Contents

Displaying 8651-8660 of 25177 results.
Content: 8965
Category: 1
Sub Category:
Heading: നൈജീരിയയിൽ അഞ്ച് സന്യസ്ഥരെ തട്ടിക്കൊണ്ട് പോയി
Content: അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ നിന്നും അഞ്ച് കന്യാസ്ത്രീകളെ തട്ടികൊണ്ട് പോയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വ്യാഴാഴ്ച ഡെല്‍റ്റ സംസ്ഥാനത്ത് നടന്ന സംഭവം നൈജീരിയന്‍ പ്രാദേശിക മാധ്യമങ്ങളാണ് പുറംലോകത്തെ അറിയിച്ചത്. മിഷ്ണറി ഓഫ് മർത്ത ആൻഡ് മേരി സഭാംഗങ്ങളായ സന്യസ്ഥർ ഒരു സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത് തിരികെ വരുന്ന വഴിയിലാണ് അക്രമം നടന്നത്. ആയുധധാരികളായ അക്രമികള്‍ വാഹനത്തിന് നേരെ വെടിയുതിർത്തു ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കുകയായിരിന്നു. വെടിവെയ്പ്പിൽ രണ്ട് കന്യാസ്ത്രീകൾക്ക് പരിക്കേറ്റു. ശേഷിക്കുന്നവരുമായി അക്രമികള്‍ കടന്നുകളയുകയായിരിന്നു. കാണാതായിരിക്കുന്ന സിസ്റ്റേഴ്സിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഇസെലെ ഉകു രൂപതാംഗമായ വൈദികന്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നുവരികയാണ്. ഈ വർഷം നൈജീരിയയിലെ ഡെൽറ്റ സംസ്ഥാനത്ത് നിന്നും മാത്രം അഞ്ച് വൈദികരെയാണ് അജ്ഞാതരായ അക്രമികള്‍ തട്ടികൊണ്ട് പോയിരിക്കുന്നത്. ബൊക്കോ ഹറാം തീവ്രവാദികള്‍ വീണ്ടും സജീവമായി കൊണ്ടിരിക്കുന്ന നൈജീരിയായില്‍ കുറെനാളുകളായി ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ വലിയതോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.
Image: /content_image/News/News-2018-10-30-09:19:39.jpg
Keywords: സന്യാസ, സമര്‍പ്പി
Content: 8966
Category: 1
Sub Category:
Heading: ദേശീയ മാധ്യമത്തിൽ സംപ്രേക്ഷണം ചെയ്യുന്ന പ്രാർത്ഥന അവസാനിപ്പിക്കരുതെന്ന് ഐറിഷ് ജനത
Content: ഡബ്ലിന്‍: റേഡിയോ ടെലിഫിസ് ഐറന്‍ അഥവാ ആർടിഇ ദേശീയ മാധ്യമത്തിൽ ദിനംപ്രതി സംപ്രേക്ഷണം ചെയ്യുന്ന പ്രാർത്ഥന അവസാനിപ്പിക്കരുതെന്ന് അയർലണ്ടിലെ ജനങ്ങൾക്കിടയിൽ നടത്തിയ എക്സിറ്റ് പോൾ ഫലം. എക്സിറ്റ് പോളിൽ പങ്കെടുത്ത മൂന്നിൽ രണ്ട് ആളുകളും ആഞ്ചലസ് അഥവാ 'കര്‍ത്താവിന്റെ മാലാഖ' എന്ന കത്തോലിക്ക സഭയുടെ പരമ്പരാഗത പ്രാർത്ഥനാ ക്രമം നിലനിർത്തണം എന്നു ആവശ്യപ്പെട്ടു. എക്സിറ്റ് പോളിൽ പങ്കെടുത്ത അറുപത്തിയെട്ടു ശതമാനം ആളുകളും ആഞ്ചലസ് പ്രാർത്ഥനാ ക്രമം തുടരണം എന്നു അഭിപ്രായപ്പെട്ടു. വെറും ഇരുപത്തിയൊന്നു ശതമാനം ആളുകൾ മാത്രമാണ് ആഞ്ചലസ് പ്രാർത്ഥന ദേശീയ മാധ്യമത്തിൽ സംപ്രേക്ഷണം ചെയ്യരുതെന്ന് അഭിപ്രായപ്പെട്ടത്. 11% ആളുകള്‍ സര്‍വ്വേയില്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ അയര്‍ലണ്ടില്‍ ക്രൈസ്തവ വിശ്വാസത്തിന് പ്രചാരം കുറഞ്ഞെങ്കിലും വിശ്വാസ പാരമ്പര്യത്തെ ജനത ഇപ്പോഴും കൈവിട്ടിട്ടില്ലായെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1962 മുതല്‍ അനുദിനം വൈകീട്ട് 6മണിക്ക് ആർടിഇ ദേശീയ മാധ്യമത്തിൽ ഈ പ്രാര്‍ത്ഥന സംപ്രേക്ഷണം ചെയ്തുവരികയായിരിന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് 'നൻമനിറഞ്ഞ മറിയമേ സ്വസ്തി' എന്ന പ്രാർത്ഥനയെ അടിസ്ഥാനപ്പെടുത്തി, ആഞ്ചലസ് പ്രാർത്ഥനാ ക്രമം രൂപപ്പെട്ടത്. വെെകിട്ട് ദേവാലയ മണിനാദത്തിന് ശേഷമാണ് ആളുകൾ സാധാരണയായി ആഞ്ചലസ് പ്രാർത്ഥന ചൊല്ലുന്നത്.
