Contents

Displaying 8611-8620 of 25177 results.
Content: 8925
Category: 1
Sub Category:
Heading: പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് നേരിട്ട് സഹായം സ്വീകരിക്കുവാന്‍ അവസരം
Content: കേരള മണ്ണിനെ കവര്‍ന്നെടുത്ത പ്രളയ ദുരന്തത്തിന്റെ ഏങ്ങലടികള്‍ ഇനിയും നിലച്ചിട്ടില്ല. ഒറ്റ നിമിഷം കൊണ്ട് കിടപ്പാടവും ഇതുവരെയുള്ള സര്‍വ്വ സമ്പാദ്യങ്ങളും നഷ്ടപ്പെട്ടതു പതിനായിരങ്ങള്‍ക്കാണ്. കുത്തിയൊഴുകിയെത്തിയ മലവെള്ളത്തിലും കരകവിഞ്ഞും ഗതിമാറിയും ഒഴുകിയ പുഴകളും കര്‍ഷക ഹൃദയങ്ങള്‍ക്ക് ഏല്‍പ്പിച്ചത് കൊടിയ വേദന തന്നെയാണെന്ന് പറയാതെ വയ്യ. സര്‍വ്വതും നഷ്ട്ടപ്പെട്ട പതിനായിരങ്ങളുടെ നൊമ്പരത്തിനു ഇനിയും അറുതിയായിട്ടില്ല. ദുരിതത്തിന്റെ അലയൊലികള്‍ അവസാനിക്കുന്നതിന് മുന്‍പ് പുതിയ എക്സ്ക്ളൂസീവ് വാര്‍ത്തകള്‍ തേടിപ്പോയ മാധ്യമങ്ങള്‍ക്കു മുന്നില്‍ നിസ്സഹായരാണ് പലരും. അന്തിയുറങ്ങാന്‍ ഭവനമില്ലാതെ, ജീവിതമാര്‍ഗ്ഗത്തിന് മുന്നോട്ട് ഉപാധികളില്ലാതെ വയനാട്ടില്‍ മാത്രം നാലോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കേരളത്തില്‍ അങ്ങോളമിങ്ങോളം നാം അറിഞ്ഞതും അറിയാത്തതുമായ ഇങ്ങനെ എത്രയോ സംഭവങ്ങള്‍. ഈ സാഹചര്യത്തില്‍, നിസ്സഹായവസ്ഥയിലൂടെ കടന്നുപോകുന്ന പ്രളയ ബാധിതരായ സാധാരണക്കാരെ ലക്ഷ്യംവച്ച് പ്രവാചക ശബ്ദം ന്യൂസ് പോര്‍ട്ടല്‍ #{red->none->b-> Let Us Help }# എന്ന പുതിയ പദ്ധതി ആരംഭിക്കുകയാണ്. പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് സഹൃദയരായ വ്യക്തികളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും നേരിട്ട് സഹായം സ്വീകരിക്കുവാൻ അവസരം ഒരുക്കുന്നതാണ് ഈ പദ്ധതി. ജാതിമത ഭേദമില്ലാതെ എല്ലാവർക്കും സഹായത്തിനായി അപേക്ഷിക്കാം. #{blue->none->b-> സഹായം ആവശ്യമുള്ളവർ ചെയ്യേണ്ട കാര്യങ്ങൾ: ‍}# 1. മുകളിൽ കൊടുത്തിരിക്കുന്ന #{red->none->b-> New Appeal ‍}# ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന Online Appeal Form-ൽ കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തുക. 2. നിങ്ങളുടെ അവസ്ഥയും സാഹചര്യങ്ങളും പ്രളയത്തിൽ സംഭവിച്ച നാശനഷ്ടങ്ങളും വ്യക്തമായി മലയാളം Unicode-ൽ ടൈപ്പ് ചെയ്ത് ഉൾപ്പെടുത്തുക. 3. നാശനഷ്ടങ്ങൾ വ്യക്തമാകുന്ന ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുക. 4. അപേക്ഷ സമർപ്പിക്കുന്നവരുടെ ആവശ്യം സത്യസന്ധമാണെന്ന് ഉറപ്പുവരുത്തുന്നതിനായി കത്തോലിക്കാ വിശ്വാസികൾ അവരുടെ ഇടവക ദേവാലയത്തിന്റെയും, കത്തോലിക്കാ വിശ്വാസികളല്ലാത്തവരും മറ്റു മതവിശ്വാസികളും അവരുടെ അടുത്തുള്ള കത്തോലിക്കാ ദേവാലയത്തിന്റെയും അവിടുത്തെ ഇടവക വികാരിയുടെയും വിവരങ്ങൾ രേഖപ്പെടുത്തുകയും, അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി ഈ വൈദികനെ വിവരം അറിയിക്കുകയും വേണം. അപേക്ഷയുടെ സത്യസന്ധതയിൽ ഏതെങ്കിലും രീതിയിലുള്ള സംശയം തോന്നിയാൽ ഈ വൈദികനുമായി ബന്ധപ്പെട്ട് പ്രവാചക ശബ്ദം ടീം അതിന്റെ സത്യസന്ധത ഉറപ്പുവരുത്തുന്നതായിരിക്കും. 