ങള്‍ക്കു മനസില്ലെന്നു പാട്ടു പാടിയാല്‍ മാത്രം പോരാ, കുമ്പസാരിക്കാന്‍ ഞങ്ങള്‍ക്കു മനസില്ലെന്നു സ്ത്രീസമൂഹം ഒറ്റക്കെട്ടായി അലറിവിളിക്കണമെന്നും ആഹ്വാനം ചെയ്യുന്നു. 'ലജ്ജിക്കണം' എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം. സംസ്ഥാനത്തെ 1200 ഓളം സ്കൂളുകളില്‍ ഒരു ലക്ഷത്തോളം എന്‍എസ്എസ് വോളന്റിയര്‍മാര്‍ വഴി വിജ്ഞാന കൈരളി വിദ്യാര്‍ത്ഥികളില്‍ പ്രചരിപ്പിക്കുന്നുണ്ട്. വിജ്ഞാനകൈരളി മാസിക അടിയന്തരമായി പിന്‍വലിച്ച് അധികൃതര്‍ മാപ്പു പറയണമെന്ന് കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. രണ്ടു സഹസ്രാബ്ദമായി ആഗോള ക്രൈസ്തവസമൂഹം പരിപാവനമായി കരുതുന്ന കുമ്പസാരമെന്ന കൂദാശയുടെ വിശുദ്ധിയും മഹത്വവും കണക്കിലെടുക്കാതെ ക്രൈസ്തവസഭയെയും വിശുദ്ധ കൂദാശകളെയും അപഹസിക്കുന്ന ലേഖനം കൗമാരപ്രായക്കാര്‍ക്കിടയില്‍ വിതരണം ചെയ്യുന്നതു സര്‍ക്കാരിന്റെ നയമാണോ എന്നു ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. പൗരോഹിത്യവും സ്ത്രീസ്വാതന്ത്ര്യവും എന്ന തലക്കെട്ടിലുള്ള ഒക്ടോബര്‍ ലക്കത്തിലെ മുഖപ്രസംഗത്തിലും വിശ്വാസത്തിനും സമര്‍പ്പിതജീവിതത്തിനും ഇതര വിശ്വാസപാരമ്പര്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും എതിരെയും വിജ്ഞാനകൈരളി മാസികയില്‍ പ്രസ്താവനയുണ്ട്.
Image: /content_image/News/News-2018-10-28-01:36:28.jpg
Keywords: സര്‍ക്കാര്‍
Content: 8951
Category: 1
Sub Category:
Heading: 2019 യുവജന വർഷമായി ആചരിക്കുവാന്‍ ഫിലിപ്പീന്‍സ് സഭ
Content: മനില: ഫിലിപ്പീൻസിൽ അടുത്ത വര്‍ഷം യുവജന വർഷമായി ആചരിക്കുവാന്‍ സഭാനേതൃത്വം തീരുമാനിച്ചു. വത്തിക്കാനിൽ നടക്കുന്ന മെത്രാൻ സിനഡിനോടനുബന്ധിച്ച് ഫിലിപ്പീൻസ് എപ്പിസ്കോപ്പൽ സമിതി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നവംബർ ഇരുപത്തിയഞ്ചിന് ആചരിക്കുന്ന ക്രിസ്തുവിന്റെ രാജ്യത്വ തിരുന്നാളിനോടനുബന്ധിച്ച് യുവജന വർഷത്തിന് ഔദ്യോഗിക ഉദ്ഘാടനം നടത്തപ്പെടും. ഡിസംബർ രണ്ടിന് മനിലയിൽ നടക്കുന്ന പ്രത്യേക ശുശ്രൂഷയിൽ പങ്കെടുക്കാൻ 86 രൂപതകളില്‍ നിന്നുള്ള യുവജന മിനിസ്റ്ററി നേതാക്കന്മാരെയും ദേശീയ യുവജന സംഘടനകളയും ക്ഷണിച്ചിട്ടുണ്ട്. യുവജന വർഷത്തോടനുബന്ധിച്ച് ഔദ്യോഗിക ചിഹ്നവും ഗാനവും പുറത്തിറക്കാൻ പദ്ധതിയുണ്ട്. ദൈവസ്നേഹം അനുഭവിക്കാനും പങ്കുവെയ്ക്കാനും പ്രഖ്യാപിക്കാനും യുവജന വർഷാചരണം ഉപകരിക്കുംമെന്നും യുവജനങ്ങൾ വിശ്വാസത്തിൽ ആഴപ്പെടാൻ ഇതുവഴി ഇടവരട്ടെയെന്നും യുവജന ആനിമേറ്റർ ജൊവയിൻ ബക്കോൽക്കൽ പറഞ്ഞു. 