Image: /content_image/News/News-2018-10-30-11:10:52.jpg
Keywords: അയര്‍, ഐറിഷ
Content: 8967
Category: 1
Sub Category:
Heading: പ്രവാചക ശബ്ദത്തിലെ പഴയ ലേഖനങ്ങള്‍ കണ്ടെത്താന്‍ സംവിധാനം
Content: “അന്ധകാരത്തില്‍ നിങ്ങളോട് ഞാന്‍ പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചത് പുര മുകളില്‍ നിന്ന് ഘോഷിക്കുവിന്‍” (മത്തായി 10:27) എന്ന കര്‍ത്താവിന്‍റെ വാക്കുകള്‍ അനുസരിച്ചുകൊണ്ടും അതിന് ഒരു പുതിയ അര്‍ത്ഥം കണ്ടെത്തി കൊണ്ടും മലയാള ക്രൈസ്തവ മാധ്യമ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായ മാറിയ 'പ്രവാചക ശബ്ദം' പ്രവര്‍ത്തനം ആരംഭിച്ചിട്ട് മൂന്നു വര്‍ഷവും മൂന്നു മാസവും പിന്നിടുന്നു. ലക്ഷക്കണക്കിന്‌ ആളുകളിലേക്ക് ദിനംപ്രതി സുവിശേഷത്തിന്‍റെ സന്ദേശമെത്തിക്കുന്ന പ്രവാചക ശബ്ദത്തില്‍ പുതിയ ഒരു മെനു സെക്ഷന്‍ കൂടി ആരംഭിച്ചിരിക്കുന്ന കാര്യം ഏവരെയും സന്തോഷത്തോടെ അറിയിക്കട്ടെ. പഴയ ലേഖനങ്ങളും വാര്‍ത്തകളും തരംതിരിച്ച് നിരീക്ഷിക്കുവാനും വായിക്കുവാനുമുള്ള 'ആര്‍ക്കൈവ്സ്' സംവിധാനമാണ് ആരംഭിച്ചിരിക്കുന്നത്. വായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഈ സംവിധാനം പോര്‍ട്ടലില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രവാചക ശബ്ദത്തിന്റെ മെനു സെക്ഷനിലെ ആര്‍ക്കൈവ്സ് സെക്ഷനില്‍ ന്യൂസ്, ഇന്ത്യ, എഡിറ്റേഴ്സ് പിക്ക്, വീഡിയോസ്, ലൈഫ് ഇന്‍ ക്രൈസ്റ്റ്, സോഷ്യല്‍ മീഡിയ, ഫെയിത്ത് ആന്‍ഡ് റീസന്‍, യൂത്ത് സോണ്‍, ക്വസ്റ്റ്യന്‍ ആന്‍ഡ് ആന്‍സ്വേര്‍സ്, ചാരിറ്റി, ആര്‍ട്ട്സ്, നേഴ്സസ് സ്റ്റേഷന്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇവയില്‍ ഏത് സെക്ഷന്‍ ക്ലിക്ക് ചെയ്താലും ആ സെക്ഷനില്‍ പബ്ലിഷ് ചെയ്ത സകല ലേഖനങ്ങളും ലഭ്യമാകും. ആദ്യത്തെ പേജില്‍ 20 ലേഖനങ്ങളാണ് പ്രത്യക്ഷപ്പെടുക. ഏറ്റവും താഴെ അടുത്ത പേജിലേക്ക് പോകാന്‍ നമ്പര്‍ സീരിസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശ്വാസ വളര്‍ച്ചയ്ക്ക് ഉതകുന്ന വാര്‍ത്തകളും ഈടുറ്റ ലേഖനങ്ങളും ഇനി വിരല്‍ഞൊടിയില്‍ പ്രവാചകശബ്ദത്തില്‍ നിന്നു കണ്ടെത്താന്‍ ഈ സംവിധാനം വായനക്കാരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. “നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍” എന്ന നമ്മുടെ കര്‍ത്താവിന്‍റെ ആഹ്വാനമനുസരിച്ച്‌ ഈ സുവിശേഷവേല കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുമല്ലോ.