5. ഈ അപേക്ഷകൾ Submit ചെയ്തു കഴിയുമ്പോൾ ഇതു സത്യസന്ധമാണെന്നു ഉറപ്പു വരുത്തിയതിനു ശേഷം പ്രവാചക ശബ്ദത്തിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഈ വിവരങ്ങൾ ലോകം മുഴുവനുമുള്ള അനേകരിലേക്ക് എത്തിക്കും. ഓരോ ദിവസവും ആയിരങ്ങള്‍ വായിക്കുന്ന പ്രവാചക ശബ്ദം പോര്‍ട്ടലില്‍ സഹായ അഭ്യര്‍ത്ഥന കാണുന്ന സുമനസ്സുകള്‍ കരുണയുടെ കരം നീട്ടി സാന്ത്വനമേകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. പ്രളയക്കെടുതിയില്‍ മുന്നോട്ടുള്ള ജീവിതം വഴിമുട്ടിയവര്‍ക്ക്, പുതുജീവിതം ആരംഭിക്കുവാന്‍ സഹായിക്കുന്ന ഈ പദ്ധതി ഏവരും ഉപയോഗപ്പെടുത്തണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
Image: /content_image/News/News-2018-10-23-13:45:39.jpg
Keywords: പ്രളയ, ദുരിത
Content: 8926
Category: 1
Sub Category:
Heading: പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് നേരിട്ട് സഹായം സ്വീകരിക്കുവാന്‍ അവസരം
Content: കേരള മണ്ണിനെ കവര്‍ന്നെടുത്ത പ്രളയ ദുരന്തത്തിന്റെ ഏങ്ങലടികള്‍ ഇനിയും നിലച്ചിട്ടില്ല. ഒറ്റ നിമിഷം കൊണ്ട് കിടപ്പാടവും ഇതുവരെയുള്ള സര്‍വ്വ സമ്പാദ്യങ്ങളും നഷ്ടപ്പെട്ടതു പതിനായിരങ്ങള്‍ക്കാണ്. കുത്തിയൊഴുകിയെത്തിയ മലവെള്ളത്തിലും കരകവിഞ്ഞും ഗതിമാറിയും ഒഴുകിയ പുഴകളും കര്‍ഷക ഹൃദയങ്ങള്‍ക്ക് ഏല്‍പ്പിച്ചത് കൊടിയ വേദന തന്നെയാണെന്ന് പറയാതെ വയ്യ. സര്‍വ്വതും നഷ്ട്ടപ്പെട്ട പതിനായിരങ്ങളുടെ നൊമ്പരത്തിനു ഇനിയും അറുതിയായിട്ടില്ല. ദുരിതത്തിന്റെ അലയൊലികള്‍ അവസാനിക്കുന്നതിന് മുന്‍പ് പുതിയ എക്സ്ക്ളൂസീവ് വാര്‍ത്തകള്‍ തേടിപ്പോയ മാധ്യമങ്ങള്‍ക്കു മുന്നില്‍ നിസ്സഹായരാണ് പലരും. അന്തിയുറങ്ങാന്‍ ഭവനമില്ലാതെ, ജീവിതമാര്‍ഗ്ഗത്തിന് മുന്നോട്ട് ഉപാധികളില്ലാതെ വയനാട്ടില്‍ മാത്രം നാലോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കേരളത്തില്‍ അങ്ങോളമിങ്ങോളം നാം അറിഞ്ഞതും അറിയാത്തതുമായ ഇങ്ങനെ എത്രയോ സംഭവങ്ങള്‍. ഈ സാഹചര്യത്തില്‍, നിസ്സഹായവസ്ഥയിലൂടെ കടന്നുപോകുന്ന പ്രളയ ബാധിതരായ സാധാരണക്കാരെ ലക്ഷ്യംവച്ച് പ്രവാചക ശബ്ദം ന്യൂസ് പോര്‍ട്ടല്‍ #{red->none->b-> Let Us Help }# എന്ന പുതിയ പദ്ധതി ആരംഭിക്കുകയാണ്. പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് സഹൃദയരായ വ്യക്തികളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും നേരിട്ട് സഹായം സ്വീകരിക്കുവാൻ അവസരം ഒരുക്കുന്നതാണ് ഈ പദ്ധതി. ജാതിമത ഭേദമില്ലാതെ എല്ലാവർക്കും സഹായത്തിനായി അപേക്ഷിക്കാം. #{blue->none->b-> സഹായം ആവശ്യമുള്ളവർ ചെയ്യേണ്ട കാര്യങ്ങൾ: ‍}# 1. മുകളിൽ കൊടുത്തിരിക്കുന്ന #{red->none->b-> New Appeal ‍}# ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന Online Appeal Form-ൽ കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തുക. 2. നിങ്ങളുടെ അവസ്ഥയും സാഹചര്യങ്ങളും പ്രളയത്തിൽ സംഭവിച്ച നാശനഷ്ടങ്ങളും വ്യക്തമായി മലയാളം Unicode-ൽ ടൈപ്പ് ചെയ്ത് ഉൾപ്പെടുത്തുക. 3. നാശനഷ്ടങ്ങൾ വ്യക്തമാകുന്ന ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുക. 4. അപേക്ഷ സമർപ്പിക്കുന്നവരുടെ ആവശ്യം സത്യസന്ധമാണെന്ന് ഉറപ്പുവരുത്തുന്നതിനായി കത്തോലിക്കാ വിശ്വാസികൾ അവരുടെ ഇടവക ദേവാലയത്തിന്റെയും, കത്തോലിക്കാ വിശ്വാസികളല്ലാത്തവരും മറ്റു മതവിശ്വാസികളും അവരുടെ അടുത്തുള്ള കത്തോലിക്കാ ദേവാലയത്തിന്റെയും അവിടുത്തെ ഇടവക വികാരിയുടെയും വിവരങ്ങൾ രേഖപ്പെടുത്തുകയും, അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി ഈ വൈദികനെ വിവരം അറിയിക്കുകയും വേണം. അപേക്ഷയുടെ സത്യസന്ധതയിൽ ഏതെങ്കിലും രീതിയിലുള്ള സംശയം തോന്നിയാൽ ഈ വൈദികനുമായി ബന്ധപ്പെട്ട് പ്രവാചക ശബ്ദം ടീം അതിന്റെ സത്യസന്ധത ഉറപ്പുവരുത്തുന്നതായിരിക്കും. 