2021 ൽ ഫിലിപ്പീൻ സുവിശേഷവത്കരണത്തിന്റെ അഞ്ഞൂറാം വാർഷികം ആഘോഷിക്കാനിരിക്കെ ഓരോ വര്‍ഷവും ഓരോ വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് ആചരണം. 2018 സമര്‍പ്പിത വര്‍ഷമായാണ് ഫിലിപ്പീന്‍സ് സഭ ആചരിക്കുന്നത്. സ്പാനിഷ് മിഷ്ണറിമാരാണ് ഫിലിപ്പീൻസിൽ ക്രൈസ്തവ വിശ്വാസത്തിന് തുടക്കം കുറിച്ചത്. രാജ്യത്തെ നൂറ്റിപ്പത്ത് ദശലക്ഷം വരുന്ന ജനസംഖ്യയിൽ എൺപത് ശതമാനവും കത്തോലിക്ക വിശ്വാസികളാണ്.
Image: /content_image/News/News-2018-10-28-01:48:46.jpg
Keywords: ഫിലിപ്പീ, യുവജന
Content: 8952
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗാനുരാഗത്തിന് സ്വീകാര്യതയുണ്ടാക്കുവാനുള്ള നീക്കത്തിന് തടയിട്ട് പോളിഷ് സര്‍ക്കാര്‍
Content: വാര്‍സോ: കത്തോലിക്കാ വിശ്വാസം ഉയർത്തി പിടിക്കുന്ന യൂറോപ്യൻ രാജ്യമായ പോളണ്ടിലെ സ്കൂളുകളിൽ "റേയിൻബോ ഫ്രെെഡേ" എന്ന പേരിൽ സ്വവര്‍ഗ്ഗാനുരാഗം എന്ന തിൻമയ്ക്ക് വിദ്യാർഥികളുടെ ഇടയിൽ സ്വീകാര്യത ഉണ്ടാക്കാനായി നടത്താനിരുന്ന പരിപാടി പോളിഷ് സർക്കാരിന്റെ സമ്മർദ്ധം മൂലം തടഞ്ഞു. ഇരുനൂറോളം വിദ്യാലയങ്ങളിൽ ക്യാംപെയിൻ എഗനസ്റ്റ് ഹോമോഫോബിയ എന്ന സംഘടനയാണ് പ്രസ്തുത പരിപാടി ആസൂത്രണം ചെയ്തിരുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്നും, സമൂഹത്തിൽ നിന്നും വലിയ എതിർപ്പുകൾ ഉണ്ടായതു മൂലം ഭൂരിഭാഗം വിദ്യാലയങ്ങളും പരിപാടി വേണ്ട എന്നു തീരുമാനിക്കുകയായിരിന്നു. രാജ്യത്തെ വിദ്യാഭ്യാസ മന്ത്രിയായ അന്ന സലവേസ്ക്കാ, പ്രസ്തുത പരിപാടി നടത്തുന്ന വിദ്യാലയങ്ങളുടെ മേധാവികള്‍ അതിന്റെ അനന്തരഫലം അനുഭവിക്കാൻ തയാറായിക്കൊളളാൻ ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. അങ്ങനെ ഒരു പരിപാടി നടന്നുവെന്ന് വിവരം ലഭിച്ചാൽ സർക്കാരിനെ അറിയിക്കണം എന്നും അന്ന സലവേസ്ക്കാ വിദ്യാർത്ഥികളുടെ മാതാപിതാക്കളോടു മുന്നറിയിപ്പ് നല്‍കിയിരിന്നു. ക്രെെസ്തവ വിശ്വാസത്തെ അടിസ്ഥാനമാക്കി പോളണ്ടിൽ ഭരണം നടത്തുന്ന ലോ ആൻഡ് ജസ്റ്റിസ് പാർട്ടിയുടെ വിദ്യാഭ്യാസ മന്ത്രിയാണ് അന്ന സലവേസ്ക്കാ.