Image: /content_image/News/News-2018-10-30-13:24:35.jpg
Keywords: പ്രവാചക ശബ്ദ, പ്രവാചകശബ്ദ
Content: 8968
Category: 18
Sub Category:
Heading: കോടതിവിധികള്‍ നിയമപരവും ധാര്‍മ്മികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും: കെസിബിസി പ്രൊലൈഫ് സമിതി
Content: കൊച്ചി: സ്വവര്‍ഗരതി, വിവാഹേതരലൈംഗികബന്ധം, ദയാവധം തുടങ്ങിയ വിഷയങ്ങളില്‍ സമീപകാലത്തുണ്ടായ കോടതിവിധികള്‍ നിയമപരവും ധാര്‍മികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പാലാരിവട്ടം പിഒസിയില്‍ നടന്ന കെസിബിസി സംസ്ഥാനതല പ്രൊലൈഫ് യോഗം വിലയിരുത്തി. ഇതു ഭാരതസമൂഹത്തില്‍ ദൂരവ്യാപക ഫലങ്ങളുണ്ടാക്കും. കൂടാതെ ഇതു വിവാഹപൂര്‍വ്വ, വിവാഹേതര ലൈംഗികബന്ധങ്ങളെയും അനിയന്ത്രിതമായ സ്വവര്‍ഗലൈംഗികതയെയും പ്രോത്സാഹിപ്പിക്കും. വ്യക്തിജീവിതത്തിലും കുടുബജീവിതത്തിലും പൊതുസമൂഹത്തിലും ഉന്നതമായ ധാര്‍മിക നിലവാരം പ്രതീക്ഷിക്കുന്ന ഭാരതീയ സമൂഹത്തിന് ഈ കോടതിവിധി ഉയര്‍ത്തുന്ന ധാര്‍മിക പ്രശ്‌നങ്ങളും നിയമപരമായ പ്രത്യാഘാതങ്ങളും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ വര്‍ഗീസ് വള്ളിക്കാട്ട് ഓര്‍മ്മപ്പെടുത്തി. ഇതു ഭാരതീയ സംസ്‌കാരത്തിന് അനുയോജ്യമാണോയെന്നും സമൂഹജീവിതത്തിനും കുടുംബഭദ്രതയ്ക്കും ധാര്‍മികപുരോഗതിക്കും സഹായകരമാണോയെന്നും കോടതി ഗൗരവപൂര്‍വ്വം പരിഗണിച്ചതായി കാണുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി റവ. ഫാ. പോള്‍ മാടശേരി അധ്യക്ഷത വഹിച്ചു. പ്രൊ-ലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്, ട്രഷറര്‍ ജെയിംസ് ആഴ്ചങ്ങാടന്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, ഷൈനി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-10-30-14:13:20.jpg
Keywords: പ്രോലൈ
Content: 8969
Category: 18
Sub Category:
Heading: വിശുദ്ധ എവുപ്രാസ്യമ്മയുടെ ദൃശ്യാവിഷ്ക്കാരം ഇനി കൊക്കൂണ്‍ പ്ലാനറ്റേറിയത്തില്‍
Content: തൃശൂര്‍: ഒല്ലൂരിലെ വിശുദ്ധ എവുപ്രാസ്യയെ കുറിച്ചു കൂടുതല്‍ അറിയാന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ മ്യൂസിയത്തില്‍ അത്യപൂര്‍വമായ 'കൊക്കൂണ്‍ പ്ലാനറ്റേറിയം' സജ്ജമായി. എവുപ്രാസ്യമ്മ വിശുദ്ധയായതിന്റെ ദൃശ്യാവിഷ്‌കാരം തീര്‍ത്ഥാടകര്‍ക്ക് ഇവിടെ കാണാം. പതിനഞ്ചു മിനിറ്റാണ് പ്രദര്‍ശനസമയം. ശലഭത്തിന്റെ കൊക്കൂണ്‍ രൂപത്തില്‍ നിര്‍മിച്ചിരിക്കുന്നതിനാലാണ് 'കൊക്കൂണ്‍ പ്ലാനറ്റേറിയം' ഈ പേരു ലഭിച്ചത്. പുറന്തോട് കണ്ണാടിച്ചില്ലുകൊണ്ടാണ്. ഉള്ളില്‍ 30 പേര്‍ക്ക് ഇരിക്കാം. ജലധാരകള്‍ക്കിടയിലൂടെ വെള്ളം ഒഴുകുന്ന ചില്ലുതറയ്ക്കു മുകളിലൂടെയാണ് പ്ലാനറ്റേറിയത്തിലേക്കുള്ള പാതയെന്നതും