5. ഈ അപേക്ഷകൾ Submit ചെയ്തു കഴിയുമ്പോൾ ഇതു സത്യസന്ധമാണെന്നു ഉറപ്പു വരുത്തിയതിനു ശേഷം പ്രവാചക ശബ്ദത്തിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഈ വിവരങ്ങൾ ലോകം മുഴുവനുമുള്ള അനേകരിലേക്ക് എത്തിക്കും. ഓരോ ദിവസവും ആയിരങ്ങള്‍ വായിക്കുന്ന പ്രവാചക ശബ്ദം പോര്‍ട്ടലില്‍ സഹായ അഭ്യര്‍ത്ഥന കാണുന്ന സുമനസ്സുകള്‍ കരുണയുടെ കരം നീട്ടി സാന്ത്വനമേകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. പ്രളയക്കെടുതിയില്‍ മുന്നോട്ടുള്ള ജീവിതം വഴിമുട്ടിയവര്‍ക്ക്, പുതുജീവിതം ആരംഭിക്കുവാന്‍ സഹായിക്കുന്ന ഈ പദ്ധതി ഏവരും ഉപയോഗപ്പെടുത്തണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
Image: /content_image/News/News-2018-10-23-13:51:55.jpg
Keywords: പ്രളയ, ദുരിത
Content: 8927
Category: 1
Sub Category:
Heading: മിഷ്ണറി വൈദികന് നിറകണ്ണുകളോടെ വിട നല്‍കി ബംഗ്ലാദേശ് ജനത
Content: ധാക്ക: അറുപത് വർഷത്തോളം ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്തു വിടവാങ്ങിയ ഇറ്റാലിയൻ മിഷ്ണറി വൈദികന് അന്തിമോപചാരമര്‍പ്പിച്ച് ബംഗ്ലാദേശിലെ നാനാജാതി മതസ്ഥര്‍. സാവേറിയൻ വൈദികൻ ഫാ. മറിനോ റിഗോണിന്റെ മൃതസംസ്ക്കാരത്തിന് ഹൈന്ദവരും ഇസ്ലാം മതസ്ഥരും ക്രൈസ്തവരും അടക്കം മൂവായിരത്തോളം ആളുകളാണ് എത്തിയത്. കഴിഞ്ഞ വർഷം ഇറ്റലിയിൽ അന്തരിച്ച വൈദികന്റെ മൃതദേഹം ബംഗ്ലാദേശിൽ എത്തിക്കാൻ വൈകിയതിനെ തുടർന്നാണ് സംസ്ക്കാര ശുശ്രൂഷകൾ മാറ്റിവെച്ചത്. സംസ്ക്കാര ശുശ്രൂഷകൾ ബംഗ്ലാദേശിലെ ഷെലബുനിയ ദേവാലയത്തില്‍ നടത്തണമെന്ന് വൈദികന്‍ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരിന്നു. പ്രാദേശിക സമൂഹത്തിന് നല്‍കിയ സംഭാവനകൾ കണക്കിലെടുത്ത് ഔദ്യോഗിക ബഹുമതികളോടെയാണ് മൃതസംസ്ക്കാരം നടന്നത്. സംസ്ക്കാര ശുശൂഷയിൽ നടന്ന ദിവ്യബലിയ്ക്കു ഖുല്‍ന ബിഷപ്പ് ജെയിംസ് റോമൻ ബൊയ്റാഗി നേതൃത്വം നല്‍കി. ക്രൈസ്തവർ എന്നതിലുപരി എല്ലാ മനുഷ്യരിലും വിശ്വാസദീപം പകർന്നു നല്കിയ അദ്ദേഹത്തിന്റെ മാതൃകയാണ് ജനങ്ങളെ ആകർഷിച്ചതെന്ന് ബിഷപ്പ് പറഞ്ഞു. മിഷൻ പ്രവർത്തനങ്ങൾക്കായി ജീവിതം മാറ്റി വെച്ച ഫാ.റിറോൺ ഇന്നും ബംഗ്ലാദേശ് ജനതയുടെ ഹൃദയത്തിൽ ജീവിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫാ. മറിനോ ജീവിക്കുന്ന വിശുദ്ധനായിരുന്നുവെന്ന് സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത നാനാജാതി മതസ്ഥര്‍ പറഞ്ഞു. ഇരുപത്തിയെട്ടാം വയസ്സിൽ ധാക്കയിലെത്തിയ അദ്ദേഹം പതിനഞ്ചോളം പ്രാഥമിക വിദ്യാലയങ്ങളും ഒരു ഹൈസ്ക്കൂളും നിരവധി ആശുപത്രികളും ആരംഭിച്ചു. സാമൂഹിക സാമ്പത്തിക ഉന്നമനത്തിന് ആവശ്യമായ പരിശീലനം നല്കിയ വൈദികൻ 1971 ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ യുദ്ധത്തിൽ പട്ടാളക്കാർക്ക് ആവശ്യമായ ആതുര ശുശ്രൂഷകളും ചെയ്തിരുന്നു. ഫാ.മറിനോ റിഗോൺ രാജ്യത്തിന് നല്കിയ സേവനങ്ങൾ പരിഗണിച്ച് അദ്ദേഹത്തിന് ഹോണററി പൗരത്വവും 2012 ൽ ഫ്രണ്ട്സ് ഓഫ് ലിബറേഷൻ വാർ പുരസ്ക്കാരവും നല്കി ഭരണകൂടം ആദരിച്ചു. ബംഗാളി കവിയും നോബൽ സമ്മാന ജേതാവുമായ രബീന്ദ്രനാഥ ടാഗോറിന്റെ നാൽപതോളം കൃതികൾ ഫാ. റിഗോൺ ഇറ്റാലിയൻ ഭാഷയിലേക്ക് തർജ്ജമ ചെയ്തിരുന്നു. കൂടാതെ നാനൂറോളം നാടൻ ഗാനങ്ങളും കവിതകളും അദ്ദേഹം വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2018-10-23-15:28:13.jpg