Image: /content_image/News/News-2018-10-28-02:12:57.jpg
Keywords: സ്വവര്‍
Content: 8953
Category: 18
Sub Category:
Heading: കുമ്പസാരത്തെ നിന്ദിച്ചതില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം: ജാഗ്രതാസമിതി
Content: ചങ്ങനാശ്ശേരി: കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന വിജ്ഞാനകൈരളീ മാസികയിലൂടെ ക്രൈസ്തവര്‍ പരിപാവനമായി കാണുന്ന കുമ്പസാരത്തെ നിന്ദിച്ചുള്ള പരമാര്‍ശം നടത്തിയത് അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നു ചങ്ങനാശ്ശേരി അതിരൂപതാ പബ്ലിക് റിലേഷന്‍സ്-ജാഗ്രതാസമിതി. സംസ്ഥാനത്ത് സ്‌കൂളുകളിലെ എന്‍.എസ്.എസ്. വോളന്റീയര്‍സിനിടയില്‍ വിതരണം ചെയ്യുന്ന ഈ പ്രസിദ്ധീകരണത്തില്‍ ക്രൈസ്തവ വിശ്വാസത്തിനെതിരെയുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുതിനു പിന്നില്‍ ദുരുദ്ദേശമുണ്ടെന്നും ഇത്തരം നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രസിദ്ധീകരണം വേദിയാകുന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുമെന്നും സമിതി വിലയിരുത്തി. കുമ്പസാരത്തെ നിന്ദിച്ചുകൊണ്ട് പുറത്തിറങ്ങിയ മാസിക പിന്‍വലിച്ച് ഉത്തരവാദിത്തപ്പെട്ടവര്‍ വിശ്വാസസമൂഹത്തോട് മാപ്പ് പറയണമെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും അതിരൂപതാ പി.ആര്‍.ഒ. അഡ്വ. ജോജി ചിറയില്‍, ജാഗ്രതാസമിതി കോര്‍ഡിനേറ്റര്‍ ഫാ. ആന്റണി തലച്ചെല്ലൂര്‍ എന്നിവര്‍ പത്രക്കുറിപ്പിലൂടെ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.
Image: /content_image/India/India-2018-10-29-02:45:32.jpg
Keywords: കുമ്പസാര
Content: 8954
Category: 18
Sub Category:
Heading: കുമ്പസാരത്തെ അവഹേളിച്ച സര്‍ക്കാര്‍ പ്രസിദ്ധീകരണം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ്
Content: തിരുവനന്തപുരം: കുമ്പസാരത്തെ അവഹേളിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിജ്ഞാന കൈരളി മാസിക എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും മാസികയുടെ ലക്കങ്ങള്‍ പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടിസ്ഥാന മൂല്യങ്ങളായ മതേതര സങ്കല്പത്തിനു പോറലേല്പിക്കുന്നതാണു നടപടിയെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി ഉത്തരവാദികള്ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയര്‍മാര്‍ വഴി സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന മാസികയിലെ പരാമര്‍ശങ്ങള്‍ കുട്ടികളില്‍ തെറ്റിദ്ധാരണയും മതസ്പര്‍ധയും സൃഷ്ടിക്കും. സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പ്രസിദ്ധീകരണത്തില്‍ മതാനുഷ്ഠാനത്തെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ പാടില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2018-10-29-03:26:01.jpg
Keywords: കുമ്പസാര