ശ്രദ്ധേയമാണ്. കൊച്ചി പാലാരിവട്ടത്തു നിയോ മാട്രിക്‌സ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തുന്ന പ്രശസ്ത ഛായാഗ്രാഹകന്‍ ജെയിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ രണ്ടര വര്‍ഷമെടുത്താണ് ഇതു സജ്ജമായത്. ലോകത്തില്‍ വേറെ എങ്ങും ഇത്തരമൊരു നിര്‍മിതിയില്ലെന്നതാണ് പ്രത്യേകത. സര്‍വ്വതും ത്യജിച്ചും ത്യാഗ, പീഡകള്‍ സഹിച്ചും കൊക്കൂണിലെന്നപോലെ ജീവിച്ചാണ് ഏവൂപ്രാസ്യാമ്മ അമ്മ വിശുദ്ധിയിലേക്കു പ്രവേശിച്ചതെന്നും അതിനാലാണ് പ്ലാനറ്റേറിയത്തിനു 'കൊക്കൂണ്‍' എന്നു പേരിട്ടതെന്നും സിസ്റ്റര്‍ ക്രിസലോഗ പറഞ്ഞു. പ്ലാനറ്റേറിയത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
Image: /content_image/India/India-2018-10-31-02:51:36.jpg
Keywords: എവുപ്രാ
Content: 8970
Category: 1
Sub Category:
Heading: ഭൂത വേഷങ്ങള്‍ക്ക് പകരം വിശുദ്ധ വേഷം ധരിച്ച് ഹോളിവീന്‍ ആഘോഷിക്കുവാന്‍ ഫിലിപ്പീന്‍സ്
Content: മനില: ഭൂത വേഷങ്ങള്‍ അണിഞ്ഞുകൊണ്ടുള്ള ഹാലോവീന്‍ ദിനത്തിനു പകരം വിശുദ്ധരുടെ വേഷം ധരിച്ചു ഹോളിവീന്‍ ആഘോഷിക്കുവാന്‍ ഫിലിപ്പീന്‍സ് ഒരുങ്ങി. പേടിപ്പെടുത്തുന്ന വേഷവിധാനങ്ങള്‍ ജീവന്റെ ആഘോഷത്തിനു പകരം ‘മരണത്തിന്റെ ആഘോഷമാക്കി’ മാറ്റിയിരിക്കുകയാണെന്നും ഇതിനെതിരെ വിശുദ്ധ വേഷം ധരിക്കണമെന്നും രാജ്യത്തെ കത്തോലിക്ക സഭാനേതൃത്വം മാതാപിതാക്കളോട് ആഹ്വാനം ചെയ്തിരിക്കുകയാണ്. കത്തോലിക്കര്‍ വിശ്വാസപരമായ രീതിയിലാവണം ‘ഹാലോവീന്‍സ് ഡേ’ കൊണ്ടാടുവാനെന്ന് അല്‍മായരുടെ എപ്പിസ്കോപ്പല്‍ കമ്മീഷന്‍ ചെയര്‍മാനും, മനിലയിലെ സഹായകമെത്രാനുമായ ബ്രോഡറിക്ക് പാബില്ലോ പറഞ്ഞു. സെമിത്തേരിയില്‍ പോയി കല്ലറകളില്‍ പൂക്കള്‍ വെക്കുന്നതും, മെഴുകു തിരികള്‍ കത്തിക്കുന്നതും, സ്വാഗതാര്‍ഹമാണ്. കാരണം ഇതെല്ലാം ജീവനെ സൂചിപ്പിക്കുന്നു. തങ്ങളില്‍ നിന്നും വേര്‍പിരിഞ്ഞവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതിന്റെ സൂചകമെന്ന നിലയില്‍ ഫിലിപ്പീനോകള്‍ സെമിത്തേരിയില്‍ പാര്‍ട്ടികള്‍ നടത്താറുണ്ട്. ഇതെല്ലാം ജീവനെയാണ്‌ സൂചിപ്പിക്കുന്നത്. എന്നാല്‍ ഹാലോവീന്‍ ദിനാഘോഷം മരണത്തിന്റെ ആഘോഷമായി മാറികഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഭയാനകമായ വേഷങ്ങള്‍ക്കു പകരം വിശുദ്ധരുടെ ജീവിതങ്ങള്‍ മനസ്സിലാക്കത്തക്കവിധം വേണം ഹാലോവീന്‍സ് ദിനം ആഘോഷിക്കേണ്ടതെന്ന് സഭാ നേതൃത്വം പറയുന്നു. ഇതിനോടകം രാജ്യത്തെ നിരവധി ഇടവകകള്‍ ഹാലോവീന്‍ പാര്‍ട്ടികള്‍ക്ക് പകരം ‘പരേഡ് ഓഫ് സെയിന്റ്സ്’ എന്ന പേരില്‍ റാലികള്‍ നടത്തുവാന്‍ തുടങ്ങിയിട്ടുണ്ട്. ജപമാല മാസത്തിന്റെ അവസാനവും, സകലവിശുദ്ധരുടെ ദിനത്തിന്റെ സ്വാഗതവുമെന്ന നിലയിലാണ് 