Keywords: ബംഗ്ലാ
Content: 8928
Category: 1
Sub Category:
Heading: സുവിശേഷ പ്രഘോഷണത്തിന് ഇന്റര്‍നെറ്റ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സിനഡ് അംഗങ്ങള്‍
Content: വത്തിക്കാന്‍ സിറ്റി: സുവിശേഷ പ്രഘോഷണത്തിന് ഇന്‍റര്‍നെറ്റ് അടക്കമുള്ള മാധ്യമങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വത്തിക്കാനില്‍ നടക്കുന്ന മെത്രാന്‍ സിനഡില്‍ അഭിപ്രായമുയര്‍ന്നു. സോഷ്യല്‍ മീഡിയയുടെ ഭാഷയും, വ്യാകരണവും ശരിക്കും അറിയാവുന്നത് യുവജനങ്ങള്‍ക്കാണെന്നും, സുവിശേഷ പ്രഘോഷണത്തില്‍ യുവജനതയെ പങ്കെടുപ്പിക്കാന്‍ സഭക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും നല്ല വേദിയാണ് ഇന്റര്‍നെറ്റെന്നും ബ്രസീലില്‍ നിന്നുമുള്ള ഫാ. വാള്‍ഡിര്‍ ജോസ് കാസ്ട്രോ പറഞ്ഞു. മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യന്‍ യുവത്വത്തെ ഒന്നിപ്പിക്കുന്നതില്‍ അറബി ഭാഷയിലുള്ള ഓണ്‍ലൈന്‍ മതബോധന പദ്ധതി പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ലെബനനില്‍ നിന്നുള്ള ജോസഫ് നാഫാ എന്ന മെത്രാന്‍ സാക്ഷ്യപ്പെടുത്തി. മതബോധനവും, വേദോപദേശവും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുവാനുള്ള സംവിധാനവും സഭ പരിഗണിക്കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവച്ചു. മധ്യപൂര്‍വ്വേഷ്യയിലെ നിരവധി യുവതീ-യുവാക്കളുമായി ഇന്റര്‍നെറ്റ് മുഖാന്തിരം ബന്ധപ്പെടുവാനും, അവരുമായി സംവദിക്കുവാനും തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ വഴി യേശുവിനെ അറിയുകയും അംഗീകരിക്കുകയും ചെയ്ത നിരവധി പേരുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലെബനനിലെ ജൌബ്ബെ, സര്‍ബ്ബാ, ജൗണി മാരോനൈറ്റ് കത്തോലിക്ക രൂപതയുടെ സഹായ മെത്രാനാണ് ജോസഫ് നാഫാ. കഴിഞ്ഞ 5 വര്‍ഷമായി ബിഷപ്പ് നാഫാ ഓണ്‍ലൈന്‍ മതബോധന പരിപാടി നടത്തിവരുന്നുണ്ട്. അറബി സംസാരിക്കുന്ന ഏതാണ്ട് അഞ്ഞൂറോളം കത്തോലിക്കാ വിദ്യാര്‍ത്ഥികള്‍ ഈ പരിപാടിയിലൂടെ തങ്ങളുടെ വിശ്വാസ കാര്യങ്ങള്‍ പങ്ക് വെച്ചിട്ടുണ്ട്. തടവറകളില്‍ കഴിയുന്ന യുവാക്കളും, അംഗപരിമിതരും വരെ ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ബിഷപ്പ് നാഫാക്ക് പുറമേ ആഫ്രിക്ക, സൗത്ത് അമേരിക്ക, മധ്യപൂര്‍വ്വേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള സിനഡ് പിതാക്കളും ഡിജിറ്റല്‍ യുഗത്തിലെ മതബോധനത്തെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്ക് വെക്കുകയുണ്ടായി. ആഫ്രിക്കയിലെ യുവജനങ്ങള്‍ക്കിടയില്‍ താന്‍ നടത്തിക്കൊണ്ടിരിക്കുന്ന ദിവസം തോറുമുള്ള ഓണ്‍ലൈന്‍ ബൈബിള്‍ വിചിന്തന പരിപാടിയും യുവാക്കളെ വലിയതോതില്‍ സ്വാധീനിക്കുന്നുണ്ടെന്ന് ഘാനയിലെ ഹോ രൂപതയില്‍ നിന്നുമുള്ള മെത്രാനായ കോഫി ഫിയാന്നു പ്രസ്താവിച്ചു.