'പരേഡ് ഓഫ് സെയിന്റ്സ്' നടത്തുന്നത്. നവംബര്‍ മാസത്തിലെ ആദ്യ രണ്ടു ദിവസങ്ങളില്‍ മരിച്ചവരെ ഓര്‍മ്മിക്കുന്നതും, സെമിത്തേരിയില്‍ പോയി പ്രാര്‍ത്ഥിക്കുകയും, കല്ലറകളില്‍ മെഴുകുതിരികള്‍ കത്തിക്കുകയും, കല്ലറകള്‍ അലങ്കരിക്കുകയും ചെയ്യുന്നത് ഫിലിപ്പീന്‍സിലെ കത്തോലിക്കര്‍ ഏറെ പ്രാധാന്യത്തോടെ കാണുന്ന വിശ്വാസ പാരമ്പര്യമാണ്. തങ്ങളുടെ മരിച്ചു പോയവരുടെ കല്ലറകള്‍ക്ക് സമീപം കുടുംബമായി ചെന്നിരുന്ന് ഒരു രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രാര്‍ത്ഥനകള്‍ നടത്തുന്നവരും നിരവധിയാണ്.
Image: /content_image/News/News-2018-10-31-04:04:12.jpg
Keywords: ഹാലോവീ, ഫിലി
Content: 8971
Category: 1
Sub Category:
Heading: ക്രിസ്തുവിനെ കൂടാതെയുള്ള സഭയുടെ ദൗത്യം കേവലം സാമൂഹ്യ പ്രവർത്തനങ്ങൾ മാത്രം: ഫ്രാൻസിസ് പാപ്പ
Content: റോം: ക്രിസ്തു ഇല്ലെങ്കിൽ സഭയുടെ ദൗത്യം വെറും സാമൂഹ്യ പ്രവർത്തനങ്ങൾ മാത്രമാകുമെന്നും, സഭയുടെ എല്ലാ ദൗത്യങ്ങളും ഉത്ഥിതനായ ക്രിസ്തുവിനോട് ചേർന്ന് ഉള്ളതാകണമെന്നും ഫ്രാൻസിസ് പാപ്പ. മിഷ്ണറീസ് ഒാഫ് സെന്റ് ചാൾസ് ബൊറൊമിയോ എന്ന സന്യാസ സഭയിൽ നിന്നുള്ള നാൽപത്തിയഞ്ചോളം വരുന്ന സന്ന്യാസികളോടാണ് ക്രിസ്തുവിനോട് ചേർന്നുള്ള ദൗത്യ നിർവ്വഹണത്തിന്റെ പ്രാധാന്യത്തെ പറ്റി പാപ്പ വിശദീകരണം നൽകിയത്. യേശു വചനത്തിലും, വിശുദ്ധ കുർബാനയിലും, അനുരഞ്ജന കൂദാശയിലും സന്നിഹിതനാണ് എന്ന ബോധ്യത്താൽ നമ്മൾ തന്നെതന്നെ നവീകരിക്കണമെന്നും നിശബ്ദമായ ആരാധനയിലൂടെയും, ജപമാലയിലൂടെയും അവനോടൊപ്പം ആയിരിക്കണമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു. കത്തോലിക്ക സഭ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ജിയോവാനി ബാറ്റിസ്റ്റ സക്ളാനാ ബ്രീനിയാണ് മിഷ്ണറീസ് ഒാഫ് സെന്റ് ചാൾസ് ബൊറൊമിയോ എന്ന സന്ന്യാസ സഭ സ്ഥാപിച്ചത്. തങ്ങളുടെ ദൗത്യ നിർവഹണത്തിൽ ജിയോവാനി ബറ്റിസ്റ്റ സക്ളാനാ ബ്രീനിയെ മാതൃകയാക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ സന്ന്യാസിമാർക്ക് നിർദ്ദേശം നൽകി. മിഷന്‍ ദൌത്യത്തില്‍ ദിവ്യകാരുണ്യത്തെയും യേശുവിന്റെ വചനത്തെയും കേന്ദ്രീകരിച്ചു അവിടുത്തെ മനുഷ്യാവതാരത്തെയും മരണത്തെയും ഉയിര്‍പ്പിനെയും പ്രഘോഷിക്കണം. അൽമായരോടൊപ്പം പ്രതിസന്ധികളെ നേരിടണം എന്നു പറഞ്ഞാണ് പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Image: /content_image/News/News-2018-10-31-07:09:11.jpg
Keywords: പാപ്പ, യേശു
Content: 8972
Category: 1
Sub Category:
Heading: പ്രാര്‍ത്ഥന സഫലം: ആസിയ ബീബിയുടെ വധശിക്ഷ റദ്ദാക്കി