Image: /content_image/News/News-2018-10-23-19:38:03.jpg
Keywords: ഇന്‍റര്‍
Content: 8929
Category: 18
Sub Category:
Heading: ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹത്തില്‍ മുറിവുകളില്ല
Content: ന്യൂഡല്‍ഹി: പഞ്ചാബിലെ ദസുവയില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഫാ. കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ മൃതദേഹത്തില്‍ ആന്തരികമോ ബാഹ്യമോ ആയ മുറിവുകള്‍ കണ്ടെത്താനായില്ലെന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കിയ മൂന്നംഗ മെഡിക്കല്‍ സംഘത്തിലെ ഡോ. ജസ്‌വീന്ദര്‍ സിംഗ്. അതേസമയം ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലത്തിന് ഒന്നര മാസവും രാസപരിശോധന ഫലത്തിന് ആറുമാസം വരെയും സമയം എടുക്കമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം, ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും ക്രിമിനല്‍ നടപടി ചട്ടപ്രകാരം 174ാം വകുപ്പനുസരിച്ച് കേസെടുത്ത് അന്വേഷണം നടത്തുമെന്നു ലോക്കല്‍ പോലീസ് പറഞ്ഞു. ഫാ. കുര്യാക്കോസിന് അന്തിമോപചാരം അര്‍പ്പിച്ച് ഇന്നലെ ജലന്ധര്‍ രൂപതയില്‍ ചണ്ഡീഗഡ് ബിഷപ് ഡോ. ഇഗ്‌നേഷ്യസ് മസ്‌ക്രീനാസ്, ജലന്ധര്‍ രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ഡോ. ആഞ്ജലോ ഗ്രേഷ്യസ് എന്നിവരുടെ കാര്‍മികത്വത്തില്‍ പ്രത്യേക കുര്‍ബാന നടന്നു. വൈദികന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങള്‍ സുതാര്യമായി നടക്കുന്നതിന് പൂര്‍ണമായും സഹകരിക്കുമെന്ന് ഡോ. ആഞ്ജലോ ഗ്രേഷ്യസ് അറിയിച്ചു.ദസുവയിലെ സെന്റ് പോള്‍സ് കോണ്‍വന്റിനോട് ചേര്‍ന്ന താമസസ്ഥലത്തു തിങ്കളാഴ്ചയാണ് ചേര്‍ത്തല പള്ളിപ്പുറം സ്വദേശി ഫാ. കുര്യാക്കോസ് കാട്ടുതറയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Image: /content_image/India/India-2018-10-24-05:27:30.jpg
Keywords: ജലന്ധ
Content: 8930
Category: 9
Sub Category:
Heading: തിന്മയ്‌ക്കെതിരെ തീയായി യുകെയിൽ അഭിഷേകാഗ്‌നി; മാഞ്ചസ്റ്റർ കൺവെൻഷൻ നവംബർ 3 ന്
Content: ലണ്ടൻ: സഹനങ്ങള്‍ കത്തോലിക്കാ സഭയ്ക്ക്‌ വളമേകുകയാണെന്നും സഭയുടെ രണ്ടായിരം വർഷത്തെ ചരിത്രം പരിശോധിച്ചാൽ ഏറ്റവും അധികം പേർ മാമ്മോദീസ സ്വീകരിച്ചത് ഇക്കാലഘട്ടത്തിലാണെമന്നും ഇറാഖിലെയും സിറിയയിലേയും പീഡനങ്ങൾപോലും പരിശുദ്ധാത്മാവ് നയിക്കുന്ന സഭയ്ക്ക് ഒരു പോറൽ പോലും ഏൽപ്പിച്ചിട്ടില്ലെന്നും സഭ വളരുകയാണെന്നും ആത്മ ധൈര്യത്തോടെ ഉറക്കെ പ്രഘോഷിച്ചുകൊണ്ട് വൻ ജനപങ്കാളിത്തത്തോടെ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ഡയറക്ടർ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി ബൈബിൾ കൺവെൻഷനുകൾ യുകയിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ വിവിധ റീജിയണുകൾ കേന്ദ്രീകരിച്ച്‌ നടന്നുവരുന്നു. രൂപതാദ്ധ്യക്ഷൻ മാർ.ജോസഫ് സ്രാമ്പിക്കൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. ഗ്രേറ്റ് ബ്രിട്ടൺ രൂപത ഇവാഞ്ചലൈസേഷൻ കോ ഓർഡിനേറ്റർ റവ.ഫാ.സോജി ഓലിക്കലും അഭിഷേകാഗ്നി ടീമും റീജിയണുകളിലെ മുഴുവൻ വൈദികരും കൺവെൻഷനുകളിൽ ഫാ.