Content: ലാഹോര്‍: വ്യാജ മതനിന്ദ കുറ്റം ചുമത്തി വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന ക്രൈസ്തവ വനിത ആസിയ ബീബിക്കു ഒടുവില്‍ നീതിപീഠത്തിന്റെ പച്ചക്കൊടി. ആസിയായുടെ വധശിക്ഷ പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് സക്വിബ് നിസറാം അധ്യക്ഷനായ ബഞ്ചാണ് ആസിയയെ മോചിപ്പിക്കുവാന്‍ തീരുമാനിച്ചത്. പ്രത്യേക കാരണങ്ങള്‍ ഒന്നുമില്ലെങ്കില്‍ ആസിയായെ ഉടനെ തന്നെ ജയിലില്‍ നിന്നു മോചിപ്പിക്കണമെന്ന് വിധിയില്‍ പരാമര്‍ശിക്കുന്നു. ആസിയ ബീബിയെ വധിക്കണമെന്ന് ആവശ്യപ്പെട്ടു മുസ്ലിം സംഘടനകള്‍ നേരത്തെ രംഗത്ത് വന്നിരിന്നതിനാല്‍ മോചനം എന്നു നടക്കുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല. വിധിയില്‍ ആസിയ അതീവ സന്തോഷം പ്രകടിപ്പിച്ചെന്ന് എ‌എഫ്‌പി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ജയിലില്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സമ്മര്‍ദ്ധം ഉണ്ടായെങ്കിലും ആസിയ യേശുവിലുള്ള വിശ്വാസം മുറുകെ പിടിക്കുകയായിരിന്നു. 2009-ല്‍ ആസിയ ഒരു കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ക്രിസ്തീയ വിശ്വാസിയായ ആസിയ തങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ ചില മുസ്ലിം സ്ത്രീകള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. ആസിയ കുടിവെള്ളം ചോദിച്ചപ്പോള്‍ മുസ്ലിം സ്ത്രീകള്‍ നിഷേധിച്ചിരിന്നു. ഒരു അമുസ്ലീമിന് തങ്ങളുടെ കുടിവെള്ള പാത്രം തൊടാന്‍ പോലും അവകാശമില്ലെന്ന് പറഞ്ഞായിരുന്നു അവര്‍ വെള്ളം നിഷേധിച്ചത്. തുടര്‍ന്ന് ആസിയ കിണറ്റില്‍ നിന്നും വെള്ളം കോരിക്കുടിക്കുകയായിരുന്നു. ഇതിനിടെ ആസിയായും അയല്‍ക്കാരികളായ മുസ്ലീം സ്ത്രീകളും തമ്മിലുള്ള വാക്കേറ്റത്തിനിടെ പ്രവാചകനെതിരെ ആസിയ പരാമര്‍ശം നടത്തിയതെന്നാണ് ആരോപണം. എന്നാല്‍ തന്നെ മനപ്പൂര്‍വം ദൈവനിന്ദാക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ആസിയ ബീബി പിന്നീട് വെളിപ്പെടുത്തിയിരിന്നു. അഞ്ചു കുഞ്ഞുങ്ങളുടെ അമ്മയായ ആസിയയുടെ അപ്പീല്‍ എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം 2017 ഒക്ടോബറില്‍ പാക്കിസ്ഥാന്‍ സുപ്രീംകോടതി പരിഗണിച്ചെങ്കിലും പ്രധാന ജഡ്ജി പിന്‍മാറിയിരിന്നു. ഇതോടെ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു. ഒരു വര്‍ഷത്തിന് ശേഷം ഈ മാസം വീണ്ടും കേസ് സുപ്രീം കോടതി പരിഗണിക്കുകയായിരിന്നു. ആസിയായുടെ മോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടും സമ്മര്‍ദ്ധം ഉയര്‍ന്നിരിന്നു. അടുത്തിടെ വത്തിക്കാനിലെത്തിയ ആസിയായുടെ കുടുംബത്തിന് ഫ്രാന്‍സിസ് പാപ്പ ഐക്യദാര്‍ഢ്യവും പ്രാര്‍ത്ഥനയും വാഗ്ദാനം ചെയ്തിരിന്നു. നീണ്ട പ്രാര്‍ത്ഥനയുടെയും ത്യാഗത്തിന്‍റെയും ഫലമായാണ് വിധിയെ പാക്കിസ്ഥാന്‍ ക്രൈസ്തവര്‍ നോക്കിക്കാണുന്നത്.
Image: /content_image/News/News-2018-10-31-07:51:52.jpg
Keywords: ആസിയ
Content: 8973
Category: 11
Sub Category:
Heading: സിനഡിന്റെ ശ്രദ്ധയാകര്‍ഷിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിച്ച ചൈനീസ് യുവതിയുടെ സാക്ഷ്യം
Content: റോം/ ബെയ്ജിംഗ്: “കത്തോലിക്ക വിശ്വാസം സത്യമാണ്. കത്തോലിക്കാ വിശ്വാസം നല്ല ദൈവശാസ്ത്രം മാത്രമല്ല, സത്യമായ ദൈവശാസ്ത്രം കൂടിയാണ്”. റോമില്‍ നടന്ന മെത്രാന്മാരുടെ യുവജന സിനഡിനോടനുബന്ധിച്ച് ‘നോട്ര ഡാം സെന്റര്‍ ഫോര്‍ എത്തിക്സ് ആന്‍ഡ്‌ കള്‍ച്ചര്‍’ സംഘടിപ്പിച്ച പരിപാടിയില്‍ ചൈനീസ് യുവതി വെന്‍ഷുവാന്‍ പറഞ്ഞ വാക്കുകളാണിത്. സിനഡ് അംഗങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചാണ് വെന്‍ഷുവാന്‍ യുവാന്‍ തന്റെ അനുഭവം പങ്കുവച്ചത്. ജന്മം കൊണ്ട് ദൈവ വിശ്വാസിയല്ലായിരിന്നു അവള്‍. എന്നാല്‍ ഒരു കത്തോലിക്കാ ദേവാലയത്തിന്റെ മുറ്റത്ത് എഴുതിവെച്ചിരുന്ന ബൈബിള്‍ വാക്യം അവളുടെ ജീവിതത്തെ മാറ്റിമറിക്കുകയായിരിന്നു. “ഭയപ്പെടേണ്ട, ഞാനാണ് ആദിയും, അന്തവും, ജീവിക്കുന്നവനും. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍, ഇതാ, ഞാന്‍ എന്നേക്കും ജീവിക്കുന്നു”. ഈ ഒറ്റ ബൈബിള്‍ വാക്യമാണ് തന്നെ കത്തോലിക്കാ വിശ്വാസവുമായി അടുപ്പിച്ചതെന്ന് യുവാന്‍ പറഞ്ഞു. ആരംഭഘട്ടത്തില്‍ യുവാന് ആ വാക്കുകളുടെ പ്രാധാന്യം മനസ്സിലായില്ലെങ്കിലും, അവള്‍ അതിനെക്കുറിച്ച് ആഴമായി ചിന്തിക്കുകയായിരിന്നു. വീണ്ടും, വീണ്ടും ആ ദേവാലയം അവള്‍ സന്ദര്‍ശിച്ചു. ഒടുവില്‍ തന്റെ പതിനാലാമത്തെ വയസ്സിലാണ് യുവാന്‍ കത്തോലിക്കാ വിശ്വാസം സ്വീകരിക്കണമെന്ന തീരുമാനമെടുത്തത്. തിരുസഭയില്‍ അംഗമായ ദിവസം, അന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സ്വാതന്ത്ര്യം തനിക്ക് ലഭിച്ചതായി തോന്നിയെന്ന് യുവാന്‍ പറയുന്നു. പിന്നീട് കോളേജ് ജീവിതത്തില്‍ പ്രവേശിച്ചപ്പോള്‍ എല്ലാ വാരാന്ത്യങ്ങളിലും തന്റെ സുഹൃത്തുക്കളെ കൂടി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുപ്പിക്കുവാന്‍ ശ്രമിച്ചിരുന്നുവെന്നും യുവാന്‍ വെളിപ്പെടുത്തി. ആദ്യമായി സുവിശേഷം കേട്ടപ്പോള്‍ തന്റെ സുഹൃത്തുക്കളുടെ പ്രതികരണം 'ഇത് മനോഹരമായിരിക്കുന്നു' എന്നായിരുന്നു. പിന്നീടവര്‍ പറഞ്ഞത് “ഇത് ഞെട്ടിപ്പിക്കുന്നതാണ്” എന്നായിരുന്നു. 'നീ ഭ്രാന്തന്‍ ആശയങ്ങളില്‍ വിശ്വസിക്കുന്നു' എന്ന് പറഞ്ഞവരും ഉണ്ടായിരുന്നുവെന്നു യുവാന്‍ ഓര്‍മ്മിക്കുന്നു. തന്റെ കോളേജ് സുഹൃത്തുക്കളില്‍ കത്തോലിക്കാ വിശ്വാസത്തെ കുറിച്ച് കേട്ടിട്ടില്ലാത്ത നിരവധി പേര്‍ ഉണ്ടായിരുന്നുവെന്നു യുവാന്‍ പറയുന്നു. നോട്രെ ഡെയിം യൂണിവേഴ്സിറ്റിയില്‍ പിഎച്ച്ഡിക്ക് ശ്രമിച്ചു കൊണ്ടിരിക്കുകയാണ് യുവാന്‍ ഇപ്പോള്‍. ചരിത്രത്തിലാദ്യമായി ചൈനയില്‍ നിന്നും രണ്ടു മെത്രാന്മാര്‍ യുവജന സിനഡില്‍ പങ്കെടുത്തിരിന്നു. ഇതിനുപുറമേ ചൈനയില്‍ നിന്നുള്ള ടെറസീന ചെങ്ങ് എന്ന കന്യാസ്ത്രീക്കു ഒപ്പമാണ് വെന്‍ഷുവാന്‍ യുവാനും എത്തിയത്.