വട്ടായിലിനൊപ്പം പങ്കെടുക്കുന്നുണ്ട്. അഭിഷേകാഗ്നി മിനിസ്ട്രീസ് സ്‌കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ടീം കുട്ടികൾക്കായുള്ള ശുശ്രൂഷകളും നടത്തുന്നു.ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെ എന്ന അലിഖിത വചനത്തെ അന്വർത്ഥമാക്കിക്കൊണ്ട് സീറോ മലബാർ സഭയ്ക്ക് പ്രത്യേക ദൈവിക പദ്ധതിയുടെ ഭാഗമായി ഗ്രേറ്റ് ബ്രിട്ടണിൽ സ്ഥാപിതമായ രൂപതയുടെ രണ്ടാമത് ബൈബിൾ കൺവെൻഷനായി മാഞ്ചസ്റ്റർ റീജിയൺ കേന്ദ്രീകരിച്ച്‌ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ മിനിസ്‌ട്രീസ്‌ സ്ഥാപകനുമായ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന കൺവെൻഷൻ മാഞ്ചസ്റ്ററിൽ നവംബർ 3 ന് നടക്കും. ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും. രൂപത വികാരി ജനറാൾ റവ.ഫാ.സജി മലയിൽപുത്തൻപുരയുടെ നേതൃത്വത്തിൽ വിവിധ മാസ്‌ സെന്ററുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുൾപ്പെടുന്ന വിപുലമായ സംഘാടകസമിതി ചാപ്ലയിൻമാരായ ഫാ.ജോസ് അഞ്ചാനി,ഫാ. മാത്യു മുളയോലിൽ ഫാ. ബിജു കുന്നക്കാട്ട്, ഡീക്കൻ അനിൽ ലൂക്കോസ് എന്നിവർക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. വിവിധ മാസ്‌ സെന്ററുകൾ കേന്ദ്രീകരിച്ച്‌ പ്രത്യേക കുരിശിന്റെ വഴി, ജപമാല, ദിവ്യകാരുണ്യ ആരാധനകൾ എന്നിവ നടന്നുവരുന്നു. കൺവെൻഷന്റെ ആത്മീയ വിജയത്തിനായുള്ള പ്രത്യേക പ്രാർത്ഥന ഓരോ കുടുംബങ്ങളിലും നടക്കുന്നു. സഭ യേശുവാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. നവംബർ 3 ന് ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയായിരിക്കും ശുശ്രൂഷകൾ നടക്കുക. കൺവെൻഷനിലേക്ക്‌ ഫാ.മലയിൽപുത്തെൻപുരയുടെ നേതൃത്വത്തിലുള്ള റീജിയണൽ സംഘാടകസമിതി മുഴുവനാളുകളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു. #{red->none->b->കൺവെൻഷൻ സെന്ററിന്റെ അഡ്രസ്സ്: ‍}# BEC ARENA <br> LONG BRIDGE ROAD <br> TRAFFORD PARK <br> MANCHESTER <br> M17 1SN. #{red->none->b->കൂടുതൽ വിവരങ്ങൾക്ക് ‍}# സാജു വർഗീസ് ( ജനറൽ കൺവീനർ) 07809827074‬
Image: /content_image/Events/Events-2018-10-24-06:02:09.jpg
Keywords: മാഞ്ചസ്റ്റ
Content: 8931
Category: 1
Sub Category:
Heading: അപവാദങ്ങളുടെ പേരില്‍ കത്തോലിക്ക സഭയുടെ നന്മ മറക്കുന്നത് ഖേദകരം: നിക്കി ഹേലി
Content: ന്യൂയോര്‍ക്ക് സിറ്റി: കത്തോലിക്കാ സഭ ആഗോള തലത്തില്‍ ചെയ്തു വരുന്ന നന്മ പ്രവര്‍ത്തികളെ ചില അപവാദങ്ങളുടെ പേരില്‍ മറക്കുന്നത് ഖേദകരമാണെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡറും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയംഗവും മുന്‍ സൗത്ത് കരോലിന ഗവര്‍ണ്ണറുമായിരുന്ന നിക്കി ഹേലി. ആല്‍ഫ്രഡ്‌ ഇ. സ്മിത്ത് ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ വാര്‍ഷിക അത്താഴവിരുന്നിലാണ് സഭ ചെയ്തുകൊണ്ടിരിക്കുന്ന മഹത്തായ സേവനങ്ങളെ കുറിച്ച് അവര്‍ തുറന്നുപറഞ്ഞത്. സഭയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളേയും, വിദ്യാഭ്യാസ രംഗത്തേയും, ആരോഗ്യ രംഗത്തേയും പ്രവര്‍ത്തനങ്ങളെ “ദിവസംതോറുമുള്ള അത്ഭുതങ്ങള്‍” എന്നാണ് ഹേലി വിശേഷിപ്പിച്ചത്. ഈ അത്ഭുതങ്ങളാണ് സഭയുടെ മാര്‍ഗ്ഗം. സമീപകാലങ്ങളില്‍ സഭ നേരിട്ടുകൊണ്ടിരിക്കുന്ന ലൈംഗീക ആരോപണങ്ങള്‍ക്കെതിരെ നടപടിയെടുത്തതും കാരുണ്യ പ്രവര്‍ത്തികള്‍ വ്യാപിപ്പിച്ചതും അഭിനന്ദനാര്‍ഹമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൊളംബിയയുടെയും, വെനിസ്വലയുടേയും അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ ഒരു നേരത്തെ ഭക്ഷണത്തിനായി മൂന്ന് മണിക്കൂറോളം ചുട്ടുപൊള്ളുന്ന വെയിലില്‍ നടക്കുന്നത് താന്‍ കണ്ടിട്ടുണ്ട്. അവര്‍ക്ക് ഭക്ഷണം നല്‍കുന്ന കാര്യത്തിലും കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നതും പതിവാക്കിയ മധ്യ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഈ അനീതികള്‍ക്കെതിരെ പോരാടുവാന്‍ മുന്നില്‍ നില്‍ക്കുന്നതും കത്തോലിക്കാ സഭയാണെന്ന് നിക്കി ഹേലി പറഞ്ഞു. ലൈംഗീക അപവാദങ്ങള്‍ സഭയില്‍ മാത്രമല്ല അമേരിക്കന്‍ കുടുംബങ്ങളിലും സംഭവിക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എങ്കിലും പീഡനങ്ങള്‍ക്കിരയായവര്‍ക്കൊപ്പമാണ് സഭ നിലകൊള്ളേണ്ടതെന്ന് ഹേലി ഓര്‍മ്മിപ്പിച്ചു. വര്‍ഷാവസാനം താന്‍ ഐക്യരാഷ്ട്ര സഭ അംബാസഡര്‍ പദവിയില്‍ നിന്നും രാജിവെക്കുമെന്ന് ഹേലി പ്രഖ്യാപിച്ചത് കഴിഞ്ഞയാഴ്ചയാണ്. അമേരിക്കയിലെ മുന്‍നിര രാഷ്ട്രീയ പാര്‍ട്ടികളിലൊന്ന് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായി ആദ്യമായി നാമനിര്‍ദ്ദേശം ചെയ്ത കത്തോലിക്കനാണ് ആല്‍ഫ്രഡ്‌ ഇ. സ്മിത്ത്. വര്‍ണ്ണ, വര്‍ഗ്ഗ, വംശ വ്യത്യാസമില്ലാതെ ന്യൂയോര്‍ക്ക് അതിരൂപതയിലെ പാവപ്പെട്ട കുട്ടികളെ സഹായിക്കുന്നതിനു വേണ്ട ധനസമാഹരണത്തിനായി സ്മിത്ത് ഫൗണ്ടേഷന്‍ വര്‍ഷംതോറും അത്താഴവിരുന്ന് സംഘടിപ്പിക്കാറുണ്ട്. മുന്‍കാലങ്ങളിലെ അത്താഴ വിരുന്നില്‍ പ്രമുഖരായ പലരും പങ്കെടുത്തിട്ടുണ്ട്. ഇത്തവണത്തെ അത്താഴവിരുന്നിലൂടെ 40,00,000 ഡോളറിനടുത്ത് സമാഹരിക്കുവാന്‍ ഫൗണ്ടേഷന് കഴിഞ്ഞുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Image: /content_image/News/News-2018-10-24-07:57:59.jpg
Keywords: അമേരിക്ക, യു‌എസ്
Content: 8932
Category: 18
Sub Category:
Heading: ഷെവലിയാര്‍ സെബാസ്റ്റ്യന്‍ സി‌ബി‌സി‌ഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി
Content: ന്യൂഡല്‍ഹി: കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രറിയായി ഷെവലിയാര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ നിയമിതനായി. സിബിസിഐ സെക്രറി ജനറല്‍ ബിഷപ്പ് തിയഡോര്‍ മസ്‌കരെനെഹാസാണ് നിയമന കത്ത് കൈമാറിയത്. ഇന്ത്യ ഫാമേഴ്‌സ് മൂവ്‌മെന്‍റ് ദേശീയ സെക്രട്ടറി ജനറലും, സ്വതന്ത്ര കര്‍ഷക പ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്‍റെ സംസ്ഥാന ചെയര്‍മാനുമാണ് അഡ്വ.വി.സി സെബാസ്റ്റ്യന്‍. ഇന്ത്യയിലെ 174 രൂപതകളിലായുള്ള ലാറ്റിന്‍, സീറോ മലബാര്‍, സീറോ മലങ്കര റീത്തുകളിലെ കത്തോലിക്ക വിശ്വാസിസമൂഹത്തെ സഭയുടെ മുഖ്യധാരയില്‍ കോര്‍ത്തിണക്കി ശക്തിപ്പെടുത്തുവാനുള്ള ഉപദേശകസമിതിയാണ് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍. കത്തോലിക്ക സഭ ആഗോളതലത്തില്‍ നല്‍കുന്ന ഏറ്റവും വലിയ അല്‍മായ അംഗീകാരമായ ഷെവലിയാര്‍ പദവി 2013 ഡിസംബറില്‍ ആണ് അഡ്വ.വി.സി.സെബാസ്റ്റ്യന് ലഭിച്ചത്.