Image: /content_image/News/News-2018-10-31-11:18:46.jpg
Keywords: കത്തോലി, വിശ്വാസ
Content: 8974
Category: 1
Sub Category:
Heading: ബൈബിള്‍ ആശയങ്ങള്‍ രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരും: ബ്രസീലിന്റെ പുതിയ പ്രസിഡന്റ്
Content: റിയോ ഡി ജെനീറോ: ബൈബിള്‍പരമായ ആശയങ്ങള്‍ രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന്‍ ബ്രസീലിന്റെ പുതിയ പ്രസിഡന്റ് ജൈര്‍ ബോള്‍സൊണാരോ. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രതികരിക്കുകയായിരിന്നു അദ്ദേഹം. “ബ്രസീല്‍ എല്ലാത്തിനും മുകളില്‍, ദൈവം എല്ലാവര്‍ക്കും മുകളില്‍” എന്ന് പറഞ്ഞുകൊണ്ട് ബ്രസീലിലെ പൊതു തിരഞ്ഞെടുപ്പിനെ നേരിട്ട അദ്ദേഹം 55% വോട്ടോട് കൂടിയാണ് വിജയ തീരത്തു എത്തിയത്. കത്തോലിക്കാ വിശ്വാസിയാണ് ബോള്‍സൊണാരോ. കഴിഞ്ഞ 13 വര്‍ഷമായി അധികാരത്തിലിരുന്ന ഇടതുപക്ഷ പാര്‍ട്ടിയെ (വര്‍ക്കേഴ്സ് പാര്‍ട്ടി) യാണ് ബോള്‍സൊണാരോ തൂത്തെറിഞ്ഞത്. ബോള്‍സൊണാരോയുടെ എതിരാളിയായ ഫെര്‍ണാണ്ടോ ഹദ്ദാദിന് 44% വോട്ട് മാത്രമാണ് ലഭിച്ചത്. ബ്രസീലിലെ ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികളുടെ ശക്തമായ പിന്തുണയോടെയാണ് ബോള്‍സൊണാരോ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഒക്ടോബര്‍ 28 ഞായറാഴ്ച രാത്രി നടന്ന അവസാനഘട്ട തിരഞ്ഞെടുപ്പിനു ശേഷം ബോള്‍സൊണാരോ ഫേസ്ബുക്ക് ലൈവിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോള്‍ ദൈവത്തോട് നന്ദി പറയുന്നുവെന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അക്രമിയുടെ കയ്യില്‍ നിന്നും മര്‍ദ്ദനമേറ്റ് ചികിത്സയിലായതിനെ പരാമര്‍ശിച്ച അദ്ദേഹം ഡോക്ടര്‍മാരുടെയും, മെഡിക്കല്‍ സ്റ്റാഫിലൂടെയും അത്ഭുതം പ്രവര്‍ത്തിച്ച ദൈവമേ അങ്ങേക്ക് നന്ദിയെന്നും പറഞ്ഞു. ബൈബിളും, ബ്രസീലിന്റെ ഭരണഘടനയും മേശയില്‍വച്ചാണ് ബോള്‍സൊണാരോ ജനങ്ങളെ അഭിസംബോധന ചെയ്തത്. ക്രിസ്ത്യന്‍ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ബോള്‍സൊണാരോയുടെ വിജയത്തെ ദൈവത്തിന്റെ മറുപടിയായിട്ടാണ് ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികള്‍ വിശേഷിപ്പിക്കുന്നത്. പൊതു തിരഞ്ഞെടുപ്പില്‍ വളരെ പ്രധാനപ്പെട്ട പങ്കാണ് ബ്രസീലിലെ ക്രിസ്ത്യന്‍ സഭകള്‍ വഹിച്ചത്. നിരവധി മെത്രാന്മാരും, വചനപ്രഘോഷകരും അജപാലക മിനിസ്ട്രി നേതാക്കളും ബോള്‍സൊണാരോയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരിന്നു.
Image: /content_image/News/News-2018-10-31-12:15:00.jpg
Keywords: ബ്രസീ