Image: /content_image/India/India-2018-10-24-09:22:02.jpg
Keywords: സി‌ബി‌സി‌ഐ
Content: 8933
Category: 1
Sub Category:
Heading: തീവ്ര ഗര്‍ഭഛിദ്ര നിയമത്തിനായുളള പ്രമേയവുമായി ബ്രിട്ടീഷ് പാര്‍ലമെന്‍റ്
Content: ലണ്ടന്‍: ഗര്‍ഭഛിദ്രത്തിനെതിരെയുളള നിയന്ത്രണങ്ങൾ പൂർണമായും എടുത്തു കളയാൻ ഉതകുന്ന തീവ്ര ഗര്‍ഭഛിദ്ര നിയമത്തിനായുളള പ്രമേയം ബ്രിട്ടീഷ് പാര്‍ലമെന്‍റിലെ ജനസഭയായ ഹൗസ് ഒാഫ് കോമൺസ് പാസാക്കി. പത്തു മിനിറ്റിൽ ഒരു പ്രമേയം സഭയിൽ അവതരിപ്പിച്ച് വോട്ടിനിടാൻ ബ്രിട്ടീഷ് പാര്‍ലമെന്‍ററി നിയമം അനുശാസിക്കുന്ന "ടെൻ മിനിറ്റ് റൂൾ മോഷൻ" എന്ന നടപടി ക്രമത്തിലൂടെയാണ് ബ്രിട്ടണിലെ ലേബർ പാർട്ടിയുടെ പാര്‍ലമെന്‍റ് അംഗമായ ഡയാനാ ജോൺസൺ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിന് അനുകൂലമായി ഇരുനൂറ്റിയെട്ടു വോട്ടും, പ്രമേയത്തിനെ എതിർത്ത് നൂറ്റിഇരുപത്തിമൂന്ന് വോട്ടുമാണ് ലഭിച്ചത്. പ്രസ്തുത പ്രമേയം നിയമനിർമ്മാണത്തിൽ കലാശിച്ചാൽ ബ്രിട്ടനിലും, ഗര്‍ഭഛിദ്ര വിരുദ്ധ നിയമം കർശനമായ ഉത്തര അയർലണ്ടിലും അബോര്‍ഷനെതിരെയുളള നിയന്ത്രണങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. ഇപ്പോൾ ഇരുപത്തിനാലു ആഴ്ച വരെയാണ് അബോർഷൻ നടത്താൻ ബ്രിട്ടനിൽ അനുവാദം ഉള്ളത്. എന്നാൽ 'ടെൻ മിനിറ്റ് റൂൾ മോഷൻ' സാധാരണ ഒരു നിയമനിർമ്മാണത്തിൽ കലാശിക്കാൻ സാധ്യത ഇല്ലാത്തതിനാൽ, ഡയാന ജോൺസൺ അവതരിപ്പിച്ച പ്രമേയത്തിനും വലിയ പ്രസക്തി ഇല്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. അതേസമയം ഗര്‍ഭഛിദ്രത്തിനെതിരെയുളള നിയന്ത്രണങ്ങൾ പൂർണമായും എടുത്തു കളയാൻ ഇങ്ങനെയുളള പ്രമേയങ്ങൾ മൂലം കളമൊരുങ്ങുന്നുവെന്നു പ്രോ ലെെഫ് സംഘടനകൾ ആശങ്ക പങ്കുവെയ്ക്കുന്നുമുണ്ട്.
Image: /content_image/News/News-2018-10-24-10:15:50.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛിദ്ര
Content: 8934
Category: 1
Sub Category:
Heading: അമൃത്‌സര്‍ ട്രെയിന്‍ അപകടം: പ്രാര്‍ത്ഥന അറിയിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: രാജ്യത്തെ നടുക്കിയ അമൃത്‌സര്‍ ട്രെയിൻ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ. ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചാണ് വത്തിക്കാനില്‍ നിന്നും ജലന്ധറിലെ പ്രാദേശിക സഭ ആസ്ഥാനത്തേയ്ക്കു ടെലിഗ്രാം സന്ദേശം അയച്ചത്. അപകടത്തില്‍ മുറിപ്പെട്ടവര്‍ക്കും വേദനിക്കുന്നവര്‍ക്കും സമാശ്വാസവും പ്രാര്‍ത്ഥനയും നേരുന്നതായും അടിയന്തിര സഹായത്തിന് ഓടിയെത്തിയ ജനങ്ങളെയും സര്‍ക്കാര്‍ സംഘത്തിന് നന്ദി അറിയിക്കുന്നതായും സന്ദേശത്തില്‍ പറയുന്നു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ വഴിയാണ് ജലന്ധറിലെ സഭാധികാരികള്‍ക്ക് പാപ്പ സന്ദേശം അയച്ചത്. ഒക്ടോബര്‍ 19 വെള്ളിയാഴ്ച വൈകുന്നേരം അമൃത്‌സറിനടുത്ത് ജോദ ഫഠക്ക് മേഖലയിൽ ‘ധോബി ഘാട്ട്’ മൈതാനത്തിനു സമീപത്തെ ട്രാക്കിലായായിരുന്നു ട്രെയിൻ ദുരന്തം. ദസറ ആഘോഷത്തിനിടെ ‘രാവണ ദഹനം’ നടക്കുമ്പോൾ സമീപത്തെ റെയിൽപാളത്തിൽ നിന്നവരാണ് ജലന്ധറിൽ നിന്ന് അമൃത്‌സറിലേക്കു പോവുകയായിരുന്ന ട്രെയിനിടിച്ചു മരിച്ചത്. ദുരന്തത്തില്‍ 63 പേര്‍ക്ക് മരിക്കുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുരന്തത്തില്‍ ദേശീയ മെത്രാന്‍ സമിതിയും അനുശോചനം രേഖപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2018-10-24-11:27:40.jpg
Keywords: പാപ്പ